പത്താംക്ലാസും പ്ലസ്ടുവും കഴിഞ്ഞ് വിദ്യാർഥികളിൽ പലരും തങ്ങളുടെ ഭാവി കരിയർ മേഖലയലും വിദ്യാഭ്യാസമേഖലയുമൊക്കെ തിരഞ്ഞെടുക്കുന്ന സമയമാണിത്.ഹ്യുമാനിറ്റീസ്, ആർട്‌സ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളിൽ പലരും തങ്ങളുടെ താൽപര്യമറിയിക്കുമ്പോൾ നിരുത്സാഹപ്പെടുത്തപ്പെടുന്ന ഒരു പ്രവണത

പത്താംക്ലാസും പ്ലസ്ടുവും കഴിഞ്ഞ് വിദ്യാർഥികളിൽ പലരും തങ്ങളുടെ ഭാവി കരിയർ മേഖലയലും വിദ്യാഭ്യാസമേഖലയുമൊക്കെ തിരഞ്ഞെടുക്കുന്ന സമയമാണിത്.ഹ്യുമാനിറ്റീസ്, ആർട്‌സ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളിൽ പലരും തങ്ങളുടെ താൽപര്യമറിയിക്കുമ്പോൾ നിരുത്സാഹപ്പെടുത്തപ്പെടുന്ന ഒരു പ്രവണത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താംക്ലാസും പ്ലസ്ടുവും കഴിഞ്ഞ് വിദ്യാർഥികളിൽ പലരും തങ്ങളുടെ ഭാവി കരിയർ മേഖലയലും വിദ്യാഭ്യാസമേഖലയുമൊക്കെ തിരഞ്ഞെടുക്കുന്ന സമയമാണിത്.ഹ്യുമാനിറ്റീസ്, ആർട്‌സ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളിൽ പലരും തങ്ങളുടെ താൽപര്യമറിയിക്കുമ്പോൾ നിരുത്സാഹപ്പെടുത്തപ്പെടുന്ന ഒരു പ്രവണത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താംക്ലാസും പ്ലസ്ടുവും കഴിഞ്ഞ് വിദ്യാർഥികളിൽ പലരും തങ്ങളുടെ ഭാവി കരിയർ മേഖലയലും വിദ്യാഭ്യാസമേഖലയുമൊക്കെ തിരഞ്ഞെടുക്കുന്ന സമയമാണിത്.ഹ്യുമാനിറ്റീസ്, ആർട്‌സ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളിൽ പലരും തങ്ങളുടെ താൽപര്യമറിയിക്കുമ്പോൾ നിരുത്സാഹപ്പെടുത്തപ്പെടുന്ന ഒരു പ്രവണത കാലങ്ങളായുണ്ട്. സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കിൽ മുന്നോട്ടു പോകുന്ന ലോകത്ത് ഹ്യുമാനിറ്റീസിന് അത്ര വലിയ സാധ്യതകൾ ഉണ്ടാകില്ലെന്ന തെറ്റായ ധാരണയിൽ നിന്നാണ് ഇത്തരം നിരുത്സാഹപ്പെടുത്തൽ ഉടലെടുക്കുന്നത്.

Read Also : പത്താം ക്ലാസിനു ശേഷം ഹ്യുമാനിറ്റീസ് പഠിച്ചാൽ ജോലിസാധ്യതയുണ്ടോ?

ADVERTISEMENT

ഹ്യൂമാനിറ്റീസ്, ആർട്‌സ് വിഷയങ്ങൾ പഠിക്കുന്നവർ സിവിൽ സർവീസിനോ മറ്റു സർക്കാർ ജോലികൾക്കോ കോളജ് അധ്യാപനത്തിനോ മാത്രമുള്ളവരാണെന്ന മുൻവിധിയുള്ള ഒരു കാലമുണ്ടായിരുന്നു. അത്തരം അതിരുകൾ മായുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എൻജിനീയറിങ് ഉപരിപഠന പ്രവേശനപരീക്ഷ ‘ഗേറ്റി’ൽ വരെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എന്ന കോഴ്‌സ് ഉൾപ്പെട്ടിട്ടുണ്ട്. ഐഐഎമ്മുകളിലേക്കും മറ്റുമുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ലും ഹ്യുമാനിറ്റീസ്/ ആർട്‌സ് ബിരുദധാരികൾ ഉന്നതവിജയം നേടുന്നു. ഹ്യുമാനിറ്റീസ് വിദ്യാഭ്യാസം പുതിയ തലങ്ങളിലേക്കെത്തുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

 

ഐഐടികൾക്കു പിന്നാലെ ഐഐഎമ്മുകളും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പുതിയ പ്രോഗ്രാമുകൾ തുടങ്ങുന്നുണ്ട്. മാനവിക വിഷയങ്ങൾക്കു മാനേജ്‌മെന്റ്, ടെക്‌നോളജി മേഖലകളിൽ പ്രസക്തിയേറുകയാണിപ്പോൾ. മനുഷ്യബന്ധങ്ങളെയും ജീവിതരീതിയെയും തന്നെ കോവിഡ് ഉടച്ചുവാർത്തതോടെ കാഴ്ചപ്പാടിലെ ഈ മാറ്റത്തിന് ആക്കം കൂടുകയും ചെയ്തു.

 

ADVERTISEMENT

ഹ്യുമാനിറ്റീസ് പഠനത്തിൽ പുതിയ സാധ്യതകളുടെ മികച്ച ഉദാഹരണമാണ് കോഴിക്കോട് ഐഐഎമ്മിൽ (www.iimcat.ac.in) ഇടയ്ക്കു തുടങ്ങിയ പിജി പ്രോഗ്രാം ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ്. ഭാവിയിൽ വേണ്ടത് സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മാനേജർമാരെയാണെന്ന കാഴ്ചപ്പാടോടെ രൂപപ്പെടുത്തിയ കോഴ്‌സാണിത്. 

 

പരിസ്ഥിതി പ്രശ്‌നങ്ങൾ, കോർപറേറ്റ് മേഖലയിലെ അയയുന്ന തൊഴിൽ ബന്ധങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കു പരിഹാരമേകാൻ ആർട്സ്, ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ള മാനേജർമാർക്കു കഴിയുമെന്നാണു കണക്കുകൂട്ടൽ. ക്യാറ്റ്, ജിആർഇ, ജിമാറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തിലാണു പ്രവേശനം. 2 വർഷമാണു കോഴ്‌സ് ദൈർഘ്യം. മുൻനിര സ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് സാധ്യതയും കോഴ്സിന്റെ ആകർഷണമാണ്.

 

ADVERTISEMENT

ഐഐഎം ബാംഗ്ലൂരിലെ ഇക്കണോമിക്സ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്‌മെന്റ് ലിബറൽ ആർട്സിൽ ബിഎ തുടങ്ങാൻ പദ്ധതിയിടുകയാണിപ്പോൾ. ഐഐഎം ഇൻഡോറിലെ (www.iimidr.ac.in ) 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റിലും (ഐപിഎം) ഹ്യുമാനിറ്റീസ് പഠനത്തിനു വലിയ ഊന്നൽ നൽകുന്നു.

 

ഐഐടി മദ്രാസിലെ (www.iitm.ac.in) 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ (ഇംഗ്ലിഷ് / ഡവലപ്‌മെന്റ് സ്റ്റഡീസ്) പ്രോഗ്രാം ഇപ്പോൾ തന്നെ ഏറെ ശ്രദ്ധേയമാണ്. ഐഐടി ഗാന്ധിനഗറിലെ (www.iitgn.ac.in) എംഎ സൊസൈറ്റി ആൻഡ് കൾചർ പ്രോഗ്രാം ഇന്റർഡിസിപ്ലിനറി പഠനസാധ്യതകൾക്കു മികച്ച ഉദാഹരണമാണ്. എംഎ ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനസൗകര്യമുള്ള മറ്റൊരു ഐഐടിയാണ് ഗുവാഹത്തി (www.iitg.ac.in).

 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇങ്ങനെയായതുകൊണ്ട് എന്തു കാര്യമെന്നും സാധാരണ കോളജുകളിലെ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ എന്തു മാറ്റം വരുമെന്നും ചോദ്യമുയരാം. ഇന്റർഡിസിപ്ലിനറി പഠന പ്രോഗ്രാമുകൾക്ക് എവിടെയും പ്രസക്തിയേറുകയാണ്. ഇതിന്റെ ആദ്യ പ്രതിഫലനം ഐഐഎമ്മുകളിലും ഐഐടികളിലും ഇപ്പോൾ കാണുന്നുവെങ്കിൽ അടുത്ത ഘട്ടത്തിൽ മറ്റു കോളജുകളിലും കാണാം. 

 

ലോകം മാനേജ്‌മെന്റ്, ടെക് വിദഗ്ധരുടെ കയ്യിലൊതുങ്ങുന്നുവെന്നും മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇടമില്ലാതാകുന്നുവെന്നുമുള്ള തെറ്റിദ്ധാരണ കൂടിയാണു നീങ്ങുന്നത്. സാഹിത്യവും കലയും മറ്റു മാനവിക വിഷയങ്ങളും അറിയുന്നവരുടെ വില ലോകം തിരിച്ചറിയുകയാണ്. ടെക്‌നോളജി കമ്പനികളും മാനേജ്‌മെന്റ് സ്ഥാപനങ്ങളും വരെ അവരെ തേടിവരുന്നു.

Read Also : പത്താം ക്ലാസിനു ശേഷം പഠിക്കാം ഡി വോക്ക്

രണ്ട് വർഷം മുൻപ് ‘ക്യാറ്റ്’ ഫലം എത്തിയപ്പോൾ ഏറ്റവും ഉന്നത സ്‌കോർ നേടിയവരുടെ കൂട്ടത്തിൽ ഒരു മലയാളി വിദ്യാർഥിയുണ്ടായിരുന്നു. അദ്ദേഹം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്; തുടർന്ന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ്) എംഎ മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസാണു പഠിച്ചത്. ചുരുക്കത്തിൽ തനി ഹ്യുമാനിറ്റീസുകാരനായി വന്ന് എൻജിനീയറിങ്, കൊമേഴ്‌സ് പശ്ചാത്തലമുള്ളവരുടെ കുത്തകയെന്നു കരുതപ്പെടുന്ന പരീക്ഷയിൽ തിളങ്ങുന്ന നേട്ടമാണു കൊയ്തത്.

 

ആർട്ടിഫിഷ്യൽ ഇന്‌റലിജൻസും മറ്റു സാങ്കേതികവിദ്യകളുമൊക്കെ അണിചേരുന്ന വരുംകാലലോകത്ത് ഹ്യുമാനിറ്റീസ്, ആർട്‌സ് പശ്ചാത്തലമുള്ളവരുടെ ആവശ്യം കൂടുതലാകാനാണു സാധ്യതയെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടു ന്നുണ്ട്.  മറ്റേതു പഠനരംഗത്തെയും പോലെ പഠന പശ്ചാത്തലവും മികവും മറ്റു നേട്ടങ്ങളുമൊക്കെ ഹ്യുമാനിറ്റീസ് മേഖലയിലും പ്രധാനമാണ്. ശരിയായി കരിയർ പ്ലാൻ ചെയ്യുന്ന ഒരാൾക്ക് മികച്ച നേട്ടങ്ങളാകും ഹ്യുമാനിറ്റീസിൽ സൃഷ്ടിക്കാൻ കഴിയുക.

 

Content Summary : Scope of the humanities course