ബന്ധങ്ങൾ സൂക്ഷിക്കുക. ചിലതു കരിയും ചെളിയും സമ്മാനിക്കും. ചിലതു സുഗന്ധവും. എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബന്ധത്തിന്റെയും തുടർച്ച തീരുമാനിക്കേണ്ടത്. അടുത്തുണ്ടായിരിക്കുമ്പോഴുള്ള ആസ്വാദ്യതയെക്കാൾ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങൾ. ചില ബന്ധങ്ങളിൽ എന്നും പരിഭവവും പരിദേവനങ്ങളും മാത്രമേ കാണൂ. ചേർത്തുപിടിക്കുംതോറും ചേറും കറയുമായിരിക്കും കൂട്ടിനുണ്ടാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണശയ്യയിലായ അച്ഛൻ മകനോടു പറഞ്ഞു: നീ ഒരു കരിക്കട്ടയും ഒരു കഷണം ചന്ദനവും കൊണ്ടുവരിക. അവൻ അടുക്കളയിൽനിന്നു കരിക്കട്ടയും പറമ്പിൽനിന്നു ചന്ദനമരത്തിന്റെ ചെറിയ കമ്പും കൊണ്ടുവന്നു. രണ്ടും കുറച്ചുനേരം മുറുകെപ്പിടിച്ചശേഷം താഴെയിടാൻ അച്ഛൻ ആവശ്യപ്പെട്ടു; രണ്ടും താഴെയിട്ടപ്പോൾ അച്ഛൻ ചോദിച്ചു: ഇപ്പോൾ രണ്ടു കൈകളിലും എന്തു കാണുന്നു? അവൻ പറഞ്ഞു: ഒരു കയ്യിൽ നിറയെ കരിയാണ്. മറ്റേ കയ്യിൽ ഒന്നുമില്ല. ആ കൈ ഒന്ന് മണത്തു നോക്കാനുള്ള അച്ഛന്റെ നിർദേശമനുസരിച്ചപ്പോൾ മകനു ചന്ദനത്തിന്റെ ഗന്ധം പിടികിട്ടി. 

Read Also : അത്തരം വിചാരത്തോടെ ജോലി ചെയ്യുന്നയാളോടു സഹകരിക്കാൻ മറ്റുള്ളവർക്കു താൽപര്യമുണ്ടാവില്ല

ADVERTISEMENT

അച്ഛൻ പറഞ്ഞു: ബന്ധങ്ങൾ സൂക്ഷിക്കുക. ചിലതു കരിയും ചെളിയും സമ്മാനിക്കും. ചിലതു സുഗന്ധവും. എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബന്ധത്തിന്റെയും തുടർച്ച തീരുമാനിക്കേണ്ടത്. അടുത്തുണ്ടായിരിക്കുമ്പോഴുള്ള ആസ്വാദ്യതയെക്കാൾ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങൾ.

ADVERTISEMENT

ചില ബന്ധങ്ങളിൽ എന്നും പരിഭവവും പരിദേവനങ്ങളും മാത്രമേ കാണൂ. ചേർത്തുപിടിക്കുംതോറും ചേറും കറയുമായിരിക്കും കൂട്ടിനുണ്ടാകുക. ന്യൂനതകളില്ലാത്തവരുമായി മാത്രം ബന്ധം പുലർത്താനോ എല്ലാം തികഞ്ഞവരെ കണ്ടെത്താനോ കഴിയില്ല. പക്ഷേ, ആത്മാവിനെ നശിപ്പിക്കുന്ന സൗഹൃദങ്ങളോടു വിടപറഞ്ഞേ മതിയാകൂ. പ്രത്യക്ഷത്തിൽ ഒന്നും തരുന്നില്ലെന്നു തോന്നിപ്പിക്കുന്ന ചില ബന്ധങ്ങളുണ്ട്. ഒരിക്കലവർ അകന്നുപോയാലും ചില മുദ്രകൾ അവർ ആഴത്തിൽ പതിപ്പിക്കുന്നുണ്ടാകും. സുഗന്ധമായും സൗന്ദര്യമായും അതങ്ങനെ അനുനിമിഷം പ്രസരിക്കും.

ADVERTISEMENT

കരുതലിന്റെയോ കാവലിന്റെയോ അവകാശവാദങ്ങളൊന്നുമില്ലാതെ കടന്നുപോകുന്ന ബന്ധങ്ങളുമുണ്ട്. അവയിൽ പരസഹായത്തിന്റെ രേഖകളില്ല. എന്നുതുടങ്ങി, എങ്ങനെ തുടങ്ങി എന്ന ചോദ്യത്തിനുപോലും അത്തരം സമ്പർക്കങ്ങളിൽ പ്രസക്തിയില്ല. എന്നും കാണുന്നതിലോ ആശ്ലേഷിക്കുന്നതിലോ സമ്മാനങ്ങൾ കൈമാറുന്നതിലോ അല്ല ബന്ധങ്ങളുടെ സൗന്ദര്യം. അത്യപൂർവമായി കണ്ടുമുട്ടുമ്പോഴും ആയുസ്സിനു കൂട്ടാകുന്ന ചില സവിശേഷ വ്യക്തിത്വങ്ങളുണ്ട്. അവരുടെ ദർശനവും സ്പർശനവും അദൃശ്യമായി നിന്നാലും അത് കരുത്തായി എപ്പോഴും കൂടെയുണ്ടാകും.

Content Summary : How to Walk Away From a Bad Relationship with Confidence