ദൃശ്യങ്ങളുടെ പ്രളയത്തിലാണ് പുതിയ കാലത്ത് ഓരോ വ്യക്തിയും ജീവിക്കുന്നത്. കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റിലെ ആകർഷക ചിത്രം മുതൽ ടെലിവിഷൻ പരസ്യങ്ങൾ, ഫോണിലെ വിവിധ ആപ്പുകളിലെ എണ്ണമറ്റ ദൃശ്യങ്ങൾ എന്നിങ്ങനെ ഇതു നീളുന്നു. വാക്കുകളേക്കാൾ ദൃശ്യങ്ങളാണ് കൂടുതലായി സംസാരിക്കുന്നത്. ഏറ്റവും ആകർഷകമായ

ദൃശ്യങ്ങളുടെ പ്രളയത്തിലാണ് പുതിയ കാലത്ത് ഓരോ വ്യക്തിയും ജീവിക്കുന്നത്. കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റിലെ ആകർഷക ചിത്രം മുതൽ ടെലിവിഷൻ പരസ്യങ്ങൾ, ഫോണിലെ വിവിധ ആപ്പുകളിലെ എണ്ണമറ്റ ദൃശ്യങ്ങൾ എന്നിങ്ങനെ ഇതു നീളുന്നു. വാക്കുകളേക്കാൾ ദൃശ്യങ്ങളാണ് കൂടുതലായി സംസാരിക്കുന്നത്. ഏറ്റവും ആകർഷകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യങ്ങളുടെ പ്രളയത്തിലാണ് പുതിയ കാലത്ത് ഓരോ വ്യക്തിയും ജീവിക്കുന്നത്. കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റിലെ ആകർഷക ചിത്രം മുതൽ ടെലിവിഷൻ പരസ്യങ്ങൾ, ഫോണിലെ വിവിധ ആപ്പുകളിലെ എണ്ണമറ്റ ദൃശ്യങ്ങൾ എന്നിങ്ങനെ ഇതു നീളുന്നു. വാക്കുകളേക്കാൾ ദൃശ്യങ്ങളാണ് കൂടുതലായി സംസാരിക്കുന്നത്. ഏറ്റവും ആകർഷകമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യങ്ങളുടെ പ്രളയത്തിലാണ് പുതിയ കാലത്ത് ഓരോ വ്യക്തിയും ജീവിക്കുന്നത്. കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റിലെ ആകർഷക ചിത്രം മുതൽ ടെലിവിഷൻ പരസ്യങ്ങൾ, ഫോണിലെ വിവിധ ആപ്പുകളിലെ എണ്ണമറ്റ ദൃശ്യങ്ങൾ എന്നിങ്ങനെ ഇതു നീളുന്നു. വാക്കുകളേക്കാൾ ദൃശ്യങ്ങളാണ് കൂടുതലായി സംസാരിക്കുന്നത്. ഏറ്റവും ആകർഷകമായ ദൃശ്യം ഒരുക്കുക എന്നതാണ് വെല്ലുവിളി. ചലനചിത്രങ്ങളേക്കാൾ ആയുസ്സുണ്ട് ദൃശ്യങ്ങൾക്ക്. എന്നാൽ ഇവ തയാറാക്കാൻ ഭാവനയ്ക്കൊപ്പം സാങ്കേതിക ജ്ഞാനവും വേണം. 

Read Also : ഈ മൂന്നു ജോലികൾ തിരഞ്ഞെടുത്താൽ ഉയർന്ന ശമ്പളത്തോടെ ലോകത്തെവിടെയും ജോലി ഉറപ്പ്

ADVERTISEMENT

മിക്ക കോളജുകളിലും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ കോഴ്സുകളുണ്ട്. ഗ്രാഫിക് ഡിസൈൻ, കമ്മ്യൂണിക്കേഷൻ സ്കിൽ, ആർട്– വിഷ്വൽ മീഡിയ എന്നിങ്ങനെ പല പേരുകളിലാണ് കോഴ്സുകളുള്ളത്. വെബ്സൈറ്റ് ഡിസൈനിങ് മുതൽ ഫോട്ടോ ജേണലിസ്റ്റ് വരെ നീളുന്ന ജോലികളുമുണ്ട്. ജോലിയുടെ സ്വഭാവവും ശമ്പളവും വച്ചു നോക്കിയാൽ മികച്ച കരിയറാണ് വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗമെന്നു ശുപാർശ ചെയ്യാൻ മടിക്കേണ്ടതില്ല. 

 

ഗ്രാഫിക് ഡിസൈനർ

ഉൽപന്നങ്ങളെ ആകർഷകമാക്കുന്ന ദൃശ്യങ്ങൾ തയാറാക്കുകയാണ് ഗ്രാഫിക് ഡിസൈനർമാരുടെ ജോലി. പ്രിന്റ്, ഡിജിറ്റൽ മാധ്യമങ്ങൾക്കുവേണ്ടി വ്യത്യസ്ത ഡിസൈനുകളാണു വേണ്ടത്. ബുക്സ് , മാഗസിൻ എന്നിവ ഡിസൈൻ ചെയ്യുന്നവരും പോസ്റ്റർ, ഹോർഡിങ് എന്നിവ തയാറാക്കുന്നവരുമുണ്ട്. ഇൻഡിസൈൻ, ഫോട്ടോഷോപ് ഉൾപ്പെടെ വ്യത്യസ്ത സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. കൈ കൊണ്ട് നേരിട്ട് വരയ്ക്കുന്നവരും കുറവല്ല. സങ്കീർണമായ ആശയങ്ങൾ ലളിതമായും വേഗം മനസ്സിലാകുന്ന രീതിയിലും അവതരിപ്പിക്കാനുള്ള കഴിവാണു വേണ്ടത്. 

ADVERTISEMENT

 

വെബ്, ആപ് ഡിസൈനർ 

ഗ്രാഫിക് ഡിസൈനർ തയാറാക്കുന്ന ഇലസ്ട്രേഷൻ വെബ്സൈറ്റിലാണു വരുന്നത്. വെബ് സൈറ്റ് തയാറാക്കുന്നതും ഈ രംഗത്തെ ആകർഷകമായ ജോലിയാണ്. കളർ, ഗ്രാഫിക്സ്, ആകർഷകമായ വരികൾ എന്നിവ ഉപയോഗിച്ചാണു വെബ്സൈറ്റ് തയാറാക്കുന്നത്. വിവിധ സേവനങ്ങൾക്കും ആവശ്യങ്ങൾക്കുമായി മൊബൈൽ ആപ്പുകൾ തുടങ്ങുന്നതു കൂടിയതോടെ ഡിജിറ്റൽ രംഗത്ത് വെബ്, ആപ് ഡിസൈനർമാരുടെ ആവശ്യവും വർധിച്ചിച്ചു. കലാപരമായ കഴിവുകൾക്കൊപ്പം പുത്തൻ സാങ്കേതിക വിദ്യകളിലെ അറിവും കൂടിയാകുമ്പോൾ മികച്ച ശമ്പളത്തിൽ ജോലി ലഭിക്കാനുള്ള സാധ്യതയുമേറി. 

 

ADVERTISEMENT

അ‍‍ഡ്വടൈസിങ്

ഓരോ പുതിയ ഉൽപന്നത്തെയും മനസ്സിൽ പതിപ്പിക്കുന്നത് പരസ്യങ്ങളാണ്. പരസ്യം പരാജയപ്പെട്ടാൽ ഉൽപന്നം എത്ര മികച്ചതായിട്ടും കാര്യമില്ല. ലോഗോ, ഐക്കൺ, ഇമോജി, ആകർഷക ദൃശ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് പരസ്യം തയാറാക്കുന്നവർ ഉൽപന്നങ്ങളെ ജനപ്രിയമാക്കുന്നത്. വർത്തമാന പത്രങ്ങൾ, അച്ചടിച്ച പുസ്തകങ്ങൾ, മാഗസിനുകൾ, അറിയിപ്പുകൾ, ബ്രോഷറുകൾ എന്നിവയിലും ഡിജിറ്റൽ മാധ്യമങ്ങളിലും പരസ്യങ്ങൾക്കു സ്ഥാനമുണ്ട്. 

 

വിഡിയോ എഡിറ്റർ

വിഷ്വൽ ഉപയോഗിച്ചുള്ള ആശയ വിനിമയത്തിൽ കഴിവു തെളിയിച്ചവർക്ക് കേവലം ദൃശ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമില്ല. വിഡിയോകളാണ് പുതിയ കാലത്തെ ട്രെൻഡ്. സമർഥമായ എഡിറ്റിങ്ങിലൂടെയാണ് വിഡിയോ ആകർഷകമാക്കുന്നത്. മ്യൂസിക്, സൗണ്ട് ഇഫക്ട് എന്നിവ ആവശ്യാനുസരണം ചേർക്കാറുണ്ട്. 

 

ഫോട്ടോ ജേണലിസ്റ്റ്

ആയിരം വാക്കുകളേക്കാൾ ശക്തി ഒറ്റ ദൃശ്യത്തിനുണ്ടെന്ന വസ്തുതയ്ക്ക് പുതിയ കാലത്തും മാറ്റമൊന്നുമില്ല. ഒരു കഥ പൂർണമായി പറയാൻ പലപ്പോഴും ദൃശ്യങ്ങൾക്കു കഴിയും. വാക്കുകളേക്കാൾ കാര്യക്ഷമമായി ഇതു ചെയ്യാനും കഴിയും. ഒരു ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള റിപ്പോർട്ടിനേക്കാളും പലപ്പോഴും ശ്രദ്ധിക്കപ്പെടുക ആക്രമണത്തിന്റെ ഇരയായ കുട്ടിയുടെ കണ്ണിലെ ഭീതിയായിരിക്കും. ഇങ്ങനെ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്ത ഫ്രെയിമുകളിലൂടെ ഫോട്ടോ ജേണലിസ്റ്റ് ശ്രദ്ധ നേടുന്നു. ഫോട്ടോ ജേണലിസ്റ്റുകൾക്ക് എല്ലാക്കാലത്തും അവസരങ്ങളുമുണ്ട്. 

Read Also : വിദ്യാർഥി കുടിയേറ്റം: ആശങ്കവേണ്ട, വെല്ലുവിളികളെ ഇങ്ങനെ നേരിടാം

ആർട്,ഡിസൈൻ ഡയറക്ടർ 

ഒന്നിലേറെ വ്യക്തികളെയും ഘടകങ്ങളെയും ഏകോപിപ്പിച്ചാണ് ഡിസൈൻ എന്നത് പൂർണമാകുന്നത്. ഇതിന് കൃത്യമായ സംഘാടനവും ഏകോപനവും വേണം. വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്തെ എല്ലാ പ്രവർത്തനങ്ങൾക്കും സംഘാടകന്റെ ആവശ്യമുണ്ട്. കലാപരമായ കഴിവും നേതൃപാടവവും ഒരുമിക്കുമ്പോഴാണ് ഡയറക്ടർ ജനിക്കുന്നത്.

 

കമ്മ്യൂണിക്കേഷൻസ് മാനേജർ

വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്ത് മാനേജർമാരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായ ആശയ വിനിമയമാണ് ഇവരുടെ കരുത്ത്. വാക്കുകൾ, ദൃശ്യങ്ങൾ, വിഡിയോകൾ എന്നിവയിലൂടെയാണ് സന്ദേശങ്ങൾ കൈമാറുന്നത്. 

 

ഡിസൈൻ എജ്യുക്കേഷൻ

വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്തു കഴിവു തെളിയിച്ചവർ പുതിയ തലമുറയ്ക്ക് തങ്ങൾ ആർജിച്ച അറിവ് കൈമാറുന്നു. ഇതിനു വേണ്ടി സ്കൂൾ, കോളജ് തലങ്ങളിൽ പഠന സംവിധാനങ്ങളുണ്ട്. നേരിട്ടുള്ള ക്ലാസ്സിനു പുറമേ ഓൺലൈൻ ക്ലാസ്സുകളും ഇന്നു പ്രചാരത്തിലുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ താൽപര്യവും അഭിരുചിയുമുള്ളവർക്ക് ഈ രംഗത്തു കഴിവു തെളിയിച്ചവരുടെ അനുഭവങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ടാവും. സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടെ ഓരോ ദിവസവും മാറ്റങ്ങൾക്കു വിധേയമാവുകയുമാണ്. മുതിർന്നവരുടെ അഭിപ്രായങ്ങളിൽ നിന്നും നിർദേശങ്ങളിൽ നിന്നുമാണ് പുതിയ തലമുറ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. 

 

Content Summary : 8 Jobs You Can Get With a Degree in Visual Communications

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT