പലതിനോടും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തോന്നാറുണ്ടോ?; പാതി അറിയാതെ പൂർണ്ണമായും അറിയാൻ ശ്രമിക്കാം
ആദ്യമായി സ്കൂളിൽ പോയത് ഇഷ്ടത്തോടെ ചെയ്ത ആരുമുണ്ടാകില്ല. ആ അനിഷ്ടം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.
ആദ്യമായി സ്കൂളിൽ പോയത് ഇഷ്ടത്തോടെ ചെയ്ത ആരുമുണ്ടാകില്ല. ആ അനിഷ്ടം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.
ആദ്യമായി സ്കൂളിൽ പോയത് ഇഷ്ടത്തോടെ ചെയ്ത ആരുമുണ്ടാകില്ല. ആ അനിഷ്ടം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.
ജീവിതപ്രശ്നങ്ങൾ അയാളെ വല്ലാതെ അലട്ടിയിരുന്നു. വീട്ടുവാടക, മക്കളുടെ വിദ്യാഭ്യാസച്ചെലവ്, ബന്ധുക്കളുടെ തുടരെയുള്ള സന്ദർശനം തുടങ്ങിയവയിലെല്ലാം അയാൾ അസ്വസ്ഥനായിരുന്നു. ഇതിനിടെ സംശയം ചോദിച്ചുവന്ന മകനെ ദേഷ്യപ്പെട്ട് പറഞ്ഞയച്ചു. കുറച്ചുകഴിഞ്ഞപ്പോൾ വിഷമം തോന്നി അയാൾ മകന്റെ മുറിയിലെത്തി. ബുക്കിൽ എന്തോ എഴുതുന്നതിനിടെ അവൻ ഉറങ്ങിപ്പോയിരുന്നു. അയാൾ ബുക്ക് തുറന്നു നോക്കിയപ്പോൾ ചില കുറിപ്പുകൾ കണ്ടു. ആദ്യം ഇഷ്ടപ്പെടാത്തതും പിന്നെ നന്മയെന്നു തിരിച്ചറിഞ്ഞതുമായ കാര്യങ്ങൾ എന്നായിരുന്നു തലക്കെട്ട്. അവൻ ഇങ്ങനെ എഴുതിയിരുന്നു: പരീക്ഷ എനിക്കിഷ്ടമല്ല; പക്ഷേ, പരീക്ഷ കഴിയുമ്പോൾ അവധിയുണ്ട്. അലാറത്തിന്റെ ശബ്ദം ഇഷ്ടമല്ല. പക്ഷേ, അതു കേട്ടുണരുമ്പോഴാണ് ജീവിച്ചിരിക്കുന്നു എന്നുറപ്പാകുന്നത്. കയ്പുള്ള മരുന്നുകൾ വെറുപ്പാണ്, അവ കഴിക്കുമ്പോഴാണ് അസുഖം ഭേദമാകുന്നത്. അയാൾ കൂട്ടിച്ചേർത്ത് എഴുതി: വീട്ടുവാടക ഭാരമല്ല; വീടില്ലാത്ത എത്രപേരുണ്ട്. പഠനച്ചെലവ് അധികമല്ല; മക്കൾ നാടിന് ഉപകാരപ്പെടും. സന്ദർശകരാണ് സന്തോഷം സമ്മാനിക്കുന്നത്.
Read Also : പ്രശ്നങ്ങളെ അതിജീവിക്കുന്നവർ പ്രയോഗിക്കുന്നത് ഈ തന്ത്രം; ദുർവ്യാഖ്യാനം സ്വസ്ഥത കെടുത്തും
അടുത്തറിഞ്ഞും അനുഭവിച്ചും പുലർത്തുന്ന മനോഭാവമാണ് യാഥാർഥ്യത്തോടു ചേർന്നുനിൽക്കുന്നത്. പാതി അറിഞ്ഞും പുറംമാത്രം അറിഞ്ഞും രൂപപ്പെടുത്തുന്ന സമീപനങ്ങൾ നിരാശയ്ക്കും ആത്മനാശത്തിനും കാരണമാകും. ആദ്യകാഴ്ചയിലും ആകാശക്കാഴ്ചയിലും കാണുന്ന രൂപമായിരിക്കില്ല അടുത്തു ചെല്ലുമ്പോഴും അടുത്തിടപഴ കുമ്പോഴും. വിരസവും വിരൂപവുമായി തോന്നിയവ ആകർഷകവും ഗുണപ്രദവുമാകും. ആദ്യമായി സ്കൂളിൽ പോയത് ഇഷ്ടത്തോടെ ചെയ്ത ആരുമുണ്ടാകില്ല. ആ അനിഷ്ടം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.
വലുതാകുമ്പോൾ, വളർത്തിയവരെ കുറ്റപ്പെടുത്തിയേനെ. ആദ്യം എല്ലാം അരോചകമാണ്. അനുഭവിച്ചു പൊരുത്തപ്പെട്ടു കഴിയുമ്പോൾ ആസ്വദിച്ചു തുടങ്ങും. ഒന്നിനെയും ആഴത്തിലറിയാൻ ശ്രമിക്കാതെ അകലെ മാറിനിന്ന് വിധിനിർണയം നടത്തുന്നതാണ് അവയുടെ യഥാർഥമുഖം നഷ്ടപ്പെടാൻ കാരണം. ഇഷ്ടമുള്ളവ മാത്രം കാണുന്നവർക്ക് എല്ലാം കാണാൻ കഴിയില്ല. പ്രയോജനകരമായ പല കാഴ്ചകളും അവർക്കു നഷ്ടപ്പെടും. നിർബന്ധിത കാഴ്ചകൾ മാത്രം കാണുന്നവർക്കു സ്വന്തമായ തിരഞ്ഞെടുപ്പുപോലും ഉണ്ടാകില്ല. മറുപുറം കൂടി കാണുന്നവരുടെ കാഴ്ചയിൽ പൂർണതയുമുണ്ട് ദീർഘവീക്ഷണവുമുണ്ട്.
Content Summary : How to develop adaptability skills