കേട്ടു മറക്കാനുള്ളതല്ല ഡോ.വന്ദനയുടെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ. ആ കുട്ടിയുടെ, അവളുടെ കുടുംബത്തിന്റെ, ഡോക്ടർ സമൂഹത്തിന്റെ മനോവേദനയുടെ ആഴം അളക്കാനാകുന്നതിലും ഏറെയാണ്. സർക്കാർ ആശുപത്രികളിൽ എന്തു വിശ്വസിച്ച് കുട്ടികളെ ഹൗസ്‌ സർജൻസിക്ക് അയയ്ക്കുമെന്ന് ഭീതിയോടെ ചോദിക്കുന്ന അച്ഛനമ്മമാർക്കും

കേട്ടു മറക്കാനുള്ളതല്ല ഡോ.വന്ദനയുടെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ. ആ കുട്ടിയുടെ, അവളുടെ കുടുംബത്തിന്റെ, ഡോക്ടർ സമൂഹത്തിന്റെ മനോവേദനയുടെ ആഴം അളക്കാനാകുന്നതിലും ഏറെയാണ്. സർക്കാർ ആശുപത്രികളിൽ എന്തു വിശ്വസിച്ച് കുട്ടികളെ ഹൗസ്‌ സർജൻസിക്ക് അയയ്ക്കുമെന്ന് ഭീതിയോടെ ചോദിക്കുന്ന അച്ഛനമ്മമാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേട്ടു മറക്കാനുള്ളതല്ല ഡോ.വന്ദനയുടെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ. ആ കുട്ടിയുടെ, അവളുടെ കുടുംബത്തിന്റെ, ഡോക്ടർ സമൂഹത്തിന്റെ മനോവേദനയുടെ ആഴം അളക്കാനാകുന്നതിലും ഏറെയാണ്. സർക്കാർ ആശുപത്രികളിൽ എന്തു വിശ്വസിച്ച് കുട്ടികളെ ഹൗസ്‌ സർജൻസിക്ക് അയയ്ക്കുമെന്ന് ഭീതിയോടെ ചോദിക്കുന്ന അച്ഛനമ്മമാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേട്ടു മറക്കാനുള്ളതല്ല ഡോ.വന്ദനയുടെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ. ആ കുട്ടിയുടെ, അവളുടെ കുടുംബത്തിന്റെ, ഡോക്ടർ സമൂഹത്തിന്റെ മനോവേദനയുടെ ആഴം അളക്കാനാകുന്നതിലും ഏറെയാണ്. സർക്കാർ ആശുപത്രികളിൽ എന്തു വിശ്വസിച്ച് കുട്ടികളെ ഹൗസ്‌ സർജൻസിക്ക് അയയ്ക്കുമെന്ന് ഭീതിയോടെ ചോദിക്കുന്ന അച്ഛനമ്മമാർക്കും അക്രമവാസന കൂടിവരുന്ന സമൂഹത്തിൽ എങ്ങനെ സമാധാനത്തോടെ ഞങ്ങൾ ജോലി ചെയ്യും എന്നു ചോദിക്കുന്ന ഡോക്ടർ സമൂഹത്തിനും കൃത്യമായ ഉത്തരം നൽകാനുള്ള ബാധ്യത അധികാര സ്ഥാനത്തിരിക്കുന്നവർക്കും പൊതുജനങ്ങൾക്കുമുണ്ട്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമങ്ങൾ കൊണ്ടുവന്നേ മതിയാകൂവെന്ന് പറയുകയാണ് മാനസികാരോഗ്യ വിദഗ്ധ ഡോ. സൈലേഷ്യ.

Read Also : ഡോക്ടർമാർ ദൈവങ്ങളല്ല, അക്രമണകാരികളെ കായികമായി നേരിടാൻ കഴിയണമെന്നില്ല

ADVERTISEMENT

‘‘ഡോക്ടർമാർ സമരം ചെയ്യുമ്പോൾ, അത് നീണ്ടു പോയാൽ ആളുകൾ അവർക്കെതിരെ തിരിയാറുണ്ട്. പക്ഷേ ഡോ.വന്ദനയെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡേ ചെയ്തിട്ടുള്ളൂ. ഡിസ്മിസ് ചെയ്തിട്ടില്ല. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരെ ജോലിയിൽനിന്നു പുറത്താക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. മാതൃകാപരമായ ശിക്ഷ നൽകണം. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കുറ്റവാളികൾ ഒരേ കുറ്റകൃത്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ഡോക്ടർമാരുടെ സേവനം എത്ര അവശ്യ സർവീസ് എന്നു ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടിയാണ് സമരം. 

 

കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ, അക്രമ സ്വഭാവമുള്ള ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളുടെ അഭാവമുണ്ടായിരുന്നു. ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥർ, ക്രിമിനലുകളുമായി അടുത്തിടപഴകുന്നവർ എന്നിവർക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം നൽകണം. ആരെയും കുറ്റപ്പെടുത്തണമെന്ന ഉദ്ദേശ്യമല്ല, പ്രശ്നങ്ങൾക്കു പ്രതിവിധി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.  ഇനിയിങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കാൻ ശരിയായ മാർഗനിർദേശങ്ങളും നിയമങ്ങളും ഉണ്ടായേ മതിയാകൂ. ഇത്തരം കാര്യങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയാൽ നന്നായിരുന്നു. അങ്ങനെയായാൽ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായാൽ ഭയക്കാതെ പെട്ടെന്നു പ്രതികരിക്കാൻ കഴിയും. 

 

ADVERTISEMENT

അക്രമവാസന വർധിച്ച സമൂഹത്തിലാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഒരുപാട് മുൻകരുതലെടുക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ്. പ്രതികളെ വിലങ്ങുവയ്ക്കരുതെന്ന കോടതി വിധിയുണ്ടെങ്കിൽ ബദൽ സംവിധാനങ്ങൾ ആലോചിക്കണം. അക്രമാസക്തരായ ആളുകളെയും ക്രിമിനൽ കുറ്റങ്ങൾ ചെയ്തവരെയും സാധാരണ മനുഷ്യരെയുമൊക്കെ ഒരു ഡോക്ടർക്ക് ചികിൽസിക്കേണ്ടി വരും. ഒരു രോഗിക്ക് ഇൻജക്‌ഷൻ നൽകുന്ന സമയത്ത്, ഡോക്ടർക്കോ മറ്റ് ആരോഗ്യ പ്രവർത്തകർക്കോ അതിൽ മാത്രമല്ലേ ശ്രദ്ധിക്കാൻ സാധിക്കൂ. കുത്തിവയ്പ്പെടുക്കേണ്ടയാൾ അതിന് അയാൾ സഹകരിക്കുന്നില്ലെങ്കിൽ, ചുറ്റുമുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അയാൾ പെരുമാറുന്നുണ്ടെങ്കിൽ, അയാളെ നിയന്ത്രിക്കാനും സുരക്ഷിതമായിചികിൽസിക്കാനുമുള്ള സാഹചര്യമൊരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം നിയമപാലകരല്ലേ ഏറ്റെടുക്കേണ്ടത്. കാരണം അവരാണ് രോഗിയെ കൊണ്ടുവന്നത് എന്നതു തന്നെ. ഡീ അഡിക്‌ഷൻ സെന്ററിൽ മുൻപ് ചികിൽസയിലിരുന്ന, തന്നെ ആരോ കൊല്ലാൻ നടക്കുന്നുണ്ടെന്നു പുലമ്പിയിരുന്ന ഒരാളെ ചികിൽസയ്ക്കായി കൊണ്ടു വരുമ്പോൾ മുൻകരുതലെടുക്കേണ്ട ഉത്തരവാദിത്തം നിയമപാലകർക്ക് ഉണ്ടാവേണ്ടതായിരുന്നു. 

 

വിലങ്ങുവച്ചില്ലെങ്കിലും രോഗികളെ റെസ്ട്രെയിൻ ചെയ്യാനുള്ള അനുവാദം എല്ലാ ആശുപത്രികളിലുമുണ്ട്. ഐസിയുവിൽ പ്രവേശിപ്പിക്കുന്ന ചില രോഗികളെങ്കിലും അനസ്തേഷ്യയുടെ മയക്കം മാറുന്നതിന് മുൻപ്, ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകൾ വലിച്ചിളക്കാനൊക്കെ ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള സമയത്ത് കോട്ടൺ തുണികളുപയോഗിച്ച് അത്തരം രോഗികളുടെ കൈകൾ ബന്ധിക്കാറുണ്ട്. മനുഷ്യത്വപരമായ, എന്നാൽ ആർക്കും അപകടം വരാത്ത രീതിയിലെടുക്കുന്ന മുൻകരുതലാണത്. അതുകൊണ്ട് ചികിൽസിക്കപ്പെടുന്നവർക്കും ചികിൽസിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാകാറില്ല.  ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഗ്രാസ്റൂട്ട് ലെവലിൽ നിൽക്കുകയാണ്. 

 

ADVERTISEMENT

രോഗികളുടെ മരണം റിപ്പോർട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ഡോക്ടർമാർ ആക്രമിക്കപ്പെടാറുണ്ട്. കേസുപോലും ആകാത്ത നിരവധി സംഭവങ്ങളുണ്ട്. ഒരു രോഗിക്കോ ബന്ധുക്കൾക്കോ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ എന്തവകാശമാണുള്ളത്. ഡോക്ടർമാർ ദൈവങ്ങളല്ലല്ലോ. ഡോക്ടർമാരും സാധാരണക്കാരാണ്. കടുത്ത മദ്യപാനംമൂലം കരൾ രോഗികളാകുന്നവരെ എത്രശ്രമിച്ചിട്ടും രക്ഷിക്കാൻ പറ്റാതെ വരുമ്പോൾ ആ കുറ്റം എങ്ങനെയാണ് ഡോക്ടറുടെ മാത്രമാകുന്നത്. ഡോക്ടർമാരുടെ ജോലിയെ എല്ലാവരും ഒരു സൗജന്യസേവനമെന്ന രീതിയിലാണ് കാണുന്നത്. ഇതൊരു ജോലിയാണെന്ന കാര്യം പലരും സൗകര്യപൂർവം മറക്കും. ഡോക്ടറെ കാണാനായി കാത്തിരിക്കാൻ തയാറാകാത്ത പലരും മുടി കളർ ചെയ്യാനായി ബ്യൂട്ടിപാർലറിലും മറ്റും പോയി മടിയില്ലാതെ മണിക്കൂറുകൾ കാത്തിരിക്കാറുണ്ട്. ഈ സമീപനവും മനോഭാവവുമാണ് മാറേണ്ടത്.  ഒരു രോഗി ആശുപത്രിയിൽ അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ കുറേ ആളുകൾ ഡോക്ടറെ വിളിക്കും. ഈ സമയമുണ്ടെങ്കിൽ ഡോക്ടർക്ക് മൂന്നോ നാലോ രോഗികളെ ചികിൽസിക്കാം. വിളിക്കുന്നവരോട് ഡോക്ടർ വിശദീകരണത്തിന് തയാറായില്ലെങ്കിൽ അതു വലിയ പരാതിയാകും. ഇതൊഴിവാക്കാനാണ് ഒരു വൺപോയിന്റ് കമ്യൂണിക്കേഷൻ വയ്ക്കണമെന്ന് ഡോക്ടർമാർ പറയുന്നത്. രോഗികൾക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. ഡോക്ടർമാരുടെ സമയത്തിന്റെ മൂല്യം അവർ തിരിച്ചറിയണം. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന വിധത്തിൽ, അവരെ ജോലി ചെയ്യാൻ അനുവദിക്കാത്ത തരത്തിലുള്ള കടന്നു കയറ്റം ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ല. സുരക്ഷ നൽകേണ്ടത് നിയമ പാലകരാണ്. അവരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. 

 

ശാരീരികമായുള്ള ആക്രമണങ്ങളുണ്ടാകുമ്പോൾ മാത്രമാണ് അത് വാർത്തയാകുന്നത്. ഡോക്ടർമാരെ മാനസികമായി തളർത്തുന്ന കമന്റുകളും ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കാറുണ്ട്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നവരും കുറവല്ല. ഇത്തരം പ്രശ്നങ്ങൾക്കെതിരെ നടപടിയൊന്നുമുണ്ടാകാതെ വരുമ്പോൾ അതിക്രമങ്ങൾ യഥേഷ്ടം തുടരുകയാണ്. പ്രതികളെ ശിക്ഷിക്കണമെന്നു പറയുമ്പോൾ പലരും മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് സംരക്ഷിക്കാനെത്തും. ആ പെൺകുട്ടിക്കില്ലാത്ത എന്തു മനുഷ്യാവകാശമാണ് പ്രതിക്കുള്ളത്. ഇത്തരം മാനസികവൈകല്യമുള്ളവരെ ചികിൽസിക്കാത്ത കുടുംബവും സമൂഹവും അയാളെപ്പോലെ തന്നെ തെറ്റുകാരാണ്. ഒരാളുടെ അക്രമ സ്വഭാവം തിരിച്ചറിഞ്ഞാൽ അതു മറച്ചു വയ്ക്കുകയല്ല, റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. നാണക്കേടിന്റെ പേരിൽ അത്തരം സ്വഭാവവൈകല്യങ്ങളെക്കുറിച്ചുള്ള സത്യം ഒളിപ്പിച്ചിട്ട് മനുഷ്യാവകാശമെന്ന പേരിൽ മുറവിളി കൂട്ടിയിട്ട് കാര്യമില്ല. പഠിച്ചതു പാടാതെ മനുഷ്യാവകാശമുൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ നിർവചനങ്ങൾ കൊണ്ടുവരുകയും നിയമങ്ങൾ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. 

 

Content Summary : Dr Vandana Murder: We need strict implementation of rules, not discussions, says  Dr.Zaileshia