ആദ്യവർഷ സർവകലാശാലാ പരീക്ഷയിലെ പ്രകടനവും വിദ്യാർഥിയുടെ താൽപര്യവും പരിഗണിച്ച് രണ്ടാം വർഷാരംഭത്തിൽ സ്‌പെഷലൈസേഷനുള്ള ശാഖ തീരുമാനിക്കും. സ്കൾപ്ചർ, പെയിന്റിങ്, അപ്ലൈഡ് ആർട്ട് എന്നീ വിഷയങ്ങളിൽ 1:2:3 എന്ന അനുപാതത്തിൽ സീറ്റുകൾ വകയിരുത്തും. ആർട്ട് ഹിസ്റ്ററിക്കാരെ ആദ്യവർഷം തന്നെ ആ കോഴ്സിലേക്കു പ്രവേശിപ്പിക്കും. വാർഷിക ഫീസ് ഏകദേശം 3200 രൂപ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രകല, ശിൽപകല, പ്രയുക്‌തകല (അപ്ലൈഡ് ആർട്ട്), ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ 4 വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 12 വരെ സമർപ്പിക്കാം.  പരസ്യ രംഗത്തെ കുതിച്ചുചാട്ടം, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്‌സൈറ്റുകളുടെ രൂപകൽപനയിലെ വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുള്ള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെച്ചേർന്ന് അപ്ലൈഡ് ആർട്ടിന് ഇപ്പോൾ ഏറെ പ്രാധാന്യമുണ്ട്. ഫൈൻ ആർട്‌സ് ബിരുദധാരികൾക്ക് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അടക്കമുള്ള സ്‌ഥാപനങ്ങളിൽ വൈവിധ്യമാർന്ന ഡിസൈൻ പരിശീലനത്തിനും അവസരങ്ങളുണ്ട്.

Read Also : വിദ്യാഭ്യാസ വായ്പ വില്ലനായി ‘പണി’ കളയുമോ?; ശ്രദ്ധിക്കാം 4 കാര്യങ്ങൾ

ADVERTISEMENT

ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്‌ടു / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മിനിമം മാർക്ക് നിബന്ധനയില്ല. 2023 ഡിസംബർ 31ന് 17 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. ആദ്യവർഷം പൊതു ക്ലാസുകളും തുടർന്ന് ഏതെങ്കിലുമൊരു ശാഖയിലെ സ്‌പെഷലൈസേഷനുമാണ്. ആദ്യവർഷ സർവകലാശാലാ പരീക്ഷയിലെ പ്രകടനവും വിദ്യാർഥിയുടെ താൽപര്യവും പരിഗണിച്ച് രണ്ടാം വർഷാരംഭത്തിൽ സ്‌പെഷലൈസേഷനുള്ള ശാഖ തീരുമാനിക്കും. സ്കൾപ്ചർ, പെയിന്റിങ്, അപ്ലൈഡ് ആർട്ട് എന്നീ വിഷയങ്ങളിൽ 1:2:3 എന്ന അനുപാതത്തിൽ സീറ്റുകൾ വകയിരുത്തും. ആർട്ട് ഹിസ്റ്ററിക്കാരെ ആദ്യവർഷം തന്നെ ആ കോഴ്സിലേക്കു പ്രവേശിപ്പിക്കും. വാർഷിക ഫീസ് ഏകദേശം 3200 രൂപ.

∙കോഴ്സുകളെവിടെ?

ADVERTISEMENT

1. കോളജ് ഓഫ് ഫൈൻ ആർട്‌സ്, പാളയം, തിരുവനന്തപുരം- 695 033, കേരള സർവകലാശാല, 44 സീറ്റ് 

2. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ്, മാവേലിക്കര- 690 101, കേരള സർവകലാശാല, 41 സീറ്റ്

3. കോളജ് ഓഫ് ഫൈൻ ആർട്‌സ്, തൃശ്ശൂർ-680 020, കാലിക്കറ്റ് സർവകലാശാല, 48 സീറ്റ്. ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസിന് ഇവിടെ മാത്രം 7 സീറ്റ്. ഇതിലെ  താൽപര്യം അപേക്ഷയിൽ ചേർക്കണം. 

പ്രഫഷനൽ കോളജ് പ്രവേശനത്തിന് കേരള സർക്കാരിലെ സംവരണക്രമം  പാലിക്കും. ഭിന്നശേഷിക്കാർക്ക് 5% സീറ്റ് നീക്കിവച്ചിട്ടുണ്ട്. കേരളത്തിലെ വിമുക്‌തഭടന്മാരുടെ മക്കൾക്കായി ഒരു സീറ്റ് ഏതെങ്കിലുമൊരു സ്‌ഥാപനത്തിൽ പ്രത്യേകമായി കിട്ടും. ട്രാൻസ്ജെൻഡർ വിഭാഗത്തിന് 2 അധിക സീറ്റുകളുമുണ്ട്.

ADVERTISEMENT

∙ സിലക്‌ഷൻ

അഭിരുചി നിർണയപരീക്ഷയിൽ എഴുത്തും പ്രാക്ടിക്കലും അടക്കം 4 ഭാഗങ്ങൾ. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്സ് വിഭാഗക്കാർ 1, 2, 4 ഭാഗങ്ങളെഴുതണം. ഇതിന് ആകെ നാലര മണിക്കൂർ, 225 മാർക്ക്. ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് ശാഖയിൽ മാത്രം താൽപര്യമുള്ളവർ രണ്ടും മൂന്നും ഭാഗങ്ങൾ എഴുതിയാൽ മതി – 75 മിനിറ്റ്, 105 മാർക്ക്. 4 ശാഖകളിലേക്കും ശ്രമിക്കുന്നവർ 4 ഭാഗങ്ങളും എഴുതണം – അഞ്ചേകാൽ മണിക്കൂർ, 305 മാർക്ക്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങൾ. www.admissions.dtekerala.gov.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 600 രൂപ. പട്ടികവിഭാഗം 300 രൂപ. രേഖകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാർഡ് കോപ്പിയെടുത്തു സൂക്ഷിക്കുക; അയച്ചുകൊടുക്കേണ്ട. പൂർണവിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കാം.

Content Summary : Apply for the BFA Course