അസിസ്റ്റന്റ് വെറ്ററിനിറി ഓഫിസറായാണു തുടക്കം. കേരള കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി, ലണ്ടൻ വെറ്ററിനറി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 23 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. വൈൽഡ് ലൈഫിനോടുള്ള പാഷൻ മൂലമാണ് ഈ ഫീൽഡിലെത്തിയത്.

അസിസ്റ്റന്റ് വെറ്ററിനിറി ഓഫിസറായാണു തുടക്കം. കേരള കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി, ലണ്ടൻ വെറ്ററിനറി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 23 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. വൈൽഡ് ലൈഫിനോടുള്ള പാഷൻ മൂലമാണ് ഈ ഫീൽഡിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിസ്റ്റന്റ് വെറ്ററിനിറി ഓഫിസറായാണു തുടക്കം. കേരള കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി, ലണ്ടൻ വെറ്ററിനറി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 23 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. വൈൽഡ് ലൈഫിനോടുള്ള പാഷൻ മൂലമാണ് ഈ ഫീൽഡിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാനയും കടുവയുമെല്ലാം നാടിറങ്ങുമ്പോൾ മയക്കുവെടിയുമായി എത്തുന്ന ഡോ. അരുൺ സഖറിയ കേരളത്തിനു ചിരപരിചിതനാണ്. സമീപവർഷങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ ഓപ്പറേഷനുകിൽ പലതും മുന്നിൽനിന്നു നയിച്ചതും അരുണാണ്. കാട്ടിൽ കയറിയും അല്ലാതെയും ഒട്ടേറെ വന്യമൃഗങ്ങളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന അനുഭവ സമ്പത്തും വനംവകുപ്പിലെ ഈ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജനുണ്ട്. നാട്ടിലും വീട്ടിലുമുള്ള മൃഗങ്ങൾക്കു രോഗം വന്നു ചികിത്സിക്കുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല, വന്യമൃഗങ്ങളുടെ ചികിത്സ. കാടിനെയും കാട്ടിലെ മൃഗങ്ങളെയും അറിഞ്ഞവർക്കും അൽപം സാഹസികത രക്തത്തിലുള്ളവർക്കും മാത്രമേ ഈ മേഖലയിൽ തുടരാനാകൂ. 

 Read Also : സാഹസികതയെ പ്രണയിക്കുന്നവർക്ക് ഇണങ്ങും ഈ ജോലി

ADVERTISEMENT

ആരാണീ അരുൺ?

കോഴിക്കോട് മുക്കത്തിനടുത്ത് മണാശേരി സ്വദേശിയായ ഞാൻ വയനാടിലെ മുത്തങ്ങയിൽ നിന്നാണു ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസിസ്റ്റന്റ് വെറ്ററിനിറി ഓഫിസറായാണു തുടക്കം. കേരള കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി, ലണ്ടൻ വെറ്ററിനറി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 23 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. വൈൽഡ് ലൈഫിനോടുള്ള പാഷൻ മൂലമാണ് ഈ ഫീൽഡിലെത്തിയത്. 

 

ആനകളുടെ സ്വഭാവം മോശമായോ? 

ADVERTISEMENT

കാട്ടാനകളുടെ ആക്രമണ സ്വഭാവത്തിൽ അടുത്തകാലത്തു പ്രത്യേകമായ മാറ്റങ്ങളുണ്ടായിട്ടില്ല. കാലാകാലങ്ങളായി ജനവാസ കേന്ദ്രങ്ങളും കാട്ടാനകളും തമ്മിലുള്ള സംഘർഷം തുടരുന്നു. ഇതിനു ശാശ്വത പരിഹാരം ബുദ്ധിമുട്ടായിരിക്കും. ഇടുക്കിയിലെ അരിക്കൊമ്പൻ തന്നെ എത്രയോ വർഷങ്ങളായി പ്രദേശത്തു തലവേദന സൃഷ്ടിക്കുന്ന ഒറ്റയാനാണ്.  

 

മയക്കുവെടി, ഷൂട്ടിങ്

 

ADVERTISEMENT

മയക്കുവെടി എന്നു കേൾക്കുമ്പോൾ തോക്കുകളും വെടിവയ്പുമൊക്കെയായി വലിയൊരു സംഭവമാണെന്നു കരുതണ്ട. ‘ഡാർട്ടിങ്’ എന്നാണ് ഈ വെടിവയ്പ് അറിയപ്പെടുന്നത്. മനുഷ്യർക്കു നമ്മൾ സിറിഞ്ചുകളിൽ മരുന്നുനൽകുന്നില്ലേ. ആക്രമണകാരികളായ വന്യമൃഗങ്ങൾക്ക് അങ്ങനെ നൽകാൻ കഴിയാത്തതിനാൽ   ഗൺ ഉപയോഗിച്ചു മയക്കാനുള്ള മരുന്ന് മൃഗങ്ങളുടെ ശരീരത്തിലേക്കു തറപ്പിക്കുന്നു. മൃഗങ്ങളുടെ ദേഹത്തു പതിച്ചതിനു ശേഷം സിറിഞ്ചിലെ ചാർജ് റിലീസാകുകയും മരുന്ന് ശരീരത്തിലേക്കു കടക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ വലിപ്പത്തിന് അനുസരിച്ചാണു ഡോസ് തീരുമാനിക്കുന്നത്. വലിയ ആനകൾക്കു ഡോസ് കൂടുതൽ േവണ്ടി വരും. 2018ൽ അരിക്കൊമ്പനു കൂടുതൽ ഡോസ് നൽകിയിരുന്നു. 

 

ഹുസൈന്റെ മരണം വേദന

 

വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാൻ തുടങ്ങിയിട്ട് ഇരുപതിലേറെ വർഷങ്ങളായി. ഇതിനിടെ ഒട്ടേറെത്തവണ കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും മുന്നിൽപെട്ടിട്ടുണ്ട്. ഇതിനിടയിൽ ആനയുടെ അടിയേറ്റു സഹപ്രവർത്തകൻ ഹുസൈൻ കൽപൂരിനെ നഷ്ടപ്പെട്ടത് വിഷമമേറിയ ഓർമയാണ്. 2022ൽ തൃശൂർ പാലപ്പിള്ളിയിൽ ആനകളെ തുരത്തുന്നതിനിടെയായിരുന്നു ഹുസൈനു പരുക്കേറ്റത്. വളരെ മിടുക്കനായൊരു സഹപ്രവർത്തകനായിരുന്നു ആർആർടി വാച്ചറായ ഹുസൈൻ.  10 വർഷത്തോളമായി വയനാട് വന്യജീവി സങ്കേതത്തിലെ ആർആർടി സംഘത്തോടൊപ്പമുള്ള വെറ്ററിനറി സ്ക്വാഡിലായിരുന്നു ഹുസൈൻ. സർവീസിനിടയിൽ ആദ്യമായാണു സഹപ്രവർത്തകൻ അപകടത്തിൽ മരണപ്പെട്ടത്. 

 

അരിക്കൊമ്പൻ വഴിയേ വരട്ടെ

 

2018ൽ അരിക്കൊമ്പനെ പിടികൂടാനുള്ള പദ്ധതി പരാജയപ്പെട്ടതിൽ ഇടുക്കിയിലെ ഭൂപ്രകൃതി തന്നെയായിരുന്നു പ്രധാനവില്ലൻ. നല്ല ഉയരത്തിലായിരുന്നു അരിക്കൊമ്പന്റെ നിൽപ്. ചെങ്കുത്തായ പ്രദേശങ്ങളിൽ നിന്ന് അരിക്കൊമ്പനെ കൂട്ടിലാക്കാൻ സാധിക്കില്ലായിരുന്നു. വാഹനസൗകര്യവും കുങ്കിയാനകൾക്ക്  എത്താൻ കഴിയുന്നതുമായ സ്ഥലത്തുവച്ചായിരിക്കണം ഈ ദൗത്യം പൂർത്തിയാക്കേണ്ടത്. സാധാരണ ആനകളിൽ നിന്നു വ്യത്യസ്തമായി അരിക്കൊമ്പനെ മയക്കാനായി അന്നു കൂടുതൽ ഡോസ് നൽകിയിരുന്നു. പക്ഷെ, തമിഴ്നാട്ടിൽ നിന്നുള്ള കുങ്കിയാനകൾക്കു പോലും അരിക്കൊമ്പനോട് അടുക്കാൻ ഭയമായിരുന്നു. അതോടെ റേഡിയോ കോളറിങ് പോലും അസാധ്യമായി. 

 

അരിക്കൊമ്പൻ നമുക്കു സൗകര്യപ്പെടുന്ന സ്ഥലത്ത് എത്തുന്നതുവരെ കാത്തിരിക്കുക മാത്രമേ മാർഗമുള്ളൂ. അവന്റെ സഞ്ചാരപഥം ഉൾപ്പെടെ കൃത്യമായി മനസ്സിലാക്കി പുതിയ പ്ലാൻ തയാറാക്കണം. ഇതിനൊപ്പം കൂട് തയാറാക്കുകയും വേണം. കൂടുതൽ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ  എപ്പോൾ പിടികൂടുമെന്നു പറയാൻ കഴിയൂ. 

 

Content Summary : Dr. Arun Zachariah, wildlife veterinarian at the Department of Forestry and Wildlife Share his adventurous career experience