ടി വ്യവസായത്തിൽ എസ്എപിയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഡിജിറ്റൽ പരിവർത്തനം, സംയോജിത പരിഹാരങ്ങൾ നൽകൽ, ബിസിനസ് പ്രക്രിയകൾ ഒപ്റ്റിമൈസ് ചെയ്യൽ എന്നിവയിൽ അതിന്റെ പങ്ക് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് എസ്എപിയെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റുന്നു.

ടി വ്യവസായത്തിൽ എസ്എപിയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഡിജിറ്റൽ പരിവർത്തനം, സംയോജിത പരിഹാരങ്ങൾ നൽകൽ, ബിസിനസ് പ്രക്രിയകൾ ഒപ്റ്റിമൈസ് ചെയ്യൽ എന്നിവയിൽ അതിന്റെ പങ്ക് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് എസ്എപിയെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി വ്യവസായത്തിൽ എസ്എപിയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഡിജിറ്റൽ പരിവർത്തനം, സംയോജിത പരിഹാരങ്ങൾ നൽകൽ, ബിസിനസ് പ്രക്രിയകൾ ഒപ്റ്റിമൈസ് ചെയ്യൽ എന്നിവയിൽ അതിന്റെ പങ്ക് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് എസ്എപിയെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ അവരുടെ ബിസിനസ് പ്രക്രിയകൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പ്രമുഖമായ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ERP) സോഫ്റ്റ്‌വെയർ ആണ് എസ്എപി (സിസ്റ്റംസ്, ആപ്ലിക്കേഷൻസ് ആൻഡ് പ്രോഡക്ട്സ് ഇൻ ഡേറ്റ പ്രോസസിങ്). നിർമാണം, ധനകാര്യം, റീട്ടെയിൽ, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ വ്യവസായങ്ങളിൽ എസ്എപി ഉപയോഗിക്കുന്നു. ഇതിനർഥം എസ്എപി പ്രഫഷനലുകൾക്ക് അവരുടെ അറിവും നൈപുണ്യവും സ്പെഷലൈസേഷനും അനുസരിച്ച് വിവിധ മേഖലകളിൽ അവസരങ്ങൾ കണ്ടെത്താനാകും എന്നാണ്.

Read Also : സോഷ്യൽ വർക്ക് വെറും ചാരിറ്റി അല്ല: ഹൈ പ്രൊഫൈൽ കരിയർ ഗ്രോത്ത് ഉള്ള പ്രൊഫഷനാണ്

ADVERTISEMENT

വിജയകരമായ എസ്എപി കരിയർ കെട്ടിപ്പടുക്കുന്നതിന് എസ്എപി മൊഡ്യൂളുകളെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നേടേണ്ടത് അത്യാവശ്യമാണ്. കംപ്യൂട്ടർ എൻജിനീയറിങ് ബിരുദമോ കംപ്യൂട്ടർ മേഖലയിലെ ബാച്ചിലർ ഓഫ് സയൻസ് ബിരുദമോ ബിരുദാനന്തര ബിരുദമോ പ്രോഗ്രാമിങ്ങിലുള്ള അടിസ്ഥാന അഭിരുചിയോ ഉണ്ടെങ്കിൽ അവർക്ക് എസ്എപി അബാപ് (ABAP) മേഖലയിൽ സ്പെഷലൈസ് ചെയ്യാം. അഡ്വാൻസ്ഡ് ബിസിനസ് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് എന്ന ABAP സ്പെഷലൈസേഷൻ എടുത്തവർ എസ്എപിയുടെ ടെക്നിക്കൽ വശങ്ങളിലാണ് കൂടുതലായി ശ്രദ്ധിക്കുന്നത്. മാനേജ്മെന്റിലോ കൊമേഴ്സിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർ എസ്എപി ഫങ്ഷനൽ വശങ്ങളിൽ സ്പെഷലൈസ് ചെയ്യുന്നു. ഉദാ: എംബിഎ, ഫിനാൻസ്, എംകോം വിഷയങ്ങൾ പഠിച്ചവർക്ക് എസ്എപി FICO എന്ന ഫങ്ഷണൽ മൊഡ്യൂൾ സ്പെഷലൈസ് ചെയ്യാം. മാർക്കറ്റിങ് വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തരബിരുദമോ എടുത്തവർക്ക് എസ്എപി SD (സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ) മോഡ്യൂളില്‍ സ്പെഷലൈസ് ചെയ്യാം. ഇത്തരത്തിൽ വിവിധ വിഷയങ്ങൾ പഠിച്ചവർക്ക് അതാത് ഫങ്ഷണൽ മൊഡ്യൂളുകളിൽ സ്പെഷലൈസ് ചെയ്യാവുന്നതാണ്.

Representative Image. Photo Credit : Bakhtiar Zein/ iStock

 

ഇന്റേൺഷിപ്പുകളിലൂടെയോ പരിശീലന പരിപാടികളിലൂടെയോ അനുഭവപരിചയം നേടുക, ഈ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങൾക്കനുസരിച്ച് തുടർച്ചയായി അപ്ഡേറ്റ് ചെയ്യുക. കൂടാതെ നെറ്റ്‌വർക്കിങ്, സർട്ടിഫിക്കേഷനുകൾ, ഇൻഡസ്ട്രി കണക്റ്റ് കോഴ്സുകളിൽ പങ്കുചേരൽ, പഠനത്തിനും കരിയർ വളർച്ചയ്ക്കും വേണ്ടിയുള്ള സജീവമായ സമീപനം എന്നിവ എസ്എപി കരിയറിൽ ദീർഘകാല വിജയത്തിന് സംഭാവന ചെയ്യും.

 

Representative Image. Photo Credit : AnnJane/iStock
ADVERTISEMENT

ഫ്രഷേഴ്‌സിനും വിവിധ ഡൊമൈൻ മേഖലകളിൽ പ്രവർത്തന പരിചയമുള്ളവർക്കും എസ്എപി കരിയർ നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. എസ്എപി പ്രഫഷനലുകൾ കൃത്യമായി നീഡ് അനാലിസിസ് നടത്തി ബിസിനസ് ആവശ്യകതകളും സാങ്കേതിക പരിഹാരങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നു. ബിസിനസ് പ്രക്രിയകളുടെ പ്രവർത്തനപരമായ വശങ്ങളും എസ്എപി സിസ്റ്റങ്ങളുടെ സാങ്കേതിക വശങ്ങളും അവർ മനസ്സിലാക്കുന്നു, സ്ഥാപനങ്ങളുടെയും ബിസിനസിന്റെയും ഫലപ്രദമായ പരിഹാരങ്ങൾ രൂപകൽപന ചെയ്യാനും നടപ്പിലാക്കാനും എസ്എപി പ്രഫഷനലുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ അവർ ബിസിനസ് പരിവർത്തനങ്ങളുടെ ചേഞ്ച് മേക്കർമാരായി മാറുന്നു. പ്രോഗ്രാമർ, ഡവലപ്പർ, കൺസൽറ്റന്റ്, അനലിസ്റ്റ്, പ്രോജക്ട് മാനേജർ എന്നിങ്ങനെ നിരവധി റോളുകൾ കരിയർ ഗ്രോത്തിലൂടെ എസ്എപി പ്രഫഷനലുകൾക്കു ലഭിക്കുന്നു.

 

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ എസ്എപി ഉപയോഗിക്കുന്നു. പല മൾട്ടിനാഷണൽ കമ്പനികൾക്കും എസ്എപി നിർവഹണങ്ങളുണ്ട്. കൂടാതെ എസ്എപി പ്രഫഷനലുകൾക്ക് രാജ്യാന്തര പ്രോജക്ടുകളിൽ ജോലി ചെയ്യാനും, ജോലി അസൈൻമെന്റുകൾക്കായി യാത്ര ചെയ്യാനും പലപ്പോഴും അവസരം ലഭിക്കും. വിവിധ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതിലൂടെ പ്രഫഷനൽ എക്സ്പോഷറും നൈപുണ്യവും വേഗത്തിലുള്ള കരിയർ വളർച്ചയും അതിനോടൊപ്പം വളരെ വലിയ സാമ്പത്തിക നേട്ടവും എസ്എപി പ്രഫഷനലുകൾക്ക് ലഭിക്കാനും സാധ്യതയുണ്ട്.

 

ADVERTISEMENT

എസ്എപി അതിന്റെ പരിഹാരങ്ങൾ ക്ലൗഡിലേക്ക് മാറ്റുകയും ഡിജിറ്റൽ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ക്ലൗഡ് അധിഷ്‌ഠിത എസ്എപി സൊല്യൂഷനുകൾ, അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയുമായി ചേർന്ന് നിൽക്കുന്നതിനാൽ വൈദഗ്ധ്യമുള്ള എസ്എപി പ്രഫഷനലുകൾക്ക് ബിസിനസ് മാറ്റങ്ങൾക്ക് അനുസരിച്ചുള്ള പുതിയ വഴികൾ തുറക്കുന്നു.

 

ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ബ്ലോക്ക്‌ചെയിൻ, പ്രവചന വിശകലനം തുടങ്ങി വളർന്നു വരുന്ന സാങ്കേതികവിദ്യകൾ എസ്എപി അതിന്റെ ഓഫറുകളിൽ ഉൾപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് നിങ്ങൾക്ക് മത്സരാധിഷ്ഠിത നേട്ടം നൽകുകയും കരിയർ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. പഴയ എസ്എപി സിസ്റ്റങ്ങളിൽ നിന്ന് പുതിയ എസ്എപി S/4HANA പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ എസ്എപി ഓർഗനൈസേഷനുകളെ പ്രോത്സാഹിപ്പിക്കുന്നു. ഈ മൈഗ്രേഷൻ പ്രക്രിയയ്ക്ക് വൈദഗ്ധ്യമുള്ള പ്രഫഷനലുകൾ ആവശ്യമാണ്.

 

പ്രമുഖ എസ്എപി കൺസൽറ്റിങ് കമ്പനിയിലെ റിസോഴ്സ് മാനേജ്മെൻറ് കൈകാര്യം ചെയ്യുന്ന കിഷോർ ഗോപിനാഥിന്റെ അഭിപ്രായത്തിൽ, ഒരു ഫ്രെഷർ എന്ന നിലയിൽ വിജയകരമായ എസ്എപി കരിയർ കെട്ടിപ്പടുക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ അത്യാവശ്യമാണ്.

 

Representative Image. Photo Credit : Ashalatha/iStock

1) എസ്എപി മൊഡ്യൂളുകളെക്കുറിച്ചുള്ള അടിസ്ഥാന അറിവ്.

2) യഥാർഥ താൽപര്യം വികസിപ്പിക്കുന്നതിന് എസ്എപിയെക്കുറിച്ച് ഗവേഷണം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുക.

3) എസ്എപി കരിയറിന് പ്രസക്തമായ വിദ്യാഭ്യാസവും സർട്ടിഫിക്കേഷൻസും നേടുക.

Representative Image. Photo Credit : AshTproductions/Shutterstock

4) അനുഭവപരിചയത്തിനായി ഇന്റേൺഷിപ്പുകൾ അല്ലെങ്കിൽ ഇൻഡസ്ട്രി കണക്ക് പ്രോഗ്രാമുകൾ ചെയ്യുക.

5 )നെറ്റ്‌വർക്കിങ്ങിനും പഠനത്തിനുമായി എസ്എപി ഗ്രൂപ്പുകളിലും കമ്യൂണിറ്റികളിലും ചേരുക.

6) എസ്എപിയിൽ മാറുന്ന മേഖലകളിലെ പഠനത്തിനും നൈപുണ്യ വികസനത്തിനും ഊന്നൽ നൽകുക.

7) നിങ്ങളുടെ പോർട്ട്ഫോളിയോയിൽ പ്രസക്തമായ കഴിവുകളും പ്രോജക്ടുകളും പ്രദർശിപ്പിക്കുക.

8) അവസരങ്ങൾ കണ്ടെത്താൻ നെറ്റ്‌വർക്കിങ്ങും തൊഴിൽ തിരയൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുക.

 

ജെൻഡർ വ്യത്യാസമില്ലാതെതന്നെ എസ്എപി കൺസൽറ്റന്റുകൾ ലോകമെമ്പാടും ശോഭിക്കുന്നു. സിലിക്കൺ വാലിയിൽ എസ്എപി കൺസൽറ്റിങ് പ്രോജക്റ്റിൽ ജോലി ചെയ്യുന്ന സോണാലി ചദാനിയുടെ അഭിപ്രായത്തിൽ ‘‘ഒരു ലേഡി എസ്എപി കൺസൽറ്റന്റ് എന്ന നിലയിലുള്ള എന്റെ യാത്രയിലുടനീളം കിട്ടിയ പ്രവൃത്തിപരിചയം എന്നെ പ്രഫഷനലായി കൂടുതൽ ശാക്തീകരിക്കുകയും വളർത്തുകയും ചെയ്തു. ഈ മേഖലയിലെ മറ്റ് സ്ത്രീകളെ ശാക്തീകരിക്കുന്നതിലും സാങ്കേതിക വ്യവസായത്തിൽ ഡൈവേഴ്സിറ്റി, ഇൻക്ലൂസീവ്നെസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു. എന്റെ ആശയവിനിമയം, പ്രോബ്ലം സോൾവിങ് കഴിവുകൾ മെച്ചപ്പെടുത്താൻ എസ്എപി മെന്റർഷിപ്പ് പ്രോഗ്രാമുകൾ, സാങ്കേതിക സംരംഭങ്ങളിലെ സ്ത്രീ സംരംഭകരുമായുള്ള നെറ്റ്‌വർക്ക്, പ്രഫഷനൽ ഓർഗനൈസേഷനുകളിലെ സജീവമായ ഇടപെടൽ എന്നിവ വ്യക്തിപരമായ കരിയറിലെ വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായിട്ടുണ്ട്. എസ്എപി കരിയറിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’’.

 

എസ്എപി ബിസിനസ് ഒൻട്രപ്രനർ സുമിത്ത് ഗുപ്തിയുടെ അഭിപ്രായത്തിൽ ‘‘ഐടി വ്യവസായത്തിൽ എസ്എപിയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഡിജിറ്റൽ പരിവർത്തനം, സംയോജിത പരിഹാരങ്ങൾ നൽകൽ, ബിസിനസ് പ്രക്രിയകൾ ഒപ്റ്റിമൈസ് ചെയ്യൽ എന്നിവയിൽ അതിന്റെ പങ്ക് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് എസ്എപിയെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റുന്നു. യുവ പ്രഫഷനലുകൾക്ക് വളർച്ചയ്ക്കും സ്പെഷലൈസേഷനുമുള്ള നിരവധി അവസരങ്ങൾ അടങ്ങിയ ആവേശകരമായ കരിയർ പാത എസ്എപി വാഗ്ദാനം ചെയ്യുന്നു. വ്യവസായ വിദഗ്ധർ എസ്എപിയുടെ തുടർച്ചയായ വളർച്ച പ്രവചിക്കുന്നതിനാൽ ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ തേടുന്ന വ്യക്തികൾക്ക് നവീനത, ലാഭകരമായ തൊഴിൽ സാധ്യതകൾ, എസ്എപി സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്ന ഓർഗനൈസേഷനുകളിൽ അർഥവത്തായ സ്വാധീനം ചെലുത്താനുള്ള അവസരം എന്നിവ വന്നുചേരുന്നു. അതിനായി എസ്എപി കൺസൽറ്റിങ് ചെയ്യുന്ന എന്റെ സ്ഥാപനം വിവിധ കലാലയങ്ങളുമായി ചേർന്ന് കുട്ടികൾക്ക് ഇൻഡസ്ട്രിയെപ്പറ്റിയും എസ്എപിയെപ്പറ്റിയുമുള്ള അവബോധം നൽകുന്നതിൽ മുൻകൈയെടുക്കുന്നു’’. അഭിരുചിയും താൽപര്യവുമുള്ള കുട്ടികൾ ഈ മേഖലയിലേക്ക് വന്നാൽ ശോഭനമായ ഭാവി പ്രതീക്ഷിക്കാം എന്ന് സുമിത്ത് കൂട്ടിച്ചേർക്കുന്നു.

 

മനോരമ ഹൊറൈസൺ മുൻകൈയെടുത്ത് നടത്തുന്ന എസ്എപി ഇൻഡസ്ട്രി കണക്ട് സർട്ടിഫിക്കേഷൻ കോഴ്സ് ഐടി സെക്ടറിലെ എസ്എപി കരിയർ സാധ്യതകളെക്കുറിച്ച് അടുത്തറിയാനും ടെക്നിക്കൽ മോഡ്യൂളുകൾ മനസ്സിലാക്കാനും ബിസിനസ് ആപ്ലിക്കേഷൻസ് അറിയാനും സഹായിക്കുന്നു. എസ്എപി കരിയറിൽ വരാൻ ബിടെക് കംപ്യൂട്ടർ സയൻസ് തന്നെ എടുക്കണം എന്നില്ല. ബിരുദം ബിരുദാനന്തര ബിരുദം എടുത്തവർക്ക് അവരുടെ വിഷയവുമായി ബന്ധപ്പെട്ട എസ്എപി ടെക്നിക്കൽ, ഫങ്ഷണൽ മോഡലുകൾ സ്പെഷലൈസ് ചെയ്താൽ വളരെ വേഗത്തിൽ എസ്എപി കരിയറിലേക്ക് കാൽവയ്പ് നടത്താം. ബേസിക് പ്രോഗ്രാമിങ് അഭിരുചിയും താൽപര്യവും വ്യക്തമായ കരിയർ പ്ലാനും അടങ്ങിയതാവണം അത്തരത്തിലുള്ള തീരുമാനം എന്നുമാത്രം.

 

Content Summary : Mentor Spark - Column - Dr.Ajith Sankar Talks About the SAP Profession

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്)