കായികതാരമായി തിളങ്ങാനാണോ മോഹം?; സ്പോർട്സ് കോച്ചിങ് ഡിപ്ലോമ നേടാം എൻഐഎസിൽ നിന്ന്
പട്യാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലും അതിന്റെ തിരുവനന്തപുരം (എൽഎൻസിപിഇ) ഉൾപ്പെടെയുള്ള യൂണിറ്റുകളിലും നടത്തുന്ന ഒരു വർഷത്തെ സ്പോർട്സ് കോച്ചിങ് ഡിപ്ലോമ പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: https://nsnis.org & https://nsnis.org. ഫോൺ: 0175-2211539. ഇ–മെയിൽ:

പട്യാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലും അതിന്റെ തിരുവനന്തപുരം (എൽഎൻസിപിഇ) ഉൾപ്പെടെയുള്ള യൂണിറ്റുകളിലും നടത്തുന്ന ഒരു വർഷത്തെ സ്പോർട്സ് കോച്ചിങ് ഡിപ്ലോമ പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: https://nsnis.org & https://nsnis.org. ഫോൺ: 0175-2211539. ഇ–മെയിൽ: nsinsacademics@gmail.com. തിരുവനന്തപുരം ഫോൺ: 0471–2412189.
Read Also : പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ചെയ്യാം എസിഎസ്ഐആറിൽ
തിരുവനന്തപുരത്ത് ‘റോയിങ്, കനോയിങ് & കയാക്കിങ്’ പ്രോഗ്രാം മാത്രമാണുള്ളത്. മറ്റു കേന്ദ്രങ്ങളിലായി ആർച്ചറി, അത‌്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, ബോക്സിങ്, സൈക്ലിങ്, ഫെൻസിങ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോഖൊ, റോയിങ്, സ്വിമ്മിങ്, ടേബിൾ ടെന്നിസ്, വോളിബോൾ, വെയ്റ്റ്‌ലിഫ്റ്റിങ്, റെസ്‌ലിങ്, തയ്ക്വാൻഡോ, വുഷു (Wushu), യോഗ എന്നിവയുമുണ്ട്. ദേശീയതലത്തിൽ ആകെ 869 സീറ്റ്.
നിർദിഷ്ട രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്ലസ്ടു മതിയെങ്കിലും മറ്റുള്ളവർക്കു ബിരുദം വേണം. പ്രായം അപേക്ഷാസമയത്ത് 21–45 വയസ്സ്. വിശേഷാർഹതയുള്ളവർക്ക് 50 വരെയാകാം. സിലക്‌ഷൻ–റാങ്കിങ് രീതി, പ്രവേശനപരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും വിശദാംശങ്ങൾ, അപേക്ഷാസമർപ്പണം എന്നിവയ്ക്കു വെബ്സൈറ്റ് നോക്കാം. മേയ് 14ന് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അടക്കമുള്ള കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. അപേക്ഷാഫീ 1500 രൂപ. കോഴ്സ് ഫീ ഉദ്ദേശം 60,000 രൂപ.
Content Summary : NSNIS Diploma In Sports Coaching 2023