ഒരു സിവിൽ സർവീസ് ഉദ്യോഗം ലഭിക്കാൻ എന്താണ് മാനദണ്ഡം? ഒരു സാധാരണക്കാരനായാൽ മതി എന്നു ചിരിച്ചു കൊണ്ടു മറുപടി നൽകും ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.നായർ. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.‌ സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്. ആദ്യം രണ്ടു വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം മുഖം തിരിച്ചു നിന്നെങ്കിലും മൂന്നാം തവണ അഖിലേന്ത്യാ തലത്തിൽ 55–ാം റാങ്കോടെയും സംസ്ഥാന തലത്തിൽ 3–ാം റാങ്കോടെയും സിവിൽ സർവീസ് സ്വപ്നം അരുൺ സഫലമാക്കി. കേരളത്തിൽ 4–ാം റാങ്കോടെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച, സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. അരുൺ എസ്.നായർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ഒരു സിവിൽ സർവീസ് ഉദ്യോഗം ലഭിക്കാൻ എന്താണ് മാനദണ്ഡം? ഒരു സാധാരണക്കാരനായാൽ മതി എന്നു ചിരിച്ചു കൊണ്ടു മറുപടി നൽകും ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.നായർ. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.‌ സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്. ആദ്യം രണ്ടു വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം മുഖം തിരിച്ചു നിന്നെങ്കിലും മൂന്നാം തവണ അഖിലേന്ത്യാ തലത്തിൽ 55–ാം റാങ്കോടെയും സംസ്ഥാന തലത്തിൽ 3–ാം റാങ്കോടെയും സിവിൽ സർവീസ് സ്വപ്നം അരുൺ സഫലമാക്കി. കേരളത്തിൽ 4–ാം റാങ്കോടെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച, സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. അരുൺ എസ്.നായർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സിവിൽ സർവീസ് ഉദ്യോഗം ലഭിക്കാൻ എന്താണ് മാനദണ്ഡം? ഒരു സാധാരണക്കാരനായാൽ മതി എന്നു ചിരിച്ചു കൊണ്ടു മറുപടി നൽകും ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.നായർ. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.‌ സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്. ആദ്യം രണ്ടു വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം മുഖം തിരിച്ചു നിന്നെങ്കിലും മൂന്നാം തവണ അഖിലേന്ത്യാ തലത്തിൽ 55–ാം റാങ്കോടെയും സംസ്ഥാന തലത്തിൽ 3–ാം റാങ്കോടെയും സിവിൽ സർവീസ് സ്വപ്നം അരുൺ സഫലമാക്കി. കേരളത്തിൽ 4–ാം റാങ്കോടെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച, സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. അരുൺ എസ്.നായർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രു സിവിൽ സർവീസ് ഉദ്യോഗം ലഭിക്കാൻ എന്താണ് മാനദണ്ഡം? ഒരു സാധാരണക്കാരനായാൽ മതി എന്നു ചിരിച്ചു കൊണ്ടു മറുപടി നൽകും ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.നായർ. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.‌ സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്. ആദ്യം രണ്ടു വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം മുഖം തിരിച്ചു നിന്നെങ്കിലും മൂന്നാം തവണ അഖിലേന്ത്യാ തലത്തിൽ 55–ാം റാങ്കോടെയും സംസ്ഥാന തലത്തിൽ 3–ാം റാങ്കോടെയും സിവിൽ സർവീസ് സ്വപ്നം അരുൺ സഫലമാക്കി. കേരളത്തിൽ 4–ാം റാങ്കോടെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച, സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. അരുൺ എസ്.നായർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ഡോ. അരുൺ. എസ് നായർ ഐഎഎസ്

 

ADVERTISEMENT

∙ സർക്കാർ സ്കൂളിലും കോളജിലുമായിരുന്നല്ലോ പഠനം. പൊതുവെ മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികളെക്കുറിച്ച് ഒരുപാടു മിഥ്യാധാരണകളുണ്ട്. ഇംഗ്ലിഷ് സംസാരിക്കുമ്പോൾ ഉച്ചാരണത്തിലും ആശയവിനിമയത്തിലുമൊക്കെ പ്രശ്നങ്ങൾ നേരിടാറുണ്ടെന്നൊക്കെ. അത്തരം പ്രശ്നങ്ങൾ‌ തോന്നിയിരുന്നോ? എങ്കിൽ അവയെ എങ്ങനെയാണ് അതിജീവിച്ചത്?

Photo Credit : Instagram

 

ഇംഗ്ലിഷ് ആശയവിനിമയത്തിനുള്ള ഉപാധിയായി സ്വീകരിക്കുന്ന സമയത്ത് ചില ബുദ്ധിമുട്ടുകൾ നേരിടാം. അത്തരം പ്രശ്നങ്ങളെ തീർച്ചയായും തരണം ചെയ്യാവുന്നതേയുള്ളൂ. അതൊന്നും അപ്രാപ്യമായ ഒരു സംഗതിയായി തോന്നിയിട്ടില്ല. ഉച്ചാരണത്തിന്റെ കാര്യത്തിൽ ബ്രിട്ടിഷ് ഇംഗ്ലിഷുമായി താരതമ്യം ചെയ്തു പറയാറുണ്ട്. പക്ഷേ അങ്ങനെയൊരു ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ആശയവിനിമയം കൃത്യമായി നടക്കുന്നുണ്ടോ എന്നതിനാണ് ഉച്ചാരണത്തേക്കാൾ പ്രാധാന്യം എന്നാണ് ഞാൻ കരുതുന്നത്. ഇംഗ്ലിഷ് സാർവത്രിക ഭാഷയാണ്. വിവിധ രാജ്യങ്ങളിലുള്ളവർ ഇംഗ്ലിഷ് സംസാരിക്കുമ്പോൾ ബ്രിട്ടിഷ് ഇംഗ്ലിഷിന്റെ ഉച്ചാരണമല്ല പിന്തുടരുന്നത്. അതുകൊണ്ട് ഉച്ചാരണത്തിന്റെയോ ആശവിനിമയശേഷിയുടെയോ പേരിൽ ബാലിശമായ കടുംപിടിത്തം വേണം എന്ന അഭിപ്രായം എനിക്കില്ല. മറിച്ച് പുതിയ ഭാഷകൾ പഠിക്കുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്ന വിധത്തിലുള്ള നൈപുണ്യ വികസനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്.

Photo Credit : Instagram

 

ADVERTISEMENT

∙ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നല്ലോ വൈദ്യശാസ്ത്ര പഠനം. അക്കാലത്തെ അനുഭവങ്ങൾ ഏതെങ്കിലും തരത്തിൽ സിവിൽ സർവീസ് എന്ന തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ?

 

സ്കൂളിൽ പഠിക്കുന്ന സമയത്തൊന്നും സിവിൽ സർവീസ് ഒരു ആഗ്രഹമായി മനസ്സിലുണ്ടായിരുന്നില്ല. ഡോക്ടർ ആകണമെന്നായിരുന്നു അന്നാഗ്രഹിച്ചത്. അങ്ങനെയാണ് വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചത്. ആതുര സേവന രംഗത്തു ജോലി ചെയ്യണം എന്ന തീവ്രമായ ആഗ്രഹത്തോടെയാണ് പഠിച്ചത്. ഇപ്പോഴും എനിക്ക് ആ ജോലി അത്രയേറെ ഇഷ്ടമാണ്. ഹൗസ് സർജൻസിയുടെ സമയത്താണ് സിവിൽ സർവീസ് എന്നൊരു ആഗ്രഹം കൂടിയെത്തിയത്. അതിനു പ്രത്യേകിച്ച് ഒരു സംഭവമോ ആളുകളോ നിമിത്തമായിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. ശരിക്കും ഹൗസ്‍ സർജൻസിയുടെ സമയത്താണ് ഒരു ഡോക്ടറുടെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചൊക്കെ കൃത്യമായി മനസ്സിലാക്കാനായത്. അടിസ്ഥാനപരമായി ഒരു അക്കാദമിക് ജോലിയാണ്. നമ്മുടെ ആഗ്രഹമനുസരിച്ച് കൂടുതലായി എന്തെങ്കിലും ചെയ്യാനുള്ള അവസരമൊന്നും ഇതിലില്ല എന്നു തോന്നിയപ്പോഴാണ് സിവിൽ സർവീസിലേക്കു തിരിയണമെന്നു തോന്നിയത്. വെറുതെ ജീവിച്ചു മരിച്ചു പോകുന്നതിനേക്കാൾ നമ്മുടേതായ എന്തെങ്കിലും സംഭാവനകൾ ഈ ലോകത്തിനു നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് മെഡിക്കൽ രംഗത്തേക്കാൾ മികച്ച അവസരം സിവിൽ സർവീസിൽ ലഭിക്കുമെന്ന് തോന്നിയതുകൊണ്ടാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തത്.

Photo Credit : Instagram

 

ADVERTISEMENT

∙ മെഡിക്കൽ കോളജിലൊക്കെ രോഗികൾ ഡോക്ടറെ കാണാനെത്തുമ്പോൾ രോഗത്തെക്കുറിച്ചു മാത്രമല്ല വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ചും മനസ്സു തുറക്കാറില്ലേ? അത്തരം സാഹചര്യങ്ങളിൽ, ഒരു ഡോക്ടറുടെ പരിമിതികളും സിവിൽ സെർവന്റിന്റെ സാധ്യതകളും മനസ്സിലാക്കിയ ശേഷമായിരുന്നോ ജോലിയിലെ ചുവടുമാറ്റം?

 

തീർച്ചയായും. ഒരു രോഗി ഡോക്ടറെ കണ്ട് രോഗവിവരം പറയുമ്പോൾ അയാളെ ചികിൽസിച്ച് മരുന്നുകൾ നിർദേശിക്കുന്നതോടെ ഡോക്ടറുടെ ഉത്തരവാദിത്തം അവസാനിക്കുകയാണ്. സാമൂഹികമായി അയാൾ അനുഭവിക്കുന്ന പല പ്രശ്നങ്ങളെപ്പറ്റിയും അറിയാമെങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ അവരെ സഹായിക്കുന്നതിൽ പരിമിതികളുണ്ട്. പക്ഷേ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് ഒരു കൂട്ടം ആളുകളുടെ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്. അവരെ സഹായിക്കുന്നതിനായി ഒരു നയം രൂപീകരിക്കാനും അത് നടപ്പിലാക്കാനുമൊക്കെ അധികാരമുണ്ട്. ഡോക്ടറായിരിക്കുമ്പോൾ ഒരാൾക്കു ചെയ്തു കൊടുക്കാൻ സാധിക്കുന്ന കാര്യം സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ആയിരം പേർക്കോ ഒരു ലക്ഷം പേർക്കോ ഒരുമിച്ച് ചെയ്യാൻ സാധിക്കും.

Photo Credit : Instagram

 

∙ അടുത്ത കാലത്ത് മെഡിക്കൽ രംഗത്തുനിന്നു കൂടുതൽ പേർ സിവിൽ സർവീസിലേക്ക് വരുന്ന ഒരു പ്രവണതയുണ്ട്. എംബിബിഎസും എംഡിയും പഠിച്ച് പേരെടുത്തു വരാൻ സമയം എടുക്കുന്നതു കാരണമാണോ അങ്ങനെ? വ്യക്തിപരമായ അഭിപ്രായമെന്താണ്?.

 

ഇത് ഡോക്ടർമാരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രവണതയായി തോന്നുന്നില്ല. മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും സിവിൽ സർവീസിലേക്ക് വരുന്നുണ്ട് എന്നതാണ് കൂട്ടി വായിക്കേണ്ട കാര്യം. എന്റെ ബാച്ചിലെ 180 പേരിൽ 50 ശതമാനത്തോളം എൻജിനീയർമാർ ആണ്. ഐഐടി, എൻഐടി തുടങ്ങിയ വലിയ സ്ഥാപനങ്ങളിൽ നിന്ന് എംബിഎ എടുത്തവർ, അഭിഭാഷകർ ഒക്കെയുണ്ട്. അക്കൂട്ടത്തിൽ പത്തോ പന്ത്രണ്ടോ പേരാണ് ഡോക്ടർമാർ.

 

കേരളത്തിൽ ഏറെ ഡോക്ടർമാരുള്ളതു കൊണ്ടും മൽസരാധിഷ്ഠിത മേഖലയായതുകൊണ്ടും ഡോക്ടറെന്ന നിലയിൽ പേരെടുക്കാൻ ഏകദേശം 40 വയസ്സ് എങ്കിലും ആകണം. അതുവച്ചു നോക്കിയാൽ സിവിൽ സർവീസ് ഉദ്യോഗം കുറച്ചുകൂടി സുരക്ഷിതമാണ്. പക്ഷേ അതിലൊക്കെ ഉപരിയാണ് ഏതു ജോലി തിരഞ്ഞെടുക്കണം എന്ന ആഗ്രഹം.

പരിശീലന സമയത്തെ ചിത്രം. Photo Credit : Instagram

ആ ആഗ്രഹത്തിലേക്ക് എത്താനുള്ള വഴി തുറന്നു വരുന്നത് ഓരോരുത്തർക്കും ഓരോ പ്രായത്തിലായിരിക്കും. എന്റെ കാര്യത്തിൽ ഹൗസ് സർജൻസി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് തോന്നിയത്. ചിലർക്ക് ബിരുദാനന്തര ബിരുദം ചെയ്യുന്ന സമയത്തായിരിക്കും തോന്നുക. ചിലർക്ക് ജോലി ചെയ്യുന്ന സമയത്തായിരിക്കും തോന്നുക. അത് ഓരോ വ്യക്തിയുടെയും ആഗ്രഹവും സ്വപ്നവുമാണ്. അത് ഏതുപ്രായത്തിലും ആ വ്യക്തിക്ക് ഉണ്ടായിക്കഴിഞ്ഞാൽ തീർച്ചയായിട്ടും ആ സ്വപ്നം നേടിയെടുക്കാനുള്ള ശ്രമം നടത്തുക തന്നെ വേണം. അതിൽ ജോലി എന്നുള്ള മാനദണ്ഡം നോക്കേണ്ട എന്ന അഭിപ്രായക്കാരനാണ് ഞാൻ.

 

∙ നിലവിലെ കരിയർ ഉപേക്ഷിച്ച് സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളതെന്താണ്?.

 

Photo Credit : Instagram

നിലവിൽ ഒരു ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആളുകൾ സിവിൽ സർവീസിലേക്കു വരാൻ തയാറെടുക്കുമ്പോൾ തീർച്ചയായും മറ്റു ചില പദ്ധതികൾ കൂടി മനസ്സിൽ ഉണ്ടാവണം. ഒരു ജോലിയിൽ നിന്നുകൊണ്ട് തയാറെടുക്കുന്നത് ആത്മവിശ്വാസം കൂട്ടും. പക്ഷേ ജോലി വിടുമ്പോൾ, സിവിൽ സർവീസിൽ കയറിപ്പറ്റാൻ സാധിച്ചില്ലെങ്കിൽ എന്ത് എന്നതിനു കൃത്യമായ ഉത്തരം മനസ്സിലുണ്ടായിരിക്കണം. ഭാഗ്യപരീക്ഷണം എന്നുള്ള രീതിയിൽ പത്തുലക്ഷത്തോളം പേരെഴുതുന്ന വലിയ പരീക്ഷയാണിത്. അതിൽ‌നിന്ന് 900 അല്ലെങ്കിൽ 1000 പേരാണ് തിരഞ്ഞെടുക്കപ്പെടുന്നത്. വിജയ ശതമാനം വളരെ കുറവാണ്. എല്ലാവരും നന്നായി പരിശ്രമിച്ചിട്ടാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാഫലം എന്താകുമെന്ന് ഒരു ഘട്ടത്തിലും പ്രവചിക്കാൻ സാധിക്കില്ല. ഇനി പരീക്ഷയിൽ പരാജയപ്പെട്ടാലും മറ്റൊരു പദ്ധതി മനസ്സിലുണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാം. സിവിൽ സർവീസിലേക്കല്ല, ഏതൊരു കാര്യത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചാലും ഒരു പ്ലാൻ ബി അല്ലെങ്കിൽ ബാക്ക് അപ് പ്ലാൻ ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ആദ്യത്തെ പദ്ധതി പരാജയപ്പെടുകയാണെങ്കിൽ രണ്ടാമത്തെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിക്കൂ. രണ്ടാമതൊരു പദ്ധതിയുണ്ടെന്ന ധൈര്യം ആദ്യത്തെ പദ്ധതി വളരെയധികം ആത്മവിശ്വാസത്തോടു കൂടി ചെയ്യാനുള്ള പ്രേരണ നൽകും.

 

∙ സിവിൽ സർവീസ് പരീക്ഷയിൽ അധികമാരും എടുക്കാൻ ധൈര്യപ്പെടാത്ത മെഡിക്കൽ സയൻസ് ‌‌ആയിരുന്നല്ലോ താങ്കളുടെ ഓപ്ഷനൽ വിഷയം. സിവിൽ സർവീസിനായി ആ വിഷയം തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടതെന്തൊക്കെയാണ്?.

 

സിവിൽ സർവീസ് പരീക്ഷയുടെ കാര്യത്തിൽ മാതൃകാപരമായ ഓപ്ഷനൽ വിഷ‌യം ഇല്ല എന്നുതന്നെ പറയാം. ഇന്ന വിഷയം എടുത്തതു കൊണ്ട് ഞാൻ വിജയിക്കും അല്ലെങ്കിൽ ഇന്നതെടുത്തതു കൊണ്ട് പരാജയപ്പെടും എന്നൊന്നുമില്ല. എല്ലാ ഓപ്ഷനൽ വിഷയങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഞാൻ ആറു വർഷം പഠിച്ച വിഷയമാണ് വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെ പുതിയൊരു വിഷയം പഠിച്ചു തുടങ്ങുന്നതിനേക്കാൾ നല്ലത് അത്രയും വർഷം പഠിച്ച കാര്യങ്ങൾ ഒന്നു കൂടി ഓർത്തെടുക്കുന്നതാണെന്നു തോന്നി. അങ്ങനെയാണ് മെഡിക്കൽ സയൻസ് തിരഞ്ഞെടുത്തത്. അധികമാരും എടുക്കാറില്ല, പരിശീലനം ലഭ്യമല്ല അങ്ങനെയുള്ള വെല്ലുവിളികൾ ഉണ്ടായിരുന്നു. ഏതു വിഷയം തിരഞ്ഞെടുത്താലും നന്നായി പ്രയത്നിച്ചതുകൊണ്ടു മാത്രമേ കാര്യമുള്ളൂ. വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണവും ദോഷവും കൃത്യമായി മനസ്സിലാക്കിയ ശേഷമേ തീരുമാനത്തിലേത്താവൂ. അങ്ങനെ ആലോചിച്ചപ്പോൾ മെഡിക്കൽ സയൻസ് എടുക്കുന്നതാണ് കുറച്ചു കൂടി ഗുണകരമായിട്ട് എനിക്കു തോന്നിയത്.

 

Photo Credit : Instagram

∙ മെയിൻ പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാൻ എങ്ങനെയാണ് പരീക്ഷയെ സമീപിക്കേണ്ടത്?

 

അതിനു പല മൽസരാർഥികളും പല തന്ത്രങ്ങളാണ് പ്രയോഗിക്കാറുള്ളത്. ചിലർ ഉത്തരങ്ങളുടെ സാരംശങ്ങൾ എഴുതി മാർക്ക് നേടുമ്പോൾ വേറെ ചിലർ ഖണ്ഡികകളായി തിരിച്ചാണ് ഉത്തരമെഴുതുക. മറ്റു ചിലർ ചിത്രങ്ങളും പട്ടികകളുമൊക്കെ ഉൾപ്പെടുത്തി വിശദമായിട്ടും എഴുതാറുണ്ട്. ഈ രീതികളെല്ലാം സമന്വയിപ്പിച്ചാണ് ഞാൻ ഓരോ ചോദ്യത്തെയും സമീപിച്ചത്. എല്ലാ ഉത്തരങ്ങളും ഒരേ പോലെയിരുന്നാൽ അത് വായിക്കുന്നവർക്ക് വിരസത തോന്നാൻ സാധ്യതയുണ്ട്. അക്കാര്യം മനസ്സിൽ വച്ച്, ഏതു രീതിയിലാണോ മികച്ച രീതിയിൽ ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കാൻ സാധിക്കുക, ആ രീതി പിന്തുടരുന്നതാവും നല്ലത്.

 

∙ അഭിമുഖവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കാമോ?.

 

അഭിമുഖമെന്നല്ല പഴ്സനാലിറ്റി ടെസ്റ്റ് എന്നാണ് പറയുക. മൽസരാർഥികളുടെ അറിവ് അളക്കാനുള്ള വേദിയായിട്ടല്ല പഴ്സനാലിറ്റി ടെസ്റ്റിനെ അവർ കാണുന്നത്. മൽസരാർഥികളുടെ അറിവ് പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെ ബോധ്യപ്പെട്ടതുകൊണ്ടാണ് പഴ്സനാലിറ്റി ടെസ്റ്റിനായി തിരഞ്ഞെടുക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരാകാനുള്ള യോഗ്യത മൽസരാർഥികൾക്കുണ്ടോയെന്നും അവരുടെ സ്വഭാവവും സമീപനവും വ്യക്തിത്വവും ആ ജോലിക്ക് ഇണങ്ങുന്നതാണോയെന്നും പരിശോധിക്കുകയാണ് പഴ്സനാലിറ്റി ടെസ്റ്റിലൂടെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇന്റർവ്യൂ ബോർഡിന്റെ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിൽ അത് തുറന്നു പറയാൻ മടിക്കേണ്ടതില്ല. അറിയില്ല എന്ന് സത്യസന്ധമായി മറുപടി പറയാനുള്ള ആർജവം മൽസരാർഥികൾ കാണിക്കുന്നുണ്ടോയെന്നാകും അവർ ശ്രദ്ധിക്കുക. മൽസരാർഥികളുടെ പ്രായത്തേക്കാൾ ഇരട്ടി അനുഭവ പരിചയമുള്ള പാനലിനു മുന്നിൽ നുണ പറഞ്ഞാൽ അതു പിടിക്കപ്പെടുകയും മൽസരാർഥിയെക്കുറിച്ച് മോശം അഭിപ്രായം അവരുടെ മനസ്സിൽ രൂപപ്പെടുകയും ചെയ്യും. ചോദ്യോത്തര വേള എന്നതിനപ്പുറം ആശയങ്ങൾ പരസ്പരം ചർച്ച ചെയ്യുന്ന ഒരു രീതിയാണ് പഴ്സനാലിറ്റി ടെസ്റ്റ് എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

 

∙ പരിശീലനമാണ് ഒരു സിവിൽ സർവീസ് ഉദ്യോഗാർഥിയെ ഉടച്ചുവാർക്കുന്നതെന്ന് കേട്ടിട്ടുണ്ട്. പരിശീലനത്തിനു മുൻപും ശേഷവും വ്യക്തിത്വത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറയാമോ?

 

വ്യക്തിത്വത്തിൽ തീർച്ചയായും മാറ്റങ്ങൾ വന്നിട്ടുണ്ട്. സംസാരരീതി, തീരുമാനമെടുക്കാനുള്ള കഴിവ്, കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ഇതിലൊക്കെ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഒരു സിവിൽ സർവീസ് മൽസരാർഥിയിൽനിന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥനിലേക്കുള്ള പരിവർത്തനം സംഭവിക്കുന്നത് പരിശീലനം പൂർത്തിയാകുന്നതോടെയാണ്. അതിനൊപ്പം, ജോലിയിൽനിന്ന് ലഭിക്കുന്ന അനുഭവത്തിൽനിന്നു കൂടിയാണ് മറ്റു കാര്യങ്ങൾ പഠിക്കുന്നത്. അതൊരു തുടർ പ്രക്രിയയാണെന്നാണ് എനിക്കു തോന്നുന്നത്. പരിശീലനത്തിനു മുൻപും ശേഷവും എന്നിൽ വന്ന കൂടുതൽ മാറ്റങ്ങളെക്കുറിച്ച് എന്റെ ചുറ്റുമുള്ളവർക്കായിരിക്കും നന്നായി തിരിച്ചറിയാൻ കഴിയുക എന്നാണെനിക്ക് തോന്നുന്നത്.

 

∙ 55–ാം റാങ്കോടെ മൂന്നാം ശ്രമത്തിലായിരുന്നു സിവിൽ സർവീസ് നേടിയത്. കട്ട്ഓഫ് മാർക്കിന് തൊട്ടരികിലെത്തിയിട്ടും ആദ്യശ്രമങ്ങളിൽ പരാജയപ്പെട്ടു. എങ്ങനെയാണ് പിഴവുകളെ മറികടന്നത്?

 

എംബിബിഎസ് അവസാന വർഷം പഠിക്കുമ്പോഴാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. ആദ്യവട്ടം അത്ര ഗൗരവത്തോടെയല്ല പരീക്ഷയെ സമീപിച്ചത്. പക്ഷേ രണ്ടാംവട്ടം പരിശീലനത്തിനു പോയ ശേഷമാണ് പരീക്ഷയെഴുതിയത്. 2018 ലായിരുന്നു അത്. പക്ഷേ നെഗറ്റീവ് മാർക്ക് വന്നതു കൊണ്ട് പ്രിലിമിനറി കടക്കാൻ പറ്റിയില്ല. പരിശീലന സമയത്ത് മോക്ക് ടെസ്റ്റുകൾ എഴുതി ശീലിക്കാത്തതാണു തിരിച്ചടിയായത്. എത്രയൊക്കെ പഠിച്ചാലും പരീക്ഷയിൽ അത് ഫലപ്രദമായി എഴുതി ഫലിപ്പിച്ചാലേ കാര്യമുള്ളൂ. പഠിച്ച കാര്യങ്ങളിലെ തെറ്റും സമയക്രമവും ഒക്കെ തിരിച്ചറിയാൻ നിരന്തരം മോക്ക് ടെസ്റ്റ് എഴുതിയാലേ സാധിക്കൂ. അതുകൊണ്ട് പരീക്ഷയ്ക്കു മുൻപ് പരമാവധി മോക്ക് ടെസ്റ്റുകൾ എഴുതി പഠിക്കണമെന്നാണ് എന്റെ അനുഭവത്തിൽനിന്നു പറയാനുള്ളത്.

 

2019 ലെ പരീക്ഷയിൽ ധാരാളം മോക് ടെസ്റ്റുകൾ എഴുതി എവിടെയൊക്കയാണ് പാളിച്ചകൾ വരുന്നതെന്ന് മനസ്സിലാക്കി. പിന്നീട് അത് തിരുത്തി മുന്നോട്ടു പോയപ്പോൾ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാൻ സാധിച്ചു. പഠിക്കുന്നതിനോടൊപ്പം ആത്മപരിശോധനയും നടത്തുന്നത് നല്ലതാണ്. എല്ലാ കാര്യങ്ങളും പഠിച്ചിട്ട് സിവിൽ സർവീസ് എഴുതാമെന്നു വച്ചാൽ അതൊരിക്കലും നടക്കില്ല. ഇതിന് വ്യക്തമായ ഒരു സിലബസുണ്ട്. അതിലുള്ള കാര്യങ്ങൾ മാത്രം പഠിച്ചാൽ പരീക്ഷയിൽ വിജയിക്കാം. ഒരുപാട് കാര്യങ്ങൾ പഠിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണെന്റെ അഭിപ്രായം. കുറച്ചു കാര്യങ്ങൾ പഠിച്ച് കൂടുതൽ കാര്യങ്ങൾ പുനരവലോകനം ചെയ്യുക. അതാണ് ഏറ്റവും നല്ല പഠനതന്ത്രം. പഠിച്ച എല്ലാ കാര്യങ്ങളും നമുക്ക് ഓർത്തു വയ്ക്കാൻ പറ്റിയെന്നു വരില്ല. അപ്പോൾ സിലബസിനകത്തു നിന്നുകൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ പഠിക്കുക. അത് ആവർത്തിച്ചു പഠിച്ച് ഫലപ്രദമായി എഴുതുക എന്നതാണ് ഏറ്റവും മികച്ച പഠന തന്ത്രം എന്നാണ് ഞാൻ കരുതുന്നത്.

 

∙ കോവിഡ് കാലത്ത് മെഡിക്കൽ പ്രഫഷനലുകളെ കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തിയിരുന്നല്ലോ. മികച്ച ഡോക്ടർ എന്ന ലക്ഷ്യത്തിൽനിന്നു മികച്ച സിവിൽ സർവന്റ് എന്ന ലക്ഷ്യത്തിലേക്ക് ഡോക്ടർമാരുടെ പുതിയ തലമുറ മാറുകയാണോ?

 

കോവിഡിന്റെ സമയത്താണ് പ്രഫഷനലുകളുടെ ആവശ്യം എത്രത്തോളമാണെന്ന് നമുക്കു കൃത്യമായി മനസ്സിലായത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ മഹാമാരി വന്നപ്പോൾ അത് കൈകാര്യം ചെയ്യാൻ വിദഗ്ധ ഡോക്ടർമാരെ നിയമിക്കേണ്ടി വന്നതും പദ്ധതികൾ അതിനനുസൃതമായി നടപ്പിലാക്കേണ്ടി വന്നതും അതുകൊണ്ടാണ്. മഹാമാരിയുടെ തീവ്രത കണക്കിലെടുത്തും മുൻപ് ഇത്തരം സാഹചര്യം കൈകാര്യം ചെയ്തു പരിചയമില്ലാത്തതുമൊക്കെക്കൊണ്ടാണ് ആ ഘട്ടത്തിൽ പ്രഫഷനലുകളെ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തിയത്. ഓരോ മേഖലയിലും വൈദഗ്ധ്യമുള്ള ആളുകൾ ഭരണരംഗത്തേക്കു വരുമ്പോൾ അതാതു മേഖലകൾക്ക് അതനുസരിച്ചുള്ള പ്രയോജനം ലഭിക്കും. അത് ആ ഉദ്യോഗസ്ഥർക്ക് പ്രസ്തുത മേഖലകളിൽ പ്രവൃത്തിപരിചയമുള്ളതുകൊണ്ടു കൂടിയാണ്. വിദേശ രാജ്യങ്ങളിൽ പ്രത്യേക മേഖലകളിൽ അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് അധികാര സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുക. ഇന്ന് സിവിൽ സർവീസിലേക്ക് ഒരുപാട് പ്രഫഷനലുകൾ വരുന്നതുകൊണ്ട് അവരെ ഭാവിയിൽ ഇത്തരത്തിലുള്ള മേഖലകളിലേക്ക് വിന്യസിച്ചാൽ അവരുടെ കഴിവുകൾ പൂർണതോതിൽ പ്രയോജനപ്പെടുത്താൻ സാധിക്കും.

 

∙ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയക്കാരിൽ പലരും മുൻപു സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്നു. കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, അശ്വനി വൈഷ്ണവ്, ഹർദീപ് സിങ് പുരി, ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുതിർന്ന നേതാക്കളായ മണിശങ്കർ അയ്യർ, മീരാ കുമാർ, അൽഫോൻസ് കണ്ണന്താനം തുടങ്ങി എത്രയോ പേർ. സിവിൽ സർവീസിൽനിന്നു രാഷ്ട്രീയത്തിലേക്ക് എന്നതൊരു സാധ്യതയാണോ?

 

അങ്ങനെ പൊതുവേ പറയാൻ പറ്റുമെന്നു തോന്നുന്നില്ല. കാരണം അയ്യായിരമോ ആറായിരമോ സിവിൽ സർവീസ് ഉദ്യോഗസ്ഥരുള്ളതിൽ നാലോ അഞ്ചോ പേരുടെ പേര് മാത്രമാണ് ഇപ്പോൾ പറഞ്ഞത്. അതൊരു ന്യൂനപക്ഷം മാത്രമാണ്. ബാക്കിയുള്ളവർ സിവിൽ സർവീസിൽത്തന്നെ നിൽക്കുന്നവരാണ്. സിവിൽ സർവീസിലേക്ക് എത്തുമ്പോൾ രാഷ്ട്രീയ മേഖലയോട് കൂടുതൽ അടുത്തിടപഴകാനും രാഷ്ട്രീയക്കാരുടെ കഴിവുകളെന്തൊക്കെയാണെന്ന് മനസ്സിലാക്കാനും അവസരമുണ്ട്. അങ്ങനെ വരുമ്പോൾ, സിവിൽ സർവീസിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുക രാഷ്ട്രീയത്തിലിറങ്ങുമ്പോഴാണെന്ന് ചിലർക്കു തോന്നാം. അങ്ങനെ താൽപര്യം തോന്നുന്നവർ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങാറുണ്ട്. പക്ഷേ അതിനെ പൊതുവായ ഒരു പ്രവണത എന്നൊന്നും പറയാൻ സാധിക്കില്ല. അത്തരം തീരുമാനങ്ങൾ വ്യക്തിപരമാണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.

 

∙ കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽനിന്നുള്ള ഒരാൾക്ക് സിവിൽ സർവീസ് ലക്ഷ്യമിടാൻ ഇപ്പോഴും എന്തെങ്കിലും തടസ്സങ്ങളുണ്ടെന്നു തോന്നിയിട്ടുണ്ടോ?

 

അങ്ങനെയൊരു തടസ്സമുണ്ടെങ്കിൽ എനിക്കൊരിക്കലും സിവിൽ സർവീസ് നേടാൻ സാധിക്കില്ലായിരുന്നു. ഈ പരീക്ഷയെ സംബന്ധിച്ച ഏറ്റവും മനോഹരമായ കാര്യമെന്താണെന്നു വച്ചാൽ, എല്ലാ മേഖലയിൽ നിന്നുള്ള ആളുകളും സിവിൽ സർവീസിലേക്ക് വരുന്നുണ്ട്. സാമ്പത്തിക, രാഷ്ട്രീയ ചുറ്റുപാടുകളോ ജാതിയോ മതമോ ഒന്നും മാനദണ്ഡമാകാതെ ഇന്ത്യയിലുള്ള ഏതൊരു വ്യക്തിക്കും ഈ മേഖലയിലേക്ക് വരാൻ സാധിക്കും. അതിനു വേണ്ട സമത്വം ഇതിന്റെ തിരഞ്ഞെടുപ്പു പ്രകിയയിലുണ്ട് എന്നതാണ് ഈ പരീക്ഷയുടെ ഏറ്റവും വലിയ പ്രത്യേകത.

 

Content Summary : Exclusive interview with Dr.Arun S Nair IAS regarding civil service preparations