ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾ കഴിഞ്ഞ് ഇനി മത്സര പരീക്ഷകളുടെ സീസണാണ് വരാൻ പോകുന്നത്. മെഡിസിൻ, എൻജിനീയറിങ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷകൾ, യുപിഎസ്‌സി, പിഎസ്‌സി, ബാങ്കിങ് എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസം, തൊഴിൽ ഇവയുമായി ബന്ധപ്പെട്ട് നിരവധി മത്സരപ്പരീക്ഷകൾക്കാണ് തയാറെടുക്കേണ്ടത്. അതിന്റെ

ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾ കഴിഞ്ഞ് ഇനി മത്സര പരീക്ഷകളുടെ സീസണാണ് വരാൻ പോകുന്നത്. മെഡിസിൻ, എൻജിനീയറിങ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷകൾ, യുപിഎസ്‌സി, പിഎസ്‌സി, ബാങ്കിങ് എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസം, തൊഴിൽ ഇവയുമായി ബന്ധപ്പെട്ട് നിരവധി മത്സരപ്പരീക്ഷകൾക്കാണ് തയാറെടുക്കേണ്ടത്. അതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾ കഴിഞ്ഞ് ഇനി മത്സര പരീക്ഷകളുടെ സീസണാണ് വരാൻ പോകുന്നത്. മെഡിസിൻ, എൻജിനീയറിങ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷകൾ, യുപിഎസ്‌സി, പിഎസ്‌സി, ബാങ്കിങ് എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസം, തൊഴിൽ ഇവയുമായി ബന്ധപ്പെട്ട് നിരവധി മത്സരപ്പരീക്ഷകൾക്കാണ് തയാറെടുക്കേണ്ടത്. അതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾ കഴിഞ്ഞ് ഇനി മത്സര പരീക്ഷകളുടെ സീസണാണ് വരാൻ പോകുന്നത്. മെഡിസിൻ, എൻജിനീയറിങ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷകൾ, യുപിഎസ്‌സി, പിഎസ്‌സി, ബാങ്കിങ് എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസം, തൊഴിൽ ഇവയുമായി ബന്ധപ്പെട്ട് നിരവധി മത്സരപ്പരീക്ഷകൾക്കാണ് തയാറെടുക്കേണ്ടത്. അതിന്റെ ആദ്യപടിയായി, പരീക്ഷയെക്കുറിച്ചും എഴുതേണ്ട രീതിയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണം.

Read Also : വേനലവധിക്കും പഠിക്കണോ?, വേറെ പണിയില്ലേയെന്ന് പുച്ഛിക്കരുത്

ADVERTISEMENT

ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകളിലെ വിജയമാണ് ഉപരിപഠനത്തിനും നല്ല കരിയറിനും വേണ്ട അടിസ്ഥാന യോഗ്യത. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും മത്സരപരീക്ഷകൾ എഴുതിയേ മതിയാകൂ.

 

Representative Image. Photo Credit : Deepak Sethi/ istock

മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഇവ ബോർഡ് / യൂണിവേഴ്സിറ്റി പരീക്ഷകളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും നോക്കാം.

 

Shutterstock.com / Panitanphoto
ADVERTISEMENT

1) നിങ്ങളുടെ അറിവും മനസ്സിലാക്കിയ വസ്തുതകളും ആശയങ്ങളും പ്രശ്നപരിഹാരത്തിന് എങ്ങനെ സഹായിക്കുന്നു എന്നു വിലയിരുത്താനുള്ള ചോദ്യങ്ങളാണ് മത്സരപരീക്ഷകളിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്. എന്നാൽ ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾ സിലബസ് അടിസ്ഥാനമാക്കിയുള്ളതാണ്. പാഠപുസ്തകങ്ങളിലെ വസ്തുതകളെയും ആശയങ്ങളെയും കുറിച്ചാണ് അവയിലെ ചോദ്യങ്ങൾ. 

 

2) മത്സരപരീക്ഷകളുടെ റജിസ്ട്രേഷൻ കൂടുതലും ഓൺലൈനായി ആണ് നടക്കാറുള്ളത്. പ്രോസ്പെക്ടസും റൂൾസും എല്ലാ വർഷവും മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് മാനദണ്ഡങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കിയ ശേഷം വേണം ഓൺലൈനിൽ മത്സര പരീക്ഷകൾക്ക് അപേക്ഷിക്കേണ്ടത്.

 

Representative Image. Photo Credit : Asia Images Group / Shutterstock.com
ADVERTISEMENT

3) മിക്ക മത്സരപരീക്ഷകളിലും ഒബ്ജക്റ്റീവ് ചോദ്യങ്ങൾ നിശ്ചിത സമയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  ഉദാഹരണത്തിന്, ഏകദേശം 150 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ മൂന്നു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. (Time Based Objective Questions)

 

4) മത്സര പരീക്ഷകളിലെ ഓരോ ഉത്തരവും യുക്തിസഹമായി ചിന്തിച്ചു വേണം എഴുതാൻ.

 

5) ബോർഡ്, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് കേവല മാർക്ക് ആണുള്ളത് (Absolute Marks). മത്സര പരീക്ഷയ്ക്ക് ആപേക്ഷിക മാർക്കാണുള്ളത് (Relative Marks).

 

Representative Image. Photo Credit : Asia Images Group/Shutterstock

6) മിക്ക മത്സരപരീക്ഷകൾക്കും നെഗറ്റീവ് മാർക്ക് ഉണ്ട്. നിസ്സാരമായ ഒരു നെഗറ്റീവ് മാർക്ക് വ്യത്യാസം നിങ്ങളുടെ റാങ്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അതുകൊണ്ട് ശരിയാണെന്ന് ഉറപ്പുള്ള ഉത്തരങ്ങൾ മാത്രം എഴുതുക.

 

എൻട്രൻസ് പരിശീലകനും തിരുവനന്തപുരത്തെ പ്രമുഖ ഗണിതശാസ്ത്ര അധ്യാപകനുമായ പ്രസാദ് നായരുടെ അഭിപ്രായത്തിൽ, മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾ ചില കാര്യങ്ങൾ മനസ്സിൽവയ്ക്കണം.

 

1) കഴിയുന്നത്ര മോക്ക്/ പ്രാക്ടീസ് ടെസ്റ്റുകൾ എഴുതുക. ഓരോ പരീക്ഷയ്ക്കു ശേഷവും സ്വയം വിശകലനം ചെയ്യുകയും വേണ്ട തിരുത്തലുകൾ  വരുത്തുകയും ചെയ്യുക.

 

2) എല്ലാ അധ്യായങ്ങളും മനസ്സിലാക്കുന്നതിനോടൊപ്പം ഏറ്റവും പ്രധാന അധ്യായങ്ങൾ ആഴത്തിൽ പഠിക്കുക.

 

3) പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് എല്ലാ ആശയങ്ങളും വസ്തുതകളും ഫോർമുലകളും പരിശോധിക്കുക

Read Also : ഇനി എന്താ പരിപാടി?; ആ ചോദ്യത്തിനു മുന്നിൽ ചൂളാതിരിക്കാൻ 5 വഴികൾ

Representative Image. Photo Credit : Deepak Sethi/istock

4) പരീക്ഷ തുടങ്ങുമ്പോഴും അവസാനിക്കാറാവുമ്പോഴും എല്ലാ ചോദ്യങ്ങളും വായിക്കുവാൻ ശ്രമിക്കുക. നിങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞേക്കാവുന്ന ചില ചോദ്യങ്ങൾ അവസാനം കണ്ടെത്തിയേക്കാം.

 

5) സമ്മർദ്ദം ഇല്ലാതെ ശാന്തമായി പരീക്ഷ എഴുതാൻ മനസ്സിനെ പാകപ്പെടുത്തുക.

 

യുപിഎസ്‌സിപരീക്ഷയിൽ ഉന്നത വിജയം നേടിയ നീനു  ജോർജ് മത്സര പരീക്ഷകൾ വിജയിക്കാൻ സഹായിച്ച ഘടകങ്ങളെ പറ്റി പറയുന്നു.

 

1) ശക്തമായ ലക്ഷ്യം.

 

2) നന്നായി ഒരുങ്ങിയാലും മത്സരപരീക്ഷകൾ ജയിക്കണമെന്നില്ല അതുകൊണ്ട് പരാജയം ഉൾക്കൊള്ളാനും വീണ്ടും പരിശ്രമിക്കാനുമുള്ള മാനസികാവസ്ഥ.

 

3) മനസ്സിൽ നെഗറ്റീവ് ചിന്തകളുണ്ടാകാൻ അനുവദിക്കാതിരിക്കുക.

 

4) സമയം ഫലപ്രദമായി ഉപയോഗിക്കാൻ കൃത്യമായ ടൈംടേബിൾ ഉണ്ടാക്കി പഠിക്കുക.

 

5) പാഠഭാഗങ്ങൾ കാണാതെ പഠിക്കാതെ പ്രാക്ടിക്കൽ ആപ്ലിക്കേഷൻസ് മനസ്സിലാക്കി പഠിക്കുക (Applications) എന്നത് മത്സര പരീക്ഷകളിൽ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന ഘടകമാണ്. അങ്ങനെ ചെയ്യാതിരുന്നാൽ, ബോർഡ് / യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയാലും മത്സര പരീക്ഷകളിൽ പരാജയപ്പെട്ടേക്കാം.

Read Also : ഇംഗ്ലിഷിനെ ഭയക്കണ്ട, ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പ്

6. മണിക്കൂറുകളോളം തുടർച്ചയായി പഠിക്കാതെ, ഓരോ 20 മിനിറ്റിനു ശേഷവും ചെറിയ ഇടവേളയെടുക്കുക.

 

7) പ്രധാനപ്പെട്ട പോയിന്റുകൾ ചെക്ക് ലിസ്റ്റാക്കി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓടിച്ച‌ു നോക്കുക.

 

8) പഠിച്ചു കൊണ്ടിരിക്കുമ്പോൾ പരീക്ഷാഫലത്തെപ്പറ്റി ആശങ്കപ്പെടരുത്. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

 

മത്സര പരീക്ഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നവർ ഇത്തരം വിവരങ്ങളും ഉൾക്കൊണ്ട്, ഒരു പരീക്ഷാർഥി എന്നതിനപ്പുറം വിജയകാംക്ഷി എന്ന  നിലയിലേക്കു മാറുകയും പരീക്ഷയ്ക്ക് അനുസൃതമായ തയാറെടുപ്പ് തന്ത്രങ്ങൾ മെനയുകയും കൃത്യമായി പാലിക്കുകയും ചെയ്യും.

 

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപ്പറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്)

 

Content Summary : Mentor Spark - Column - Dr. Ajith Sankar talks about how to prepare for a competitive exam 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT