കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഭവൻ നടത്തും. ലോവർ പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഭാഷാധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് &

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഭവൻ നടത്തും. ലോവർ പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഭാഷാധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് & ക്രാഫ്റ്റ്, കായികം) എന്നിങ്ങനെ 4 വിഭാഗങ്ങളിലാണു പരീക്ഷ. സിലബസ് https://ktet.kerala.gov.inൽ.

Read Also : ബെംഗളൂരു ലോ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ ചെയ്യാൻ അവസരം

ADVERTISEMENT

എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴുതാനും ഒരപേക്ഷ മതി. പക്ഷേ ഓരോ വിഭാഗത്തിലേക്കും 500 രൂപ ഫീസടയ്ക്കണം. പട്ടിക / ഭി‌ന്നശേഷി വിഭാഗക്കാർ 250 രൂപ. ഓരോ കാറ്റഗറിയിലെയും അപേക്ഷകർക്കു വേണ്ട മിനിമം യോഗ്യതയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. 1,2,4 കാറ്റഗറികളിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലുമുണ്ട്. മൂന്നാം കാറ്റഗറിയിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ മാത്രം.

ADVERTISEMENT

അപേക്ഷ നൽകുന്നതു സംബന്ധിച്ച നിർദേശങ്ങൾ പ്രോസ്പെക്ടസിന്റെ 18–21 പുറങ്ങളിലുണ്ട്. ഏപ്രിൽ 3 മുതൽ 17 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും, പരീക്ഷാഫീസടയ്ക്കാനും, അപേക്ഷയുടെ പ്രിന്റെടുക്കാനും സൗകര്യമുണ്ട്. പ്രിന്റ് സൂക്ഷിക്കുക. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇതിലെ നമ്പർ വേണം. ഏപ്രിൽ 25ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അപേക്ഷയുടെ പ്രിന്റോ സർട്ടിഫിക്കറ്റ് പകർപ്പുകളോ അയച്ചുകൊടുക്കേണ്ട.

മേയ് 12ന്  കാറ്റഗറി – 1 പരീക്ഷ രാവിലെ 10 മുതൽ 12 വരെയും,കാറ്റഗറി – 2 പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെയുംമേയ് 15 ന് കാറ്റഗറി – 3 പരീക്ഷ രാവിലെ 10 –12 വരെയും കാറ്റഗറി – 4 പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെയും നടക്കും.

ADVERTISEMENT

ഓരോ വിഭാഗത്തിലെ പരീക്ഷയിലും 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. നെഗറ്റീവ് മാർക്കില്ല. ഒഎംആർ  ഉത്തരക്കടലാസായിരിക്കും. യോഗ്യതയ്ക്കു ടെസ്റ്റിൽ കുറഞ്ഞത് 60% മാർക്ക് നേടണം. പട്ടിക, പിന്നാക്ക വിഭാഗക്കാർ 55%, ഭിന്നശേഷി വിഭാഗക്കാർ 50% ക്രമത്തിൽ നേടിയാലും മതി. അപേക്ഷകർക്കു പ്രായപരിധി നിർദേശിച്ചിട്ടില്ല. ഒരിക്കൽ വിജയിച്ച കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ല. ഏതു ജില്ലയിലെ സിലക്‌ഷനിലാണു താൽപര്യമെന്ന് അപേക്ഷയിൽ കാണിക്കണം. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചുകൂടാ.

Content Summary : K-TET on May 12; online application till April 17