എന്റെ വീട്ടിലെ സാധാരണ ദോശ തിന്ന് സന്തോഷിക്കുന്നതിലല്ല, അയലത്തെ വീട്ടിൽ എന്തിനു മസാലദോശയുണ്ടാക്കുന്നു എന്ന് അസൂയപ്പെടുന്നതിലാണ് എനിക്കു താല്പര്യം. ഇത്തരം അനാവശ്യതാരതമ്യങ്ങൾ നിഷ്പ്രയോജനമാണ്. അവ നമ്മുെട മനഃശാന്തി ‌കെടുത്തും. ലോകത്തെ അതിധനികരുടെ മുൻനിരയിലുള്ള വാറൻ ബഫറ്റ് ഒരിക്കൽ പറഞ്ഞു: ‘നിങ്ങൾക്ക് അകത്തുള്ളതും പുറത്തേക്കുള്ളതുമായ രണ്ടു സ്കോർ കാർഡുകളുണ്ടെങ്കിൽ, അകത്തെ സ്കോർകാർഡിൽ തൃപ്തിയടയുന്നതു നന്നായിരിക്കും’. നിങ്ങൾക്കു കൃത്യനിഷ്ഠയുള്ളയാളായിരിക്കണമെന്നുണ്ടോ, അതോ അങ്ങനെയല്ലെന്നിരിക്കെ കൃത്യനിഷ്ഠയുള്ളയാളാണെന്ന് അന്യരെല്ലാം വിചാരിക്കണമെന്നുണ്ടോ? ഈ ചോദ്യത്തിൽ ബഫറ്റിന്റെ വിശദീകരണം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ അകത്തെ സ്കോർകാർഡ് മറ്റൊരാളിന്റെ പുറത്തെ സ്കോർകാർ‍ഡുമായി താരതമ്യപ്പെടുത്തുന്നത് മനഃസമാധാനത്തെ തകർക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ വീട്ടിലെ സാധാരണ ദോശ തിന്ന് സന്തോഷിക്കുന്നതിലല്ല, അയലത്തെ വീട്ടിൽ എന്തിനു മസാലദോശയുണ്ടാക്കുന്നു എന്ന് അസൂയപ്പെടുന്നതിലാണ് എനിക്കു താല്പര്യം. ഇത്തരം അനാവശ്യതാരതമ്യങ്ങൾ നിഷ്പ്രയോജനമാണ്. അവ നമ്മുെട മനഃശാന്തി ‌കെടുത്തും.  

Representative Image. Photo Credit : Antonio Guillem / iStockphoto.com
ADVERTISEMENT

ലോകത്തെ അതിധനികരുടെ മുൻനിരയിലുള്ള വാറൻ ബഫറ്റ് ഒരിക്കൽ പറഞ്ഞു: ‘നിങ്ങൾക്ക് അകത്തുള്ളതും പുറത്തേക്കുള്ളതുമായ രണ്ടു സ്കോർ കാർഡുകളുണ്ടെങ്കിൽ, അകത്തെ സ്കോർകാർഡിൽ തൃപ്തിയടയുന്നതു നന്നായിരിക്കും’. നിങ്ങൾക്കു കൃത്യനിഷ്ഠയുള്ളയാളായിരിക്കണമെന്നുണ്ടോ, അതോ അങ്ങനെയല്ലെന്നിരിക്കെ കൃത്യനിഷ്ഠയുള്ളയാളാണെന്ന് അന്യരെല്ലാം വിചാരിക്കണമെന്നുണ്ടോ? ഈ ചോദ്യത്തിൽ ബഫറ്റിന്റെ വിശദീകരണം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ അകത്തെ സ്കോർകാർഡ് മറ്റൊരാളിന്റെ പുറത്തെ സ്കോർകാർ‍ഡുമായി താരതമ്യപ്പെടുത്തുന്നത് മനഃസമാധാനത്തെ തകർക്കാം.

ഉയരമോ നിറമോ ബുദ്ധിശക്തിയോ ധനശേഷിയോ കുടുംബസമാധാനമോ, എന്നല്ല ഏതു കാര്യത്തിലും അന്യരുമായി താരതമ്യപ്പെടുത്താൻ അവസരങ്ങൾ ഏറെയുണ്ട്. ഏതിലും ഞാൻ ഒന്നാമനെന്ന് അന്യർ അംഗീകരിക്കണമെന്നു ചിന്തിക്കുന്നത് കുഴപ്പങ്ങൾക്കു വഴി വയ്ക്കും. അനാവശ്യ താരതമ്യങ്ങൾ ദുഃഖത്തിലേക്കു നയിക്കും.  

Representative Image. Photo Credit : Imtmphoto / iStockphoto.com

ADVERTISEMENT

നല്ല ഗായകന്‍ മികച്ച ക്രിക്കറ്റുകളിക്കാരനുമായി സ്വയം താരതമ്യം ചെയ്തു വിഷമിക്കുകയാകാം. അതേ സമയം ക്രിക്കറ്റർ നല്ല പാട്ടുകാരനുമായി തട്ടിച്ചുനോക്കി വിഷമിക്കുകയുമാകാം. ഇത്തരം വിഷമങ്ങൾ തീർത്തും അനാവശ്യം. നിങ്ങൾക്കു പ്രാവീണ്യമുള്ള കാര്യത്തെയോർത്തു സന്തോഷിക്കാം. അങ്ങനെ വരുമ്പോൾ നിങ്ങൾ ആ വിഷയത്തിലെ പ്രാവീണ്യം നിരന്തരം മെച്ചപ്പെടുത്താന്‍‍ ശ്രമിക്കും. ഇന്നത്തെ നിങ്ങളെ ഇന്നലത്തെ നിങ്ങളുമായി താരതമ്യപ്പെടുത്താം. ഇതര മേഖലകളിൽ മികവേറിയവരുമായി സ്വയം താരതമ്യപ്പെടുത്തി, അവരോടൊപ്പമെത്തുമെന്നു വാശി പിടിച്ചാൽ, ഇല്ലാത്ത ജന്മവാസന ഞെക്കിപ്പഴുപ്പിച്ച് ഉണ്ടാക്കാൻ കഴിയാതെ പോകാം. അയലത്തേക്കു നോക്കുന്നതിനു പകരം കണ്ണാടിയിലേക്കു നോക്കാം.

Representative Image. Photo Credit : Khosrork / iStockphoto.com

താരതമ്യം സുഖത്തെ മോഷ്ടിക്കുമെന്നു പറയുമെങ്കിലും, ചില സാഹചര്യങ്ങളിൽ അത് സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന മറുവശവുമുണ്ട്. നിങ്ങളുടെ പ്രവർത്തനമേഖലയിലെ മികവേറിയവരുമായി സ്വയം താരതമ്യപ്പെടുത്തി, ആ റോൾ മോഡലിന്റെ നിലയിലെത്താൻ പരിശ്രമിക്കാം. താരതമ്യം പ്രചോദനമാകുന്ന സാഹചര്യം.

Representative Image. Photo Credit : Metamorworks / iStockphoto.com

ADVERTISEMENT

കിടമത്സരമുള്ള ഏതു വാണിജ്യമേഖലയിലും താരതമ്യം പതിവാണ്. ഒരു പക്ഷേ, അത്തരം താരതമ്യമില്ലാതെ, ഒറ്റമരത്തിൽക്കുരങ്ങായി കഴിഞ്ഞാൽ മത്സരത്തിൽ പിൻതള്ളപ്പെടും.

താരതമ്യം അസൂയയുമായി കൂട്ടിക്കുഴയുമ്പോഴാണ് തകരാറ്. ചില നോവലിസ്റ്റുകൾ അന്യ നോവലിസ്റ്റുകളുമായി സ്വയം താരതമ്യപ്പെടുത്തി അസൂയപ്പടുകയും മെച്ചമായ നോവലിസ്റ്റ് നോവലിസ്റ്റേയല്ല എന്നു പറഞ്ഞ് സ്വയം പരിഹാസപാത്രമാകുകയും ചെയ്യാറുണ്ട്. അതിനു പകരം, മികച്ച നോവലിസ്റ്റിന്റെ തലത്തിലേക്ക് ഉയരാൻ കഠിനശ്രമം ചെയ്യുന്നതാണ് ആരോഗ്യകരം. സ്വന്തം രംഗത്തെ അന്യരുടെ പോരായ്മ കണ്ട് സന്തോഷിക്കുന്നത് ആത്മവിശ്വാസക്കുറവു കാരണമാണ്. ഇതിനു പകരം തന്നെക്കാൾ മെച്ചമായവരുടെ നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കാം. മികച്ചയാളെ അംഗീകരിക്കുന്നതാണ് മെച്ചമായ സമീപനം. സിനിമാരംഗത്തെ പല പ്രഫഷനലുകളും സഹോദര പ്രഫഷനലുകളെ മനഃപൂർവം താഴ്ത്തിക്കെട്ടാൻ ‌ശ്രമിക്കുന്നതു പതിവാണ്. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞും പറയിച്ചും സ്വന്തം മാന്യത കളഞ്ഞുകുളിക്കുന്നവരുമുണ്ട്. കേൾവിക്കാർക്കും ബുദ്ധിയുണ്ടെന്നതു മറന്നുകൂടാ.

യുവജനങ്ങളെ വിഷമത്തിലേക്കു തള്ളിവിടുന്ന സോഷ്യൽ മീഡിയയുണ്ട്. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും മറ്റും പലരും ഉപയോഗിക്കുന്നത് ഇല്ലാത്ത നേട്ടങ്ങൾ വിളംബരം ചെയ്യാനാണ്. അതുകണ്ട് ഞാൻ മോ‌ശക്കാരനാണെന്ന അപകർഷബോധം ഉണ്ടാകാൻ അനുവദിക്കരുത്. അന്യർ പൊങ്ങച്ചസഞ്ചി ഉയർത്തിക്കാട്ടുന്നത് അവരുടെ കാര്യം. നമുക്ക് അകത്തെ സ്കോർകാർഡിൽ ശ്രദ്ധിച്ചു സമാധാനമായിരിക്കാം.

പലരും ദുഃഖിതരാകുന്നത് പണത്തിന്റെ കാര്യത്തിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ്. ബർണാഡ് ഷായുടെ ഫോർമുല ഇക്കാര്യത്തിലോർക്കാം. : ‘പല്ലുവേദനയില്ലാത്തവർക്കെല്ലാം പരമസുഖമാണെന്ന് പല്ലുവേദനയുള്ളയാൾ ചിന്തിക്കുന്നു. ദരിദ്രൻ ധനികന്റെ കാര്യത്തിൽ ഇതേ തെറ്റു ചെയ്യുന്നു’. ഒരു ദുഃഖവുമില്ലാത്തവരായി  ആരുമില്ലെന്നതാണ് വാസ്തവം. അവരവർക്കു മാത്രം അറിയാവുന്ന രഹസ്യദുഃഖം ഏവരുടെയും മനസ്സിലൂണ്ടായിരിക്കാം..

ലോട്ടറിയടിച്ചവരുടെ അയൽക്കാരിൽ പലരും ധൂർത്തുകാട്ടി പാപ്പരാകാറുള്ള സംഭവങ്ങൾ യുഎസിലെയും കാനഡയിലെയും ചില പഠനങ്ങൾ കണ്ടെത്തി. ‘ഞാനും മോശക്കാരനല്ലെന്നു കാട്ടാൻ‍ വിഫലശ്രമം നടത്തി ‘താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടുന്ന’ സംഭവങ്ങളുടെ പിന്നിൽ ഹാനികരമായ താരതമ്യം മാത്രമാണുള്ളത്. അന്യരുടെ സൗഭാഗ്യത്തിൽ ആഹ്ലാദിക്കാൻ കഴിയുന്നവർക്ക് ഇത്തരം തകരാറുകളുണ്ടാവില്ല. എന്തെല്ലാം കൈവന്നാലും തൃപ്തിയില്ലെന്ന മനോഭാവം നമ്മെ കുഴപ്പത്തിൽ ചാടിക്കും.

എന്റെ തോട്ടത്തിൽ പൂക്കൾ വിരിയണമെങ്കിൽ, ഞാൻ ഇവിടെ വെള്ളമൊഴിക്കണം. അയലത്തെ തോട്ടത്തിൽ നോക്കി അസൂയപ്പെട്ടിട്ടു കാര്യമില്ല. എത്ര വെള്ളമൊഴിച്ചാലും ഒരു തോട്ടവും പരിപൂർണമാകില്ലെന്നും ഓർക്കാം.

സ്വന്തം ശക്തികളെക്കുറിച്ച് അഭിമാനിക്കുന്നതിൽ ശ്രദ്ധയൂന്നാം. പോരായമ്കൾ വിശകലനം ചെയ്ത്, അവ പരിഹരിക്കാൻ പ്രയത്നിക്കുകയുമാകാം.

‘Comparison is the thief of joy’ എന്നു പ്രശസ്തമൊഴി.

Content Summary : Ulkazhcha Column - Comparison is the thief of joy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT