കണ്ണൂർ ജില്ലയിലെ നടുവിലിൽ പുതിയ സർക്കാർ പോളിടെക്നിക് കോളജ് തുടങ്ങുന്നു. വേറെയും പുതിയ കോളജുകൾ ഈ വർഷം വന്നേക്കാം. ഇത്തവണ മൂന്നിനു പകരം 2 അലോട്മെന്റ് മാത്രം. തുടർന്ന് ജില്ലാതല കൗൺസലിങ്ങും 2 സ്പോട്ട് അഡ്മിഷൻ നടപടിയുമുണ്ട്. എന്നിട്ടും സർക്കാർ / എയ്ഡഡ് കോളജുകളിൽ 30 ശതമാനത്തിലേറെ സീറ്റൊഴിവുണ്ടെങ്കിൽ ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ജില്ലയിലെ നടുവിലിൽ പുതിയ സർക്കാർ പോളിടെക്നിക് കോളജ് തുടങ്ങുന്നു. വേറെയും പുതിയ കോളജുകൾ ഈ വർഷം വന്നേക്കാം. ഇത്തവണ മൂന്നിനു പകരം 2 അലോട്മെന്റ് മാത്രം. തുടർന്ന് ജില്ലാതല കൗൺസലിങ്ങും 2 സ്പോട്ട് അഡ്മിഷൻ നടപടിയുമുണ്ട്. എന്നിട്ടും സർക്കാർ / എയ്ഡഡ് കോളജുകളിൽ 30 ശതമാനത്തിലേറെ സീറ്റൊഴിവുണ്ടെങ്കിൽ ഓരോ കോളജിനും തനതായി പ്രവേശനം നടത്താം. ആർക്കിടെക്ചർ കോഴ്സിന് കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ അംഗീകാരം പ്രതീക്ഷിച്ചാണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്.

Read Also : ഐഐടി, എൻഐടി പ്രവേശനം: ‘ജോസ’ റജിസ്ട്രേഷൻ 19 മുതൽ, ശ്രദ്ധിക്കാം 7 കാര്യങ്ങൾ

ADVERTISEMENT

∙ 10 ഡിപ്ലോമ കോഴ്സുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സിവിൽ ആൻഡ് എൻവയൺമെന്റൽ എൻജിനീയറിങ്, സിവിൽ ആൻഡ് റൂറൽ എൻജി, ഇലക്ട്രിക്കൽ എൻജി ആൻഡ് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, എൻവയൺമെന്റൽ എൻജിനീയറിങ്, ഫുഡ് പ്രോസസിങ് ടെക്നോളജി, ഇന്റഗ്രേറ്റഡ് സർക്കീട്ട് ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ, മെക്കട്രോണിക്സ്, സിവിൽ എൻജി ആൻഡ് പ്ലാനിങ്. 

ഇതോടെ ആകെ കോഴ്സുകളുടെ എണ്ണം 37 ആയി. കോളജുകൾ, ഓരോന്നിലെയും കോഴ്സുകൾ, സീറ്റുകൾ എന്നിവ പ്രോസ്പെക്ടസിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്.

ADVERTISEMENT

∙മറ്റു  വിവരങ്ങൾ

സ്വകാര്യ എയ്ഡഡ് കോളജുകളിലെ 15% സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളജുകളിലെ 50% സീറ്റുകളിലേക്കും മാനേജ്‌മെന്റ് ക്വോട്ടയായി നീക്കിവച്ചിട്ടുണ്ട്. മിനിമം യോഗ്യതയുള്ളവരെ മാനേജ്മെന്റിന് ഈ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കാം. ഇവയിലേക്ക് അപേക്ഷിക്കാൻ അഡ്മിഷൻ പോർട്ടലിലെ APPLICATION TO MANAGEMENT QUOTA SEATS എന്ന ലിങ്കിൽ വേറെ ഓൺലൈൻ അപേക്ഷ സമർപ്പിച്ച്, ഹാർഡ് കോപ്പി അതതു കോളജിൽ നൽകണം.

ADVERTISEMENT

∙സാധ്യതകൾ

ഡിപ്ലോമ നേടിയവർക്ക് ജോലിയിലിരുന്നു കൊണ്ട് സായാഹ്ന ക്ലാസുകൾ വഴി ബിടെക് സമ്പാദിക്കാം. ബിടെക് പ്രോഗ്രാമിലെ രണ്ടാം വർഷ ക്ലാസിൽ ‘ലാറ്ററൽ എൻട്രി’ വഴി കടന്നെത്തി ബിരുദം നേടാം. ബിആർക് പ്രവേശനത്തിനും ജെഇഇ അഡ്വാൻസ്ഡ്‌ വഴി ഐഐടി പ്രവേശനത്തിനും ശ്രമിക്കാൻ ഡിപ്ലോമ മതി. ഒട്ടുമിക്ക കാര്യങ്ങൾക്കും ബിടെക്കിനോടു തുല്യമായി പരിഗണിക്കാറുള്ള ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ്, സ്വകാര്യപഠനംവഴി നേടുകയുമാവാം.

പോളി ലാറ്ററൽ എൻട്രി 

കേരള പോളിടെക്നിക് കോളജുകളിലെ 3 വർഷ എൻജി / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ 2–ാം വർഷ ക്ലാസിലേക്ക് പാർശ്വപ്രവേശനം ലഭിക്കാനുള്ള ഓൺലൈൻ അപേക്ഷ ഈ മാസം 26 വരെ സ്വീകരിക്കും. 3–ാം സെമസ്റ്ററിൽ പ്രവേശിച്ച് 2 വർഷംകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. 

∙ സീറ്റുകൾ

27 എൻജിനീയറിങ് കോഴ്സുകൾ. 101 കോളജുകളിലായി ആകെ 2487 സീറ്റുകൾ. ഇതിൽ 1940 സർക്കാർ സീറ്റുകൾ. കൂടാതെ, കഴിഞ്ഞ വർഷം ഒന്നാം വർഷ ക്ലാസിൽ ഒഴിഞ്ഞുകിടന്ന സർക്കാർ–സീറ്റുകളിലേക്കും ഇപ്പോൾ ലാറ്ററലായി രണ്ടാംവർഷ പ്രവേശനം നൽകും. മാത്‌സ്, ഫിസിക്സ് എന്നിവയടങ്ങിയ 2 വർഷ പ്ലസ്ടു / വിഎച്ച്എസ്ഇ എന്നതാണ് പൊതുവ്യവസ്ഥ. ബന്ധപ്പെട്ട വിഷയങ്ങൾക്ക് 50% എങ്കിലും മാർക് വേണം.2 വർഷ എൻസിവിടി / എസ്‌സിവിടി / കെജിസിഇ യോഗ്യതയുള്ളവരെയും വ്യവസ്ഥകൾക്കു വിധേയമായി പരിഗണിക്കും. യോഗ്യതാപരീക്ഷ 2 ചാൻസിനകം ജയിച്ചിരിക്കണം. നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. നിർദിഷ്ട ബ്രിജ് കോഴ്സുകൾ പഠിച്ച് കോളജ് നടത്തുന്ന പരീക്ഷ ജയിക്കേണ്ടതുണ്ട്.  www.polyadmission.org/let 

Content Summary : Kerala Polytechnic Admission 2023 - Apply Before June 30