കുറ്റവാളികളുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫൊറൻസിക് സൈക്കോളജിസ്റ്റുകൾ പ്രത്യേകമായിത്തന്നെയുണ്ട്. ഇവർക്കെല്ലാം ഉയർന്ന ശമ്പളമാണു ലഭിക്കുന്നത്. എല്ലാക്കാലത്തും ഇവർക്ക് ഉയർന്ന തലത്തിൽ ജോലി അവസരങ്ങളുമുണ്ട്.

കുറ്റവാളികളുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫൊറൻസിക് സൈക്കോളജിസ്റ്റുകൾ പ്രത്യേകമായിത്തന്നെയുണ്ട്. ഇവർക്കെല്ലാം ഉയർന്ന ശമ്പളമാണു ലഭിക്കുന്നത്. എല്ലാക്കാലത്തും ഇവർക്ക് ഉയർന്ന തലത്തിൽ ജോലി അവസരങ്ങളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റവാളികളുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫൊറൻസിക് സൈക്കോളജിസ്റ്റുകൾ പ്രത്യേകമായിത്തന്നെയുണ്ട്. ഇവർക്കെല്ലാം ഉയർന്ന ശമ്പളമാണു ലഭിക്കുന്നത്. എല്ലാക്കാലത്തും ഇവർക്ക് ഉയർന്ന തലത്തിൽ ജോലി അവസരങ്ങളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനഃശാസ്ത്ര പഠനത്തിലെ പ്രമുഖ ശാഖകളിലൊന്നാണ് അബ്നോർമൽ സൈക്കോളജി. അസ്വഭാവിക പെരുമാറ്റങ്ങൾ മുതൽ ലഹരി വസ്തുക്കളോടുള്ള അടിമത്തം വരെ സ്വഭാവത്തിലെ വ്യതിയാനങ്ങളും വ്യത്യാസങ്ങളും പഠനത്തിനു വിധേയമാക്കി കാരണങ്ങൾ കണ്ടെത്തി പരിഹാരം തേടുന്ന ശാസ്ത്ര ശാഖയാണിത്. ഉയരത്തിൽ നിൽക്കുമ്പോഴുള്ള പേടി, ഇരുട്ടിനോടോ വെളിച്ചത്തിനോടോ ഉള്ള ഭയം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ പുതിയ തലമുറയിൽ വ്യാപകമാണ്. ഈ മേഖല വിശാലമായതിൽ ജോലിസാധ്യതകളും കൂടുതലാണ്. 

Read Also : ക്ലാസിലിരുന്നുറങ്ങുന്ന കുട്ടിയെ വിളിച്ചത് ഉപദേശിക്കാൻ; അവൻ നൽകിയ മറുപടി കേട്ട് സ്തബ്ധയായി

ADVERTISEMENT

ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ അസ്വാഭാവിക മാനസിക പ്രവണതകൾ മനസ്സിലാക്കി പ്രശ്ന പരിഹാരം കണ്ടെത്തുന്നവരാണ്. കൂടുതൽ ഗുരുതരമല്ലാത്ത പ്രശ്നങ്ങൾ കൗൺസലർമാർ തന്നെ ഇടപെട്ട് പരിഹരിക്കാറുണ്ട്. ഭക്ഷണ ശീലങ്ങൾ, ഉറക്കക്കുറവ്, അമിത ആകാംക്ഷ, ഉൽക്കണ്ഠ എന്നീ പ്രശ്നങ്ങളും വ്യാപകമാണ്. എന്നാൽ മദ്യം, ലഹരിമരുന്നുകൾ എന്നിവയോടുള്ള ആസക്തി കൂടി കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തോടെ ചികിത്സയുടെ ഗൗരവവും കൂടും. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവഹാനിക്കു വരെ ഇതു കാരണമായേക്കാം. ചെറുതും വലുതുമായ പ്രശ്നങ്ങൾ തുടക്കത്തിൽത്തന്നെ കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാമെന്നതിനൊപ്പം സന്തോഷകരവും ആരോഗ്യകരവുമായ ജീവിതവും ഉറപ്പാക്കാം എന്നത് മനഃശാസ്ത്ര പഠനത്തിന്റെ മൂല്യം കൂട്ടുന്നു. 

 

ക്ലിനിക്കൽ സൈക്കോളജി കരിയർ 

പിഎച്ച്ഡി നേടിയവരാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായി പ്രവർത്തിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത പ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ‌ ലൈസൻസും നേടേണ്ടതുണ്ട്. വിവിധ ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്തുകയാണ് ആദ്യ പടി. കൗൺസലിങ്ങിനും മരുന്നുകൾക്കും ഒപ്പം ശരിയായ പരിചരണം നൽകി ആരോഗ്യം വീണ്ടെടുക്കുകയാണ് ലക്ഷ്യം. കൗമാരം, യൗവനം, വാർധക്യം എന്നിങ്ങനെ വിവിധ പ്രായപരിധികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന ഒട്ടേറെപ്പേരും പുതിയ തലമുറയിലുണ്ട്. മരുന്നുകൾ ഉപയോഗിക്കാതെ തന്നെ പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാറുണ്ട്. കുറ്റവാളികളുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫൊറൻസിക് സൈക്കോളജിസ്റ്റുകൾ പ്രത്യേകമായിത്തന്നെയുണ്ട്. ഇവർക്കെല്ലാം ഉയർന്ന ശമ്പളമാണു ലഭിക്കുന്നത്. എല്ലാക്കാലത്തും ഇവർക്ക് ഉയർന്ന തലത്തിൽ ജോലി അവസരങ്ങളുമുണ്ട്. 

ADVERTISEMENT

 

കൗൺസലർമാർ

സൈക്കോളജി, കൗൺസലിങ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവരാണ് കൗൺസലർമാരായി പ്രവർ‌ത്തിക്കു ന്നത്. ചില രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങളിൽ ബിരുദമുള്ളവർക്കും പ്രാക്ടീസ് ചെയ്യാൻ അനുമതിയുണ്ട്. അകാരണമായ ദേഷ്യം, വിദ്വേഷം, ആകാംക്ഷ, ഉൽകണ്ഠ, ആത്മഹത്യാ പ്രവണത എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കാണ് പരിഹാരം കാണേണ്ടിവരാറുള്ളത്. പ്രിയപ്പെട്ടവരുടെ മരണം, വിവാഹ മോചനം, പ്രണയത്തകർച്ച തുടങ്ങിയ സാഹചര്യങ്ങളിലും കൗൺസലർമാരുടെ സേവനം ആവശ്യമായി വരാറുണ്ട്. വിവാഹ ബന്ധങ്ങളിലെ പ്രശ്നങ്ങളും കുറവല്ല. അമിത മദ്യപാനം പൊതുവെ സാധാരണ പ്രശ്നമായി ഉയർന്നുവരാറുണ്ട്.  

 

ADVERTISEMENT

സോഷ്യൽ വർക്കർ

ബിരുദാനന്തര ബിരുദം തന്നെയാണ് സോഷ്യൽ വർക്കറായി പ്രവർത്തിക്കാനും വേണ്ട അടിസ്ഥാന യോഗ്യത. ലൈസൻസും അത്യാവശ്യമാണ്. വിവിധ തരത്തിലുള്ള വൈകാരിക പ്രശ്നങ്ങളും മാനസിക വ്യതിയാനങ്ങളുമാണ് സാധാരണ നേരിടുന്ന പ്രശ്നങ്ങൾ. ഇവ ശരിയായ രീതിയിൽ പരിഹരിക്കാനാവുന്നില്ലെങ്കിൽ വിദഗ്ധ ഡോക്ടർമാരെയോ ആശുപത്രികളെയോ നിർദേശിക്കുന്നതും ജോലിയുടെ ഭാഗമാണ്. 

 

Content Summary : Best Abnormal Psychology Careers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT