വസ്‌ത്രനിർമാണ പരിശീലന കോഴ്സുകൾ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിലുണ്ട്. തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തുന്ന ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്: www.atdcindia.co.in

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്‌ത്രനിർമാണ പരിശീലന കോഴ്സുകൾ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിലുണ്ട്. തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തുന്ന ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 

  Read Also : മികച്ച ശമ്പളത്തിൽ നിയമനം ഉറപ്പ്, 4–വർഷ ഫാഷൻ ഡിസൈൻ കോഴ്സ് പഠിക്കാം ഐഎഫ്‌ടികെയിൽ

ADVERTISEMENT

വെബ്: www.atdcindia.co.in & https://atdcadmissions.in. ഇ–മെയിൽ : admission@atdcindia.co.in

1. ബിവോക്

രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റുമായി ചേർന്നാണ് എടിഡിസി 3വർഷ ബിവോക് ഇൻ ഫാഷൻ ഡിസൈൻ & റീട്ടെയ്ൽ പ്രോഗ്രാം നടത്തുന്നത്. പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. സെമസ്റ്റർ ഫീ 44,250 രൂപ.റജിസ്ട്രേഷൻ ഫീ 400 രൂപ. സിലക്‌ഷന്റെ ഭാഗമായി ഈ മാസം 22ന് സ്ക്രീനിങ് ടെസ്റ്റും ഇന്റർവ്യൂവും നടത്തും.

ADVERTISEMENT

2. ഡിപ്ലോമ

ഒരു വർഷത്തെ ഡിപ്ലോമ 2 ശാഖകളിൽ തിരുവനന്തപുരത്ത‌ും കണ്ണൂരും. (എ) ഫാഷൻ ഡിസൈൻ ടെക്നോളജി: ഡിസൈനർ, മെർച്ചൻ‍ഡൈസർ, പാറ്റേൺ മേ‌ക്ക‌ർ തുടങ്ങിയ ജോലികളിൽ ഏർപ്പെടാം. 

ADVERTISEMENT

(ബി) അപ്പാരൽ മാനുഫാക്ചറിങ് ടെക്നോളജി: പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കൺട്രോളർ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് അസിസ്റ്റന്റ് തുടങ്ങിയ സ്ഥാനങ്ങളിലെത്താൻ ഉപകരിക്കുന്ന യോഗ്യത

ഏതെങ്കിലും വിഷയങ്ങളെടുത്ത് 12 ജയിച്ചവർക്കാണ് പ്രവേശനം. കോഴ്സ് ഫീ 95,000 രൂപ, 2 തുല്യഗഡുക്കളായി അടയ്ക്കാം,. റജിസ്ട്രേഷൻ ഫീ 1500 രൂപ.

വിലാസങ്ങൾ:

എടിഡിസി വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട്

1. കിൻഫ്ര ഇന്റർനാഷനൽ അപ്പാരൽ പാർക്ക്, തുമ്പ, തിരുവനന്തപുരം– 695586; ഫോൺ: 9746271004; thiruvananthapuram@atdcindia.co.in

2. കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, തളിപ്പറമ്പ്, കണ്ണൂർ– 670142; ഫോൺ: 8301030362; kannur@atdcindia.co.in.

Content Summary : Apply for B.voc and diploma courses at the Apparel Training and Design Centre