പറക്കാതെ പൈലറ്റാകാം, ലക്ഷങ്ങള് ശമ്പളം; പുതുപുത്തൻ തൊഴിലായി ഡ്രോൺ പൈലറ്റിങ്
‘പറക്കുന്ന’ ക്യാമറയിൽനിന്നു ലഭിക്കുന്ന വിവരങ്ങളെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതായിരുന്നു ഡ്രോണിന്റെ ആദ്യ ഉപയോഗമെങ്കിൽ, ഇപ്പോൾ കാർഷിക മേഖലയിൽ വരെ ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണമായി മാറിയിരിക്കുന്നു ഈ കുഞ്ഞൻ വിമാനങ്ങൾ. അതോടെ ഡ്രോണുകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉയർന്നുവന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ തരംഗമാകാനിരിക്കുന്ന തൊഴിൽ മേഖലയാണ് ഡ്രോൺ പൈലറ്റ്. ടെക്നോളജിയുടെ വളർച്ചയും കുറേകൂടി പുരോഗമിച്ച വാർത്താ വിനിമയ സംവിധാനവും ഒത്തിണങ്ങിയെത്തിയാൽ ഡ്രോൺ പൈലറ്റിങ് തൊഴിൽ മേഖല വിപ്ലവമാകും. ഒരുപക്ഷേ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന തൊഴിൽമേഖലയുടെ ഗണത്തിലേക്കാകും ഡ്രോൺ പൈലറ്റുമാർ എത്തിച്ചേരുക. എന്തെല്ലാമാണ് ഒരു ഡ്രോൺ പൈലറ്റിന്റെ ജോലി? ഇതിനായുള്ള ലൈസൻസ് എങ്ങനെ സ്വന്തമാക്കാം? എന്തെല്ലാമായിരിക്കും അതിന്റെ മാനദണ്ഡം? ഏതെല്ലാം മേഖലകളിലാണ് ഡ്രോൺ പൈലറ്റ്സിനെ ആവശ്യമായി വരിക? സർക്കാർ മേഖലയിൽ എന്തെല്ലാമാണ് ഡ്രോണുകളുടെ ആവശ്യം? 2015ലെ കണക്കനുസരിച്ച് ഡ്രോണുകളും അനുബന്ധ സോഫ്റ്റ്‌വെയറുകളും സേവനങ്ങളും ഉൾപ്പെടുന്ന വിപണിയുടെ മൂല്യം ഏകദേശം 1300 കോടി യുഎസ് ഡോളറാണ്. ഇതോടൊപ്പമാണ് തൊഴിലസവരങ്ങളുടെ പുതുസാധ്യതയും തുറക്കുന്നത്. ഇതാ ഡ്രോൺ പൈലറ്റിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

∙ പട്ടം പറത്തുന്ന ലാഘവത്തോടെ
ഡ്രോൺ പറത്തുന്നവരെയാണ് ഡ്രോൺ പൈലറ്റുമാരെന്നു വിളിക്കുന്നത്. എന്നാൽ ഡ്രോണുകൾ വിദൂരമായി പ്രവർത്തിക്കുന്നതിനാൽ ഇവരെ റിമോർട്ട് പൈലറ്റ്സ് എന്നും വിളിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഡ്രോൺ വ്യവസായത്തിൽ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡ്രോൺ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും ടേക്ക് ഓഫ് ചെയ്ത് നല്ലരീതിയിൽ പ്രവർത്തിപ്പിച്ച്, സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെയുള്ള ഉത്തരവാദിത്തപ്പെട്ട ജോലിയാണിത്. ഡ്രോണിന്റെ സുരക്ഷാ പരിശോധനകൾ നടത്തി പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കേണ്ടതും പൈലറ്റുമാരുടെ ചുമതലയാണ്.
∙ സ്മാർട്ട് നഗരങ്ങൾക്ക് സ്മാർട്ട് ഡ്രോണുകൾ
ഇന്ത്യയിലെ നഗരങ്ങളിലെ ജനസംഖ്യ 2030ഓടെ 59 കോടി ആകുമെന്നു കരുതപ്പെടുന്നു. സ്മാർട് നഗരങ്ങൾ എന്ന സങ്കൽപമാണ് ഇനി വരാൻ പോകുന്നത്. സ്മാർട് നഗരങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാങ്കേതികവിദ്യയായിരിക്കും ഡ്രോണുകൾ. തൽസമയ ട്രാഫിക് നിരീക്ഷണം, ദുരന്തസാധ്യതകൾ തിരിച്ചറിയൽ, അനധികൃത നിർമാണങ്ങൾ തിരിച്ചറിയൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഡ്രോണുകളിലേക്കാണു സാങ്കേതിക വിദ്യ ഇനി ഉറ്റുനോക്കുന്നത്. എന്നാൽ തൊഴിലവസങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഡ്രോൺ പൈലറ്റിങ് ലൈസൻസ് ടെസ്റ്റ് അത്ര എളുപ്പമാകാനിടയില്ല. നന്നായി അറിവും കഴിവും പരമാവധി തേച്ചുമിനുക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്താകുമെന്ന് ഉറപ്പ്. റിയൽ എസ്റ്റേറ്റ്, മാപ്പിങ്, നിർമാണ മേഖല, ഫൊട്ടോഗ്രഫി, സിനിമ, സൈന്യം, വ്യവസായം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ഡ്രോൺ പൈലറ്റുമാരെ ആവശ്യമുണ്ട്.
∙ ലൈസൻസ് ആർക്കൊക്കെ?
പത്താം ക്ലാസ് പാസ്സായ, പരിശീലനം ലഭിച്ച, പതിനെട്ടിനും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഡ്രോണുകൾ പ്രവർത്തിക്കാൻ ഉള്ള ലൈസെൻസ് ലഭിക്കൂ. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പരമാവധി പിഴ ഒരുലക്ഷം രൂപ ആയിരിക്കും. ഡ്രോൺ പറത്തുന്നതിനുള്ള നിയമങ്ങളിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. വാണിജ്യേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെറിയ ഡ്രോണുകൾ പറത്തുന്നതിന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കൂടാതെ 2 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഡ്രോണുകൾ വാണിജ്യേതര ആവശ്യങ്ങൾക്കായി ഉപോഗിക്കുന്നവരും ‘റിമോട്ട് പൈലറ്റ് ലൈസൻസ്’ എടുക്കേണ്ടതില്ല. പകരം റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് എടുത്താൽ മതി. ഏതൊരു അംഗീകൃത റിമോട്ട് പൈലറ്റ് പരിശീലന സ്ഥാപനത്തിൽനിന്നും പുതിയ ഭേദഗതി അനുസരിച്ച് ഈ സർട്ടിഫിക്കറ്റ് ലഭിക്കും. ഏതെങ്കിലും റജിസ്ട്രേഷനോ ലൈസൻസോ നൽകുന്നതിന് ഡ്രോണുകളുടെ ഉടമയും ഓപറേറ്റർമാരും അവരുടെ ഇന്ത്യൻ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെ ആവശ്യമായ വ്യക്തിഗത വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
∙ ഡ്രോണുകൾക്ക് വേണം റജിസ്ട്രേഷൻ
ഗവേഷണം, വികസനം, ടെസ്റ്റിങ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളവ ഒഴികെയുള്ള എല്ലാ ഡ്രോണുകളും റജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ് കൂടാതെ ഒരു യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (UIN) ഉണ്ടായിരിക്കണം. റജിസ്‌ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുത്. റജിസ്‌ട്രേഷൻ ലഭിക്കുന്നതിനായി മുൻകൂർ സുരക്ഷാ പരിശോധന ആവശ്യമില്ല. ഡ്രോണുകൾ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാകുകയോ ആണെങ്കിൽ അവ നിശ്ചിത ഫീസ് നൽകി ഡീ റജിസ്റ്റർ ചെയ്യണം. ഡ്രോണുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകുന്ന ആവശ്യമായ തരം സർട്ടിഫിക്കേഷനും ആവശ്യമാണ്. എന്നിരുന്നാലും നാനോ ഡ്രോണുകളുടെ കാര്യത്തിലും (250 ഗ്രാം വരെ ഓൾ-അപ്പ് ഭാരം) ഗവേഷണത്തിനും വിനോദത്തിനും വേണ്ടി നിർമിച്ച മോഡൽ ഡ്രോണുകളുടെ കാര്യത്തിലും ഇത്തരം സർട്ടിഫിക്കേഷൻ ആവശ്യമില്ല. രാജ്യത്ത് ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.
∙ ഇന്ത്യയിൽ എവിടെല്ലാം ഡ്രോൺ പറത്താം?
മുഴുവൻ വ്യോമമേഖലയെയും ചുവപ്പ്, മഞ്ഞ, പച്ച മേഖലകളായി വേർതിരിക്കുന്ന രാജ്യത്തിന്റെ ഒരു എയർസ്‌പേസ് മാപ്പ് ‘ഡിജിറ്റൽ സ്കൈ’ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. സർക്കാർ ഏജൻസികൾക്ക് മാത്രമേ ചുവപ്പ് സോണിൽ ഡ്രോണുകൾ പ്രവർത്തിക്കാൻ അനുമതി ഉണ്ടാകു. മഞ്ഞ സോണിൽ, സർക്കാർ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകൾക്കും പ്രവർത്തിക്കാം. ചുവപ്പ്, മഞ്ഞ മേഖലകളിൽ ഡ്രോണുകളുടെ പ്രവർത്തനം യഥാക്രമം കേന്ദ്ര സർക്കാരിന്റെയും ബന്ധപ്പെട്ട എയർ ട്രാഫിക് കൺട്രോൾ (എടിസി) അതോറിറ്റിയുടെയും അനുമതിക്ക് വിധേയമാണ്. ഗ്രീൻ സോണുകളിൽ ഡ്രോണുകളുടെ പ്രവർത്തനത്തിന് അനുമതി ആവശ്യമില്ല. ചരക്ക് നീക്കത്തിന് നിലവിൽ ഡ്രോണുകൾ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഇടനാഴി സജ്ജമാക്കും. 500 കിലോ വരെ സാധനങ്ങൾ കൊണ്ടുപോകാൻ അനുമതി ഉണ്ട്. മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകളിൽ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവ കൊണ്ടു പോകാൻ പാടില്ല. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ല എന്നും ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
∙ ഡ്രോണുകളെങ്ങനെ പറക്കുന്നു?
ഡ്രോണുകൾ രണ്ടു തരമുണ്ട്. വിമാനം പോലെ നിശ്ചല ചിറകുകളുള്ളതാണ് ഒന്നാമത്തേത്. എൻജിന്റെ ശക്തിയുപയോഗിച്ചാണ് അവ പറക്കുന്നത്. യുദ്ധാവശ്യങ്ങൾക്കുപയോഗിക്കുന്ന ഡ്രോണുകൾ ഇത്തരത്തിലുള്ളവണ്. റോട്ടറുകൾ (പ്രൊപ്പല്ലറുകൾ) ഉപയോഗിച്ചു പറക്കുന്നവയാണ് രണ്ടാമത്തെ വിഭാഗം. ഫൊട്ടോഗ്രഫിക്കും നിരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്ന ഡ്രോണുകൾ ശ്രദ്ധിച്ചിട്ടില്ലേ. മിക്കതിലും നാലു റോട്ടറുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. രണ്ടു റോട്ടറുകൾ ഘടികാരദിശയിലും മറ്റു രണ്ടെണ്ണം എതിർ ദിശയിലും കറങ്ങുന്നവയാണ്. താഴെ നിന്നു നിയന്ത്രിക്കുന്നതിനനുസരിച്ചു ഡ്രോണുകൾ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമൊക്കെ നീങ്ങുന്നതിനു പിന്നിൽ ഈ റോട്ടറുകളാണ്.
ഉദാഹരണത്തിന്, നേരേ നിൽക്കുന്ന ഡ്രോണിന്റെ റോട്ടറുകൾ കറങ്ങുമ്പോൾ അവ വായുവിൽ താഴേക്കു ശക്തി ചെലുത്തുന്നു. ഇതിനു നേരെ എതിർ ദിശയിലേക്കു വായുവും ശക്തി ചെലുത്തുന്നു. തൽഫലമായി ഡ്രോൺ മുകളിലേക്കു പൊങ്ങുന്നു (ലിഫ്റ്റ്). എത്ര മാത്രം വേഗത്തിൽ റോട്ടറുകൾ കറങ്ങുന്നുവോ അത്രയും ശക്തിയിൽ ഡ്രോണുകൾ മുകളിലേക്കു പോകും. വേഗം കുറച്ചാൽ താഴേക്കും. ഭൂഗുരുത്വബലം, ത്രസ്റ്റ് എന്നിങ്ങനെ മറ്റു ചില ശക്തികൾ കൂടി ഡ്രോണിനെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ, ഇവയെല്ലാം ഓരോ റോട്ടറുകളുടെയും ഫലപ്രദമായ ഉപയോഗം വഴി നിയന്ത്രിക്കാം. ഓരോ റോട്ടറുകളും വ്യത്യസ്ത വേഗത്തിൽ, രീതികളിൽ കറക്കിയാൽ മാത്രമേ ഡ്രോണിനെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കൂ. ഇതു ചെയ്യുന്നതു സെൻസറുകൾ വഴി കംംപ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചും. അതുകൊണ്ടുതന്നെ താഴെനിന്ന് ഒരു ജോയ്സ്റ്റിക് ഉപയോഗിച്ചു റേഡിയോ തരംഗങ്ങൾ വഴി ഡ്രോണിനെ വളരെയെളുപ്പം നിയന്ത്രിക്കാം.
∙ എങ്ങും എവിടെയും ഡ്രോണുകൾ
സ്പോർട്സ് മേഖലയിൽ ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനുള്ള ചെലവു കുറയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. 10 ക്യാമറ വയ്ക്കുന്ന ഫലം ഒരു ഡ്രോൺകൊണ്ടു കിട്ടുന്നു. 360 ഡിഗ്രിയിലുള്ള കാഴ്ച, കുറഞ്ഞ ചെലവിൽ ഡ്രോണുകൾ സാധ്യമാക്കും. തിരക്കുകൂടിയ സ്ഥലങ്ങളിൽ നിയമപാലനത്തിനായി സേനകൾക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്താനാകും. ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ അണ്ണാ സർവകലാശാല രൂപകൽപന ചെയ്ത ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങളൊരുക്കാനും ഡ്രോണുകൾ നൽകുന്ന വിവരങ്ങളുപകരി ക്കും. ഇ–കൊമേഴ്സ് സൈറ്റുകളിൽ ഓർഡർ ചെയ്യുന്ന അന്നുതന്നെ ഉൽപന്നങ്ങൾ വീട്ടിലെത്തിയാൽ സൈറ്റുകളോട് ഉപയോക്താക്കൾ കൂടുതൽ അടുക്കും. ഡെലിവറി ഡ്രോണുകൾ പറന്നുതുടങ്ങിയിട്ടുണ്ട്. വലിയ ഗവേഷണങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത്.
കൃഷിത്തോട്ടത്തിന്റെ കാവൽക്കാരനായും ചിലപ്പോൾ തോട്ടക്കാരനായും ഡ്രോൺ പ്രവർത്തിപ്പിക്കാം. വലിയ പാടശേഖരത്തിൽ ഏതൊക്കെയിടങ്ങളിൽ കളകളുടെയും കീടങ്ങളുടെയും ആക്രമണമുണ്ട്, ഏതൊക്കെ മേഖലകളിലാണു കൂടുതൽ വെള്ളം ആവശ്യമുള്ളത്, വിളവെടുപ്പിനു സമയമായോ തുടങ്ങി എല്ലാ വിവരങ്ങളും നൽകാൻ ഡ്രോണുകൾക്കു കഴിയും. മൾട്ടി സെക്ടറൽ ചിത്രങ്ങൾ ലഭിക്കുന്നതിനാൽ ഓരോ മേഖലയിലെയും പ്രത്യേക വിവരങ്ങൾ ലഭിക്കും. തെർമൽ ഇമേജിങ്ങിലൂടെ ഓരോ പ്രദേശത്തിനും ലഭിക്കുന്ന ചൂടും വെള്ളത്തിന്റെ ആവശ്യകതയും മനസ്സിലാക്കാം. ഇൻഫ്രാറെഡ് ഇമേജിങ്ങിലൂടെ കീടങ്ങളുടെ ഉപദ്രവം എവിടെയാണുണ്ടാകുന്നതെന്ന് അറിയാം. ഡിജെഐ അഗ്ര ഡ്രോണുകൾ കൃഷിക്കുവേണ്ടി മാത്രമുപയോഗിക്കുന്ന ഡ്രോണുകളാണ്.
സിനിമ, വിഡിയോ ചിത്രീകരണത്തിന് ഡ്രോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. രാജ്യാന്തര മാധ്യമങ്ങൾ വാർത്താശേഖരണത്തിനായി വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു. വെയർഹൗസുകളുടെ നിരീക്ഷണത്തിനും വമ്പൻ കമ്പനികൾ ഇപ്പോൾ ഡ്രോണുകളെയാണ് ഉപയോഗപ്പെടുത്തുന്നത്. വർഷാവസാനത്തിൽ ആകെ സ്റ്റോക് എത്രയെന്നു കണ്ടുപിടിക്കാനും പുതിയ ബിസിനസ് പ്ലാനുകൾ തയാറാക്കാനുമെല്ലാം കണക്കുകൾ കൃത്യമായി എടുത്തുകൊടുക്കുന്നത് ഡ്രോണുകളാണ്. ഒരു മാസംകൊണ്ട് ഒട്ടേറെ ആളുകൾ ചെയ്തുതീർക്കേണ്ട ജോലി ഡ്രോണുകൾ മിനുറ്റുകളിൽ തീർക്കും.
ഡ്രോൺ നൽകുന്ന ചിത്രങ്ങൾ വെർച്വൽ റിയാലിറ്റിയിൽനിന്നു കാണാൻ കഴിയുന്ന സംവിധാനങ്ങൾ ഇപ്പോഴുണ്ട്. ക്യാമറയിൽനിന്ന് റേഡിയോ ഫ്രീക്വൻസിയോ, വൈഫൈയോ, 4 ജി സിമ്മോ ഉപയോഗിച്ച് നെറ്റ്‌വർക്കിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യും. റിസീവിങ് എൻഡിൽ ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈൽ ഉണ്ടാവണം. ഇതിൽ വിആർ ആപ് ഉണ്ടെങ്കിൽ വെർച്വൽ റിയാലിറ്റി ചിത്രങ്ങൾ കാണാം. ഒരു അഗ്നിപർവത സ്ഫോടനം തൊട്ടടുത്തുനിന്നു കാണുന്നതുപോലുള്ള അനുഭവം ഇതിലൂടെ നമുക്കു ലഭിക്കും. 360 ഡിഗ്രി ക്യാമറ ഡ്രോണിൽ ഘടിപ്പിച്ചിരിക്കണം. രണ്ടു 180 ഡിഗ്രി ക്യാമറകളാണെങ്കിലും മതി. ചെറിയ റേഡിയസിൽ കറങ്ങാൻ കഴിയുന്ന (ഹോവറിങ്) ഡ്രോണുകളിലൂടെ, ഏറ്റവും വ്യക്തമായ ചിത്രങ്ങളാണു ലഭിക്കുന്നത്.
∙ സർക്കാർ വകുപ്പുകളിൽ ഡ്രോൺ സേവനങ്ങൾ
കിഫ്ബിക്കു കീഴിലുള്ള പദ്ധതികളിൽ പ്രോജക്ട് ഡിസൈനിങ് മുതൽ പദ്ധതി അവലോകനം വരെ ഡ്രോണിന്റെ സഹായത്തോടെയാണ് നടത്തുന്നത്. വൈറ്റില മേൽപ്പാലം പണിയും കരമന–കളിയിക്കാവിള ദേശീയ പാത വികസനവും നിരീക്ഷിക്കാൻ ഡ്രോണിന്റെ സേവനം ഉപയോഗിച്ചിരുന്നു. പ്രീപ്ലാൻഡ് സിസ്റ്റം ഉള്ള ഡ്രോണുകളാണു പദ്ധതി ഡിസൈനിങ്ങിനും മറ്റും ഉപയോഗിക്കുന്നത്. ഡ്രോണുകളിൽനിന്നു ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് പ്രോജക്ടിന്റെ അന്തിമരൂപവും നിലവിലെ പുരോഗതിയും വിലയിരുത്തുന്നത്. 17 ലക്ഷം രൂപയുടെ ഡ്രോൺ ആണ് കിഫ്ബി വാങ്ങിയിരിക്കുന്നത്. ഒരു കോടി രൂപ മുടക്കി ലിഡാർ സാങ്കേതിക വിദ്യയും ഉണ്ട്.
ശബരിമല മകരവിളക്ക്, ആറ്റുകാൽ പൊങ്കാല തുടങ്ങിയ തിരക്കേറിയ ഉൽസവ സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കാനായി കേരള പൊലീസ് ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് കൺട്രോൽ റൂമിൽ തൽസമയം വിശകലനം ചെയ്യുന്നു. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും 600 മീറ്റർ ദൂരപരിധിയിൽനിന്നു ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താനും കഴിവുള്ള ഡ്രോണുകളാണ് പൊലീസ് ഉപയോഗിക്കുന്നത്. വൈദ്യുതച്ചോർച്ച കണ്ടെത്താനും വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം കണ്ടെത്താനുമാണ് കെഎസ്ഇബി ഡ്രോൺ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നത്. രണ്ടു കോടി രൂപ ചെലവഴിച്ചാണ് ലിഡാർ, തെർമൽ ക്യാമറ ഉൾപ്പടെ സൗകര്യങ്ങളുള്ള ഡ്രോണുകൾ കെഎസ്ഇബി സ്വന്തമാക്കിയത്.
English Summary: How to Become a Drone Pilot; Here is All You Need to Know