കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ (NIHFW), ഒരു വർഷത്തെ ‘പിജി ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് മാനേജ്മെന്റ്’ പ്രവേശനത്തിന് ജൂൺ 16 വരെ തപാൽ അപേക്ഷ സ്വീകരിക്കും. 500 രൂപ ലേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ (NIHFW), ഒരു വർഷത്തെ ‘പിജി ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് മാനേജ്മെന്റ്’ പ്രവേശനത്തിന് ജൂൺ 16 വരെ തപാൽ അപേക്ഷ സ്വീകരിക്കും. 500 രൂപ ലേറ്റ് ഫീ സഹിതം ജൂൺ 23 വരെയും സ്വീകരിക്കും.

Read Also : മികച്ച ശമ്പളത്തിൽ നിയമനം ഉറപ്പ്, 4–വർഷ ഫാഷൻ ഡിസൈൻ കോഴ്സ് പഠിക്കാം ഐഎഫ്‌ടികെയിൽ

ADVERTISEMENT

പൊതുജനാരോഗ്യ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാമർഥ്യമുള്ള മാനേജർമാരെ പരിശീലിപ്പിച്ചെടുക്കുക യാണു കോഴ്സിന്റെ ലക്ഷ്യം. 9 മാസം ക്ലാസ്റൂം പഠനവും, 3 മാസം പ്രോജക്ട് വർക്കും ഫീൽഡ് സ്റ്റഡിയുമാണ്. മെഡിസിൻ, ആയുഷ്, ഡെന്റൽ, നഴ്സിങ്, ഫാർമസി, ഹെൽത്ത് സയൻസ്, ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പി, നാച്ചുറൽ/ ലൈഫ് സയൻസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസസ്, സോഷ്യൽ വർക്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഇവയൊന്നിലെ ബാച്‌ലർ / പിജി ബിരുദം അഥവാ തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

ADVERTISEMENT

ആരോഗ്യ/ വികസനമേഖലയിൽ സേവനപരിചയമുള്ളവർക്കു മുൻഗണന. ഹോസ്റ്റൽ താമസവും ഭക്ഷണവും അടക്കം മൊത്തം ഫീസ് രണ്ടര ലക്ഷം രൂപ. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. അപേക്ഷാഫോമിന്റെ മാതൃകയും പൂർണവിവരങ്ങളും സൈറ്റിൽ (www.nihfw.org).

ADVERTISEMENT

Content Summary : Apply for post-graduate diploma in public health management at NIHFW