രോഗികൾ ബഹളം വയ്ക്കുകയോ ചീത്തവിളിക്കുകയോ ചെയ്താലും ആരെയും ശാരീരികമായി ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കുകയാണ് വേണ്ടത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതരായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കുന്ന ഒരു സംവിധാനമാണ് ഉറപ്പു വരുത്തേണ്ടത്. രോഗികളെ കെട്ടിയിടണമെന്നോ മയക്കിക്കിടത്തണമെന്നോ ഒന്നുമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. സമാധാനത്തോടെ, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നുമാത്രമാണ്.

രോഗികൾ ബഹളം വയ്ക്കുകയോ ചീത്തവിളിക്കുകയോ ചെയ്താലും ആരെയും ശാരീരികമായി ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കുകയാണ് വേണ്ടത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതരായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കുന്ന ഒരു സംവിധാനമാണ് ഉറപ്പു വരുത്തേണ്ടത്. രോഗികളെ കെട്ടിയിടണമെന്നോ മയക്കിക്കിടത്തണമെന്നോ ഒന്നുമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. സമാധാനത്തോടെ, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നുമാത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗികൾ ബഹളം വയ്ക്കുകയോ ചീത്തവിളിക്കുകയോ ചെയ്താലും ആരെയും ശാരീരികമായി ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കുകയാണ് വേണ്ടത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതരായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കുന്ന ഒരു സംവിധാനമാണ് ഉറപ്പു വരുത്തേണ്ടത്. രോഗികളെ കെട്ടിയിടണമെന്നോ മയക്കിക്കിടത്തണമെന്നോ ഒന്നുമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. സമാധാനത്തോടെ, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നുമാത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സാധാരണക്കാരായ ഒരുപാട് രോഗികളുടെ ആശ്രയ കേന്ദ്രമാണ് സർക്കാർ ആശുപത്രികൾ. ഇത്രയധികം ജനങ്ങൾ വന്നു പോകുന്ന ഒരു സ്ഥലമായതുകൊണ്ടുതന്നെ അവിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാൻ അക്രമാസക്തനായ ഒരാളുടെ സാന്നിധ്യം തന്നെ വേണമെന്നില്ല. അതുകൊണ്ട് സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ചികിൽസ തേടിയെത്തുന്നവർക്കും ഒരുപോലെ സുരക്ഷ നൽകാൻ അടിസ്ഥാനപരമായ ചില സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിനു സുരക്ഷാജീവനക്കാരെ വിന്യസിച്ചും സിസിടിവി ക്യാമറകൾ സ്ഥാപിച്ചും ആശുപത്രി പരിസരത്ത് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചും സുരക്ഷ ഉറപ്പിക്കാനുള്ള നടപടികൾ ഉണ്ടാവണം. അതുപോലെ ജൂനിയർ ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്സ്, അറ്റൻഡർമാർ  ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ ഒരിടത്തും തനിച്ചു വിടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഇവയൊക്കെയാണ് ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ.’’–   കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് അക്രമി കുത്തിക്കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ, ആരോഗ്യപ്രവർത്തകർക്കു ലഭിക്കേണ്ട ന്യായമായ സുരക്ഷയെക്കുറിച്ച് ഓർമിപ്പിക്കുകയാണ് തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ്‌സർജൻ ഡോ.ജാനകി.

Read Also : ഡോക്ടർമാരെ ഉപദ്രവിക്കുന്നരെ മാതൃകാപരമായി ശിക്ഷിക്കണം

ADVERTISEMENT

‘‘മറ്റേതൊരു തൊഴിലിടത്തിലുമുള്ളതുപോലെ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരും അഭിമുഖീകരിക്കാറുണ്ട്. പരിമിതികളേറെയുള്ള സർക്കാർ ആശുപത്രികളിലാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. രോഗികളെ അധികം കാത്തിരുത്താതെ മതിയായ ചികിൽസ നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുമുണ്ട്. അതിനു വേണ്ടിയാണ് 24 മുതൽ 48 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടി ഷെഡ്യൂളുകളിൽ ഒരു മടുപ്പും കാണിക്കാതെ ജോലി ചെയ്യുന്നത്.

 

അപൂർവം ചിലർ അക്രമവാസന കാണിക്കുമ്പോൾ അവരെ നിയന്ത്രിക്കാൻ ബന്ധുക്കളും കൂട്ടിരിപ്പുകാരും സഹകരിക്കാറുണ്ട്. കഴിഞ്ഞ ദിവസമുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങളുണ്ടാകാൻ ഒരു നിമിഷത്തിന്റെ പകുതി പോലും വേണ്ട. അത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് അവരെ കായികമായി നേരിടുന്നതുപോലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയണമെന്നില്ല.

 

ADVERTISEMENT

അപകടങ്ങളിൽപ്പെട്ട് ഓർത്തോപീഡിക്സ് സർജറി പോലെയുള്ള വിഭാഗങ്ങളിൽ എത്തുന്നവരിൽ ചിലർ വേദന സഹിക്കാൻ വയ്യാതെയും  മദ്യപിച്ചിട്ടും ഡോക്ടർമാരെ ചീത്തവിളിക്കുകയും അടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്യാറുണ്ട്. ഒടിവും മുറിവുമൊക്കെയുള്ള ഭാഗങ്ങളിൽ ഡോക്ടർമാർ തൊടാൻ പോലും സമ്മതിക്കാതെ ബഹളം വയ്ക്കുന്ന ചിലരുമുണ്ട്. അത്തരം ആക്രമണങ്ങളെയൊന്നും പ്രതിരോധിക്കാൻ ഡോക്ടർമാർക്ക് കഴിയാറുമില്ല, അവരതിന് ശ്രമിക്കാറുമില്ല. കാരണം അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ ജീവൻ രക്ഷിക്കുന്നതിലായിരിക്കും അവിടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മുഴുവൻ ശ്രദ്ധയും.

 

രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിമിഷം മുതൽ ഏതു വിഭാഗത്തിലേക്കാണ് ചികിൽസയ്ക്ക് അയയ്ക്കേണ്ടത് എന്നു തീരുമാനിക്കുന്നതു വരെയുള്ള പ്രാഥമിക ഘട്ടത്തിലാണ് ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക എന്നതാണ് ഈ അവസരത്തിൽ കൂടുതൽ പ്രയോഗികം. രോഗികൾ ബഹളം വയ്ക്കുകയോ ചീത്തവിളിക്കുകയോ ചെയ്താലും ആരെയും ശാരീരികമായി ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കുകയാണ് വേണ്ടത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതരായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കുന്ന ഒരു സംവിധാനമാണ് ഉറപ്പു വരുത്തേണ്ടത്. രോഗികളെ കെട്ടിയിടണമെന്നോ മയക്കിക്കിടത്തണമെന്നോ ഒന്നുമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. സമാധാനത്തോടെ, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നുമാത്രമാണ്.  

Read Also : ഡോക്ടർമാർ ദൈവങ്ങളല്ല, അക്രമണകാരികളെ കായികമായി നേരിടാൻ കഴിയണമെന്നില്ല

ADVERTISEMENT

വെർബൽ അബ്യൂസിന്റെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചുരുക്കം ചില രോഗികൾ കടുത്ത അസഭ്യം പറയുകയും തുപ്പുകയുമൊക്കെ ചെയ്യും അതൊക്കെ വേദനയുടെ കാഠിന്യം കൊണ്ടാണെന്നു തിരിച്ചറിഞ്ഞ് ഞങ്ങൾ ചികിൽസ തുടരാറുണ്ട്. ഏറ്റവും സങ്കടകരമായ വസ്തുത, തനിച്ചുള്ള സന്ദർഭങ്ങളിലാണ് ഇത്തരം ആക്രമണങ്ങൾ കൂടുതൽ എന്നതാണ്. ഉദാഹരണം പറയുകയാണെങ്കിൽ രാത്രിയിൽ ചില സ്ഥലത്ത് ഒരു ഹൗസ്‌സർജൻ മാത്രമായിരിക്കും ഡ്യൂട്ടിക്കുണ്ടാവുക  പുരുഷന്മാരുടെ വലിയൊരു സംഘമായിരിക്കും അർധരാത്രിയിലൊക്കെ ചികിൽസ തേടിയെത്തുന്നത്. ഒപ്പം വരുന്നവരിൽ ചിലർ മദ്യപിച്ചിട്ടുണ്ടാകും അത്തരം സാഹചര്യങ്ങളിൽ പെൺകുട്ടികളായ ഹൗസ് സർജന്മാർക്ക് വല്ലാത്ത ഭയം തോന്നാറുണ്ട്. രോഗിയുടെ ഒപ്പം ഒന്നോ രണ്ടോ ആളുകൾ മാത്രമേ നിൽക്കാവൂ എന്നു നിർദേശിച്ചാൽ അത്തരം സംഘങ്ങൾ അതനുസരിക്കാതെ ബഹളം വയ്ക്കുകയും  മുറിയിൽ കൂടിനിൽക്കുകയും ചെയ്യും. അത്തരം സമയങ്ങളിൽ ഡോക്ടർക്ക് പുറത്തു നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. ആ സമയങ്ങളിലൊക്കെ വല്ലാത്ത അരക്ഷിതാവസ്ഥ തോന്നുന്നതായി പല സഹപ്രവർത്തകരും പറഞ്ഞിട്ടുണ്ട്.

 

രോഗികളുടെ മരണം സംഭവിക്കുന്ന സന്ദർഭങ്ങളിലും ശാരീരികാക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. മോശം ആരോഗ്യസ്ഥിതിയിലുള്ള രോഗികളെ ഷിഫ്റ്റ് ചെയ്യുമ്പോൾ ഒപ്പം ഡോക്ടർമാരുണ്ടാവണമെന്ന് നിർബന്ധമാണ്. ഹൗസ് സർജൻസോ പിജി ഡോക്ടർമാരോ ആണ് ഒപ്പം പോകേണ്ടത്. പലപ്പോഴും പുലർച്ചെ രണ്ടു മണിക്കൊക്കെയാണ് ഇങ്ങനെ ഷിഫ്റ്റ് ചെയ്യുന്നത്. അത്തരം സന്ദർഭങ്ങളിൽ രോഗിയുടെ ആരോഗ്യനില വഷളാവുകയോ മരണം സംഭവിക്കുകയോ ചെയ്താൽ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചില കൂട്ടിരിപ്പുകാർ ഡോക്ടർമാർക്കെതിരെ തിരിയാറുണ്ട്. പലപ്പോഴും ആശുപത്രിയിലെ ഒഴിഞ്ഞ കോണിൽ വച്ചോ ലിഫ്റ്റിൽ വച്ചോ ഒക്കെയാണ് ഇത്തരം കാര്യങ്ങൾ നടക്കാറുള്ളത്. ഡോക്ടേഴ്സ് ഒപ്പം പോകുന്നത് രോഗിയ്ക്ക് വേണ്ട ചികിൽസ പെട്ടെന്നുറപ്പാക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനുമാണ്. ആ കാര്യം ചിലരെങ്കിലും മറന്നു പോകാറുണ്ട്. പലപ്പോഴും അവരുടെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത് അങ്ങനെ ഒപ്പം പോകുന്ന ഡോക്ടർമാരാണ്. ഭീഷണികളും കയ്യേറ്റങ്ങളും ഇടയ്ക്കൊക്കെ സംഭവിക്കുന്നതാണ്. അത് ആക്രമണങ്ങളോ ദുരന്തങ്ങളോ ആയി പരിണമിക്കുമ്പോൾ മാത്രമാണ് വാർത്തയാകുന്നതെന്നു മാത്രം.

Read Also : ഡോ. വന്ദനയുടെ കൊലപാതകം: വേണ്ടത് ചർച്ചകളല്ല, നിയമങ്ങൾ

ഡോ. വന്ദനയ്ക്കു സംഭവിച്ച ദുരന്തത്തിന്റെ പശ്ചതാത്തലത്തിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്പിറ്റൽ പ്രോട്ടക്‌ഷൻ ആക്ടിൽ ഒരാഴ്ചയ്ക്കുള്ളിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തണം, ആരോഗ്യ കേന്ദ്രങ്ങളെ പ്രത്യേക സുരക്ഷാ മേഖലകളാക്കണം, താലൂക്ക് ആശുപത്രികൾക്കു മുകളിലുള്ള സർക്കാർ ആശുപത്രികളിൽ സിസി ടിവി ക്യാമറകൾ, പൊലീസ് എയ്ഡ് പോസ്റ്റ്,  സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ‌ എന്നിവ വേണം, ജൂനിയർ ഡോക്ടർ‌മാരും പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാരും ഹൗസ് സർജന്മാരും മെഡിക്കൽ വിദ്യാർഥികളും ജോലിയിൽ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ‌. അവ അടിയന്തരമായി നടപ്പാക്കിയാൽ മാത്രമേ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് ഭയമോ ആശങ്കകളോ ഇല്ലാതെ, സുരക്ഷിതത്വബോധത്തോടെ ഞങ്ങളുടെ ജോലി ചെയ്യാനാവൂ.’’

 

Content Summary : Dr.Janaki talks about experiences of being a House Surgeon in Govt.Medical College