സ്വപ്നങ്ങൾക്കു പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനം. അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം. മൂന്ന് ഗ്രൂപ്പായി ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളിൽ, കൂടുതൽ കുട്ടികൾ

സ്വപ്നങ്ങൾക്കു പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനം. അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം. മൂന്ന് ഗ്രൂപ്പായി ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളിൽ, കൂടുതൽ കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നങ്ങൾക്കു പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനം. അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം. മൂന്ന് ഗ്രൂപ്പായി ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളിൽ, കൂടുതൽ കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നങ്ങൾക്കു പിന്നാലെ പായാനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് പ്ലസ് വൺ, പ്ലസ് ടു (ഹയർ സെക്കൻഡറി) പഠനം. അഭിരുചിയറിഞ്ഞ് ഇഷ്ടത്തോടെ പ്രവേശനത്തിനായി വിഷയം തിരഞ്ഞെടുക്കാം. മൂന്ന് ഗ്രൂപ്പായി ഹയർ സെക്കൻഡറിയിൽ വിഷയങ്ങളെ തരംതിരിച്ചിരിക്കുന്നു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളിൽ, കൂടുതൽ കുട്ടികൾ തിരഞ്ഞെടുക്കുന്ന ഗ്രൂപ്പാണ് സയൻസ്. എൻജിനീയർ, ഡോക്ടർ, പൈലറ്റ്, ശാസ്ത്രജ്ഞർ, ഗവേഷകർ  തുടങ്ങി വിവിധ പ്രഫഷനുകൾ സ്വപ്നം കാണുന്ന കൂട്ടുകാരുടെ ആദ്യത്തെ ചവിട്ടുപടിയാണ് സയൻസ് ഗ്രൂപ്പ്.

 

ADVERTISEMENT

Read Also : പത്താം ക്ലാസിനു ശേഷം ഹ്യുമാനിറ്റീസ് പഠിച്ചാൽ ജോലിസാധ്യതയുണ്ടോ?

∙ അഭിരുചി എങ്ങനെ അറിയാം?

 

കണക്കില്ലാതൊരു സയൻസില്ല. ആ വാക്യം അഭിരുചിയിൽ പ്രധാനമാണ്. ഗണിതശാസ്ത്രം വളരെ പ്രധാന വിഷയമാണ് സയൻസ് ഗ്രൂപ്പിൽ. കണക്കിൽ അഭിരുചിയുള്ളവർക്ക് സയൻസ് വിഷയങ്ങൾ കൂടുതൽ ഇഷ്ടത്തോടെ പഠിക്കാൻ സാധിക്കും.  ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലും താൽപര്യമുണ്ടായിരിക്കണം. ഈ വിഷയങ്ങളിലും കണക്കിന്റെ പലതരം വകഭേദങ്ങൾ പഠിക്കാനുണ്ട്. സ്വന്തം ഇഷ്ടങ്ങളിൽ നിന്ന് അഭിരുചിയുണ്ടാക്കുന്നതാണ് നല്ലത്; കുട്ടികൾ രക്ഷിതാക്കളുമായി അഭിരുചിയെക്കുറിച്ച് സംസാരിക്കുകയും വ്യക്തമായ ധാരണയുണ്ടാക്കുകയും സംശയങ്ങൾ മാറ്റിയെടുക്കുകയും ചെയ്യണം.

ADVERTISEMENT

 

 

∙പ്രധാന ഗ്രൂപ്പുകൾ

 

ADVERTISEMENT

പ്ലസ് വണ്ണിൽ 6 വിഷയമാണ് പഠിക്കാൻ ഉണ്ടാകുക. സയൻസ് ഗ്രൂപ്പ് കോംബിനേഷനിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവ ഉറപ്പായും പഠിച്ചിരിക്കണം. 9 കോംബിനേഷനാണ് സയൻസ് ഗ്രൂപ്പിലുള്ളത്. 

 

1. മാത്തമാറ്റിക്സ്–ബയോളജി

2. ഹോം സയൻസ്–ബയോളജി

3. മാത്തമാറ്റിക്സ്–ഹോം സയൻസ്

4. മാത്തമാറ്റിക്സ്–ജിയോളജി 

5. മാത്തമാറ്റിക്സ്–കംപ്യൂട്ടർ സയൻസ്

6. മാത്തമാറ്റിക്സ്–ഇലക്ട്രോണിക്സ്

7. കംപ്യൂട്ടർ സയൻസ്–ജിയോളജി

8. മാത്തമാറ്റിക്സ്–സ്റ്റാറ്റിസ്റ്റിക്സ്

9. സൈക്കോളജി–ബയോളജി. 

 

സിബിഎസ്ഇയിൽ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ കൂടാതെ നൂറോളം വിഷയങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു. സ്കൂളുകളിലെ അധ്യാപകരുടെ ലഭ്യതയനുസരിച്ച് വിഷയങ്ങൾ കോംബിനേഷൻ വിഷയങ്ങൾ സ്കൂളുകൾ തീരുമാനിക്കും. 

 

 

∙സാധ്യതകൾ

 

എൻജിനീയറിങ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഹയർസെക്കൻഡറിയിൽ പഠിക്കുന്നവർക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതാം. നാലാമത്തെ വിഷയമായി കംപ്യൂട്ടർ സയൻസ് പഠിക്കുന്നവർ  വളരെയധികമുണ്ട്. എൻജിനീയറിങ് മേഖലയിൽ കംപ്യൂട്ടർ സയൻസിന് വളരെ പ്രാധാന്യമാണുള്ളത്.

 

മെഡിക്കൽ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നീ വിഷയങ്ങൾ പഠിക്കുന്നവർക്കാണ് മെഡിക്കൽ മേഖലയിലേക്ക് പ്രവേശന യോഗ്യത. എംബിബിഎസ്, ബിഎസ്‌സി നഴ്സിങ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് സയൻസ് ഗ്രൂപ്പിലെ ബയോളജി വിഷയത്തിലെ പഠനം അത്യാവശ്യമാണ്.

 

പാരാമെഡിക്കൽ: ജോലിസാധ്യതയിൽ കോവിഡിന് ശേഷം വിദേശത്തും ഇന്ത്യയിലും കുതിച്ചുകയറിയ മേഖലയാണ് പാരാമെഡിക്കൽ. സയൻസ് വിഷയങ്ങളിലെ പഠനമാണ് പാരാമെഡിക്കൽ മേഖലയിലെ ഉപരിപഠനത്തിന് പരിഗണിക്കുന്നത്. ഡിഫാം, ഫാംഡി, ഹെൽത്ത് ഇൻസ്പെക്ടർ, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റൻസ്, ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപിക് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിനു സയൻസ് ഗ്രൂപ്പ് സഹായിക്കും.ലൈഫ് സയൻസ്: ബാച്‍ലർ ഓഫ് സയൻസിൽ വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ലൈഫ് സയൻസ്. ബയോടെക്നോളജി, മൈക്രോബയോളജി തുടങ്ങിയ വിഷയങ്ങളിൽ സാധ്യതകളേറെയാണ്. 

 

Read Also : പത്താം ക്ലാസിനു ശേഷം പഠിക്കാം ഡി വോക്ക്

സയൻസ് ഗ്രൂപ്പ് പഠിക്കുന്നവർക്ക് ഉപരിപഠനത്തിനായി ആർട്സ്, കൊമേഴ്സ് വിഷയങ്ങളിലേക്ക് മാറി പഠിക്കാമെന്നതാണ് സാധ്യത. കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനം പരിശോധിക്കുമ്പോൾ ബയോളജി സയൻസിലേക്കു വലിയ തിരക്കാണ് ഉണ്ടായിരുന്നത്. അതിനാൽ കൃത്യമായ കരിയർ പ്ലാനിങ്ങോടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്. മറ്റു കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനും ഇതു സഹായിക്കും.

 

 

∙ വിഎച്ച്എസ്ഇ

വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യുക്കേഷനിലും പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടാം. ഇതിൽ ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ വിഷയങ്ങളിൽ പ്രവേശനം നേടുന്നവർക്ക് തത്തുല്യമായി സയൻസ് അടിസ്ഥാന യോഗ്യതയായി വരുന്ന ഉപരിപഠനത്തിലേക്ക് പ്രവേശനം നേടാം. പഠനത്തോടൊപ്പം നൈപുണ്യമെന്നത് വിഎച്ച്എസ്ഇയുടെ പ്രത്യേകതയാണ്.

 

വിവരങ്ങൾക്ക് കടപ്പാട്:

എം.സജീവ് മോഹൻ

അസി. പ്രഫസർ (ഫിസിക്സ്), കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം 

 

അമ്പാട്ട് വിജയകുമാർ

ഇമെരിറ്റസ് പ്രഫസർ, 

ഗണിതശാസ്ത്ര വിഭാഗം, കുസാറ്റ്

 

ഇവ ശ്രദ്ധിക്കാം

∙ സയൻസ് വിഷയം പഠിച്ച കുട്ടികളോട് പഠന അനുഭവങ്ങൾ ചോദിച്ചറിയാം.

∙ വീടിനടുത്തുള്ള സ്കൂളുകളിൽ ലഭ്യമായിട്ടുള്ള സയൻസ് സ്ട്രീമുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താം.

∙ വിദേശ പഠനമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഏതു കോഴ്സാണെന്നു പരിശോധിക്കുകയും അതിനുള്ള തയാറെടുപ്പുകളും നടത്താം.

 

Content Summary : Criteria for Selecting the Plus One Stream

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT