എൻട്രൻസ് കടമ്പയുടെ ക്ലേശം കൂടാതെ, കോർപറേറ്റ് മേഖലയിലെ ഉയർന്ന പദവികളിലെത്താൻ താരതമ്യേന കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. പക്ഷേ പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല. ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, ഇൻസ്‌റ്റിറ്റ്യൂട്ട് തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും

എൻട്രൻസ് കടമ്പയുടെ ക്ലേശം കൂടാതെ, കോർപറേറ്റ് മേഖലയിലെ ഉയർന്ന പദവികളിലെത്താൻ താരതമ്യേന കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. പക്ഷേ പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല. ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, ഇൻസ്‌റ്റിറ്റ്യൂട്ട് തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻട്രൻസ് കടമ്പയുടെ ക്ലേശം കൂടാതെ, കോർപറേറ്റ് മേഖലയിലെ ഉയർന്ന പദവികളിലെത്താൻ താരതമ്യേന കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. പക്ഷേ പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല. ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, ഇൻസ്‌റ്റിറ്റ്യൂട്ട് തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻട്രൻസ് കടമ്പയുടെ ക്ലേശം കൂടാതെ, കോർപ്പറേറ്റ് മേഖലയിലെ ഉയർന്ന പദവികളിലെത്താൻ താരതമ്യേന കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനിസെക്രട്ടറിഷിപ് പരിശീലനം. പക്ഷേ പഠിപ്പിക്കുന്ന  റഗുലർ കോളജുകളില്ല. ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, ഇൻസ്‌റ്റിറ്റ്യൂട്ട്  തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും, പരിശീലനത്തിന്റെ വലിയ പങ്ക് സ്വയംപഠനത്തിനു തന്നെയാണ്. 18–25 വയസ്സുകാരുടെ ശ്രദ്ധ തിരിച്ചുകളയുന്ന പലതും, വീട്ടിലിരുന്നുള്ള സ്വയംപഠനത്തെ തടസ്സപ്പെടുത്താറുണ്ട്. പക്ഷേ ദൃഢനിശ്ചയവും സമർപ്പണബുദ്ധിയും ഉള്ളവർക്ക് സ്വീകരിക്കാവുന്ന മികച്ച പാതയാണ് കമ്പനി സെക്രട്ടറി പരിശീലനം.

ചുമതലകൾ

ADVERTISEMENT

കമ്പനി നിയമങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പു വരുത്തണം. നിയമനങ്ങൾ, സെക്രട്ടേറിയൽ ജോലികൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് എന്നിവയുടെ ചുമതലയും വരും. റജിസ്ട്രാർ ഓഫ് കമ്പനീസ്, ടാക്സ് അധികാരികൾ, ആർബിട്രേഷൻ സംവിധാനം തുടങ്ങിയവയിൽ കമ്പനിയുടെ പ്രതിനിധിയായി ഹാജരാകണം. ഓഹരികൾ ശേഖരിക്കുന്നതു മുതൽ ധനകാര്യങ്ങളുടെ ചുമതലയും നിർവഹിക്കേണ്ടതുണ്ട്. 

ഭരണപരമായ ചുമതലകളും വഹിക്കണം. ഡയറക്ടർ ബോർഡുമായി അടുത്തു ബന്ധപ്പെട്ടാവും പല പ്രവർത്തനങ്ങളും. കമ്പനി തുടങ്ങുക, പല കമ്പനികൾ കൂട്ടിച്ചേർക്കുക, കമ്പനി പിരിച്ചുവിടുക (ലിക്വിഡേറ്റ്) എന്നീ ചുമതലകളും വരാം. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിർണായക സ്ഥാനമാണ് കമ്പനി സെക്രട്ടറിക്ക്. 

10 കോടി രൂപയെങ്കിലും അടച്ചുതീർത്ത ഓഹരിമൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം. ഇതിനു പുറമേ, 50 കോടി രൂപയെങ്കിലും അടച്ചുതീർത്ത ഓഹരിമൂലധനമോ 250 കോടി രൂപയെങ്കിലും ടേണോവറോ  ഉള്ളവയടക്കം നിർദ്ദിഷ്ട കമ്പനികളിലെ സെക്രട്ടേറിയൽ ഓഡിറ്റ് നിർവഹിക്കാൻ കമ്പനി സെക്രട്ടറിയുെട സേവനം കൂടിേയ തീരൂ. ഫൈനാൻസിനപ്പുറം നിയമപരമായ കാര്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങളുടെ ഓഡിറ്റാണിത്.

പടവുകൾ

ADVERTISEMENT

കമ്പനി സെക്രട്ടറി എക്സിക്യൂട്ടിവ് എൻട്രൻസ് ടെസ്റ്റ് (CSEET) : 2020 ഫെബ്രുവരി മൂന്നിന് ഈ പരീക്ഷ ഏർപ്പെടുത്തിയതിനാൽ ഫൗണ്ടേഷനു റജിസ്റ്റർ ചെയ്യുന്ന രീതിയില്ല. 12ലെ പരീക്ഷ ജയിച്ചവർക്കും  പരീക്ഷയ്ക്കു പഠിക്കുന്നവർക്കും ഇതിന് നേരിട്ടു റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീ 1500 രൂപ. ടെസ്റ്റ് പരിശീലനത്തിനുള്ള പുസ്തകത്തിന്റെ വിലയും ഇതിലുൾപ്പെടും. ആവശ്യമുള്ളവർക്ക് ക്ലാസ്റൂം പരിശീലനത്തിനും റഫറൻസ് മെറ്റീരിയലിനും 1000 രൂപ വീതം വേറെ അടയ്ക്കാം.      

സിഎസ് ഫൗണ്ടേഷൻ ജയിച്ചിട്ടുള്ളവർക്ക് ഈ ടെസ്റ്റെഴുതുന്നതിൽ നിന്ന് ഇളവു കിട്ടും. ചാർട്ടേഡ് അക്കൗണ്ടൻസി / കോസ്റ്റ് അക്കൗണ്ടൻസി ഫൈനൽ യോഗ്യത, ഏതെങ്കിലും പിജി ബിരുദം, 50% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം ഇവയിലൊന്നെങ്കിലും നേടിയവർക്ക് 5000 രൂപ എക്സെംപ്ഷൻ ഫീയടച്ച് ഈ എൻട്രൻസിൽ നിന്ന് ഇളവു വാങ്ങാം. കംപ്യൂട്ടർ ഉപയോഗിച്ചുള്ള 120–മിനിറ്റ് ഓൺലൈൻ ടെസ്റ്റിൽ 140 മൾട്ടിപ്പിൾ–ചോയിസ് ചോദ്യങ്ങൾ. 

തെറ്റിനു മാർക്കു കുറയ്ക്കില്ല. ഓരോ പേപ്പറിനും 40%, മൊത്തം 50% ക്രമത്തിലെങ്കിലും മാർക്ക് നേടണം. വീട്ടിലിരുന്നും ഈ ടെസ്റ്റെഴുതാം. (4ബിയിലെ 15–മിനിറ്റ് വൈവാവോസി രീതി ഇപ്പോഴില്ല.) അടുത്ത ടെസ്റ്റ് മെയ് മധ്യത്തോടെ. ഇതിലേക്ക് www.icsi.edu എന്ന സൈറ്റിലെ ONLINE SERVICES ക്ലിക് ചെയ്ത് ഏപ്രിൽ 15 വരെ റജിസ്റ്റർ ചെയ്യാം. ജനുവരി, മെയ്, ജൂലൈ, നവംബർ മാസങ്ങളിലായി ആണ്ടിൽ 4 തവണ ടെസ്റ്റ് നടത്തും.

·എക്സിക്യൂട്ടിവ് പ്രോഗ്രാം : 12 ജയിച്ച വിദ്യാർത്ഥികൾക്ക് CSEET ജയിച്ച് ഒരു വർഷത്തിനകം എക്സിക്യൂട്ടിവ് പ്രോഗ്രാമിനു റജിസ്റ്റർ ചെയ്യാം. ഫീസ് 8500 രൂപ. കൂടാതെ പ്രീ-എക്സാമിനേഷൻ ടെസ്റ്റിന് 1000 രൂപയും, ഓറിയന്റേഷന് 600 രൂപയും ഒടുക്കണം. ക്ലാസ്റൂം പരിശീലനം വേണ്ടവർ 1000 രൂപ വേറെ അടയ്ക്കണം. കോഴ്സ് പഠിച്ച് 2 മൊഡ്യൂളുകളിലായുള്ള 8 പേപ്പറുകൾ ജയിക്കണം.

ADVERTISEMENT

 

Module 1 : Jurisprudence, Interpretation & General Laws / Company Law / Setting up of Business Entities & Closure /Tax Laws

Module 2 : Corporate & Management Accounting / Securities Laws & Capital Markets / Economic, Business & Commercial Laws / Financial & Strategic Management

 

 പ്രഫഷനൽ പ്രോഗ്രാം : എക്സിക്യൂട്ടിവ് പ്രോഗ്രാമിലെ 2 മൊ‍ഡ്യൂളും ജയിച്ചവർക്ക്  / പൂർത്തിയാക്കിയവർക്ക് 12000 രൂപയും പ്രീ-എക്സാമിനേഷൻ ടെസ്റ്റ് ഫീ 1000 രൂപയും അടച്ച് ഓൺലൈനായി റജിസ്റ്റർ ചെയ്യാം. പരിശീലനം കഴിച്ച് 3 മൊഡ്യൂളുകളിലായുള്ള 9 പേപ്പറുകൾ ജയിക്കണം. ഇതിൽ 9–ാമത്തെ ഇലക്റ്റിവ് പേപ്പറിന് തന്നിട്ടുള്ള ലിസ്റ്റിൽനിന്ന് ഒരു വിഷയം തിരഞ്ഞെടുക്കാം.

പ്രായോഗിക പരിശീലനം

തിയറിക്കു പുറമേ പ്രായോഗികരംഗത്തെ പ്രവർത്തനപരിചയവും ഉണ്ടെങ്കിലേ കമ്പനി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാൻ കഴിയൂ. ഇനിപ്പറയുന്ന ട്രെയിനിങ്ങും പൂർത്തിയാക്കേണ്ടതുണ്ട്. പരിശീലനത്തിന്റെ വിശദാംശങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കും. എക്സിക്യൂട്ടിവ് പ്രോഗ്രാം പരീക്ഷ ജയിച്ചതിനു ശേഷം ഒരു മാസത്തെ EDP (എക്സിക്യൂട്ടിവ് ‍ഡവലപ്മെന്റ് പ്രോഗ്രാം). EDP പൂർത്തിയാക്കിയതിനു ശേഷം 21 മാസത്തെ ഫുൾ–ടൈം പ്രാക്റ്റിക്കൽ ട്രെയിനിങ്. പൂർണസമയ കമ്പനി സെക്രട്ടറി സേവനമനുഷ്ഠിക്കുന്ന കമ്പനിയിലാവണം ഈ ട്രെയിനിങ്. പ്രഫഷനൽ പ്രോഗ്രാം ജയിച്ചതിനു ശേഷം 30 – 60 ദിവസത്തെ CLDP (കോർപറേറ്റ് ലീഡർഷിപ് ‍ഡവലപ്മെന്റ് പ്രോഗ്രാം)  ഇത്രയുമായാൽ അസോസിയേറ്റ് മെംബറായി (ACS) എൻറോൾ ചെയ്യുുന്നതിന് അപേക്ഷ നൽകി, അനുമതി വാങ്ങി, കമ്പനി സെക്രട്ടറിയായി പ്രാക്റ്റീസ് ചെയ്യാം. തുടർന്ന് നിർദ്ദിഷ്ട സേവനപരിചയം നേടി ഫെലോ മെംബറും (FCS  ആകാം.                    

 

മറ്റു വിവരങ്ങൾ

CSEET, എക്സിക്യൂട്ടിവ്, പ്രഫഷനൽ പരീക്ഷകൾ സംബന്ധിച്ച ഓരോ ഘട്ടത്തിനുമുള്ള കട്ടോഫ് തീയതികൾ കാട്ടുന്ന വാർഷിക കലണ്ടർ സൈറ്റിലുണ്ട്. പട്ടിക, ഭിന്നശേഷി അടക്കം അർഹതയുള്ള വിവിധവിഭാഗക്കാർക്ക് റജിസ്ട്രേഷൻ  /  പരീക്ഷാ ഫീസിൽ ഇളവുകളുണ്ട്. സാമ്പത്തികപിന്നാക്കവിഭാഗത്തിൽപ്പെട്ട സമർഥർക്ക് ധനസഹായവുമുണ്ട്.

എക്സിക്യൂട്ടിവ് പ്രോഗ്രാമിനു റജിസ്റ്റർ ചെയ്തിട്ട് ഒരു ദിവസത്തെ ഓറിയന്റേഷൻ കഴിഞ്ഞിട്ടുവേണം ടെസ്റ്റെഴുതാൻ. പ്രഫഷനൽ പ്രോഗ്രാമിനു റജിസ്റ്റർ ചെയ്തിട്ട് യോഗ്യത നിർണയിക്കുന്ന പ്രീ-എക്സാമിനേഷൻ ടെസ്റ്റ് കഴിഞ്ഞിട്ടേ പ്രഫഷനൽ പ്രോഗ്രാമിനു എൻറോൾ ചെയ്യാൻ കഴിയൂ. എക്സിക്യൂട്ടിവ്, പ്രഫഷനൽ പഠനത്തിനു റജിസ്റ്റർ ചെയ്യുമ്പോൾ സ്റ്റഡി മെറ്റീരിയൽ നൽകും. 

പരീക്ഷകൾക്ക് ഇന്ത്യയിെല 200ൽ ഏറെ കേന്ദ്രങ്ങളുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ് : www.icsi.edu. സംശയപരിഹാരത്തിന് കേരളത്തിലെ ചാപ്റ്ററുകളുമായി ബന്ധപ്പെടാം. ഫോൺ : തിരുവനന്തപുരം : 0471-2309915, കൊച്ചി – 8758919911, തൃശൂർ : 0487-2337860, പാലക്കാട് : 0491-2528558, കോഴിക്കോട് : 0495–2770702.

 

Content Summary : How to Become Company Secretary (CS) After 12th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT