പരീക്ഷയെയും പരീക്ഷാഫലത്തെയും ചില വിദ്യാർഥികൾക്കെങ്കിലും ഭയമാണ്. പരാജയത്തിൽ തളർന്നു പോകാതെ വിജയത്തിലേക്ക് എങ്ങനെ നടന്നു കയറാമെന്ന് ജീവിതാനുഭവങ്ങളിലെ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുകയാണ് ആലപ്പുഴ ജില്ലാ കലക്ടർ ഹരിത വി. കുമാർ ഐഎഎസ്. പരാജയങ്ങൾ സംഭവിക്കുമ്പോൾ തളർന്നിരിക്കാതെ കൃത്യമായി പരിശ്രമിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷയെയും പരീക്ഷാഫലത്തെയും ചില വിദ്യാർഥികൾക്കെങ്കിലും ഭയമാണ്. പരാജയത്തിൽ തളർന്നു പോകാതെ വിജയത്തിലേക്ക് എങ്ങനെ നടന്നു കയറാമെന്ന് ജീവിതാനുഭവങ്ങളിലെ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുകയാണ് ആലപ്പുഴ ജില്ലാ കലക്ടർ ഹരിത വി. കുമാർ ഐഎഎസ്. 

Read Also : 50 രൂപ കൂടി ചോദിക്കണമെന്നുണ്ട്, പക്ഷേ അഭിമാനം സമ്മതിക്കുന്നില്ല

ADVERTISEMENT

പരാജയങ്ങൾ സംഭവിക്കുമ്പോൾ തളർന്നിരിക്കാതെ കൃത്യമായി പരിശ്രമിച്ച് അവസരങ്ങളെ പരമാവധി ഉപയോഗിച്ച് ലക്ഷ്യം നേടുകയാണ് വേണ്ടതെന്ന് ഓർമിപ്പിച്ചു കൊണ്ട് കലക്ടർ ഹരിത  പറഞ്ഞതിങ്ങനെ : 

 നാലാം തവണ പരീക്ഷയെഴുതിയപ്പോഴാണ് ഐഎഎസ് ലഭിച്ചത്. രണ്ടാം തവണ പരീക്ഷയെഴുതിയപ്പോൾ ഐപിഎസ് ലഭിക്കാനുള്ള റാങ്ക് ഉണ്ടായിരുന്നെങ്കിലും ഞാൻ തിരഞ്ഞെടുത്തത് ഐആർഎസ് ആണ്. പക്ഷേ മൂന്നാം തവണ പ്രതീക്ഷയ്ക്കു നേരെ വിപരീതമായി റാങ്ക് കുറഞ്ഞു. 179–ാം റാങ്കിൽ നിന്ന് 293–ാം റാങ്ക് ആയി. പക്ഷേ അതിൽ തളരാതെ നാലാംവട്ടവും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. ആ പരീക്ഷയിലെ വിജയമാണ് ഐഎഎസ് നേടിത്തന്നത്. അതുകൊണ്ടാണ് ഇന്ന് ആലപ്പുഴ ജില്ലയിലെ കലക്ടർ ആയിരിക്കാൻ സാധിക്കുന്നതും. നാലാം വട്ടം ശ്രമിക്കാതിരുന്നെങ്കിൽ ഐആർഎസിൽ തന്നെ ജോലി തുടർന്നേനേം.

Watch Also : കുറച്ചു പഠിച്ച് സിവിൽ സർവീസിന് കൂടുതൽ മാർക്ക് നേടാം

ADVERTISEMENT

ഒരു പരീക്ഷയും ജീവിതത്തിലെ ഒരു ഘട്ടവും നമ്മുടെ ജീവിതത്തിന്റെ അവസാനം തീരുമാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പരാജയപ്പെട്ടവരല്ല ജീവിതത്തിൽ തോറ്റുപോകുന്നത്. വീണതിനു ശേഷവും അവിടെ നിന്ന് എഴുന്നേൽക്കാൻ പറ്റാത്തവരാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. 

ഓരോ തവണ പരാജയം അഭിമുഖീകരിക്കുമ്പോഴും അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും. എന്റെ കാര്യം പറയുകയാണെങ്കിൽ സിവിൽ സർവീസ് മെയിൻ പരീക്ഷ ആദ്യമായി എഴുതുന്ന ഘട്ടത്തിലാണ് ഉത്തരമെഴുതാൻ എനിക്ക് വേഗം കുറവാണെന്ന് മനസ്സിലായത്. അങ്ങനെയാണ് മോക്ക് ടെസ്റ്റുകൾ എഴുതി വേഗത്തിൽ ഉത്തരമെഴുതാൻ പരിശീലിച്ചത്. ഓരോ പരാജയത്തിൽ നിന്നും വലിയ പാഠങ്ങൾ പഠിക്കാനുണ്ടാകും. അതു തിരിച്ചറിഞ്ഞു തിരുത്തുമ്പോഴാണ് ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുക. 

ADVERTISEMENT

10–ാം ക്ലാസോ, 12–ാം ക്ലാസോ ഒന്നും ജീവിതത്തിന്റെ അവസാനമല്ല. ഏതു പരീക്ഷയും ധൈര്യമായിട്ടെഴുതണം. അറിയാവുന്ന ഉത്തരമെഴുതി സന്തോഷത്തോടെ പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങണം. പരീക്ഷയിൽ മാർക്ക് അൽപ്പം കുറഞ്ഞാലോ, പരാജയം തന്നെ സംഭവിച്ചാലും തളരരുത്. ഒന്നു കൂടി പഠിച്ച് മികച്ച മാർക്ക് നേടാൻ അവസരമുണ്ട്. അതിനാണ് സേ പരീക്ഷ പോലുള്ള സംവിധാനമുള്ളത്. എന്നിട്ടും വിജയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അടുത്ത വർഷം ഒരിക്കൽക്കൂടി പരീക്ഷ എഴുതാം. ധൈര്യം കൈവിടാതെ കൃത്യമായ ലക്ഷ്യബോധത്തോടെ ശ്രമിച്ചാൽ തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും. 

ഒരു പരീക്ഷയിൽ  അല്ലെങ്കിൽ ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞു പോകുന്നത് ഒരിക്കലും നിങ്ങളുടെ കഴിവിനെ അളക്കാനുള്ള  അളവുകോൽ  അല്ല എന്ന കാര്യം മനസ്സിലാക്കണം. ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള കഴിവുകളാണുള്ളത്. ഉദാഹരണമായി  നന്നായി ഭാഷ കൈകാര്യം ചെയ്യുന്ന ഒരാൾക്ക് അല്ലെങ്കിൽ  ഇംഗ്ലിഷ് സാഹിത്യത്തിൽ മികവു പുലർത്തുന്ന ഒരാൾക്ക് ഗണിത ശാസ്ത്രം ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് അയാളൊരിക്കലും ജീവിതത്തിൽ പരാജയപ്പെടുന്നില്ല. എന്തു കഴിവാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുകയും ദൗർബല്യങ്ങളെ പരമാവധി അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുക. അങ്ങനെ പോസിറ്റീവ് മനോഭാവവുമായി മുന്നോട്ടു പോയാൽ ജീവിതത്തിൽ തീർച്ചയായും വിജയിക്കും. 

Content Summary : Interview With Haritha V Kumar IAS