നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയും (ജെഎൻയു) സഹകരിച്ച് ഹോസ്പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷനിൽ 2 വർഷ എംഎസ്‌സി പ്രോഗ്രാം നടത്തുന്നു. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും ഈ വ്യവസായത്തിലെ മധ്യ / ഉന്നത തല മാനേജർമാരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയും (ജെഎൻയു) സഹകരിച്ച് ഹോസ്പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷനിൽ 2 വർഷ എംഎസ്‌സി പ്രോഗ്രാം നടത്തുന്നു. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും ഈ വ്യവസായത്തിലെ മധ്യ / ഉന്നത തല മാനേജർമാരെയും പരിശീലിപ്പിച്ചെടുക്കും. 

Read Also : സിയുഇടി– പിജി വഴി പ്രവേശനം തേടാം കേരള കേന്ദ്ര സർവകലാശാലയിൽ

ADVERTISEMENT

തിരുവനന്തപുരം (30 സീറ്റ്), െബംഗളൂരു (30), ചെന്നൈ (30), ഹൈദരാബാദ് (30) അടക്കം 17 സ്ഥലങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ആകെ 550 സീറ്റ്. പ്രായപരിധിയില്ല. അപേക്ഷാഫീ 1000 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 500 രൂപ. സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 700 രൂപ. കോഴ്സ് ഫീ ആദ്യ സെമസ്റ്റർ 58,200 രൂപ. തുടർന്നു 3 സെമസ്റ്റർ 47,000 രൂപ വീതം. വലിയ നഗരങ്ങളിൽ 25% വരെ കൂടുതൽ നൽകേണ്ടിവരാം. ഹോസ്റ്റലുണ്ട്. ക്ലാസുകൾ ഓഗസ്റ്റ് 7നു തുടങ്ങും. ഫോൺ: 0120 2590603. ഇമെയിൽ: jeenchm@gmail.com. 

ADVERTISEMENT

പ്രവേശനം 2 തരം: (എ) എൻട്രൻസ് പരീക്ഷ (ജെഇഇ 2023) വഴി. (ബി) നേരിട്ടുള്ള പ്രവേശനം. രണ്ടിലേക്കും ശ്രമിക്കുന്നവർ വെവ്വേറെ അപേക്ഷ നൽകണം. (എ) എൻട്രൻസിലൂടെ പ്രവേശനം: ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിഎസ്‌സി അഥവാ ഹോട്ടൽ മാനേജ്മെന്റ് ബിരുദം ഉള്ളവർക്കും ഒക്ടോബർ 31ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. www.nchm.nic.in അഥവാ www.thims.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി മേയ് 10ന് അകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ മേയ് 12ന് അകം കിട്ടത്തക്കവിധം National Council for Hotel Management & Catering Technology, A-34, Sector-62, Noida -201309 എന്ന വിലാസത്തിലെത്തിക്കുകയും വേണം. 

ADVERTISEMENT

മേയ് 28ന് രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം അടക്കം 17 കേന്ദ്രങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. ഓരോ മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 80 മാർക്ക് ഹോട്ടൽ മാനേജ്മെന്റ് വിഷയങ്ങൾക്കും 20 മാർക്ക് ഇംഗ്ലിഷ് ആശയവിനിമയം, സംഖ്യാഭിരുചി, ബുദ്ധിശക്തി എന്നിവയ്ക്കും. ഫലം ജൂൺ 5ന്. സംവരണമുണ്ട്. ജൂൺ 12നു തുടങ്ങി, 4 റൗണ്ട് കൗൺസലിങ്‌ വഴി സീറ്റ് അലോട്ട് ചെയ്യും. (ബി) നേരിട്ടുള്ള പ്രവേശനം: ഓരോ ഇൻസ്റ്റിറ്റ്യൂട്ടിലും 10% സീറ്റ്. 55% മാർക്കോടെ മേൽസൂചിപ്പിച്ച ബിരുദം, 3–സ്റ്റാർ പദവിയെങ്കിലുമുള്ള ഹോട്ടലിൽ 2 വർഷം സേവനപരിചയം എന്നിവയുള്ളവരെ പരിഗണിക്കും. 

ബിരുദപരീക്ഷയിലെ മാർക്ക് നോക്കിയാണ് സിലക്‌ഷൻ. www.nchm.nic.in അഥവാ www.thims.gov.in സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 19ന് അകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഏപ്രിൽ 21ന് അകം കിട്ടത്തക്കവിധം നോയിഡയിലെത്തിക്കുകയും വേണം. മേയ് ഒന്നിനകം അപേക്ഷകരുടെ പ്രവേശനാർഹത അറിയിക്കും. അലോട്മെന്റ് കിട്ടുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ രേഖകൾ പരിശോധിപ്പിച്ച് മേയ് 19ന് അകം ഫീസടയ്ക്കണം. ഈ പ്രവേശനത്തിന് ഒരു റൗണ്ടേയുള്ളൂ. സേവനപരിചയം തൃപ്തികരമല്ലാ ത്തതിനാൽ നേരിട്ടുള്ള പ്രവേശനത്തിന് അർഹതയില്ലാതെ വരുന്നവർക്ക് മേയ് 10 വരെ എൻട്രൻസ്‌ വഴിയുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

Content Summary : Apply for the Hospitality Administration MSC Programme