മത്സരാധിഷ്ഠിത ലോകത്ത് പഴയ കാലത്തെ മെച്ചപ്പെട്ട പ്രകടനം കൊണ്ടുമാത്രം ഒരു സ്ഥാപനത്തിനും പിടിച്ചുനിൽക്കാനാവില്ല. പുതിയ മേഖലകളിലേക്ക് വളരേണ്ടിവരുമ്പോൾ പുതിയ കഴിവുകളുള്ള തൊഴിലാളികളെയും വേണ്ടിവരും. തൊഴിലാളികൾക്കും ഇതിൽ എതിർപ്പ് ഉണ്ടാകാറില്ല. ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ തന്നെയാണെങ്കിലും പുതിയ വിഭാഗത്തിലേക്കുള്ള മാറ്റമോ നിലവിലെ സ്ഥാനക്കയറ്റമോ ഉയർന്ന പദവിയിൽ എത്തിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയുടെ ഭാഗമായി തൊഴിലാളികൾ കഴിവുകൾ മെച്ചപ്പെടുത്തുന്നതും പുതിയ കഴിവുകൾ ആർജിക്കുന്നതും പുതിയ മേഖലകളിൽ അറിവ് നേടിയെടുക്കുന്നതും തൊഴിലുടമയ്ക്കും സന്തോഷകരമാണ്. വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ച് സ്ഥാപനത്തിന് കൂടുതൽ വളർച്ച കൈവരിക്കാൻ കഴിയുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. 

Read Also : കനത്ത ശമ്പളവർധനവുള്ള ജോലിയാണോ ആവശ്യം

ADVERTISEMENT

മത്സരാധിഷ്ഠിത ലോകത്ത് പഴയ കാലത്തെ മെച്ചപ്പെട്ട പ്രകടനം കൊണ്ടുമാത്രം ഒരു സ്ഥാപനത്തിനും പിടിച്ചുനിൽക്കാനാവില്ല. പുതിയ മേഖലകളിലേക്ക് വളരേണ്ടിവരുമ്പോൾ പുതിയ കഴിവുകളുള്ള തൊഴിലാളികളെയും വേണ്ടിവരും. തൊഴിലാളികൾക്കും ഇതിൽ എതിർപ്പ് ഉണ്ടാകാറില്ല. ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ തന്നെയാണെങ്കിലും പുതിയ വിഭാഗത്തിലേക്കുള്ള മാറ്റമോ നിലവിലെ സ്ഥാനക്കയറ്റമോ ഉയർന്ന പദവിയിൽ എത്തിക്കും. 

സേവന, വേതന വ്യവസ്ഥകളിലെ വളർച്ചയും തൊഴിലാളിക്ക് ഏറെ പ്രിയങ്കരമാണ്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരുമെങ്കിലും മികച്ച ശമ്പളം ലഭിക്കുമെങ്കിൽ തൊഴിലാളികളും അഡ്വാൻസ്മെന്റ് പ്രോഗ്രാമുകളെ ക്കുറിച്ച് പൊതുവെ അനുകൂല മനോഭാവമായിരിക്കും പുലർത്തുക. തുടർ പരീശീലന പരിപാടികൾ, റിഫ്രഷർ പ്രോഗ്രാമുകൾ എന്നിവ ഏർപ്പെ‌ടുത്തിയാണ് സ്ഥാപനങ്ങൾ തൊഴിലാളികളുടെ കഴിവുകൾ പുതുക്കുന്നതും കാലാകാലങ്ങളിൽ മെച്ചപ്പെടുത്തുന്നതും. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അവധി എടുത്തോ അല്ലാതെയോ സ്വയം പുതിയ കഴിവുകൾ ആർജിക്കുന്ന സ്വയം ആർജിക്കുന്ന തൊഴിലാളികളുമുണ്ട്. 

ADVERTISEMENT

പരിശീലനവും തൊഴിൽ പുരോഗതിയും 

പരിശീലനവും കരിയർ ഡവലപ്മെന്റും പരസ്പരം യോജിച്ചുപോകുന്ന കാര്യങ്ങളാണെങ്കിലും രണ്ടും തമ്മിൽ വ്യക്തമായ വ്യത്യാസവുമുണ്ട്. പരിശീലന പദ്ധതിയിലൂടെ തൊഴിലാളിക്ക് ഏതെങ്കിലുമൊരു മേഖലയിൽ പുതിയൊരു കഴിവ് ആർജിക്കാൻ അവസരമൊരുക്കുകയാണ്. പെട്ടെന്നുള്ള സാഹചര്യത്തെ നേരിടാനായിരിക്കും പലപ്പോഴും ഇത്തരം പദ്ധതികൾ സ്ഥാപനങ്ങൾ ഏർപ്പെ‌ടുത്തുന്നത്. അടുത്തു വരുന്ന ഭാവിയിൽ ഉണ്ടായേക്കാവുന്ന സാഹചര്യത്തെ നേരിടാനും സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് പുതിയ മേഖലകളിൽ പദ്ധതികൾ ഏർപ്പെടുത്താറുണ്ട്. 

ADVERTISEMENT

ഉപയോഗിച്ചുകൊണ്ടിരുന്നതിൽനിന്നു മാറി പുതിയൊരു സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ തൊഴിലാളികൾക്ക് പ്രത്യേക പരിശീനം നൽകിയായിരിക്കും സ്ഥാപനം പുതിയ സാഹചര്യത്തെ നേരിടുന്നത്. സ്റ്റോറേജിനുള്ള പുതിയ പ്രോട്ടോക്കോൾ നിലവിൽവരുമ്പോഴും പുതിയൊരു നിര റോബട്ടുകളെ ഏർപ്പെടുത്തുമ്പോഴുമൊക്കെ ഇത്തരത്തിൽ തൊഴിലാളികൾക്ക് പരിശീലനം നൽകി ശാക്തീകരിക്കാറുണ്ട്. എന്നാൽ കരിയർ ഡവലപ്മെന്റ് പെട്ടെന്നുള്ള ഏതെങ്കിലും സാഹചര്യത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയല്ല ഏർപ്പെടുത്തുന്നത്. ദീർഘകാല ലക്ഷ്യമായിരിക്കും ഇതിന്. ഒരു പ്രത്യേക കഴിവ് ആർജിക്കുക എന്നതിൽ നിന്നു വ്യത്യസ്തമായി കൂടുതൽ അനായാസമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് കരിയർ അഡ്വാൻസ്മെന്റ് പദ്ധതികളുടെ ലക്ഷ്യം. ഓരോ തൊഴിലാളികളെയും പ്രത്യേകം പ്രത്യേകം പരിഗണിച്ചായിരിക്കും ഇതു നടപ്പാക്കുക. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ കരിയറിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന മാറ്റം തന്നെയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. പുതിയ കാലവുമായി പൊരുത്തപ്പെടാത്ത, പുതിയ കാഴ്ചപ്പാടും അറിവും ആർജിക്കാത്ത ഒരാൾക്കും മുന്നോട്ടു പോകാനോ നവീന സാഹചര്യങ്ങളെ നേരിടാനോ ആവില്ല. 

പരിശീലനത്തിന്റെ മെച്ചം 

പ്രത്യേക തൊഴിലാളിക്കു മാത്രമായോ ഒരു കൂട്ടം തൊഴിലാളികൾക്ക് ഒരുമിച്ചോ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികൾക്കു വേണ്ടിയുമോ പരിശീലന പദ്ധതികൾ നടപ്പാക്കാറുണ്ട്. ഒരു ദിവസം പ്രത്യേക മണിക്കൂർ, ഒരു ദിവസം, ആഴ്ച എന്നിങ്ങനെ വ്യത്യസ്ത ടൈം ഷെഡ്യൂളുകളും ഏർപ്പെടുത്താറുണ്ട്. പുതിയൊരു യന്ത്രസംവിധാനം സ്ഥാപനത്തിൽ ഏർപ്പെടുത്തുമ്പോൾ പരിശീലനം വേണ്ടിവരും. പലപ്പോഴും യന്ത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം പരിപാടികൾ നടപ്പാക്കാറുള്ളത്. 

പുതിയൊരു നിയമം നിലവിൽ വരുമ്പോൾ അതേക്കുറിച്ചുള്ള അവബോധം തൊഴിലാളികൾക്ക് ലഭിക്കാനും ഇത്തരം പദ്ധതികൾ നടപ്പാക്കാറുണ്ട്. പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ, കമ്പനിയുടെ പുതിയ നിയമങ്ങൾ എന്നിവ നിലവിൽ വരുമ്പോഴും പരിശീലന പദ്ധതികളിലൂടെയാണ് സ്ഥാപനങ്ങൾ തൊഴിലാളികളെ ശാക്തീകരിക്കുന്നത്. 

കരിയർ ഡവലപ്മെന്റ് പദ്ധതികളുടെ നേട്ടം 

സ്ഥാപനത്തിന്റെ ഭാവി വളർച്ച ലക്ഷ്യമിട്ടായിരിക്കും കരിയർ ഡവലപ്മെന്റ് പദ്ധതികൾ നടപ്പാക്കുക. പരിശീലനം എന്നത് കരിയർ ഡവലപ്മെന്റ് പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. വിലയിരുത്തൽ, നിരന്തര മേൽനോട്ടം, തുടർ വിദ്യാഭ്യാസം, കൂടുതൽ അവസരങ്ങളുടെ ലഭ്യത എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

പരിശീലന പദ്ധതികൾക്കും കരിയർ ഡവലപ്മെന്റ് പ്രോഗ്രാമുകൾക്കും ചില ന്യൂനതകളുമുണ്ട്. എല്ലാ തൊഴിലാളികളും ഇത്തരം പദ്ധതികളിൽ ഒരേ ആവേശത്തോടെ പങ്കെടുക്കണമെന്നില്ല. പരിശീലന പദ്ധതികളെത്തുടർന്ന് ക്ഷീണിക്കുന്നവരും തളർച്ച അനുഭവപ്പെടുന്നവരുമുണ്ട്. ചിലവ് ആണ് മറ്റൊരു പ്രധാന പ്രശ്നം. എല്ലാ തൊഴിലാളികൾക്കും പദ്ധതി ഏർപ്പെടുത്തുന്നതോടെ സ്ഥാപനത്തിന്റെ ചെലവ് ഗണ്യമായി ഉയരും. ജോലിയിൽ ഏകാഗ്രത പുലർത്തുന്നതിൽ തടസ്സം ഉണ്ടാക്കുന്നു എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ന്യൂനത. 

Content Summary : Benefits of a Career Development Program 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT