ജോലിക്കു വേണ്ടി മാത്രമല്ല, ഇന്റേൺഷിപ്പിനുവേണ്ടിയും സമർപ്പിക്കുന്ന സിവി അഥവാ വ്യക്തിവിവരത്തിന് ഏറെ പ്രസക്തിയുണ്ട്. ഏതു നിലയ്ക്കും ജോലിയ്ക്കെടുക്കാവുന്ന വ്യക്തിയാണെന്ന് ഏതു തൊഴിലുടമയ്ക്കും തോന്നുന്ന രീതിയിൽ വേണം സിവി തയാറാക്കാൻ. വിവരണാത്മകമായ, നീണ്ട കത്തിന്റെ രൂപത്തിലുള്ള സിവിയിലൂടെ പ്രത്യേക

ജോലിക്കു വേണ്ടി മാത്രമല്ല, ഇന്റേൺഷിപ്പിനുവേണ്ടിയും സമർപ്പിക്കുന്ന സിവി അഥവാ വ്യക്തിവിവരത്തിന് ഏറെ പ്രസക്തിയുണ്ട്. ഏതു നിലയ്ക്കും ജോലിയ്ക്കെടുക്കാവുന്ന വ്യക്തിയാണെന്ന് ഏതു തൊഴിലുടമയ്ക്കും തോന്നുന്ന രീതിയിൽ വേണം സിവി തയാറാക്കാൻ. വിവരണാത്മകമായ, നീണ്ട കത്തിന്റെ രൂപത്തിലുള്ള സിവിയിലൂടെ പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കു വേണ്ടി മാത്രമല്ല, ഇന്റേൺഷിപ്പിനുവേണ്ടിയും സമർപ്പിക്കുന്ന സിവി അഥവാ വ്യക്തിവിവരത്തിന് ഏറെ പ്രസക്തിയുണ്ട്. ഏതു നിലയ്ക്കും ജോലിയ്ക്കെടുക്കാവുന്ന വ്യക്തിയാണെന്ന് ഏതു തൊഴിലുടമയ്ക്കും തോന്നുന്ന രീതിയിൽ വേണം സിവി തയാറാക്കാൻ. വിവരണാത്മകമായ, നീണ്ട കത്തിന്റെ രൂപത്തിലുള്ള സിവിയിലൂടെ പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കു വേണ്ടി മാത്രമല്ല, ഇന്റേൺഷിപ്പിനുവേണ്ടിയും സമർപ്പിക്കുന്ന സിവി അഥവാ വ്യക്തിവിവരത്തിന് ഏറെ പ്രസക്തിയുണ്ട്. ഏതു നിലയ്ക്കും ജോലിയ്ക്കെടുക്കാവുന്ന വ്യക്തിയാണെന്ന് ഏതു തൊഴിലുടമയ്ക്കും തോന്നുന്ന രീതിയിൽ വേണം സിവി തയാറാക്കാൻ. വിവരണാത്മകമായ, നീണ്ട കത്തിന്റെ രൂപത്തിലുള്ള സിവിയിലൂടെ പ്രത്യേക കഴിവുകളും സവിശേഷമായ പ്രതിഭയുമെല്ലാം വ്യക്തമാക്കാൻ അവസരമുണ്ട്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ തയാറാക്കുന്ന ലളിതമായ, ചെറിയ സിവിക്കു പകരം സമഗ്രവും ആധികാരികവുമായ ഒന്നാണ് പുതിയ കാലത്തു വേണ്ടത്. തെറ്റില്ലാത്ത ഗ്രാമറും സുവ്യക്തമായ ഭാഷയും കഴിവുകളെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ വിവരണവുമുണ്ടെങ്കിൽ സിവി വിജയിച്ചു എന്നു പറയാം. 

Read Also : നേവിയിലും ആർമിയിലും ബിടെക് പഠിക്കാം സൗജന്യമായി

ADVERTISEMENT

വസ്തുതാപരം 

ഉദ്യോഗാർഥിയുടെ യഥാർഥ ലക്ഷ്യമെന്തെന്ന് ആദ്യം തന്നെ വ്യക്തമാക്കുന്നതാണ് മികച്ച സിവി. അനാവശ്യ വാക്കുകളുടെയും അലങ്കാര വാക്കുകളുടെയും സഹായമില്ലാതെ വേണം എഴുതാൻ. 

 

ഉദാഹരണം:‌

ADVERTISEMENT

 

1. Transitioning from a 10 year career in the financial services sector to media and communications, I am seeking an opportunity to intern with a small publishing house to learn the finer points of how submissions and acqusitions are handled. 

 

2. As a recent college graduate, I am looking for an opportunity to learn more about the role city planners have in the overall development strategies of major metropolitan areas. 

ADVERTISEMENT

 

3. As a college junior, I am seeking an opportunity to job shadow or intern with a social services agency that focuses on substance abuse and rehabilitation. 

 

ഫോർമാറ്റ് തിരഞ്ഞെടുക്കുക‌

 

പരക്കെ അംഗീകരിക്കപ്പെട്ട ഒട്ടേറെ സിവി ഫോർമാറ്റുകളുണ്ട്. ഏതു തരത്തിലുള്ള ഇന്റേൺഷിപ്പ് ആണു വേണ്ടതെന്നു മനസ്സിലാക്കി അനുയോജ്യമായത് തിരഞ്ഞെടുക്കുകയാണു വേണ്ടത്.  പ്രഫഷനൽ രംഗത്തേക്ക് പുതുതായി എത്തുന്നയാളും ജോലി പരിചയമില്ലാത്ത വ്യക്തിയുമാണെങ്കിൽ ലളിതമായ, കാലക്രമം തെറ്റാതെ പറയുന്ന സിവി ആയിരിക്കും ഉചിതം. ഏതൊക്കെ മേഖലകളിലാണു താൽപര്യമെന്നും എന്തൊക്കെയാണ് കഴിവുകളെന്നുമായിരിക്കും ഇത്തരം ഫോർമാറ്റിൽ ഊന്നൽ കൊടുക്കുന്നത്. 

 

നിലവിലിരിക്കുന്ന ജോലിയിൽ നിന്നു മാറി പുതിയൊരു ജോലി സ്വീകരിക്കാൻ വേണ്ടിയാണെങ്കിൽ ആദ്യകാല വിദ്യാഭ്യാസം മുതൽ കൃത്യമായ കാലക്രമത്തിൽ പറയുന്ന സിവിയുടെ ആവശ്യം ഇല്ല. ഏറ്റവും ഒടുവിലായി കരിയറിൽ സംഭവിച്ച നേട്ടങ്ങളും ജോലി പരിചയത്തിന്റെ വിവരങ്ങളുമാണ് ആദ്യം തന്നെ പറയേണ്ടത്. വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് അവസാനം മാത്രം പറഞ്ഞാൽ മതിയാകും. 

 

1. Traditional content CV 

a. Objective 

b. Work history 

c. Skills 

d. Education 

 

2. Skill based CV 

a. Brief professional summary 

b. Skills 

c. Licesces 

d. Technical training 

e. Education 

 

ജോലിക്കും പരിശീലനത്തിനും വേണ്ടി തയാറാക്കുന്ന സിവി വ്യത്യസ്തമാണ്. വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവുമാണ് പ്രാഥമിക തലത്തിൽ എല്ലാവരും നോക്കുന്നതെങ്കിലും പുതിയ ജോലി ലഭിച്ചാൽ സവിശേഷമായി എന്തു ചെയ്യാൻ കഴിയുമെന്ന് വ്യകതമാക്കിയാൽ സിവി മികച്ചതാകും. നേട്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും പറയുമ്പോൾ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട മേഖലകൾ ഇവയാണ്: 

 

1.ഉത്തരവാദിത്തം

2. സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവ്‌

3. ടീമിൽ സഹകരിക്കാനുള്ള മനസ്സ് 

4. പുതിയ പദ്ധതികൾ തുടങ്ങാനുള്ള താൽപര്യം 

5. പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കാനുള്ള കഴിവ്

6. ആത്മാർഥത 

 

ഇന്റേൺഷിപ് നൽകുന്നതിലൂടെ സ്ഥാപനത്തിനു നേട്ടമുണ്ടാകും എന്നുള്ള ഉറപ്പ് കൂടിയാണ് സിവി. സ്വന്തം കഴിവുകളും യോഗ്യതയും മാത്രമല്ല, ഭാവിയിൽ ഏതൊക്കെ രീതിയിൽ പ്രവർത്തിച്ച് സ്ഥാപനത്തിന് നേട്ടമുണ്ടാക്കാൻ കഴിയുന്ന വ്യക്തിയാണെന്നാണ് വ്യക്തമാക്കേണ്ടത്. ഏതു തൊഴിലുടമയും ആത്യന്തികമായി ഉദ്യോഗാർഥിയിൽ തിരയുന്നതും ഈ ഗുണം തന്നെയാണ്. 

 

Content Summary : Resume for Internship