ചിരിച്ചുകൊണ്ടോ, ഗൗരവത്തിലോ?; അഭിമുഖത്തിൽ മറുപടി എങ്ങനെ വേണം
ആകാംക്ഷയും സമ്മർദ്ദവും കൂടുതലുള്ളവർക്ക് പൊതുവെ ചിരിക്കാനൽപം മടികാണും. പ്രത്യേകിച്ചും ആദ്യമായി കാണുന്നവരോട് ചിരിക്കാൻ അൽപം പ്രയാസം തന്നയാകും. പക്ഷേ അഭിമുഖത്തിനു പോകുമ്പോൾ ഈ പേടിയെയും മടിയെയുമൊക്കെ മനസ്സിനു പുറത്തു നിർത്തണം. ദുർമുഖത്തോടെ നെഗറ്റീവ് മറുപടി പറയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
ആകാംക്ഷയും സമ്മർദ്ദവും കൂടുതലുള്ളവർക്ക് പൊതുവെ ചിരിക്കാനൽപം മടികാണും. പ്രത്യേകിച്ചും ആദ്യമായി കാണുന്നവരോട് ചിരിക്കാൻ അൽപം പ്രയാസം തന്നയാകും. പക്ഷേ അഭിമുഖത്തിനു പോകുമ്പോൾ ഈ പേടിയെയും മടിയെയുമൊക്കെ മനസ്സിനു പുറത്തു നിർത്തണം. ദുർമുഖത്തോടെ നെഗറ്റീവ് മറുപടി പറയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
ആകാംക്ഷയും സമ്മർദ്ദവും കൂടുതലുള്ളവർക്ക് പൊതുവെ ചിരിക്കാനൽപം മടികാണും. പ്രത്യേകിച്ചും ആദ്യമായി കാണുന്നവരോട് ചിരിക്കാൻ അൽപം പ്രയാസം തന്നയാകും. പക്ഷേ അഭിമുഖത്തിനു പോകുമ്പോൾ ഈ പേടിയെയും മടിയെയുമൊക്കെ മനസ്സിനു പുറത്തു നിർത്തണം. ദുർമുഖത്തോടെ നെഗറ്റീവ് മറുപടി പറയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
ആകാംക്ഷയും സമ്മർദ്ദവും കൂടുതലുള്ളവർക്ക് പൊതുവെ ചിരിക്കാനൽപം മടികാണും. പ്രത്യേകിച്ച് ആദ്യമായി കാണുന്നവരോട്. പക്ഷേ അഭിമുഖത്തിനു പോകുമ്പോൾ ഈ പേടിയും മടിയുമൊക്കെ മനസ്സിനു പുറത്തു നിർത്തണം. ചോദ്യങ്ങൾക്ക് ദുർമുഖത്തോടെ, നെഗറ്റീവ് മറുപടി പറയാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. ചിരിച്ചുകൊണ്ട്, വളരെ പോസിറ്റീവ് ആയി, ആത്മവിശ്വാസത്തോടെ മറുപടി പറയാൻ ശ്രമിക്കണം. എന്താണ് അഭിമുഖമെന്നും അഭിമുഖത്തിൽ എങ്ങനെ പെരുമാറണമെന്നും താഴെപ്പറയുന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കാം.
Read Also : ഫാഷൻ ട്രെൻഡുകളും കടുംനിറങ്ങളും വേണ്ട, മറ്റ് ഉദ്യോഗാർഥികളുമായി ‘കത്തി’ വയ്ക്കരുത്
എന്താണ് അഭിമുഖം?
ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപ് അഭിമുഖം എന്താണെന്ന് കൃത്യമായി മനസ്സിലാക്കണം. അഭിമുഖം എന്നു കേൾക്കുമ്പോഴേ പലർക്കും ഭയവും സമ്മർദ്ദവുമൊക്കെ തോന്നാറുണ്ട്. അഭിമുഖം നടത്തുന്നയാളും അഭിമുഖത്തിനെത്തുന്നയാളും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളെയാണ് അഭിമുഖമെന്നു പറയുന്നത്. ജോലിയുടെ കാര്യത്തിൽ, ആ സംഭാഷണം കൊണ്ട് ഇരുവർക്കും പ്രയോജനം കിട്ടുന്നുണ്ട്. ഒരാൾക്ക് ജോലിയും മറ്റേയാൾക്ക് ജോലി ചെയ്യാൻ കാര്യക്ഷമതയുള്ള ഒരു ഉദ്യോഗസ്ഥനെയുമാണ് അഭിമുഖത്തിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സംഭാഷണത്തിലൂടെ പരസ്പരം മനസ്സിലാക്കാൻ ലഭിക്കുന്ന അവസരമാണെന്ന് മനസ്സിനെ ധരിപ്പിച്ചിട്ടു വേണം അഭിമുഖത്തിന് പോകാൻ.
ചിരിക്കണോ? ഗൗരവത്തോടെ സംസാരിക്കണോ?
അഭിമുഖത്തിൽ ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടു മറുപടി പറയണോ, ഗൗരവത്തോടെ സംസാരിക്കണോ എന്നൊക്കെ പലർക്കും സംശയം തോന്നാറുണ്ട്. ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ട് പോസിറ്റീവ് ആയ മറുപടി നൽകാം. അങ്ങനെ സംസാരിക്കുമ്പോൾ ഇന്റർവ്യൂ പാനലിന് മതിപ്പു കൂടും. ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലെങ്കിൽ അതു തുറന്നു പറയാനും ശ്രദ്ധിക്കണം.
സമ്മർദത്തെ എങ്ങനെ അതിജീവിക്കണം?
ചോദ്യം ചോദിക്കുന്നയാൾക്കും ഉത്തരം പറയുന്നയാൾക്കും അഭിമുഖം ഒരുപോലെ സമ്മർദ്ദം നൽകുന്ന പ്രക്രിയയാണ്. ജോലി ചെയ്യാൻ കാര്യപ്രാപ്തിയുള്ള, സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിക്കാൻ തയാറുള്ള, ഉത്തരവാദിത്തമുള്ള ജീവനക്കാരെ കണ്ടെത്താനാണ് അഭിമുഖം. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർഥികളുടെ കഴിവും കാര്യശേഷിയും പരിശോധിച്ച്, സ്ഥാപനത്തിനിണങ്ങുന്നവരെ തിരഞ്ഞെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അഭിമുഖം സംഘടിപ്പിക്കുന്നവർ നിറവേറ്റുന്നത്.
അധികൃതരെപ്പോലെ തന്നെ, അഭിമുഖത്തിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്കും സമ്മർദ്ദമുണ്ടാകും. ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ ലക്ഷ്യവും സ്വപ്നവുമുണ്ട്. അവ പൂർത്തീകരിക്കാൻ, ഈ ജോലിയിലൂടെ സാധിക്കുമോയെന്ന ആശങ്ക ഓരോ ഉദ്യോഗാർഥിക്കുമുണ്ടാകും. അത്തരം ആശങ്കകൾക്കുള്ള ഉത്തരങ്ങൾ അഭിമുഖത്തിനിടയിൽ കണ്ടെത്താം.
അഭിമുഖ സംഭാഷണത്തിലൂടെ ഇരുകൂട്ടർക്കും പരസ്പരം മനസ്സിലാക്കാൻ അവസരം ലഭിക്കുകയും ഇരുവരുടെയും ആശങ്കകൾ പരിഹരിക്കപ്പെടുകയും ചെയ്താൽ ധൈര്യമായി മുന്നോട്ടു പോകാം. പരസ്പരം സ്വീകാര്യമായ കാര്യങ്ങൾ ആശയവിനിമയത്തിലൂടെ വ്യക്തമായാൽ അടുത്ത പടി ഓഫർ ലെറ്റർ നൽകുക എന്നതാണ്. കമ്പനി ഉദ്യോഗാർഥിക്ക് ഓഫർ ലെറ്റർ നൽകുകയും ഉദ്യോഗാർഥി അത് സ്വീകരിക്കുകയും ചെയ്യുന്നതോടെ അഭിമുഖം എന്ന പ്രക്രിയ പൂർണമാകും. ഓഫർ ലെറ്റർ സ്വീകരിച്ച് കമ്പനി നൽകുന്ന അപ്പോയിന്റ്മെന്റ് ലെറ്ററുമായി ഉദ്യോഗാർഥിക്ക് സ്ഥാപനത്തിൽ ജോലിക്കു ചേരാം. ഒറ്റവാചകത്തിൽ അഭിമുഖത്തെ ഇങ്ങനെ വിശേഷിപ്പിക്കാം– Interview is actually a dialogue or conversation between set of interviewers and an interviewee and both the parties are in need of each.
Content Summary : Career Column - Mentor Spark - Career Snippets- Dr.Ajith Sankar Talks About How to behave in an interview