കേരള എൻജിനീയറിങ്– ഫാർമസി എൻട്രൻസ് പരീക്ഷ ഈ മാസം 17നു നടക്കുന്നു. അവസാനവട്ട ഒരുക്കങ്ങൾക്കുള്ള സമയമാണിത്. അറിവു പരിശോധനയോടൊപ്പം ടൈം ടെസ്‌റ്റും സ്‌കിൽ ടെസ്‌റ്റും ആത്മവിശ്വാസത്തിന്റെ പരീക്ഷയുമാണ് എൻട്രൻസ്. അലസസമീപനം പാടില്ല. ∙ രാവിലെ 10 മുതൽ 12.30 വരെ പേപ്പർ 1– ഫിസിക്സും കെമിസ്ട്രിയും. 2.30 മുതൽ 5

കേരള എൻജിനീയറിങ്– ഫാർമസി എൻട്രൻസ് പരീക്ഷ ഈ മാസം 17നു നടക്കുന്നു. അവസാനവട്ട ഒരുക്കങ്ങൾക്കുള്ള സമയമാണിത്. അറിവു പരിശോധനയോടൊപ്പം ടൈം ടെസ്‌റ്റും സ്‌കിൽ ടെസ്‌റ്റും ആത്മവിശ്വാസത്തിന്റെ പരീക്ഷയുമാണ് എൻട്രൻസ്. അലസസമീപനം പാടില്ല. ∙ രാവിലെ 10 മുതൽ 12.30 വരെ പേപ്പർ 1– ഫിസിക്സും കെമിസ്ട്രിയും. 2.30 മുതൽ 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള എൻജിനീയറിങ്– ഫാർമസി എൻട്രൻസ് പരീക്ഷ ഈ മാസം 17നു നടക്കുന്നു. അവസാനവട്ട ഒരുക്കങ്ങൾക്കുള്ള സമയമാണിത്. അറിവു പരിശോധനയോടൊപ്പം ടൈം ടെസ്‌റ്റും സ്‌കിൽ ടെസ്‌റ്റും ആത്മവിശ്വാസത്തിന്റെ പരീക്ഷയുമാണ് എൻട്രൻസ്. അലസസമീപനം പാടില്ല. ∙ രാവിലെ 10 മുതൽ 12.30 വരെ പേപ്പർ 1– ഫിസിക്സും കെമിസ്ട്രിയും. 2.30 മുതൽ 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള എൻജിനീയറിങ്– ഫാർമസി എൻട്രൻസ് പരീക്ഷ ഈ മാസം 17നു നടക്കുന്നു. അവസാനവട്ട ഒരുക്കങ്ങൾക്കുള്ള സമയമാണിത്. അറിവു പരിശോധനയോടൊപ്പം ടൈം ടെസ്‌റ്റും സ്‌കിൽ ടെസ്‌റ്റും ആത്മവിശ്വാസത്തിന്റെ പരീക്ഷയുമാണ് എൻട്രൻസ്. അലസസമീപനം പാടില്ല.

Read Also : റീഹാബിലിറ്റേഷൻ: 4 സ്ഥാപനങ്ങളിലേക്ക് പൊതു എൻട്രൻസ് പരീക്ഷ

ADVERTISEMENT

∙ രാവിലെ 10 മുതൽ 12.30 വരെ പേപ്പർ 1– ഫിസിക്സും കെമിസ്ട്രിയും. 2.30 മുതൽ 5 വരെ പേപ്പർ 2– മാത്തമാറ്റിക്സ്. ഒരു ദിവസം 5 മണിക്കൂർ നേരം പരീക്ഷയെഴുതാൻ മാനസികമായി തയാറെടുക്കണം. ബിഫാമിനു ശ്രമിക്കുന്നവർ ഫിസിക്സ്–കെമിസ്ട്രി പേപ്പർ മാത്രമെഴുതിയാൽ മതി.

 

∙ ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് കയ്യിൽ വേണം (കളറാണെ‌ങ്കിൽ നല്ലത്; നിർബന്ധമില്ല).

 

ADVERTISEMENT

∙ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽരേഖയായി ഇനിപ്പറയുന്നവയിൽ ഒരെണ്ണവും വേണം: സ്കൂൾ തിരിച്ചറിയൽ കാർ‍ഡ് / പാൻ കാർഡ് / ഡ്രൈവിങ് ലൈസൻസ് / വോട്ടർ ഐഡി കാർ‍ഡ് / പാസ്പോർട്ട് / ആധാർ കാർഡ് / 12ലെ ഹാൾ ടിക്കറ്റ് / ബാങ്ക് പാസ്ബുക്ക്.

Representative Image. Photo Credit : Sengchoy / iStockphoto.com

 

ചോദ്യ ബുക്‌ലെറ്റിൽ ശ്രദ്ധിക്കാൻ

 

ADVERTISEMENT

∙ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഹാളിലെത്തണം. പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപു ചോദ്യ ബുക്‌ലെറ്റ് തരും. അതിലെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കണം. അധ്യാപകർ നിർദേശിക്കുമ്പോൾ മാത്രമേ ചോദ്യ ബുക്‌ലെറ്റിന്റെ സീൽ തുറക്കാവൂ.

 

∙ AI, A2, A3, A4 അഥവാ B1, B2, B3, B4 എന്നിങ്ങനെ 4 വേർഷനുകളിലാണ് ചോദ്യ ബുക്‌ലെറ്റുകൾ. നിങ്ങളുടെ റോൾ നമ്പർ ഒറ്റയക്കത്തിൽ തീരുന്നെങ്കിൽ ബുക്‌ലെറ്റ് AI, A3, B1, B3 ഇവയിലൊന്ന്. ഇരട്ടയക്കത്തിൽ തീരുന്നെങ്കിൽ A2, A4, B2, B4 ഇവയിലൊന്നും. (പൂജ്യം ഇരട്ടയക്കമായി കരുതണം). എല്ലാ വേർഷനിലും ഒരേ ചോദ്യങ്ങളാണെങ്കിലും ക്രമം മാറ്റിനൽകിയിരിക്കും.

 

Representative Image. Photo Credit : Gabriel Ramos / iStockPhoto.com

∙ ചോദ്യ ബുക്‌ലെറ്റ് തുറന്നാലുടൻ 120 ചോദ്യങ്ങളും അടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബ്ലാങ്ക് പേജുണ്ടെങ്കിൽ ബുക്‌ലെറ്റ് മാറി വാങ്ങുക. ഇവിടെയും വേർഷൻ ശരിയെന്ന്‌ ഉറപ്പു വരുത്തണം.

 

∙ ചോദ്യ ബുക്‌ലെറ്റിന്റെ ഫേസിങ് ഷീറ്റിൽ ഇടത്തു മുകളിലായി മാർജിനിൽ അടിച്ചിട്ടുള്ള വേർഷൻ കോഡ് നിങ്ങളുടെ അഡ്‌മിറ്റ് കാർഡിൽ അടിച്ചിട്ടുള്ളതു തന്നെയെന്ന് ഉറപ്പാക്കുക. വ്യത്യാസമുണ്ടെങ്കിൽ, ഉടൻ തന്നെ ശരിയായ വേർഷൻ മാറ്റിവാങ്ങുക.

 

∙  ഫേസിങ്‌ ഷീറ്റിന്റെ വലത്തു മുകളിലായി ബുക്‌ലെറ്റിന്റെ സീരിയൽ നമ്പർ അടിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. ചോദ്യ ബുക്‌ലെറ്റിലെ നിർദിഷ്‌ട കളങ്ങളിൽ പേരും റോൾ നമ്പറും ഒപ്പും രേഖപ്പെടുത്തണം.

 

ആൻസർ ഷീറ്റിൽ ശ്രദ്ധിക്കാൻ

Representative Image. Photo Credit : Smolaw/Shutterstock.com

 

∙ ഒഎംആർ ആൻസർ ഷീറ്റിന്റെ മാതൃക പ്രോസ്‌പെക്ടസിന്റെ 206–ാം പുറത്തുണ്ട്. ഇതു ശ്രദ്ധിച്ചു പഠിക്കുക. ആൻസർ ഷീറ്റിന്റെ ഇടതു മുകളിലുള്ള ബോക്‌സിൽ നിങ്ങളുടെ ചോദ്യ ബുക്‌ലെറ്റിലെ വേർഷൻ കോഡ് എഴുതുകയും ബബിളിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നത് അതീവ പ്രധാനം.

 

∙ ചോദ്യ ബുക്‌ലെറ്റിന്റെ സീരിയൽ നമ്പർ, ആൻസർ ഷീറ്റിൽ അതിനുള്ള ബോക്‌സിലെഴുതി ബബിളുകളിൽ അടയാളപ്പെടുത്തണം. ആൻസർ ഷീറ്റിൽ നിങ്ങളുടെ റോൾ നമ്പർ രണ്ടിടത്ത് എഴുതുകയും ഒരു പ്രാവശ്യം ബബിളുകൾ കറുപ്പിച്ച് അടയാളപ്പെടുത്തുകയും വേണം. ഓർമയിൽനിന്നല്ല, അഡ്‌മിറ്റ് കാർഡ് നോക്കിത്തന്നെ നമ്പർ രേഖപ്പെടുത്തുക.

 

∙ ഉത്തര ബബിൾ പൂർണമായി കറുപ്പിക്കണം. ഇല്ലെങ്കിൽ ഒപ്റ്റിക്കൽ മാർക്ക് റീഡർ തിരിച്ചറിഞ്ഞില്ലെന്നു വരും.

Representative Image. Photo Credit : Abhishek Sah Photography/Shutterstock

 

∙ ആൻസർ ഷീറ്റിൽ വിയർപ്പോ ചെളിയോ എണ്ണമയമോ പുരളരുത്. കടലാസിനു പുറത്ത് കൈത്തണ്ടയ്‌ക്കു താഴെ കർചീഫ് വയ്‌ക്കുന്നതു നന്ന്. ഒഎംആർ ഷീറ്റ് ചുരുട്ടുകയോ ചുളിക്കുകയോ കീറുകയോ, അതിൽ സൂചി കുത്തുകയോ അരുത്.

 

∙  ആൻസർ ഷീറ്റിലെ ഇടതും വലതും ഭാഗങ്ങൾ കൂട്ടിയിണക്കി വിലങ്ങനെയുള്ള ബാർകോഡിൽ അഴുക്കു പുരളരുത്. ഉത്തരക്കടലാസിന്റെ രഹസ്യ കോഡാണത്.

 

∙ നിങ്ങൾ നൽകുന്ന ഉത്തരങ്ങളുടെ പകർപ്പിനായി ഒഎംആർ ഷീറ്റിനടിയിൽ ചേർത്തുവച്ചിട്ടുള്ള കടലാസ് വേർപെടുത്തരുത്. പരീക്ഷ കഴിഞ്ഞേ ഇത് ഇളക്കിയെടുക്കാവൂ.

∙ ഷീറ്റിന്റെ വലതുപകുതിയിൽ പേരോ നമ്പറോ തിരിച്ചറിയാൻ സഹായകമായ എന്തെങ്കിലുമോ എഴുതരുത്. റഫ് വർക്ക് ചോദ്യ ബുക്‌ലെറ്റിൽ മതി.

 

ഉത്തരം നൽകുമ്പോൾ ഓർക്കാൻ

 

∙ ഓരോ പേപ്പറിനും 150 മിനിറ്റ്, 120 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും നേർക്ക് A,B,C,D,E എന്നിങ്ങനെ 5 ഓപ്ഷനുകൾ. ഇവയിൽനിന്ന് ശരിയുത്തരം അഥവാ ശരിയുടെ അംശം ഏറ്റവും കൂടുതലുള്ള ഉത്തരം തിരഞ്ഞെടുത്താൽ 4 മാർക്ക്. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും. ഒരു ചോദ്യത്തിനു 2 ഉത്തരം നൽകുന്നത് തെറ്റായി കരുതും. ഉത്തരം നൽകാതിരുന്നാൽ മാർക്ക് കുറയ്ക്കില്ല. ഓരോ പേപ്പറിനും 480 മാർക്ക് വീതം, 2 പേപ്പറിന് മൊത്തം 960 മാർക്ക്. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ യഥാക്രമം 120, 72, 48 ചോദ്യങ്ങൾ.

 

∙ ആലോചിച്ചു മാത്രം ബബിൾ കറുപ്പിക്കുക; മായ്‌ച്ച് വേറെ ഉത്തരം നൽകാൻ കഴിയില്ല. കുലുക്കിക്കുത്തി ഉത്തരം നൽകേണ്ട. നേടിവച്ച മാർക്ക് നെഗറ്റീവ് മാർക്കിലൂടെ കളഞ്ഞുകുളിക്കരുത്.

 

∙ ഒരു ചോദ്യത്തിന് ശരാശരി 75 സെക്കൻഡ്. എല്ലാം തുല്യ മാർക്കുള്ള നിർബന്ധ ചോദ്യങ്ങൾ. അതിനാൽ ചോദ്യങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ വായിച്ചു നേരം കളയരുത്. ആദ്യ ചോദ്യം മുതൽ ക്രമത്തിന് ഉത്തരം നൽകിപ്പോകുക. ഏതെങ്കിലും ചോദ്യം കഠിനമെന്നു തോന്നിയാൽ, വിട്ടുകളഞ്ഞ് അടുത്തതിലേക്കുപോകുക.

 

∙ 120–ാം ചോദ്യം വരെയെത്തി ആദ്യറൗണ്ട് പൂർത്തിയാക്കുക. തുടർന്ന് വിട്ടുകളഞ്ഞ ചോദ്യങ്ങളെ ക്രമത്തിൽ നേരിടുക. ഈ റൗണ്ടിലും ആവശ്യമെങ്കിൽ സ്‌കിപ് ചെയ്യാം. സമയം തികഞ്ഞില്ലെന്ന സ്‌ഥിരം പരാതി ഇങ്ങനെ ഒഴിവാക്കാം.

 

∙ സ്‌കിപ് ചെയ്‌ത് അടുത്തതിന് ഉത്തരം നൽകുമ്പോൾ നമ്പർ ശ്രദ്ധിക്കുക. 11 സ്കിപ് ചെയ്ത്, 12ന്റെ ഉത്തരം അടയാളപ്പെടുത്തുന്നത് 12ന്റെ നേർക്കു തന്നെയാകണം. അശ്രദ്ധ പാടില്ല.

 

 

ഇക്കാര്യങ്ങൾ മറക്കരുത്

 

∙ പരീക്ഷാഹാളിലേക്കു കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തലേന്നുതന്നെ ഒരുക്കിവയ്‌ക്കുക. അഡ്‌മിറ്റ് കാർഡ്, രണ്ടോ മൂന്നോ കറുപ്പ് അഥവാ നീല ബോൾ പേനകൾ, വാച്ച്, കർച്ചീഫ് എന്നിവയ്‌ക്കു പുറമേ മിനുസമുള്ള കാർഡ്‌ബോർഡോ ക്ലിപ്ബോർഡോ കരുതുക. ആൻസർ ഷീറ്റിലെ ബബിൾ കറുപ്പിക്കുമ്പോൾ ഡെസ്‌കിലെ ചെറുകുഴികൾ ബുദ്ധിമുട്ടുണ്ടാക്കാതെ ഷീറ്റിനടിയിൽ വയ്‌ക്കാം.

 

∙ പെൻസിൽ, റബർ, കറക്‌ഷൻ ഫ്ലൂയിഡ്, കാൽക്കുലേറ്റർ, ലോഗരിതം ടേബിൾസ്, മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപയുക്തികൾ എന്നിവ പരീക്ഷാഹാളിൽ കൊണ്ടുപോകരുത്.

 

∙ പരീക്ഷ കഴിഞ്ഞ് ചോദ്യ ബുക്‌ലെറ്റും ഒഎംആർ ഷീറ്റിന്റെ പകർപ്പും വിദ്യാർഥിക്കു കൊണ്ടുപോരാം.

 

∙  പരീക്ഷാഹാളിൽ വലിയ ടെൻഷൻ വേണ്ട. ഇതു ജീവന്മരണസമരമല്ല. ആദ്യ പേപ്പറിൽ എന്തെങ്കിലും വീഴ്ച വന്നാലും വിഷമിക്കാതെ രണ്ടാം പേപ്പറിൽ ശ്രദ്ധിക്കുക. ഉച്ചഭക്ഷണ ഇടവേളയിൽ രക്ഷിതാക്കളും ഇക്കാര്യത്തിൽ വേണ്ട പിന്തുണ നൽകണം.

 

വരുന്ന ഒരാഴ്ച ഇങ്ങനെ

 

∙ നേരത്തേ കുറിച്ചുവച്ച പോയിന്റുകളും നോട്ടുകളും ശ്രദ്ധിച്ചുനോക്കുക. ഫോർമുലകളും നിർവചനങ്ങളും എഴുതിനോക്കി, തെറ്റു വരില്ലെന്ന് ഉറപ്പുവരുത്തുക.

 

∙ പല കാര്യങ്ങളും ഓർമ വയ്‌ക്കുന്നതിനു VIBGYOR പോലെയുള്ള ഓർമസൂത്രങ്ങൾ (Mnemonics) ഉണ്ടാക്കുക.

 

∙ സിലബസിലെ ഒന്നും വിട്ടുകളഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. പരീക്ഷയിൽ ചോയ്സില്ല.

 

∙ മനക്കണക്കു കൂട്ടി ശീലിക്കുക. പരീക്ഷയിൽ കാൽക്കുലേറ്ററില്ല.

 

∙ മുൻവർഷ ചോദ്യക്കടലാസുകൾ പരീക്ഷാഹാളിലേതുപോലെ സമയബദ്ധമായി ചെയ്തു നോക്കുക. വേഗത്തിൽ ഉത്തരം നൽകാനാകുന്നുണ്ടെന്ന് ഇങ്ങനെ ഉറപ്പാക്കാം.

 

Content Summary : How to Prepare for KEAM 2023 Exam, Preparation Tips & Tricks

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT