ആർജെ ആകാൻ എന്താണ് പഠിക്കേണ്ടത് ; ശമ്പളം എത്ര, കരിയർ ബ്രേക്ക് സംഭവിച്ചാൽ എന്തു ചെയ്യണം?
റേഡിയോയ്ക്കു മുന്നിൽ എഫ്എം എന്ന രണ്ടക്ഷരം കൂടി ചേർന്നപ്പോൾ ആർജെ (റേഡിയോ ജോക്കി) എന്ന കരിയറും പിറന്നു. ആർജെ ആകാൻ എന്താണ് പഠിക്കേണ്ടത് ? ‘ഇവിടെ എന്തും പോകും’ എന്നു പറയുമെങ്കിലും മിക്ക ചാനലുകൾക്കും ബിരുദധാരികളെയാണ് ആവശ്യം. ജേണലിസവും മാസ് കമ്യൂണിക്കേഷനും കഴിഞ്ഞവർക്കു ചിലർ മുൻഗണന നൽകും.
റേഡിയോയ്ക്കു മുന്നിൽ എഫ്എം എന്ന രണ്ടക്ഷരം കൂടി ചേർന്നപ്പോൾ ആർജെ (റേഡിയോ ജോക്കി) എന്ന കരിയറും പിറന്നു. ആർജെ ആകാൻ എന്താണ് പഠിക്കേണ്ടത് ? ‘ഇവിടെ എന്തും പോകും’ എന്നു പറയുമെങ്കിലും മിക്ക ചാനലുകൾക്കും ബിരുദധാരികളെയാണ് ആവശ്യം. ജേണലിസവും മാസ് കമ്യൂണിക്കേഷനും കഴിഞ്ഞവർക്കു ചിലർ മുൻഗണന നൽകും.
റേഡിയോയ്ക്കു മുന്നിൽ എഫ്എം എന്ന രണ്ടക്ഷരം കൂടി ചേർന്നപ്പോൾ ആർജെ (റേഡിയോ ജോക്കി) എന്ന കരിയറും പിറന്നു. ആർജെ ആകാൻ എന്താണ് പഠിക്കേണ്ടത് ? ‘ഇവിടെ എന്തും പോകും’ എന്നു പറയുമെങ്കിലും മിക്ക ചാനലുകൾക്കും ബിരുദധാരികളെയാണ് ആവശ്യം. ജേണലിസവും മാസ് കമ്യൂണിക്കേഷനും കഴിഞ്ഞവർക്കു ചിലർ മുൻഗണന നൽകും.
റേഡിയോയ്ക്കു മുന്നിൽ എഫ്എം എന്ന രണ്ടക്ഷരം കൂടി ചേർന്നപ്പോൾ ആർജെ (റേഡിയോ ജോക്കി) എന്ന കരിയറും പിറന്നു.
ആർജെ ആകാൻ എന്താണ് പഠിക്കേണ്ടത് ?
‘ഇവിടെ എന്തും പോകും’ എന്നു പറയുമെങ്കിലും മിക്ക ചാനലുകൾക്കും ബിരുദധാരികളെയാണ് ആവശ്യം. ജേണലിസവും മാസ് കമ്യൂണിക്കേഷനും കഴിഞ്ഞവർക്കു ചിലർ മുൻഗണന നൽകും. ആർജെയിങ്ങിനായി ഡിപ്ലോമ കോഴ്സുകളുണ്ടെങ്കിലും അവ പഠിക്കണമെന്നു നിർബന്ധമില്ല.
അല്ല, വെറുതെ സംസാരിച്ചാൽ ആർജെ ആകുമോ ?
സംസാരമാണ് പ്രധാനം ! പക്ഷേ വെറുതെ തോന്നുന്നതു സംസാരിച്ചാൽ പോരാ. ഭാഷ ഭംഗിയായി കൈകാര്യം ചെയ്യണം. ആകർഷകമായ ശബ്ദവും പ്രധാനം. വ്യത്യസ്തമായ വിഷയങ്ങളുടെ രസകരമായ അവതരണത്തിലൂടെ അറിവ് പകരുന്ന ഇൻഫോടെയ്ൻമെന്റ് മേഖലയാണിത്. നിരീക്ഷണം പ്രധാന ഘടകമാണ്. അങ്ങനെ കാണുന്ന കാര്യങ്ങൾ രസകരമായി കുറിക്കുകൊള്ളുംവിധം പറയാനാകണം. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളിൽ പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സദാ അപ്ഡേറ്റഡ് ആയിരിക്കണം.
ഒരു ഷോയോടെ ഒരു ദിസവത്തെ ജോലി കഴിയുമോ ?
മറ്റുപലരെയും പോലെ 8 മണിക്കൂർ തന്നെയാണ് ആർജെയുടെയും ജോലിസമയം. 3 മണിക്കൂറുള്ള ഷോയ്ക്കായി അതിൽ കൂടുതൽ സമയം തയാറെടുക്കണം. വിഷയം കണ്ടെത്തി നോട്സ് തയാറാക്കണം. വിളിക്കേണ്ട അതിഥികളെ തീരുമാനിക്കണം. പാട്ടുകളെപ്പറ്റി ധാരണ ഉണ്ടായിരിക്കണം. ഇവന്റുകളുണ്ടെങ്കിൽ അവയ്ക്കായി പുറത്തുപോകണം. പ്രസ് മീറ്റ് ഉൾപ്പെടയുള്ള കാര്യങ്ങളുമുണ്ടാകും.
അപ്പോൾ നോട്സൊക്കെ തയാറാക്കിയാണോ സംസാരം ?
ഒരു ഷോയ്ക്കായി ആർജെക്കൊപ്പം പ്രോഗ്രാം പ്രൊഡ്യൂസറുമുണ്ടാകും. വാർത്തകൾ തിരഞ്ഞ് വിഷയം കണ്ടെത്തുക ഇരുവരും ഒരുമിച്ചാണ്. അതെങ്ങനെ അവതരിപ്പിക്കാമെന്നും ഇരുവരും ചർച്ചയിലൂടെ തീരുമാനിക്കും. അതിനു സഹായകമായ നോട്സും തയാറാക്കും. ഫോൺ സംസാരത്തിനു നോട്സൊന്നുമില്ല.
ജോലിയിലെ ചാലഞ്ചുകൾ ?
ലോകത്തു സംഭവിക്കുന്ന കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിഞ്ഞിരിക്കണം. ഏതു വിഷയത്തെപ്പറ്റിയും മിനിമം ധാരണയെങ്കിലും വേണം. ഫോൺ വിളിക്കുന്നവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ കഴിയണം. സ്റ്റുഡിയോയിൽ ആർജെയ്ക്കൊപ്പം സന്തോഷത്തിനു മാത്രമാണ് പ്രവേശനം. മറ്റു വികാരങ്ങളൊക്കെ പുറത്ത്. എല്ലാ മേഖലയിലും കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയണം. അവരിലൂടെ പുതിയ കാര്യങ്ങൾ പഠിക്കാം. നർമം അവതരിപ്പിക്കുമ്പോൾ അവയിൽ ബോഡി ഷെയിമിങ്ങോ ജെൻഡർ മുൻവിധികളോ സാമൂഹിക വിവേചന കാഴ്ചപ്പാടോ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം.
ജോലി ലഭിക്കുന്ന രീതി കൂടി ?
‘ആർജെയെ ആവശ്യമുണ്ട്’ ! ഇങ്ങനെയൊരു അറിയിപ്പ് കണ്ടാൽ അപ്പോൾ തന്നെ അപേക്ഷ അയയ്ക്കുക. പരീക്ഷയും ഇന്റർവ്യൂവുമുണ്ടാകും. റേഡിയോ ജോക്കിയാകാനുള്ള കഴിവുകൾ നിങ്ങളിൽ എത്രത്തോളമുണ്ടെന്നു കണ്ടെത്താനുള്ള പരീക്ഷയും ഇന്റർവ്യൂവുമായിരിക്കും നടത്തുക. സ്വയം പരിചയപ്പെടുത്തൽ പോലും രസകരമാക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ട്രെയിനിങ്ങിലൂടെ മികച്ച ആർജെയാക്കി മാറ്റും.
ട്രെയിനിങ് എങ്ങനെ ?
ഓരോ ഘട്ടമായാണ് ട്രെയിനിങ്. പത്രവാർത്തകളിൽനിന്നു രസകരമായ വിഷയങ്ങൾ കണ്ടെത്താനാകും ആദ്യം നിർദേശിക്കുക. സമൂഹമാധ്യമങ്ങളും പോഡ്കാസ്റ്റുകളും ഉൾപ്പെടെയുള്ളവയിൽനിന്നു വിഷയങ്ങൾ കണ്ടെത്താനും പഠിപ്പിക്കും. പിന്നീട് നിർദേശിക്കുന്ന വിഷയത്തിൽ സംസാരിക്കാനുള്ള പരിശീലനം നൽകും. ഇതു റെക്കോർഡ് ചെയ്ത് അവയിൽ വരുത്തേണ്ട മാറ്റങ്ങൾ പറഞ്ഞുകൊടുക്കും. ലൈവ് ഷോ ചെയ്യേണ്ടതെങ്ങനെ എന്ന പരിശീലനം കൂടെയിരുത്തി നൽകും. അതിനുശേഷം മാത്രമാകും ഒറ്റയ്ക്കു ഷോ ചെയ്യാൻ അനുവദിക്കുക.
ഈ രംഗത്തെ ജോലി സാധ്യതകളെങ്ങനെ ?
എഫ്എം സ്റ്റേഷനുകളുടെ എണ്ണം കൂടുന്നത് ജോലി സാധ്യതയും കൂട്ടുന്നു. എഫ്എം കേൾക്കുന്നവരുടെ എണ്ണം കൂടിയതും അനുകൂല ഘടകം. മലയാളി ആർജെകൾക്ക് ഗൾഫിൽ അവസരമേറിയിട്ടുണ്ട്. കരിയർ ബ്രേക്ക് സംഭവിച്ചാൽ പോഡ്കാസ്റ്റ്, ഓഡിയോ ബുക്സ് തുടങ്ങിയ മേഖലകളിലും സാധ്യതകൾ തേടാം.
ഒരൊറ്റ ചോദ്യം കൂടി ! ശമ്പളം ?
ഓരോ കമ്പനിയും ഓരോ പാക്കേജാകും തുടക്കക്കാർക്കായി നൽകുക. ശരാശരി 25,000–30,000 രൂപ വരെ തുടക്കക്കാർക്കു ലഭിക്കുന്നുണ്ട്. ഗൾഫിൽ ഇതിലും കൂടിയേക്കാം. പിന്നീടുള്ള വളർച്ച പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ്.
Content Summary : How To Become RJ: Skills, Salary, College & Career Path