‘എനിക്ക് ഇത്തിരികൂടി ഉയർന്ന ജോലിയും ശമ്പളവും ഒക്കെ വേണം. പക്ഷേ പ്രായമായി വരികയാണ്. ഇനി ഞാൻ വല്ലതും പഠിച്ചാൽ പ്രയോജനം ഉണ്ടാകുമോ?’. നിരവധി വർക്കിങ് പ്രഫഷനലുകൾ ഇങ്ങനെ ചോദിക്കാറുണ്ട്. അധികാരശ്രേണിയിൽ ഉന്നത തലങ്ങളിലെത്തുമ്പോൾ നിരവധി ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരാം. ഉത്തരവാദിത്ത മനോഭാവം, തൊഴിലാളികളെ

‘എനിക്ക് ഇത്തിരികൂടി ഉയർന്ന ജോലിയും ശമ്പളവും ഒക്കെ വേണം. പക്ഷേ പ്രായമായി വരികയാണ്. ഇനി ഞാൻ വല്ലതും പഠിച്ചാൽ പ്രയോജനം ഉണ്ടാകുമോ?’. നിരവധി വർക്കിങ് പ്രഫഷനലുകൾ ഇങ്ങനെ ചോദിക്കാറുണ്ട്. അധികാരശ്രേണിയിൽ ഉന്നത തലങ്ങളിലെത്തുമ്പോൾ നിരവധി ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരാം. ഉത്തരവാദിത്ത മനോഭാവം, തൊഴിലാളികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എനിക്ക് ഇത്തിരികൂടി ഉയർന്ന ജോലിയും ശമ്പളവും ഒക്കെ വേണം. പക്ഷേ പ്രായമായി വരികയാണ്. ഇനി ഞാൻ വല്ലതും പഠിച്ചാൽ പ്രയോജനം ഉണ്ടാകുമോ?’. നിരവധി വർക്കിങ് പ്രഫഷനലുകൾ ഇങ്ങനെ ചോദിക്കാറുണ്ട്. അധികാരശ്രേണിയിൽ ഉന്നത തലങ്ങളിലെത്തുമ്പോൾ നിരവധി ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരാം. ഉത്തരവാദിത്ത മനോഭാവം, തൊഴിലാളികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എനിക്ക് ഇത്തിരികൂടി ഉയർന്ന ജോലിയും ശമ്പളവും ഒക്കെ വേണം. പക്ഷേ പ്രായമായി വരികയാണ്. ഇനി ഞാൻ വല്ലതും പഠിച്ചാൽ പ്രയോജനം ഉണ്ടാകുമോ?’. നിരവധി വർക്കിങ് പ്രഫഷനലുകൾ ഇങ്ങനെ ചോദിക്കാറുണ്ട്. അധികാരശ്രേണിയിൽ ഉന്നത തലങ്ങളിലെത്തുമ്പോൾ നിരവധി ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരാം. ഉത്തരവാദിത്ത മനോഭാവം, തൊഴിലാളികളെ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം, ലക്ഷ്യങ്ങൾ സമയാസമയങ്ങളിൽ കൈവരിക്കാൻ ഉള്ള വേഗത അങ്ങനെയുള്ള കഴിവുകൾ തീർച്ചയായും അത്യന്താപേക്ഷിതമാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ‘മാനേജ്’ ചെയ്യാനുള്ള കഴിവാണ് പ്രധാനം. 

Read Also : ഈ ആറ് തന്ത്രങ്ങളറിഞ്ഞാൽ മൽസരപ്പരീക്ഷയിൽ പരാജയപ്പെടില്ല

ADVERTISEMENT

മേൽ പറഞ്ഞ എല്ലാ കഴിവുകളും എല്ലാവർക്കും ഉണ്ടാകണമെന്നില്ല. പക്ഷേ ചില കഴിവുകൾ ആർജിക്കാൻ കഴിയും. അതിന് പ്രായമൊരു തടസ്സമേയല്ല. മാനേജർ, ഓഫിസർ, കോർപറേറ്റ് പ്രഫഷനൽ, സംരംഭകൻ, അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ മേഖലകളിൽ ശോഭിക്കാൻ പ്രായഭേദമന്യെ പഠിക്കാവുന്ന ബിരുദാന്തര ബിരുദ പ്രോഗ്രാമാണ് എംബിഎ. എംബിഎയെക്കുറിച്ചുള്ള ഒരു നിർവചനമിങ്ങനെ : ‘മറ്റുള്ളവരിലൂടെ ഏറ്റവും വിദഗ്ധമായി കാര്യങ്ങൾ നടപ്പിലാക്കുന്ന കലയാണ് മാനേജ്മെന്റ്’ (Management is an art of getting things done through others). 

 

Representative Image. Photo Credit : cnythzl/iStock

എംബിഎ ബിരുദം ഫുൾടൈം കോഴ്സ് ആയോ പാർട്ട് ടൈം മോഡിലൂടെയോ വിദൂര വിദ്യാഭ്യാസത്തിലൂടെയോ ഓൺലൈൻ കോഴ്സുകളിലൂടെയോ നേടാം. ഏതു പ്രായക്കാർക്കും ഏതു സമയത്തും ചെയ്യാൻ പറ്റുന്ന ഒരു ഉന്നത വിദ്യാഭ്യാസ പ്രോഗ്രാമാണ് എംബിഎ. പക്ഷേ വെറുതെ ഒരു ഡിഗ്രി മാത്രം നേടാൻ ശ്രമിക്കാതെ പ്രായോഗിക വശങ്ങൾ കൂടി അറിയാൻ ശ്രമിക്കണം. അങ്ങനെയായാലേ ഈ കോഴ്സ് പഠിച്ചതു കൊണ്ട് ജോലിയിലും വ്യക്തിജീവിതത്തിലും പ്രയോജനം ഉണ്ടാകൂ.

 

ADVERTISEMENT

നൂറിലധികം സ്പെഷലൈസേഷൻസ് ഉള്ള എംബിഎയുടെ വ്യാപ്തി വിശാലമാണ്. ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സസ്, ഓപ്പറേഷൻസ്, ഐടി, ഒൻട്രപ്രനർഷിപ്പ്, ഇന്റർനാഷനൽ ബിസിനസ്, ഹെൽത്ത് കെയർ മാനേജ്മെന്റ്, സുസ്ഥിര വികസനം, സ്ട്രാറ്റജിക് കൺസൽറ്റിങ്, ഡേറ്റ അനലറ്റിക്സ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് എന്നിങ്ങനെയുള്ള സ്പെഷലൈസേഷനുകൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളിൽ ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന സ്പെഷലൈസേഷൻ അവരവരുടെ കരിയർ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പുവരുത്തണം.

Representative Image. Photo Credit: CRS PHOTO/ Shutterstock.com

 

ബിരുദം കഴിഞ്ഞ് എംബിഎ അഡ്മിഷൻ ലഭിക്കാനായി നിരവധി എൻട്രൻസുകൾ നമ്മുടെ രാജ്യത്തുണ്ട്. അതിൽ ഏറ്റവും പ്രധാനം കോമൺ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CAT) ആണ്. പ്രമുഖ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും മറ്റ് മുൻനിര ബിസിനസ് സ്കൂളുകളിലും കാറ്റ് സ്കോറും അനുബന്ധമായ അഭിമുഖത്തിലെ പ്രകടനവും കണക്കിലെടുത്താണ് സിലക്‌ഷൻ നടക്കുന്നത്. ഇതിന് ഉയർന്ന പ്രായപരിധി ഇല്ല. 

 

ADVERTISEMENT

MAT (ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ), CMAT (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) XAT (സേവിയർ സ്കൂൾ ഓഫ് മാനേജ്മെന്റ്) , SNAP (സിംബയോസിസ്), IIFT (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്), NMAT (നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്), IBSAT (ICFAI) തുടങ്ങിയവയും പ്രമുഖ എംബിഎ അഡ്മിഷൻ പ്രവേശന പരീക്ഷകളാണ്.

Read Also : വേനലവധിക്കും പഠിക്കണോ?

Photo Credit : Dioniya / Shutterstock.com

പുറം രാജ്യങ്ങളിൽ എംബിഎ പഠനത്തിനായി ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (GMAT), ഗ്രാജ്വേറ്റ് റെക്കോർഡ് എക്സാമിനേഷൻ (GRE) എന്നീ പരീക്ഷകളിൽ ഉയർന്ന സ്കോർ ലഭിക്കേണ്ടതാണ്. ഐഐഎമ്മിലും മുകളിൽ പറഞ്ഞ പ്രമുഖ ബിസിനസ് സ്കൂളുകളിലും വർക്കിങ് പ്രഫഷനൽസിനായി എക്സിക്യൂട്ടീവ് എംബിഎക്കും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി ഉൾപ്പെടെ പല യൂണിവേഴ്സിറ്റികളിലും എംബിഎ വിദൂര പഠനത്തിനും സാധ്യതയുണ്ട്.

 

സീമാറ്റ് (CMAT), കെ മാറ്റ് (KMAT) തുടങ്ങിയവയാണ് കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകളിൽ അഡ്മിഷൻ നൽകാനായി പരിഗണിക്കുന്ന പ്രമുഖ പ്രവേശന പരീക്ഷകൾ. കേരള യൂണിവേഴ്സിറ്റിയും കേരള സാങ്കേതിക സർവകലാശാലയും വർക്കിങ് പ്രഫഷനലുകൾക്കായി എംബിഎ ഈവനിങ് കോഴ്സുകളും നടത്തുന്നുണ്ട്. മേയ്, ജൂൺ മാസങ്ങൾ എംബിഎ ഈവനിങ് കോഴ്സുകളുടെ പ്രവേശനത്തിനായുള്ള അപേക്ഷകൾ വിളിക്കുന്ന സമയമാണ്.

 

കേരള സാങ്കേതിക സർവകലാശാലയിലെ CET ഈവനിങ് എംബിഎ കോഴ്സിന്‍റെ വിസിറ്റിങ് പ്രഫസറായി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന എനിക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പ്രഫഷനലുകളെ പഠിപ്പിക്കാൻ അവസരം കൈവന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, സംരംഭകർ, കോർപറേറ്റ് എക്സിക്യൂട്ടീവുകൾ, ജോലിയിൽനിന്ന് ഇടവേളയെടുത്ത ശേഷം കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ പലതരക്കാർ അവരുടെ 30, 40, 50 വയസ്സുകളിൽ എംബിഎ പഠിക്കുന്നു.

 

എന്തിനാണ് എംബിഎ എടുത്തതെന്ന് വിവിധ സർവകലാശാലകളിൽനിന്ന് എംബിഎ എടുത്ത വർക്കിങ് പ്രഫഷനലുകളോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങൾ പലതുണ്ട്. അതിൽ ചിലത് ചുവടെ ചേർക്കുന്നു.

Representative Image. Photo Credit: Mangostar/Shutterstock

 

1) ഫാർമസി സെക്ടറിലെ എക്സിക്യൂട്ടീവ് ആയ സുരേഷ് എംബിഎ ചെയ്യുന്നത് ഒരു മാനേജർ പോസ്റ്റിൽ എത്താനും പത്തു വർഷത്തിനുള്ളിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാനുമാണ്. എംബിഎ ബിരുദത്തിലൂടെ തന്റെ രണ്ടു ലക്ഷ്യങ്ങളും നിറവേറ്റാൻ സാധിക്കും എന്ന് അദ്ദേഹം കരുതുന്നു. മാനേജർക്കാവശ്യമായ നേതൃപരമായ കഴിവുകൾ നേടാനും ഒരു സംരംഭകന് വേണ്ട വിഷൻ (Vision) രൂപവൽക്കരിക്കാനും ഈ കോഴ്സിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

 

2) ടെക്നോപാർക്ക് ജീവനക്കാരനായ സ്റ്റീഫന്റെ അഭിപ്രായത്തിൽ എംബിഎ പഠനം ജോലിയിൽ കൂടുതൽ വ്യക്തതയും ദിശാബോധവുംഉണ്ടാക്കുന്നു. ഒരു കോർപറേറ്റ് വർക്ക് സ്പേസിന്‍റെ ആവശ്യകതകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അനുഭവിക്കാനും പാഠ്യപദ്ധതിയുടെ ബിസിനസ് പ്രോഗ്രാമുകൾ സഹായിക്കുന്നു.

 

3) സംരംഭകയായ നീന പറയുന്നത് 15 വർഷം കോർപറേറ്റ് മേഖലയിലെ പ്രവൃത്തിപരിചയവും അതിനോടൊപ്പമുള്ള എക്സിക്യൂട്ടീവ് എംബിഎയും കൂടുതൽ സ്വാശ്രയത്വവും സ്വാതന്ത്ര്യവും നൽകുന്നു എന്നാണ്. പുതു ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ ഒരു ടീമിനെ എങ്ങനെ പ്രചോദിപ്പിക്കാം എന്നും തുറന്ന ആശയവിനിമയ പ്രക്രിയകൾ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നും മനസ്സിലാക്കാൻ എംബിഎ കേസ് സ്റ്റഡികൾ സഹായിക്കും.

 

4) കേന്ദ്ര സർക്കാർ ജീവനക്കാരനായ മുഹമ്മദ് സലീമിന്റെ അഭിപ്രായത്തിൽ എംബിഎ പഠനം പ്രമോഷൻ ടെസ്റ്റുകൾക്കും അഭിമുഖത്തിനും ആത്മവിശ്വാസം നൽകുന്നതിനോടൊപ്പം ഉയർന്ന ചുമതലുകൾ ഏറ്റെടുക്കാനുള്ള പ്രചോദനവും നൽകും.

 

5) എംബിഎ കോഴ്സ് ചെയ്യുന്ന 55 കാരനായ കിഷോർ കുമാർ തന്റെ ജോലിയിൽനിന്ന് റിട്ടയർ ആയതിനുശേഷം ഒരു മാനേജ്മെന്റ് കൺസൽറ്റൻസി തുടങ്ങാനുള്ള പരിപാടിയാണ്. വിവിധ ഓഹരി ഉടമകളുടെയും പ്രോജക്ടുകളുടെയും കസ്റ്റമേഴ്സിന്‍റെയും കാഴ്ചപ്പാടുകൾ മനസ്സിലാക്കി ഒരു സർവീസ് സ്ഥാപനം ആരംഭിക്കാൻ എംബിഎ പഠനം ഊർജം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ഇംഗ്ലിഷിനെ ഭയക്കണ്ട

6) പ്രസവവാവധിക്ക് ശേഷം തന്റെ കരിയർ പുനരാരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ശാന്തിയെ സംബന്ധിച്ചിടത്തോളം എംബിഎ പഠനം ഒരു കോർപറേറ്റ് സജ്ജീകരണത്തിന്റെ സമ്മർദങ്ങൾ കൈകാര്യം ചെയ്യാനും കൾച്ചറുമായി പെട്ടെന്ന് പൊരുത്തപ്പെടാനും തൊഴിൽ രംഗത്ത് ഏറ്റവും പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. വർക്ക് ലൈഫ് ബാലൻസ് നിലനിർത്താനുള്ള പല ആശയങ്ങളും എംബിഎ ആശയങ്ങൾ മനസ്സിലാക്കിയാൽ ലഭിക്കും എന്നും ശാന്തി പറയുന്നു.

 

7) കസ്റ്റമർ സർവീസ് മാനേജരായ അനീഷിന്റെ അഭിപ്രായത്തിൽ എംബിഎ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നു. എംബിഎ സമയത്ത് ചെയ്യുന്ന പ്രോജക്ടുകളും പ്രസന്റേഷൻസും വൈവയും സ്വയം മെച്ചപ്പെടാനും തെറ്റുകൾ തിരുത്തി‌ വളരാനും പ്രേരിപ്പിക്കുന്നു. ഓരോ പ്രതിസന്ധിയും തരണം ചെയ്ത് തിരിച്ചുവരാനുള്ള മാനസിക പ്രതിരോധശേഷി  കൈവരിക്കാൻ ഉള്ള കാഴ്ചപ്പാട് ഈ കോഴ്സ് വഴി ലഭിക്കുന്നു എന്നും അനീഷ് പറയുന്നു.

 

8) സെയിൽസ് എക്സിക്യൂട്ടീവ് ആയ ദിലീഷ് പറയുന്നത് എംബിഎ പഠനം നമ്മുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാനും നെറ്റ്‌വർക്ക് വർധിപ്പിക്കാനും ഉയർന്ന മത്സരമുള്ള അന്തരീക്ഷത്തിൽ മത്സര ബുദ്ധിയോടെ എങ്ങനെ നമ്മുടെ പെർഫോമൻസ് നിലനിർത്താമെന്നും (Competent Performance) ഒക്കെയുള്ള അറിവുകൾ തരുന്നു എന്നതാണ്.

 

ബിരുദം കഴിഞ്ഞ് നേരെ എംബിഎ ബിരുദാനന്തര ബിരുദ പഠനത്തിന് പോകുന്ന ഫ്രെഷേഴ്സ് അല്ലാതെ ഏത് പ്രായത്തിലുള്ള ആൾക്കാർക്കും എംബിഎ കോഴ്സ് ചെയ്താൽ അവരുടെ വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും പ്രയോജനം ഉണ്ടാകും എന്ന കാഴ്ചപ്പാടുകളാണ് മേൽപറഞ്ഞ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

 

എംബിഎ വിദ്യാഭ്യാസത്തിന് ശോഭനമായ ഭാവിയുണ്ട്. എംബിഎ പഠനത്തിനുള്ള ശക്തമായ ആഗ്രഹവും വ്യക്തമായ ജീവിതലക്ഷ്യങ്ങളും ഉണ്ടെങ്കിൽ അത് പഠിക്കാൻ പ്രായപരിധി ഇല്ല. ബിസിനസ്, കോർപറേറ്റ്, സംരംഭക, മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് കരിയർ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് എംബിഎ വിദ്യാഭ്യാസം പ്രസക്തവും മൂല്യവത്തായതുമായി തുടരും.

 

"വിജയം എന്നത് തുടർ പഠനങ്ങളുടെയും, പരിശ്രമങ്ങളുടെയും ആകെ തുകയാണ്. അതിന് പ്രായമില്ല, അതിർവരമ്പുകൾ ഇല്ല’’

 

Content Summary : Mentor Spark - Column- Dr. Ajith Sankar talks about the scope of the MBA

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി & റിസർച്ച് സെന്റർ ഡയറക്ടറുമാണ്)