ഒരു സസ്പെൻസ് ത്രില്ലർ കാണുമ്പോഴുള്ള ആവേശവും കുറ്റാന്വേഷണ നോവൽ വായനയിലെ ആകാംക്ഷയും ഒരുപോലെ തോന്നും വനംവകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജോലിയെയും ജീവിതത്തെയും അടുത്തറിഞ്ഞാൽ. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ പരിപാലിച്ചു മുന്നോട്ടു പോകുമ്പോഴും ചില അപ്രതീക്ഷിത തിരിച്ചടികളുണ്ടാകുമ്പോൾ

ഒരു സസ്പെൻസ് ത്രില്ലർ കാണുമ്പോഴുള്ള ആവേശവും കുറ്റാന്വേഷണ നോവൽ വായനയിലെ ആകാംക്ഷയും ഒരുപോലെ തോന്നും വനംവകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജോലിയെയും ജീവിതത്തെയും അടുത്തറിഞ്ഞാൽ. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ പരിപാലിച്ചു മുന്നോട്ടു പോകുമ്പോഴും ചില അപ്രതീക്ഷിത തിരിച്ചടികളുണ്ടാകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സസ്പെൻസ് ത്രില്ലർ കാണുമ്പോഴുള്ള ആവേശവും കുറ്റാന്വേഷണ നോവൽ വായനയിലെ ആകാംക്ഷയും ഒരുപോലെ തോന്നും വനംവകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജോലിയെയും ജീവിതത്തെയും അടുത്തറിഞ്ഞാൽ. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ പരിപാലിച്ചു മുന്നോട്ടു പോകുമ്പോഴും ചില അപ്രതീക്ഷിത തിരിച്ചടികളുണ്ടാകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സസ്പെൻസ് ത്രില്ലർ കാണുമ്പോഴുള്ള ആവേശവും കുറ്റാന്വേഷണ നോവൽ വായനയിലെ ആകാംക്ഷയും ഒരുപോലെ തോന്നും വനംവകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജോലിയെയും ജീവിതത്തെയും അടുത്തറിഞ്ഞാൽ. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ പരിപാലിച്ചു മുന്നോട്ടു പോകുമ്പോഴും ചില അപ്രതീക്ഷിത തിരിച്ചടികളുണ്ടാകുമ്പോൾ കുറ്റപ്പെടുത്തലിന്റെ കൂർത്ത നോട്ടങ്ങൾ ഇവർക്കു നേരെ നീളാറുണ്ട്. എങ്കിലും ഈ ജോലി തരുന്ന സംതൃപ്തിയോളം സന്തോഷം നൽകുന്ന മറ്റൊന്നില്ലെന്നു പറഞ്ഞുകൊണ്ട് ഉദ്യോഗാർ‌ഥികളെ വനംവകുപ്പിലേക്കു ക്ഷണിക്കുകയാണ് പെരിയാർ ടൈഗർ റിസർവിലെ വെസ്റ്റ് ഡിവിഷന്റെ ഡപ്യൂട്ടി ഡയറക്ടർ കെ.വി.ഹരികൃഷ്ണൻ. വനംവകുപ്പിലെ വിവിധ തസ്തികകളെക്കുറിച്ചും അവയ്ക്കു വേണ്ട യോഗ്യതകളെക്കുറിച്ചും പ്രവേശന നടപടികളെക്കുറിച്ചും കെ.വി.ഹരികൃഷ്ണൻ വിശദീകരിക്കുന്നു.

Read Also : സാഹസികതയാണ് ഈ ജോലിയുടെ അടിസ്ഥാന സ്വഭാവം

ADVERTISEMENT


വനവും വന്യജീവികളും നശിച്ചാൽ മനുഷ്യനില്ല

പെരിയാർ ടൈഗർ റിസർവിലെ വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ വി. ഹരികൃഷ്ണൻ. പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രവും പെരിയാർ ടൈഗർ റിസർവിലെ കാട്ടുപോത്തുകളും. ചിത്രം: മനോരമ

ഞാൻ ജോലി ചെയ്യുന്നത് ഒരു കടുവാ സങ്കേതത്തിലാണ്. ഇത് ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതവും കേരളത്തിലെ രണ്ടു കടുവാ സങ്കേതങ്ങളിലൊന്നുമാണ്. പെരിയാർ കടുവാ സങ്കേതത്തെ ഈസ്റ്റ് ഡിവിഷൻ, വെസ്റ്റ് ഡിവിഷൻ എന്നിങ്ങനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. അതിൽ വെസ്റ്റ് ഡിവിഷന്റെ ചുമതലയാണ് എനിക്ക്. പെരിയാർ കടുവാ സങ്കേതത്തിലായാലും കേരള വനംവകുപ്പിലായാലും ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് മുതൽ വാച്ചർ വരെ വിവിധ തസ്തികകളിലായി നിരവധിയാളുകൾ ജോലി ചെയ്യുന്നുണ്ട്. 

ഈ ജോലി വെല്ലുവിളി നിറഞ്ഞതും അതേസമയം രസകരവുമാണ്. അങ്ങേയറ്റം ഭാഗ്യമുള്ളവർക്കു ലഭിക്കുന്ന ജോലിയായാണ് ഞാനിതിനെ കാണുന്നത്. വനാന്തർ ഭാഗങ്ങളിലേക്കുള്ള സഞ്ചാരവും വനസംരക്ഷണവുമാണ് പ്രധാന ചുമതല. കേരള വനംവകുപ്പിലെ ജോലി പാരാമിലിട്ടറി വിങ്ങിലെ ജോലിക്കു തുല്യമാണ്. പട്ടാളക്കാരൻ രാജ്യത്തെ സംരക്ഷിക്കാൻ അതിർത്തിയിൽ പോരാടുന്നു, പൊലീസ് നിയമം സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നു. ഇതിൽ നിന്നൊക്കെ വനംവകുപ്പിനെ വ്യത്യസ്തമാക്കുന്നത് മാനവരാശിക്കാകെ വേണ്ടിയാണ് ഞങ്ങൾ ജോലി ചെയ്യുന്നത് എന്നതാണ്. വനവും വന്യജീവികളും നശിച്ചാൽ പിന്നെ മനുഷ്യനില്ല. അത്തരത്തിൽ വനഭൂമിയും വന്യജീവികളെയും സംരക്ഷിക്കുക വഴി മാനവരാശിയെ സംരക്ഷിക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. അതുകൊണ്ടാണ് ഈ ജോലി ഏറ്റവും ഭാഗ്യവാന്മാർക്കും ഭാഗ്യവതികൾക്കും ലഭിക്കുന്ന ജോലിയാണെന്ന് ഞാൻ പറഞ്ഞത്. 

തസ്തികകൾ

മറയൂർ, നാച്ചിവയൽ, പെരിയാർ ടൈഗർ റിസർവ് എന്നിവടങ്ങളിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
ADVERTISEMENT

ഈ വിഭാഗത്തിൽ പല തസ്തികകളുണ്ട്. ഫീൽഡ് തസ്തികകളെക്കുറിച്ച് പറയുകയാണെങ്കിൽ ഡിഎഫ്ഒ, റേഞ്ച് ഓഫിസർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് വാച്ചർ തുടങ്ങി സ്ഥിരം തസ്തികകളുണ്ട്. ഇവയിലെല്ലാം പിഎസ്‌സി വഴിയാണ് നിയമനം. നിലവിൽ ഡിഎഫ്ഒ അല്ലെങ്കിൽ അസിസ്റ്റന്റ് കൺസർവേറ്റർ തസ്തികയിലേക്ക് നേരിട്ടു നിയമനമില്ല. റേഞ്ച് ഓഫിസർ പ്രമോഷനാണുള്ളത്. റേഞ്ച് ഓഫിസർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് സയൻസിലോ ഫോറസ്ട്രിയിലോ ബിരുദം വേണം. സ്ഥാനക്കയറ്റം, ഡിപ്പാർട്ട്മെന്റൽ കാൻഡിഡേറ്റ്‌സിനുള്ള സ്പെഷൽ റിക്രൂട്ട്മെന്റുകൾ ഇവയുമുണ്ട്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ തസ്തികകളിലേക്ക് പ്രീഡിഗ്രി, ഡിഗ്രി യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. 

കേരളത്തിലെ മിക്ക ജില്ലകളിലും ജോലി ചെയ്യാമെന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ആലപ്പുഴ ഒഴികെ എല്ലാ ജില്ലയിലും വനമുണ്ട്. ഡിഎഫ്ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ജില്ല കേന്ദ്രീകരിച്ചുള്ള പോസ്റ്റിങ്ങാണ് ലഭിക്കുക. ഡിആർബി അനുസരിച്ചാണ് അവരുടെ പോസ്റ്റിങ്. റേഞ്ച് ഓഫിസർ തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്കും ഏതു ജില്ലയിലും ജോലി ചെയ്യാൻ അവസരം കിട്ടും. 

വിവിധ വിഭാഗങ്ങൾ, തൊഴിലവസരങ്ങളും അനവധി

വനസംരക്ഷണത്തിന് പല വിഭാഗങ്ങളുണ്ട്. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വിങ്ങാണ്. കോട്ടയം, മറയൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളത് ടെറിറ്റോറിയൽ വിഭാഗമാണ്. നാട്ടിൽ മരംവച്ചു പിടിപ്പിക്കുന്നതു പോലെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വിഭാഗത്തെ സോഷ്യൽ ഫോറസ്ട്രി വിഭാഗമെന്ന് പറയും. അതുകൂടാതെ വിജിലൻസ് വിഭാഗമുണ്ട്. ഓരോ ഡിവിഷനിലും വർക്കിങ് പ്ലാനുകൾ തയാറാക്കുന്ന വിഭാഗമുണ്ട്, റിസർച്ച് വിങ്ങുണ്ട്. ഇവിടെയെല്ലാം നിരവധി തൊഴിലവസരങ്ങളുണ്ട്. 

ADVERTISEMENT

നാമക്കൽ മസ്താനെ പൂട്ടി, ചന്ദനക്കൊള്ള കുറഞ്ഞു

ചന്ദനമരങ്ങൾ. ചിത്രം: മനോരമ

എന്റെ സർവീസിൽ ഏറെയും ടെറിറ്റോറിയൽ വിങ്ങിലും വൈൽഡ് ലൈഫ് വിങ്ങിലുമാണ്. അവിസ്മരണീയ സംഭവങ്ങൾ കൂടുതലുണ്ടായിട്ടുള്ളത് മറയൂർ ഡിവിഷനിലാണ്. മറയൂരിൽ പൊലീസിന്റെ ജോലിയുടെ സ്വഭാവമുള്ള ജോലിയാണ് ചെയ്യേണ്ടത്. ഏറ്റവും വിലയേറിയ ചന്ദനമരങ്ങൾ സ്ഥിതി െചയ്യുന്ന റിസർവ് ആണത്. അവയുടെ സംരക്ഷണം ആയാസകരമായ ജോലിയാണ്. എന്തു വെല്ലുവിളിയും നേരിടാനുള്ള, ശാരീരികവും മാനസികവുമായ തയാറെടുപ്പോടെ വേണം ഈ ജോലി തിരഞ്ഞെടുക്കാൻ. 

ചന്ദനക്കൊള്ള റാക്കറ്റുകളുടെ പ്രധാനികൾ കേരളത്തിനു പുറത്തായിരിക്കും. ചന്ദനം വെട്ടി കടത്തുന്നവർ മാത്രമാണ് കേരളത്തിലേക്കു വരുന്നത്. റാക്കറ്റിന്റെ തലപ്പത്തുള്ളവരെ പിടിക്കാൻ ഡൽഹി, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിൽപ്പോയി വളരെ വെല്ലുവിളി നിറഞ്ഞ നിരവധി ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് കോയമ്പത്തൂരിൽനിന്ന് നാമക്കൽ മസ്താൻ എന്ന കുപ്രസിദ്ധ ചന്ദനമോഷ്ടാവിനെ പിടികൂടിയതാണ്. ജീവൻ പണയം വച്ചാണ് ഞാനും സഹപ്രവർത്തകരും 2008 ൽ നാമക്കൽ മസ്താനെ പിടികൂടി ദേവികുളം കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചത്. കൊള്ളമുതൽ വാങ്ങാൻ ആളില്ലാതെ വരുമ്പോൾ മരംമുറിയും കടത്തും കുറയുമല്ലോ. അങ്ങനെ നാമക്കൽ മസ്താൻ പിടിയിലായതിനു ശേഷം മറയൂരിലെ ചന്ദന മോഷണം ഏറിയ പങ്കും അവസാനിച്ചു. 

പ്രകൃതിയും ഈശ്വരനും ഒന്നെന്ന സത്യം അരക്കിട്ടുറപ്പിച്ച അനുഭവം 

പമ്പ–നീലിമല– സന്നിധാനം റോഡ്. ചിത്രം : മനോരമ

മറ്റൊരു അനുഭവം ശബരിമലയുമായി ബന്ധപ്പെട്ടാണ്. ശബരിമല ക്ഷേത്രം നമ്മളെ ഒരു പ്രപഞ്ച തത്വമാണ് ഓർമിപ്പിക്കുന്നത്. ഈശ്വരനും പ്രകൃതിയും രണ്ടല്ല, ഒന്നാണെന്ന് ശബരിമലയില്‍ എത്തുന്ന ഓരോരുത്തർക്കും മനസ്സിലാവും. അയ്യപ്പനെ കാനനവാസനെന്നും പുലിപ്പുറത്തേറി വരുന്നയാളെന്നും വിശേഷിപ്പിക്കാറുണ്ട്. കാനനവാസൻ എന്നു വിശേഷിപ്പിക്കുന്നതിലൂടെ വനവും ഈശ്വരനും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുകയാണ്. പുലിവാഹനനായ അയ്യപ്പനെന്നു പറയുമ്പോൾ വന്യജീവിയും ഈശ്വരനുമായുള്ള ബന്ധവും ഉറപ്പിക്കുന്നു. ശബരിമലയിലേക്ക് ഭക്തർ നടന്നാണ് എത്തുന്നത്. ദുർഘടമായ രണ്ടു വഴികളാണ് ഇവിടേയ്ക്കുള്ളത്. സത്രം വഴി സന്നിധാനത്തെത്തുന്ന വഴിയും എരുമേലി, അഴുതക്കടവ്, ചെറിയാനവട്ടം, പമ്പ വഴി സന്നിധാനത്തെത്തുന്ന വഴിയും. ഈ വഴികളിൽക്കൂടി കടന്നു പോകുന്ന ഭക്തന്മാർക്ക് വന്യജീവികളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷവും ഈ വർഷവുമാണ് ഒരു ജീവഹാനി പോലും സംഭവിക്കാതെ ശബരിമല സീസൺ കഴിഞ്ഞുപോയത്. ഇത് ഏവർക്കും സന്തോഷം പകരുന്ന ഒരു കാര്യമാണ്. വനംവകുപ്പിനെ വിശ്വസിച്ച് ഈ വഴിയിൽക്കൂടി കടന്നു പോകുന്ന ജനങ്ങളെ രക്ഷിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ആ കടമ അത്യന്തം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞത് എന്റെ കൂടെയുള്ള ഉദ്യോഗസ്ഥരുടെ പ്രയത്നം കൊണ്ടാണ്. 

എല്ലാ ക്രെഡിറ്റും ടീം വർക്കിന്, വിശ്വസിക്കുന്നത് മോഡേൺ മാനേജ്മെന്റിൽ

കേരള വനംവകുപ്പ് ടീംവർക്കിൽ വിശ്വസിച്ച് മുന്നോട്ടു പോകുന്ന ഒരു സംവിധാനമാണ്. വൺമാൻഷോ കൊണ്ട് ഒന്നും നേടാൻ കഴിയില്ല. ഞാൻ മോഡേൺ മാനേജ്മെന്റിൽ വിശ്വസിക്കുന്നയാളാണ്. മറ്റുള്ളവർ വഴി കാര്യങ്ങൾ നടപ്പിലാക്കുക എന്നതാണ് മാനേജ്മെന്റിനെക്കുറിച്ചുള്ള പഴയ വ്യാഖ്യാനം. കാര്യങ്ങൾ നടത്തുക എന്നതാണ് മാനേജ്മെന്റിന്റെ പുതിയ നിർവചനം. ഞാൻ അതിൽ വിശ്വസിക്കുന്ന ആളാണ്. സഹപ്രവർത്തകരുടെ വിശ്വാസവും സ്നേഹാദരവും നേടിയാൽ മാത്രമേ ഈ ജോലി ഏറ്റവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

Content Summary : Periyar Tiger Reserve West Division DFO V. Harikrishnan talks about forest jobs

ബീറ്റ്ഫോറസ്റ്റ് ഓഫിസറെ കാത്തിരിക്കുന്ന ജോലികളെന്തൊക്കെ? അടുത്ത ഭാഗത്തിൽ വായിക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT