ചാറ്റ് ജിപിടി റെസ്യൂമെ എഴുതിയാൽ ജോലി കിട്ടുമോ?
തൊഴിലന്വേഷകർ തങ്ങളുടെ റെസ്യൂമെകളും കവർ ലെറ്ററുകളും എഴുതാനായി ചാറ്റ് ജിപിടി പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്. 46 ശതമാനം പേർ ഇത്തരത്തിൽ ചെയ്യുന്നു. 78 ശതമാനം തൊഴിലന്വേഷകർ പറയുന്നത്, എഐ സംവിധാനങ്ങൾ ഉപയോഗിച്ചാൽ കമ്പനികളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടുന്നുണ്ടെന്നാണ്. എഐ അധിഷ്ഠിത ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്‌റ്റ്‌വെയറുകൾ ഉപയോഗപ്രദമാണെന്നും സർവേയിൽ അഭിപ്രായമുണർന്നു. 2286 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 18 മുതൽ 64 വയസ്സുവരെയുള്ളവർ ഉൾപ്പെടുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ചാറ്റ് ജിപിടി പോലുള്ളവ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനായി ഉപയോഗിക്കപ്പെടുമോ? ഉണ്ടെന്നാണ് ഓപ്പൺ എഐ സിഇഒ ആയ സാം ആൾട്മാൻ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുമോയെന്നതു സംബന്ധിച്ച് യുഎസ് സെനറ്റിൽ നടത്തിയ ഹിയറിങ്ങിലായിരുന്നു അദ്ദേഹംഅഭിപ്രായപ്രകടനം നടത്തിയത്. തിരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് പലമേഖലകളിലേക്കും കടന്നുകയറ്റം നടത്തിക്കഴിഞ്ഞിരിക്കുന്നു. തൊഴിൽരംഗത്തും ഇതിന്റെ കടന്നുകയറ്റം വരും വർഷങ്ങളിൽ ശക്തമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 2024 ആകുമ്പോ ഴേക്കും 43 ശതമാനം റിക്രൂട്ടർമാർ എഐ ഉപയോഗിച്ച് ഇന്റർവ്യൂകൾ നടത്തുമെന്ന് പ്രശസ്ത തൊഴിൽപോർട്ടലായ റെസ്യൂമി ബിൽഡർ പറയുന്നു. ഇവർ നടത്തിയ സർവേപ്രകാരം ലഭിച്ചതാണ് ഈ വിവരം.15 ശതമാനം കമ്പനികൾ തങ്ങളുടെ ഹയറിങ് പ്രക്രിയയുടെ തുടക്കം മുതൽ അവസാനം വരെയുള്ള കാര്യങ്ങളിൽ എഐയുടെ സൗകര്യങ്ങൾ ഉപയോഗിക്കുമെന്നാണു സർവേയിൽ പറഞ്ഞത്.
എന്നാൽ സർവേയിൽ പങ്കെടുത്ത 32 ശതമാനം കമ്പനികൾ, ഹയറിങ് പ്രക്രിയയിൽ എഐ ഉപയോഗിക്കാൻ തങ്ങൾക്കൊരു പദ്ധതിയുമില്ലെന്ന് അറിയിച്ചിട്ടുണ്ട്. 65 ശതമാനം കമ്പനികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഹയറിങ് പ്രക്രിയ കൂടുതൽ കുറ്റമറ്റതാക്കുമെന്ന അഭിപ്രായക്കാരാണ്. എന്നാൽ 14 ശതമാനം പേർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹയറിങ് നിലവാരം കുറയ്ക്കുമെന്നും 21 ശതമാനം പേർ പ്രത്യേകിച്ച് യാതൊരു മാറ്റങ്ങളും ഇതുകൊണ്ടു സംഭവിക്കില്ലെന്നും അഭിപ്രായപ്പെടുന്നു.
തൊഴിലന്വേഷകർ തങ്ങളുടെ റെസ്യൂമെകളും കവർ ലെറ്ററുകളും എഴുതാനായി ചാറ്റ് ജിപിടി പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്. 46 ശതമാനം പേർ ഇത്തരത്തിൽ ചെയ്യുന്നു. 78 ശതമാനം തൊഴിലന്വേഷകർ പറയുന്നത്, എഐ സംവിധാനങ്ങൾ ഉപയോഗിച്ചാൽ കമ്പനികളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടുന്നുണ്ടെന്നാണ്. എഐ അധിഷ്ഠിത ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്‌റ്റ്‌വെയറുകൾ ഉപയോഗപ്രദമാണെന്നും സർവേയിൽ അഭിപ്രായമുണർന്നു. 2286 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 18 മുതൽ 64 വയസ്സുവരെയുള്ളവർ ഉൾപ്പെടുന്നു.
എഐ കൊണ്ട് കുറച്ചുസമയത്തിനുള്ളിൽ മികവുറ്റ റെസ്യൂമെകൾ സൃഷ്ടിക്കാമെന്നുള്ളത് മികച്ച കാര്യമാണെന്ന് പല ഉദ്യോഗാർഥികളും പറയുന്നു. ചില പ്ലാറ്റ്ഫോമുകളിൽ അപേക്ഷിക്കാൻ പോകുന്ന ജോലിയുടെ പേര് നൽകിയാൽ തന്നെ മികവേറിയ റെസ്യൂമെകൾ സൃഷ്ടിക്കപ്പെടും. എഐ അധിഷ്ഠിത റെസ്യൂം ഒപ്റ്റിമൈസേഷൻ ടൂളുകൾ ഉപയോഗിച്ച് റെസ്യൂമെകൾ വളരെ ഷാർപ്പായി തയാറാക്കാനും പറ്റും.
മറ്റൊന്ന് തൊഴിൽതിരയലാണ്. ജോബ് സെർച് ഇന്ന് വളരെ സങ്കീർണമായ പ്രക്രിയയാണ്. ലിസ്റ്റിങ്ങുകൾ നോക്കണം, അതിൽ തന്നെ തങ്ങളുടെ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിലുമൊക്കെയുള്ള ജോലികളാ ണോയെന്നറിയണം അങ്ങനെ പല കടമ്പകൾ. ഇതൊക്കെ ലഘൂകരിക്കാൻ എഐ സഹായിക്കും. അതുപോലെ തന്നെ മികച്ച ബന്ധങ്ങൾ വളർത്തി നെറ്റ്‌വർക്കിങ് ശൃംഖല വിപുലീകരിക്കാനും ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്തു തരാനുമൊക്കെ എഐ ടൂളുകളുണ്ട്.
Content Summary : How to use AI to find and land a job