ഐഐടിയിൽ പഠിക്കുന്നവരൊക്കെ എങ്ങോട്ടുപോകുന്നു ? ദേബർഗ്യ ദാസ് എന്ന സ്റ്റാർട്ടപ് ഉടമ നടത്തിയ പഠനത്തിലെ വിവരങ്ങൾ രസകരമാണ്. 2009 മുതൽ 2016 വരെ ഐഐടികളിലെത്തിയ 250 മികച്ച വിദ്യാർഥികൾ ഇപ്പോൾ എവിടെയെന്നാണു പരിശോധിച്ചത്. ഇവർക്കിപ്പോൾ 25 മുതൽ 32 വയസ്സുണ്ട്. 32 വയസ്സുകാരിൽ (ജെഇഇ 2009–11) പകുതിയിലേറെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഐടിയിൽ പഠിക്കുന്നവരൊക്കെ എങ്ങോട്ടു പോകുന്നു? ദേബർഗ്യ ദാസ് എന്ന സ്റ്റാർട്ടപ് ഉടമ നടത്തിയ പഠനത്തിലെ വിവരങ്ങൾ രസകരമാണ്. 2009 മുതൽ 2016 വരെ ഐഐടികളിലേക്കുള്ള പ്രവേശപരീക്ഷ (ജെഇഇ അഡ്വാൻസ്ഡ്) പരീക്ഷ മികച്ച രീതിയിൽ പാസായ 250 മികച്ച വിദ്യാർഥികൾ ഇപ്പോൾ എവിടെയെന്നാണ് പരിശോധിച്ചത്. ഇവർക്കിപ്പോൾ 25 മുതൽ 32 വയസ്സുണ്ട്. ഇതിൽ 32 വയസ്സുകാരിൽ (ജെഇഇ 2009–11) പകുതിയിലേറെയും യുഎസിലാണ്. അതേസമയം, 25 വയസ്സുകാരിൽ (ജെഇഇ 2016) 20% മാത്രമാണ് യുഎസിലുള്ളത്. മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോയവർ വളരെ കുറവാണ്.

Read Also : ഫയർമാൻ പരീക്ഷയിൽ 100 ൽ 78 മാർക്ക് നേടി, സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക്

ADVERTISEMENT

ഇതിന് 2 അർഥങ്ങളുണ്ടകാമെന്നാണ് ദേബർഗ്യയുടെ വാദം. ഒന്നുകിൽ അടുത്തയിടയ്ക്കായി കൂടുതൽ ഐഐടി ബിരുദധാരികൾ ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ പലരും 30 വയസ്സായ ശേഷമാകാം യുഎസിലേക്ക് കുടിയേറുന്നത്. എന്നാൽ സമീപകാലത്ത് ഐഐടികളിൽ നിന്ന് പഠിച്ചിറങ്ങുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നാണ് ഐഐടി കാൻപുർ ഡയറക്ടർ അഭയ് കരന്ദിക്കറിന്റെ അഭിപ്രായം. അദ്ദേഹം 'മനോരമ'യോട് മനസ്സുതുറന്നപ്പോൾ.

∙ ഐഐടികളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ എവിടേക്കാണ് പോകുന്നത്?

ADVERTISEMENT

പത്തോ പതിനഞ്ചോ വർഷമോ മുൻപ് 90% ഐഐടി ബിരുദധാരികളും വിദേശത്തേക്കാണ് പോയിരുന്നത്. 30 വർഷം മുൻപ് ഇത് ഏറെക്കുറേ 100 ശതമാനമായിരുന്നു. ഇന്നാകട്ടെ 5 മുതൽ 10 ശതമാനം മാത്രമാണ് വിദേശത്തേക്ക് പോകുന്നത്. ബാക്കി 90 ശതമാനവും ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇതിൽ വലിയൊരു ശതമാനവും സ്വന്തം സ്റ്റാർട്ടപ്പുകൾ നടത്തുന്നു. കൂടുതൽ തൊഴിലവസരങ്ങളും ബിസിനസ് സൗഹൃദ സാഹചര്യവും ഇന്ത്യയിലുണ്ടെന്നതിന്റെ തെളിവ് കൂടിയാണിത്.

∙ എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം അതുമായി ബന്ധമില്ലാത്ത നോൺ–കോർ ജോലികളിലേക്ക് പലരും പോകുന്നുവെന്ന ആശങ്ക പങ്കുവച്ചത് ഐഐടി മദ്രാസ് ഡയറക്ടർ വി.കാമകോടിയാണ്. 'റിസോഴ്സ് വേസ്റ്റേജ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. താങ്കൾക്കും ഇതേ ആശങ്കയുണ്ടോ?

ADVERTISEMENT

തീർച്ചയായും, എൻജിനീയറിങ് വിദ്യാർഥികൾ മറ്റ് ജോലികളിലേക്ക് തിരിയണമെന്നല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. ചെറിയൊരു ശതമാനം മറ്റ് ജോലികളിലേക്ക് പോകുന്നത് കുഴപ്പമില്ല. പക്ഷേ, ഭൂരിഭാഗം വിദ്യാർഥികളും കോർ എൻജിനീയറിങ് രംഗത്ത് തുടരുന്നതാണ് ഉചിതം. ആളുകളുടെ താൽപര്യങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നത് ശരിയാണ്. എൻജിനീയറിങ് പഠിച്ച് തീരാറാകുമ്പോഴായിരിക്കും ചിലർക്ക് മറ്റൊരു മേഖലയിൽ താൽപര്യമുദിക്കുന്നത്. സമൂഹത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നുമുള്ള സമ്മർദമാണ് ഇതിന്റെ മറ്റൊരു കാരണം. പലരുടെയും നിർബന്ധപ്രകാരം എൻജിനീയറിങ് എടുക്കുകയും, ഒരു ഘട്ടത്തിൽ അതിൽ നിന്ന് വഴിമാറുകയും ചെയ്യും. ഇതിൽ നമുക്കൊന്നും ചെയ്യാനാകില്ല.

∙ കൺസൽറ്റൻസി, മാർക്കറ്റിങ് പോലെയുള്ള നോൺ–കോർ മേഖലകളിലെ ഉയർന്ന ശമ്പളം ഇതിനൊരു കാരണമായിരിക്കുമോ?

ഉയർന്ന ശമ്പളം മാത്രം നോക്കിയാണ് പോകുന്നതെങ്കിൽ അത് ശരിയല്ല. താൽപര്യം മാറിമറിയുന്നതിന്റെ പേരിലാണ്  ഒരാൾ പോകുന്നതെങ്കിൽ കുഴപ്പമില്ലെന്നാണ് എനിക്ക് തോന്നുന്നത്.

∙ എങ്ങനെയുള്ളവർ ഐഐഐടി കാൻപുരിലേക്ക് വരണം?

രാജ്യത്തെ ടോപ് സ്റ്റുഡന്റ്സിനെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവർക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇവിടെയുള്ളത്. പഠിക്കുന്ന വിഷയത്തോട് താൽപര്യവും അഭിരുചിയുമുള്ളവർക്ക് സ്വാഗതം.

Content Summary : More IIT alumni choosing to stay in India