പ്ലസ്ടു കഴിഞ്ഞ് നേരിട്ട് ഐഐഎം പ്രവേശനം നേടാൻ അവസരം
സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇൻഡോർ’ പ്ലസ്‌ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2021, 22, 23 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ്

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇൻഡോർ’ പ്ലസ്‌ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2021, 22, 23 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിനു മുൻപാകരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷംവരെ കൂടുതലാകാം. 2023 ജൂലൈയിൽ പ്ലസ്ടു പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.
Read Also : പ്ലസ്ടുവിന് ശേഷം പഠിക്കാം എയ്റോസ്പേസ് എൻജിനീയറിങ്
കുറഞ്ഞ പ്രായത്തിൽത്തന്നെ മാനേജ്മെന്റ് കരിയറിലേക്കു കൈപിടിച്ചുയർത്തുന്നപക്ഷം, പ്രഫഷനൽ മികവ് ആർജിക്കാൻ മെച്ചമായ സാധ്യതയുണ്ടെന്ന തത്വം ആധാരമാക്കിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്‌തിരിക്കുന്നത്. നാലും അഞ്ചും വർഷങ്ങളിലെ പഠനം ഐഐഎമ്മിലെ റഗുലർ പിജിപിയുടേതു തന്നെ. ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 17 വരെ. അപേക്ഷാഫീ ജിഎസ്ടിയുൾപ്പെടെ 4130 രൂപ. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ 2065 രൂപ. സിലക്‌ഷന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16ന് രണ്ടു മണിക്കൂർ അഭിരുചി പരീക്ഷ. ഇതിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ് / ഷോർട് ആൻസർ), വെർബൽ എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങൾ. ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലെ തെറ്റിനു മാർക്കു കുറയ്‌ക്കും.
ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. അഭിരുചി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും 65:35 അനുപാതത്തിൽ വെയ്റ്റ് നൽകി റാങ്ക് നിർണയിക്കും. ഇന്ത്യക്കാർക്ക് ആകെ 150 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.
കോഴ്സ് ഫീ ആദ്യ 3 വർഷം 5 ലക്ഷം രൂപ വീതം. തുടർന്ന് 2 വർഷം അന്നത്തെ പിജിപി നിരക്കുകൾ. ഹോസ്റ്റൽ സൗകര്യം ലഭിക്കും. രാജ്യാന്തര വിദ്യാർഥിക്കുള്ള വിശേഷ നിബന്ധനകൾ സൈറ്റിലുണ്ട്.
ഹെൽപ് ഡെസ്ക്: 0731 2439687; ipmadmissions@iimidr. ac.in; www.iimidr.ac.in.
∙ മറ്റു സ്ഥാപനങ്ങൾ: റോത്തക്, റാഞ്ചി, ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളും 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IPM) നടത്തുന്നുണ്ട്. ഐഐഎം റാഞ്ചി പ്രാഥമിക സിലക്‌ഷന് ഇൻഡോർ അഭിരുചിപരീക്ഷയിലെ സ്കോറാണ് ഉപയോഗിക്കുന്നത്.
Content Summary : Apply for a Five-Year Integrated Programme in Management at the Indian Institute of Management, Indore