പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നൊരു പഴഞ്ചൊല്ലുണ്ട്. തന്റെ കാര്യത്തിൽ ആ ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണെന്നു പറയുകയാണ് സ്വതന്ത്രമാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഫീസ്. പൊതു പരീക്ഷകളിൽ പലവട്ടം തോറ്റിട്ടും തളരാതെ വീണ്ടും പരീക്ഷകൾ എഴുതി വിജയിച്ച അനുഭവത്തെക്കുറിച്ചും ജീവിതത്തിലെ പല ഘട്ടങ്ങളിലും

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നൊരു പഴഞ്ചൊല്ലുണ്ട്. തന്റെ കാര്യത്തിൽ ആ ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണെന്നു പറയുകയാണ് സ്വതന്ത്രമാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഫീസ്. പൊതു പരീക്ഷകളിൽ പലവട്ടം തോറ്റിട്ടും തളരാതെ വീണ്ടും പരീക്ഷകൾ എഴുതി വിജയിച്ച അനുഭവത്തെക്കുറിച്ചും ജീവിതത്തിലെ പല ഘട്ടങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നൊരു പഴഞ്ചൊല്ലുണ്ട്. തന്റെ കാര്യത്തിൽ ആ ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണെന്നു പറയുകയാണ് സ്വതന്ത്രമാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഫീസ്. പൊതു പരീക്ഷകളിൽ പലവട്ടം തോറ്റിട്ടും തളരാതെ വീണ്ടും പരീക്ഷകൾ എഴുതി വിജയിച്ച അനുഭവത്തെക്കുറിച്ചും ജീവിതത്തിലെ പല ഘട്ടങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നൊരു പഴഞ്ചൊല്ലുണ്ട്. തന്റെ കാര്യത്തിൽ ആ ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണെന്നു പറയുകയാണ് സ്വതന്ത്രമാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഫീസ്. പൊതു പരീക്ഷകളിൽ പലവട്ടം തോറ്റിട്ടും തളരാതെ വീണ്ടും പരീക്ഷകൾ എഴുതി വിജയിച്ച അനുഭവത്തെക്കുറിച്ചും ജീവിതത്തിലെ പല ഘട്ടങ്ങളിലും പരീക്ഷയിലെ മാർക്ക് വില്ലനായതിനെക്കുറിച്ചും റഫീസ് പറയുന്നതിങ്ങനെ :- 

Read Also : അന്ന് പത്താം ക്ലാസിൽ 276 മാർക്ക്; ഇന്ന് ബിർള കമ്പനിയിലെ ഉദ്യോഗസ്ഥൻ

ADVERTISEMENT

പത്താം ക്ലാസെങ്കിലും യോഗ്യതയുള്ളവർക്കേ വിദേശത്തു ജോലി ലഭിക്കൂ എന്ന് പത്രവാർത്ത വന്നു. ആ കൊല്ലമാണ് കുറഞ്ഞ മാർക്കായ 210ൽ തൊടാതെ എസ്എസ്എൽസി ബുക്ക് കയ്യിൽ കിട്ടിയത്. പരാജയം മുൻകൂട്ടി നിശ്ചയിച്ചതിനാൽ പത്രം നോക്കാനോ ഇന്റർനെറ്റ് കഫേയിൽ പോകാനോ നിന്നില്ല. വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമൊക്കെ കുറ്റപ്പെടുത്തിയെങ്കിലും പാരലൽ കോളജുകാർ മാത്രം നല്ല വാക്ക് പറഞ്ഞു കാർഡയച്ചു. പോസ്റ്റ്മാൻ കൊണ്ടുവന്ന ആ കാർഡും പിടിച്ച് അമ്മ പാരലൽ കോളജിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊടുത്ത കാശിന് അവർ നല്ലോണം ജോലി ചെയ്തു. നല്ല അടിയും തന്നു. ആ കൊല്ലവും മലയാളമല്ലാത്ത എല്ലാറ്റിലും മാർക്ക് പിന്നിലേക്കു തന്നെ.

 

അപ്പോഴാണ് പ്രാദേശിക ലേഖകനെ തേടിയുള്ള പരസ്യം പത്രത്തിൽ കണ്ടത്. അടുത്ത പ്രദേശത്തുള്ള ഒരു മാധ്യമ പ്രവർത്തകനുമായി ചർച്ച ചെയ്ത് അയാളുടെ മേധാവിയെ കാണാൻ പോയി. അദ്ദേഹം ഒരു വിഷയം തന്നു, അതിനെക്കുറിച്ച്  രണ്ടു പേജിൽ കവിയാതെ എഴുതിക്കൊണ്ടുവരാൻ പറഞ്ഞു. എരമംഗലം എന്ന അയൽദേശത്ത് അക്കാലത്ത് അന്യ സംസ്ഥാനക്കാരായ അനേകം തൊഴിലാളികളുണ്ടായിരുന്നു. അവരെക്കുറിച്ചെഴുതാനാണ് പറഞ്ഞത്. രണ്ടുദിവസത്തിനകം കുറിപ്പെഴുതിക്കൊടുത്തു. അതു വായിച്ച് നല്ല അഭിപ്രായവും പറഞ്ഞതിനു ശേഷമാണ് അദ്ദേഹം യോഗ്യതയെക്കുറിച്ചു ചോദിച്ചത്. തോറ്റുനിൽക്കുന്ന അവസ്ഥ പറഞ്ഞപ്പോൾ അദ്ദേഹം ഉപദേശിച്ചു. ‘‘നമുക്ക് എത്ര കഴിവുണ്ടെങ്കിലും ജോലിക്ക് വേണ്ട ചില യോഗ്യതകളും കടലാസുകളുമുണ്ട്. എന്തിനാ ലസാഗു, എന്തിനാ സൈനും കോസും എന്നൊക്കെ തിരിച്ചു ചോദിക്കാം. പക്ഷേ മാർക്കുകൾ തന്നെയാണ് പലപ്പോഴും ഗതി നിർണയിക്കുന്നത്. അപൂർവ്വം ചിലർക്കേ അതല്ല എന്നുപറയാനുള്ള ജീവചരിത്രമുള്ളൂ..’’

 

ADVERTISEMENT

തല്ലേറെ കൊണ്ടിട്ടും മനസ്സിൽ പതിയാത്ത ഇംഗ്ലിഷും ഹിന്ദിയും പരിഹാസമേറെയേറ്റിട്ടും വഴങ്ങാത്ത കണക്കുമൊക്കെ മനസ്സിലാക്കി പഠിക്കാൻ ആ വാക്കുകളേറെ പ്രചോദനമായി. 210 കടന്നു മാർക്ക് 290 ലെത്തിയപ്പോൾ, പത്താം തരം വരെ പഠിച്ച സ്‌കൂളിൽത്തന്നെ പ്ലസ്‌ടുവിന് സീറ്റ് കിട്ടി. അവിടെയും സാമ്പത്തിക ശാസ്ത്രത്തിൽ മിനിമം മാർക്ക് നേടാനായില്ല. ആദ്യം ഇംഗ്ലിഷിൽ എഴുതിയ വിഷയം പിന്നീട് മലയാളത്തിൽത്തന്നെ പഠിച്ചെഴുതി. ഒരു മാസം കൊണ്ട് സേ പരീക്ഷയിലൂടെ സെക്കൻഡ് ക്ലാസ്സിൽ വിജയം. മൂന്നാം ശ്രമത്തിൽ പത്താം ക്ലാസ്സും രണ്ടാം ശ്രമത്തിൽ പ്ലസ്‌ടുവും ആദ്യ ശ്രമത്തിൽ ബിരുദവും നേടിയതിനിടയിൽ എഴുത്തിനെയും മാധ്യമ പ്രവർത്തനത്തെയും കൈവിട്ടില്ല. പ്രാദേശിക പത്രപ്രവർത്തത്തിലൂടെയും പുസ്തക രചനയിലൂടെയും അത് തുടരുന്നു..

Read Also : മാർക്ക് ലിസ്റ്റ് പുറത്തു വിടാൻ ചങ്കൂറ്റമുണ്ടോ?; എഴുതാം ‘മാർക്ക് മാറ്ററല്ലിഷ്ടാ’ പംക്തിയിലേക്ക്

വിദേശത്തേക്കു പറിച്ചു നട്ടപ്പോൾ ജീവിതത്തിന്റെ ഗതി നിർണയത്തിന് മിനിമം ചില മാർക്കുകൾ വേണമെന്ന് അനുഭവം പഠിപ്പിച്ചു. മിനിമം മാർക്കുകളില്ലാതെ ഉയരങ്ങൾ കീഴടക്കിയവരെയും കാലം പരിചയപ്പെടുത്തി. മുൻ ബെഞ്ചിലിരുന്നവരെയും പുച്ഛത്തിൽ നോക്കിയവരെയും മുൻപിലിരുത്തി സംസാരിക്കാനുള്ള തന്റേടം സമ്മാനിച്ച തോൽവികളോട്  ഇന്നെനിക്ക് ഏറെ ബഹുമാനമാണ്. ആ ഓർമ കൊണ്ടു തന്നെ, സമൂഹമാധ്യമത്തിലെ നാലുവരി കുറിപ്പുകളെല്ലാം പരാജിതൻ എന്ന തൂലികാ നാമത്തിലുമാണ്‌. പരീക്ഷയിൽ നേടുന്ന മാർക്കുകളല്ല, നമ്മുടെ നിശ്ചയങ്ങൾ തന്നെയാവും നമ്മുടെ ഇരിപ്പിടങ്ങൾ തീരുമാനിക്കുക. മാർക്കുകളും നിശ്ചയങ്ങളും കൂടിച്ചേരുമ്പോഴോ, ആ ഇരിപ്പിടങ്ങൾക്ക് മാറ്റ് കൂടും. അതുകൊണ്ട് പഠിക്കുക, പുസ്തകങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും! മാർക്ക് ഒരു മാറ്ററല്ലിഷ്ടാ.. ഇഷ്ടങ്ങളും മനസ്സും തന്നെയാണ് മുഖ്യം!

 

ADVERTISEMENT

Content Summary : Career - Column - Markmattaralishta -  Rafees Maranchery  Talks about his experience

 

നിങ്ങൾക്കും പങ്കുവയ്ക്കാനുണ്ടോ ഇത്തരമൊരു അനുഭവം. എങ്കിൽ അനുഭവക്കുറിപ്പും മാർക്ക് ലിസ്റ്റിന്റെ ചിത്രവും നിങ്ങളുടെ ചിത്രവും customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ സെക്‌ഷനിൽ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT