‘പിള്ള മനസ്സിൽ കള്ളമില്ലെന്ന്’ ഒരു പഴഞ്ചൊല്ലുണ്ട്. അത് ഒരു പരിധിവരെ സത്യവുമാണ്. പക്ഷേ ചിലപ്പോഴൊക്കെ കുഞ്ഞുങ്ങൾ കള്ളം ചെയ്യാറുണ്ട്. അച്ഛനമ്മമാരോ, ഗുരുക്കന്മാരോ അതു കൈയോടെ പിടിക്കാറുമുണ്ട്. നല്ലവാക്ക് ചൊല്ലിക്കൊടുത്തും ചിലപ്പോഴൊക്കെ കുറച്ചൊക്കെ പേടിപ്പിച്ചും അവരെ നേരിന്റെ വഴികളിലേക്ക് കൈപിടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പിള്ള മനസ്സിൽ കള്ളമില്ലെന്ന്’ ഒരു പഴഞ്ചൊല്ലുണ്ട്. അത് ഒരു പരിധിവരെ സത്യവുമാണ്. പക്ഷേ ചിലപ്പോഴൊക്കെ കുഞ്ഞുങ്ങൾ കള്ളം ചെയ്യാറുണ്ട്. അച്ഛനമ്മമാരോ, ഗുരുക്കന്മാരോ അതു കൈയോടെ പിടിക്കാറുമുണ്ട്. നല്ലവാക്ക് ചൊല്ലിക്കൊടുത്തും ചിലപ്പോഴൊക്കെ കുറച്ചൊക്കെ പേടിപ്പിച്ചും അവരെ നേരിന്റെ വഴികളിലേക്ക് കൈപിടിച്ചു നടത്താറുണ്ട്. പക്ഷേ ഇവിടെയൊരു അധ്യാപിക ഒരു കുഞ്ഞു കള്ളത്തരത്തിന്റെ നേരഞ്ഞറിഞ്ഞപ്പോൾ നെഞ്ചുലഞ്ഞുപോയ ഒരു അനുഭവകഥയാണ് പങ്കുവയ്ക്കുന്നത്. ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഒരു പൊട്ടിക്കരച്ചിൽകൊണ്ട് ഗുരുവും ശിഷ്യയും പരസ്പരം സ്വാന്ത്വനിപ്പിച്ച കഥ ‘ മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ സ്വപ്ന എന്ന അധ്യാപിക പങ്കുവച്ചതിങ്ങനെ :- 

ADVERTISEMENT

അതൊരു  ഒണക്കാലമായിരുന്നു, ഓണപ്പരീക്ഷാക്കാലവും. ആയിടെ പുതിയതായി ക്ലാസ്സിനു ചേർന്ന സഹോദരിമാരെ എങ്ങനെ പരീക്ഷയ്ക്ക് പരിശീലിപ്പിക്കും എന്നു വിഷമിച്ച കാലവും. ഇളയ കുട്ടിയായ മൂന്നാം ക്ലാസ്സുകാരിയാണെങ്കിൽ ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം ഉള്ള കുട്ടിയായിരുന്നു. സ്വരങ്ങളും സ്വരചിഹ്നങ്ങളും സ്വനിമയും പരസ്പരം മറിപ്പോകുന്ന അവസ്ഥ അല്ല ദുരവസ്ഥ! മാതാപിതാക്കളാകട്ടെ വിദ്യാഭാസം കുറഞ്ഞവരാന്നെങ്കിലും മക്കളെ നന്നായി പഠിപ്പിക്കണമെന്ന തീവ്ര ആഗ്രഹമുള്ളവരും.  എങ്ങനെയൊക്കയൊ പരീക്ഷകൾ കഴിഞ്ഞു. ഓണാവധിക്കുശേഷം പരീക്ഷാപേപ്പറുകൾ കൊണ്ടുവന്നു മാർക്ക് രേഖെപ്പടുത്തിവെയ്ക്കുന്ന രീതി നമുക്കുണ്ട് ( പുരോഗതി മനസ്സിലാക്കാനാണ് ). മറ്റെല്ലാ പേപ്പറുകൾക്കും പത്തിൽ താഴെ മാത്രം മാർക്ക് വാങ്ങിയ ആ  ഇളയ കുട്ടി സയൻസിനു മാത്രം 49/50 വങ്ങിയതായി കണ്ടു. ഞാൻ വേറെ ക്ലാസ്സിൽ ആയിരുന്നതു കൊണ്ട് അത് പിന്നീട് അന്വേഷിക്കാമെന്ന് കരുതി.

ADVERTISEMENT

തൊട്ടടുത്ത ദിവസം തന്നെ ആ കുട്ടികളുടെ അച്ഛനുമമ്മയും അപ്രതീക്ഷമായി എന്നെ കാണാൻ വന്നു. ഞാൻ ഫയൽ എടുത്ത് കാര്യങ്ങൾ വിശദീകരിക്കവേ ആയമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുകയാണ് “ മിസ്സേ ആ 49 മാർക്ക് അവൾക്കു കിട്ടിയതല്ല. 49 മാർക്ക് കിട്ടിയ കുട്ടിയുടെ പേപ്പർ അവൾ ആരും കാണാതെ എടുത്ത് സ്വന്തം പേരെഴുതിയതാണ് അങ്ങനെ സ്കൂളിൽ പിടിച്ച് ഞങ്ങളെ വിളിപ്പിച്ചു. സ്കൂളിൽ പോയിട്ടു വരുന്ന വഴിയാണ്’’.

ADVERTISEMENT

എങ്ങനെയൊക്കയോ അവരെ സമാധാനിപ്പിച്ചു. പറഞ്ഞുവിട്ടതിനു ശേഷം ഞാൻ ആ മോളെ അടുത്തു വിളിച്ചു. ‘‘കുട്ടീ നീ എന്ത് അവിവേകമാണ് കാണിച്ചത്’’ ഞാൻചോദിച്ചു. ‘‘മിസ്സേ  എന്റെ അച്ഛനുമമ്മയും ഒരു ദിവസമെങ്കിലും സന്തോഷിക്കട്ടേയെന്നേ ഞാൻ വിചാരിച്ചുള്ളു. അവർക്ക് എപ്പോഴു എന്റെയും ചേച്ചിയുടെയും മാർക്ക് ഓർത്ത് വിഷമിക്കാനേ നേരമുള്ളു. അവൾ വിങ്ങിപ്പൊട്ടി. കൂടെ ഞാനും’’.

Content Summary : Career Cilumn Ente school diary - swapna anil share heart touching experience about her student

നിങ്ങൾ ഒരു അധ്യാപികയോ, അധ്യാപകനോ ആണോ?. അധ്യാപന സേവനത്തിന് ശേഷം വിരമിച്ചവരാണോ?. ഉള്ളു തൊട്ട, ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുഖങ്ങളെപ്പറ്റിയുള്ള ഓർമകൾ, അനുഭവങ്ങൾ മനോരമ ഓൺലൈൻ കരിയർ ചാനലിലൂടെ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ ചാനലിലെ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. രചനകളും ചിത്രങ്ങളും cutomersupport@mm.co.in എന്ന ഇ– മെയിലിലേക്ക് അയയ്ക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT