സച്ചു പഠിക്കാൻ മിടുക്കനാണ്. ഭാഷ കൈകാര്യം ചെയ്യാൻ അതിസമർഥൻ. പക്ഷേ സ്കൂൾ പഠനം കഴിയുന്നതോടെ കണക്കിനോടു ബൈ പറയുമെന്നു പറഞ്ഞ് ‘ഒറ്റക്കാലിൽ നിൽപാ’ണ്. പക്ഷേ ഇന്നത്തെക്കാലത്ത് സയൻസ് ഓപ്ഷനലായെടുത്ത് പഠിക്കാതെ രക്ഷപ്പെടാൻ പറ്റുമോ, കണക്കൊഴിവാക്കി സയൻസ് പഠിച്ചാൽ പല അവസരങ്ങളും നഷ്ടപ്പെടില്ലേ എന്നൊക്കെയാണ്

സച്ചു പഠിക്കാൻ മിടുക്കനാണ്. ഭാഷ കൈകാര്യം ചെയ്യാൻ അതിസമർഥൻ. പക്ഷേ സ്കൂൾ പഠനം കഴിയുന്നതോടെ കണക്കിനോടു ബൈ പറയുമെന്നു പറഞ്ഞ് ‘ഒറ്റക്കാലിൽ നിൽപാ’ണ്. പക്ഷേ ഇന്നത്തെക്കാലത്ത് സയൻസ് ഓപ്ഷനലായെടുത്ത് പഠിക്കാതെ രക്ഷപ്പെടാൻ പറ്റുമോ, കണക്കൊഴിവാക്കി സയൻസ് പഠിച്ചാൽ പല അവസരങ്ങളും നഷ്ടപ്പെടില്ലേ എന്നൊക്കെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സച്ചു പഠിക്കാൻ മിടുക്കനാണ്. ഭാഷ കൈകാര്യം ചെയ്യാൻ അതിസമർഥൻ. പക്ഷേ സ്കൂൾ പഠനം കഴിയുന്നതോടെ കണക്കിനോടു ബൈ പറയുമെന്നു പറഞ്ഞ് ‘ഒറ്റക്കാലിൽ നിൽപാ’ണ്. പക്ഷേ ഇന്നത്തെക്കാലത്ത് സയൻസ് ഓപ്ഷനലായെടുത്ത് പഠിക്കാതെ രക്ഷപ്പെടാൻ പറ്റുമോ, കണക്കൊഴിവാക്കി സയൻസ് പഠിച്ചാൽ പല അവസരങ്ങളും നഷ്ടപ്പെടില്ലേ എന്നൊക്കെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സച്ചു പഠിക്കാൻ മിടുക്കനാണ്. ഭാഷ കൈകാര്യം ചെയ്യാൻ അതിസമർഥൻ. പക്ഷേ സ്കൂൾ പഠനം കഴിയുന്നതോടെ കണക്കിനോടു ബൈ പറയുമെന്നു പറഞ്ഞ് ‘ഒറ്റക്കാലിൽ നിൽപാ’ണ്. പക്ഷേ ഇന്നത്തെക്കാലത്ത് സയൻസ് ഓപ്ഷനലായെടുത്ത് പഠിക്കാതെ രക്ഷപ്പെടാൻ പറ്റുമോ, കണക്കൊഴിവാക്കി സയൻസ് പഠിച്ചാൽ പല അവസരങ്ങളും നഷ്ടപ്പെടില്ലേ എന്നൊക്കെയാണ് അവന്റെ മാതാപിതാക്കളുടെ ടെൻഷൻ. ഇത്തരം വാശികളിൽ ഉറച്ചു നിൽക്കുന്ന കുട്ടികളും അവരുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാകുന്ന മാതാപിതാക്കളും തീർച്ചയായും ഒരു കാര്യം മനസ്സിലാക്കണം. അവസരങ്ങളുടെ അനന്തമായ ലോകത്തു മുന്നോട്ടു പോകാൻ ഭാഷാനിപുണത സഹായിക്കും. എന്നാൽ ഉന്നത വിദ്യാഭാസത്തിന് ഭാഷ മുഖ്യ വിഷയമായി എടുത്തു പഠിക്കുന്നതിൽ ഇപ്പോഴും ഒരു ആശങ്ക പലർക്കുമുണ്ട്. എൻജിനീയറിങ്ങും മെഡിസിനും സിഎയും ഒക്കെ ഒരുപാട് സാധ്യതകളും സമൂഹത്തിൽ വിലയും നൽകുന്ന കരിയറാണ് എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ ഈ വിഷയങ്ങളിൽ താൽപര്യമില്ലാത്തവരെ അതു തിരഞ്ഞെടുക്കാൻ നിർബന്ധിക്കുകയും അവർ അതിൽ കഷ്ടപ്പെടുകയും ചെയ്യുന്നതിന് ധാരാളം ഉദാഹരണങ്ങൾ നമുക്കുചുറ്റുമുണ്ട്.

Read Also : ഇനി എന്താ പരിപാടി?; ആ ചോദ്യത്തിനു മുന്നിൽ ചൂളാതിരിക്കാൻ 5 വഴികൾ

ADVERTISEMENT

 

അടുത്തിടെ ഒരു കുട്ടിയുമായി രക്ഷിതാക്കൾ എന്റെ അരികിലെത്തി. കുട്ടി സ്കൂൾതലം മുതൽ നന്നായി ഇംഗ്ലിഷ് സംസാരിക്കുകയും കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ മിടുക്കനാണ്. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ഭാവിയിൽ ഇംഗ്ലിഷ് ഭാഷ പഠിച്ച് ഒരു പ്രഫഷനൽ ആകണം എന്നാണാഗ്രഹം. 

‘‘ നീ എന്തു ജോലി വേണമെങ്കിലും ചെയ്തോളൂ. പക്ഷേ പ്ലസ്ടുവിനും ഡിഗ്രിക്കും സയൻസോ മാത്തമാറ്റിക്‌സോ എടുത്താൽ മതി’’ എന്നാണ് രക്ഷിതാക്കളുടെ കൽപന. അവരുടെ കാഴ്ചപ്പാടിൽ ഡിഗ്രി കോഴ്സിന് പരിമിതികളുണ്ട്. നാട്ടുകാർ എന്തു വിചാരിക്കുമെന്ന ചിന്ത മറുവശത്ത്. കുട്ടിയുടെ താൽപര്യമോ ആഗ്രഹമോ അവർ പരിഗണിക്കുന്നേയില്ല. സ്വന്തം മകനെ സമൂഹത്തിൽ നാലാള് അറിയുന്ന, സ്റ്റാറ്റസ് ഉള്ള ഒരു ആളാക്കണം എന്നല്ലാതെ കുട്ടിയുടെ അഭിരുചിയോ താൽപര്യമോ അറിയാനോ, അവൻ ഇംഗ്ലിഷ് ഭാഷ പഠിച്ചാൽ ഉള്ള സാധ്യത മനസ്സിലാക്കാനോ ഇരുവരും ശ്രമിക്കുന്നില്ല.

Representative Image. Photo Credit : Rawpixel/iStock

 

ADVERTISEMENT

കുട്ടിക്ക് ഇംഗ്ലിഷിനോട് താൽപര്യവും അഭിരുചിയും ഉണ്ടെന്ന് അവന്റെ മുൻകാല പ്രകടനം വിലയിരുത്തിയാൽ മനസ്സിലാകും. അവന്റെയിഷ്ടവും താൽപര്യവും എന്താണെന്ന് അച്ഛനെയും അമ്മയെയും പറഞ്ഞു മനസ്സിലാക്കണമെന്ന് അവൻ എന്നോടു പറഞ്ഞു. ഭാഷാപരമായ അഭിരുചിയും (linguistic aptitude) ഇംഗ്ലിഷ് വാക്കുകളും ശൈലികളും നല്ല താൽപര്യത്തോടെ ഉപയോഗിക്കാൻ കഴിവുമുള്ള കുട്ടി ബിരുദവും ബിരുദാനന്തര ബിരുദവും ഇംഗ്ലിഷ് മുഖ്യവിഷയമായി എടുത്തു പഠിച്ചാൽ അവന് കീഴടക്കാൻ സാധ്യതകളുടെ വലിയൊരു ലോകം തന്നെയുണ്ടെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി. ഭാഷ മുഖ്യ വിഷയമായി എടുത്താൽ മകന്റെ ഭാവി അവതാളത്തിൽ ആകുമോ, സമൂഹം കുറ്റപ്പെടുത്തുമോ, സ്റ്റാറ്റസിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന ആധികളൊക്കെ മാറിയതോടെ രക്ഷിതാക്കളും പൂർണ്ണമായി സഹകരിച്ചു.

 

Representative Image. Photo Credit : Prostock-Studio/iStock

ഇത്തരത്തിലുള്ള രക്ഷിതാക്കളോടു പറയട്ടെ, നിങ്ങളുടെ കുട്ടികൾക്ക് ഭാഷ ഇഷ്ടമുണ്ടെങ്കിൽ, അതിൽ അവർ സ്പെഷലൈസ് ചെയ്തു ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത് മുന്നോട്ടു പോകുന്നതിൽ യാതൊന്നും ഭയക്കണ്ട. മേൽപറഞ്ഞ പ്രഫഷനൽ വിഷയങ്ങൾക്ക് ഒരു പരിധി വരെ അതിർവരമ്പുകൾ ഉണ്ട്. എന്നാൽ ഇംഗ്ലിഷ് പോലെയുള്ള ആഗോള ഭാഷയ്ക്ക് അതില്ല. ആഗോള പ്രാധാന്യമുള്ള ഭാഷകൾ കൈകാര്യം ചെയ്യുന്നവരെ എല്ലാ മേഖലകളിലും ആവശ്യമുണ്ട്.

 

ADVERTISEMENT

ഈ ഗ്ലോബൽ ഡിജിറ്റൽ യുഗത്തിൽ ആഗോള ഭാഷ എന്ന നിലയിൽ ഇംഗ്ലിഷിനുള്ള സ്വീകാര്യത നമുക്കറിയാം. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിലും തൊഴിൽ മേഖലയിലെ പ്രവർത്തനം വിലയിരുത്തുന്നതിനുമുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഒന്നായി ഇംഗ്ലിഷ് ഭാഷയുടെ പ്രാവീണ്യത്തെ കണക്കാക്കുന്നു. 

രാജ്യാന്തര പ്രോജക്ടുകൾ നടത്താനും ലോകമെമ്പാടുമുള്ള കസ്റ്റമേഴ്സുമായി ആശയവിനിമയം നടത്താനും ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് അവസരം ലഭിക്കും. ഒരു ഐടി കമ്പനിയിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന സോഫ്റ്റ്‌വെയർ പ്രഫഷനലുകൾ കണ്ടുമുട്ടുന്നു എന്ന് സങ്കൽപിക്കുക. അവർ എങ്ങനെ ആശയവിനിമയം നടത്തും. കഠിനമാണ് അല്ലേ? ഈ ആഗോള വ്യവസ്ഥയിൽ മത്സരം അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ഭാഷാ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്. ഇതിന് ഒരു പൊതു ആഗോള ഭാഷ ആവശ്യമാണ്. ഇവിടെയാണ് ഇംഗ്ലിഷിന്റെ പ്രാധാന്യം. 

 

ഇംഗ്ലിഷ് പഠിച്ചവർക്ക് സിവിൽ സർവീസ്, ടീച്ചിങ്, ബാങ്കിങ്, റിസർച്ച്, കോർപറേറ്റ് കമ്യൂണിക്കേഷൻ, ജേണലിസം, സോഷ്യൽ വർക്ക്, സെയിൽസ് മാനേജ്മെന്റ്, പ്രോജക്ട് ആൻഡ് പ്രോഗ്രാം മാനേജ്മെന്റ്, കണ്ടന്റ് ഡവലപ്മെന്റ് ആൻഡ് ഡോക്യുമെന്റേഷൻ, ട്രാൻസ്‌ലേഷൻ, ട്രാൻസ്‌ക്രിപ്ഷൻ, മെഡിക്കൽ കോഡിങ്, പബ്ലിക് റിലേഷൻസ്, മീഡിയ മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷൻ, കസ്റ്റമർ സർവീസ്, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, സോഫ്റ്റ്‌വെയർ ഇന്റഗ്രേഷൻ എന്നിങ്ങനെ നിരവധി മേഖലകളിൽ ശോഭിക്കാം. സ്വന്തമായി സംരംഭം നടത്തുന്നവർക്ക് അവരുടെ വിജയത്തിന്റെ പ്രധാന അടിസ്ഥാനം തന്നെ ഇംഗ്ലിഷ് ഫലപ്രദമായി ഉപയോഗിക്കാൻ ഉള്ള കഴിവാണ്. സംരംഭകന് നിക്ഷേപകരെ കണ്ടെത്താനും ഉപഭോക്താക്കളിൽ വിശ്വാസം ജനിപ്പിക്കാനും ജീവനക്കാരെ പ്രചോദിപ്പിക്കാനും ഇംഗ്ലിഷ് ഭാഷ അനിവാര്യമാണ്.

പുതുതായി ചേരുന്ന ജീവനക്കാർക്ക് മിക്ക സ്ഥാപനങ്ങളഉം ഇൻഡക്‌ഷൻ ട്രെയിനിങ് കൊടുക്കാറുണ്ട്. അതിലെ മുഖ്യ വിഷയം കോർപറേറ്റ് കമ്യൂണിക്കേഷനും ബിസിനസ് ഇംഗ്ലിഷുമാണ്. ഇംഗ്ലിഷിൽ യോഗ്യതയും പ്രാവീണ്യവും ഉള്ള പരിശീലകനാണ് ജീവനക്കാരനെ ഗൈഡ് ചെയ്യുന്നത്. ഏത് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമോ ആകട്ടെ, അവർക്ക് ഇംഗ്ലിഷ് പ്രാവീണ്യവും യോഗ്യതയും ഉള്ള പ്രഫഷനലുകളെ ആവശ്യമുണ്ട്.

 

ബെംഗളൂരുവിലെ പ്രമുഖ ഐടിഇഎസ് (ITES) കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ സുനിൽ നാഥിന്റെ വാക്കുകളിങ്ങനെ:

 

‘‘സയൻസിലായിരുന്നു എന്റെ ബിരുദം. ജോലി വളരെ അത്യാവശ്യമായതുകൊണ്ട് ബിരുദത്തിനു ശേഷം നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തു. എന്നാൽ എന്റെ ഇംഗ്ലിഷ് ആശയവിനിമയത്തിലെ പോരായ്മ കാരണം എല്ലാ അഭിമുഖങ്ങളിലും ഞാൻ തഴയപ്പെട്ടു. ഇംഗ്ലിഷ് മികവോടെ കൈകാര്യം ചെയ്താലേ വിജയിക്കാൻ സാധിക്കൂ എന്നു തിരിച്ചറിഞ്ഞ എനിക്ക് അതിനുള്ള തീവ്രമായ ആഗ്രഹം ഉടലെടുക്കുകയും അങ്ങനെ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദത്തിന് ചേരുകയും ചെയ്തു. ഇംഗ്ലിഷിൽ സംസാരിക്കാൻ ആത്മവിശ്വാസം ലഭിച്ചതോടെ പിന്നീടുള്ള അഭിമുഖങ്ങളിൽ വിജയിക്കാൻ സാധിച്ചു. എന്റെ അന്നത്തിനും കരിയറിലെ ഓരോ ചുവടുവയ്പിനും ഏറ്റവും കൂടുതൽ ഞാൻ കടപ്പെട്ടിരിക്കുന്നത് ഇംഗ്ലിഷ് ഭാഷയോടാണ്’’. 

Representative Image. Photo Credit : eternalcreative/iStock

 

ഇംഗ്ലിഷ് പഠിച്ചതിൽനിന്ന് അദ്ദേഹത്തിനുണ്ടായ തിരിച്ചറിവുകൾ ഇതാ:

 

1) തൊഴിൽ നേടാൻ മാത്രമല്ല, വളർച്ചയുടെ പടികൾ കയറാനും ഇംഗ്ലിഷ് ഏറ്റവും വലിയ ആശയവിനിമയ ഉപകരണമാണ്.

 

Representative Image. Photo Credit: undrey/Shutterstock

2. ഇംഗ്ലിഷ് ഫലപ്രദമായി കൈകാര്യം ചെയ്താൽ മറ്റ് ജീവനക്കാരെക്കാൾ നിങ്ങൾക്ക് മേലുദ്യോഗസ്ഥരുടെയും കസ്റ്റമേഴ്സിന്റെയും മുമ്പിൽ മുൻതൂക്കം ലഭിക്കുന്നു. 

 

3)നിങ്ങളുടെ ചിന്തകൾ ഉചിതമായും വ്യക്തമായും എത്തേണ്ടവരിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നു.

 

4. ഇന്റർനാഷനൽ ക്ലയന്റുകളിൽ ഭൂരിഭാഗവും ഇംഗ്ലിഷ് ഒരു ആശയവിനിമയ മാധ്യമമായി ഉപയോഗിക്കുന്നതിനാൽ, നിങ്ങൾക്ക് ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവ് ഉള്ളതിനാൽ ആ ക്ലയന്റുകളെ കൈകാര്യം ചെയ്യാൻ നിങ്ങളെ വിളിക്കും. ഉപഭോക്താക്കൾ എപ്പോഴും ആശയവിനിമയം ആവശ്യപ്പെടുന്നതിനാൽ, നിങ്ങൾക്ക് അവരെ വൈകാരികമായും തൊഴിൽപരമായും കൈകാര്യം ചെയ്യാൻ കഴിയും.

 

5. നിങ്ങൾ സാങ്കേതികമായി മികച്ച ആളാണെങ്കിൽ പോലും നിങ്ങളുടെ കണ്ടെത്തലുകൾ കമ്പനിയുമായും ക്ലയന്റുകളുമായും പങ്കുവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ലഭിക്കേണ്ട അംഗീകാരങ്ങൾ പലതും നഷ്ടമാകുന്നു. അതിനാൽ ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യം വർധിപ്പിക്കുന്നത് നിങ്ങളുടെ കരിയറിൽ ഒരുപാട് ദൂരം മുന്നോട്ട് പോകാൻ സഹായിക്കുന്നു.

 

5. ഉറപ്പായിട്ടും നിങ്ങളുടെ സാമ്പത്തിക വളർച്ചയെയും ഇത് ഗണ്യമായി സഹായിക്കുന്നു.

 

തൊഴിൽ രംഗത്ത് ഇത്രയധികം സാധ്യതകൾ ഉള്ളതിനാൽ നമ്മുടെ കുട്ടികളിൽ ഭാഷയോട്, പ്രത്യേകിച്ച് ഇംഗ്ലിഷ് ഭാഷയോടുള്ള താൽപര്യവും പ്രാവീണ്യവും വളർത്തിയെടുത്താൽ വലിയ അവസരങ്ങൾ അവരെ കാത്തിരിക്കുന്നുണ്ട്.

 

 

മറ്റു വിഷയങ്ങൾ മുഖ്യമായി എടുത്ത് പഠിക്കുന്ന കുറെ കുട്ടികളിലും ഉദ്യോഗാർഥികളിലും ഇംഗ്ലിഷ് ഭാഷ എന്ന് കേൾക്കുമ്പോൾ ‘‘എനിക്ക് പറ്റില്ല’’ എന്ന മനോഭാവം ആണ് കാണാറുള്ളത്. ഇംഗ്ലിഷ് ഭാഷ എലൈറ്റ് ക്ലാസിനുള്ളതാണെന്നു കരുതുന്ന, ക്ലാസ്സിൽ ആരെങ്കിലും ഇംഗ്ലിഷ് ഭാഷ സംസാരിച്ചാൽ ‘സായിപ്പ്, മദാമ്മ’ എന്നുപറഞ്ഞ് കളിയാക്കുന്ന ആളുകൾ അവരുടെ അപകർഷതാബോധത്തെയും പരാജയഭീതിയെയും അനിശ്ചിതത്വത്തെയുമാണ് എടുത്തു കാണിക്കുന്നത്.

 

1) കണ്ണാടിയുടെ മുൻപിൽ നിന്ന് ഇംഗ്ലിഷ് സംസാരിക്കാം. (Mirror Reflection)

 

2) ഇംഗ്ലിഷിൽ കൂട്ടുകാരുമായി സൗഹൃദ സംഭാഷണങ്ങൾ നടത്താം.

 

3) സോഷ്യൽ മീഡിയ ചാറ്റുകൾക്ക് ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കാം. 

 

എലൈറ്റ് ക്ലാസ്, ഇൻറലിജന്റ് ക്ലാസ് എന്ന വകഭേദങ്ങൾ ഒന്നുമില്ല. എനിക്കും ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കും എന്ന ആത്മവിശ്വാസം ഇതുവഴി വന്നുചേരും. ഏതു ഭാഷയും പോലെ ഇംഗ്ലിഷും കൈകാര്യം ചെയ്താൽ മാത്രമേ വഴങ്ങുകയുള്ളൂ, അതിനെ അവഗണിക്കരുത്.

 

ക്ലാസുകളിൽ വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ഉപയോഗിക്കാനുള്ള അവസരങ്ങൾ അധ്യാപകരും അധികൃതരും രക്ഷിതാക്കളും ചേർന്ന് സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പുതിയ വിദ്യാഭ്യാസ നയം, മാറുന്ന വിദ്യാഭ്യാസ പ്രക്രിയ, ഡ്യുവൽ ഡിഗ്രികൾ (dual degrees), മൂന്ന് മേജർ വിഷയങ്ങൾ ചേർക്കുന്ന ട്രിപ്പിൾ മേജേഴ്സ് ജോയിന്റ് ഡിഗ്രികൾ (Triple Majors, Honors) ഇവയെ പ്രോത്സാഹിപ്പിക്കണം. ഇംഗ്ലിഷ് എടുക്കുന്നവർക്ക് അതിനോടൊപ്പം കണക്കും സൈക്കോളജിയും എടുത്ത് പഠിക്കാം അല്ലെങ്കിൽ ഇംഗ്ലിഷിനോടൊപ്പം സോഷ്യോളജിയും ഡേറ്റ സയൻസും ചേർത്ത് പഠിക്കാം. അങ്ങനെ വന്നാൽ സാധ്യതകൾ ഏറെയുണ്ട്. നമ്മുടെ നാട്ടിൽ നിന്നോ പുറം രാജ്യങ്ങളിൽ പോയോ ജോലി ചെയ്ത് പ്രാഗൽഭ്യം തെളിയിക്കാൻ ഇംഗ്ലിഷ് ഭാഷാ യോഗ്യതയും പ്രാവീണ്യവും അത്യാവശ്യമാണ്. അതിനാൽ ഇംഗ്ലിഷ് ഭാഷ ഐച്ഛിക വിഷയമായി എടുത്ത് പഠിക്കുന്നതിനെപ്പറ്റി ഇനി വേവലാതി വേണ്ടേ. അതിന് അതിർ വരമ്പുകളുമില്ല.

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടറുമാണ്)

 

Content Summary : Mentor Spark - Column - Dr. Ajith Sankar talks about the scope of the English language

 

കരിയർ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ 9846061027 എന്ന വാട്സാപ് നമ്പറിലേക്കോ, customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്കോ അയയ്ക്കാവുന്നതാണ്.