ഇന്ത്യക്കാർക്ക് യുഎസിൽ പഠനത്തിനും ഗവേഷണത്തിനും മറ്റുമുള്ള വിവിധ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് (2024-’25) ഇപ്പോൾ അപേക്ഷിക്കാം. എ) ഫുൾബ്രൈറ്റ്–നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്: ആർട്സ് & കൾചർ, മാനേജ്മെന്റ്, പരിസ്ഥിതി, രാജ്യാന്തരനിയമം, മ്യൂസിയം, ധനശാസ്ത്രം, പൊതുജനാരോഗ്യം, റീജനൽ പ്ലാനിങ് തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർക്ക് യുഎസിൽ പഠനത്തിനും ഗവേഷണത്തിനും മറ്റുമുള്ള വിവിധ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് (2024-’25) ഇപ്പോൾ അപേക്ഷിക്കാം.

Read Also : ഫെലോഷിപ് ഇന്ത്യയിൽ ചെയ്യണോ വിദേശത്ത് ചെയ്യണോ

ADVERTISEMENT

എ) ഫുൾബ്രൈറ്റ്–നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്: ആർട്സ് & കൾചർ, മാനേജ്മെന്റ്, പരിസ്ഥിതി, രാജ്യാന്തരനിയമം, മ്യൂസിയം, ധനശാസ്ത്രം, പൊതുജനാരോഗ്യം, റീജനൽ പ്ലാനിങ് തുടങ്ങിയ വിഷയങ്ങളിൽ യുഎസിലെ മികച്ച സ്ഥാപനങ്ങളിൽ പഠനഗവേഷണം നടത്താം.

അമേരിക്കയിലെ ബാച്‌ലർ ബിരുദത്തിനു തുല്യമായ യോഗ്യത 55% മാർക്കോടെ നേടി, മൂന്നു വർഷത്തെയെങ്കിലും പ്രഫഷനൽ പരിചയമുള്ള സമർഥർക്കാണ് ഫെലോഷിപ് നൽകുക. സാധാരണഗതിയിൽ ഇന്ത്യയിലെ നാലുവർഷ ബിരുദമോ പിജി ബിരുദമോ വേണ്ടിവരും. നേതൃഗുണം പ്രധാനം. കൂടുതൽ ശേഷികൾ ആർജിച്ചു ജന്മനാട്ടിൽ മടങ്ങിയെത്തി പ്രവർത്തിക്കാൻ താൽപര്യമുണ്ടായിരിക്കണം. ചില മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു 2 വർഷം വരെ സഹായം ലഭിക്കും. വീസ, യാത്ര, പഠനം, താമസം എന്നിവയ്‌ക്കുൾപ്പെടെയുള്ള ചെലവിന്റെ ഗണ്യമായ പങ്ക് സഹായമായി കിട്ടും. മേയ് 17 വരെ അപേക്ഷ സ്വീകരിക്കും‌ം.

ADVERTISEMENT

∙ മറ്റു ചില ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ:

ബി) ഫുൾബ്രൈറ്റ്–നെഹ്‌റു ഫെലോഷിപ്പുകൾ

∙ അക്കാദമിക് & പ്രഫഷനൽ എക്സലൻസ് ഫെലോഷിപ്: ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 17

∙ ഡോക്ടറൽ റിസർച് ഫെലോഷിപ്: ജൂലൈ 17

ADVERTISEMENT

∙ പോസ്റ്റ്–‍ഡോക്ടറൽ റിസർച് ഫെലോഷിപ്: ജൂലൈ 17

∙ വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ്: ഓഗസ്റ്റ് 14

∙ വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് എമറി യൂണിവേഴ്സിറ്റി: ഓഗസ്റ്റ് 14

സി) ഫുൾബ്രൈറ്റ്–കലാം ഫെലോഷിപ്പുകൾ

∙ ക്ലൈമറ്റ് ഫെലോഷിപ് ഫോർ അക്കാദമിക് & പ്രഫഷനൽ എക്സലൻസ്: ജൂലൈ 17

∙ ക്ലൈമറ്റ് ഫെലോഷിപ് ഫോർ ഡോക്ടറൽ റിസർച്: ജൂലൈ 17

∙ ക്ലൈമറ്റ് ഫെലോഷിപ് ഫോർ പോസ്റ്റ്–ഡോക്ടറൽ റിസർച്: ജൂലൈ 17

പൂർണ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ്: www.usief.org.in. അന്വേഷണങ്ങൾക്ക് USIEF Regional Office, American Consulate Building, 220, Anna Salai, Chennai 600006; ഫോൺ : 044-28574134, usiefchennai@usief.org.in.

Content Summary : Apply now for full-bright fellowship programs