പ്രായം 50 വയസ്സ്, ജോലി- ടാറ്റൂ ആർട്ടിസ്റ്റ്, ടിവി അവതാകരൻ, പാമ്പുപിടിത്തക്കാരൻ, പ്രകൃതിസ്‌നേഹി. പാമ്പുപിടിത്തക്കാരിലെ രാജ്യാന്തര സെലിബ്രിറ്റിയാണ് സൈമൺ കീസ്. നാഷനൽ ജ്യോഗ്രഫിക് ചാനലിലെ സ്‌നേക് സിറ്റി എന്ന പ്രോഗ്രാം വഴി ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധരെ സൃഷ്ടിച്ചിട്ടുണ്ട് കീസ്. വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം 50 വയസ്സ്, ജോലി- ടാറ്റൂ ആർട്ടിസ്റ്റ്, ടിവി അവതാകരൻ, പാമ്പുപിടിത്തക്കാരൻ, പ്രകൃതിസ്‌നേഹി. പാമ്പുപിടിത്തക്കാരിലെ രാജ്യാന്തര സെലിബ്രിറ്റിയാണ് സൈമൺ കീസ്. നാഷനൽ ജ്യോഗ്രഫിക് ചാനലിലെ സ്‌നേക് സിറ്റി എന്ന പ്രോഗ്രാം വഴി ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധരെ സൃഷ്ടിച്ചിട്ടുണ്ട് കീസ്. വളരെ ചെറുപ്പത്തിൽ തന്നെ സൈമൺ കീസിന് മൃഗസ്‌നേഹം, വിശിഷ്യാ പാമ്പുകൾ ഉൾപ്പെടെയുള്ള ഉരഗങ്ങളോടുള്ള സ്‌നേഹം തുടങ്ങി. രാജ്യാന്തരമായ പാമ്പുദിനമായ ഇന്ന് സൈമൺ കീസിന്‌റെ ജീവിതകഥ കേൾക്കാം.

Read Also : ശമ്പളം ഏറെ മികച്ചത് ; ധൈര്യമായി തിരഞ്ഞെടുക്കാം 8 ജോലികൾ

ADVERTISEMENT

വളരെ ദുഷ്‌കരമായ ഒരു പ്രവൃത്തിയായി കണക്കാക്കിയിരുന്ന പാമ്പുപിടിത്തം ലളിതമാക്കി അവതരിപ്പിച്ചാണ് സൈമൺ കീസ് പ്രശസ്തി നേടിയത്. ധാരാളം പ്രകൃതി സ്‌നേഹികളുടെ പ്രത്യേകിച്ച് പാമ്പുസ്‌നേഹികളുടെ സ്‌നേഹത്തിനും ആരാധനയ്ക്കും പാത്രമാകാൻ ഇതുവഴി സൈമണു കഴിഞ്ഞു. പാമ്പുകളെ പിടികൂടിയ ശേഷം അവയെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളി ലേക്ക് തുറന്നു വിടുന്നതാണ് സൈമണി ന്റെ രീതി. ശരീരം മുഴുവൻ ടാറ്റൂ അടിച്ചി ട്ടുള്ള സൈമൺ ഒന്നാന്തരമൊരു ടാറ്റൂ ആർട്ടിസ്റ്റുമാണ്.

ADVERTISEMENT

1974 ജൂലൈ 15ന് ഇംഗ്ലണ്ടിലാണ് സൈമൺ ജനിച്ചത്.ഹെർപറ്റോളജിസ്റ്റ് കൂടിയായ സിയൂക്‌സി ഗില്ലെറ്റാണ് ജീവിതപങ്കാളി. സിയൂക്‌സിയും സൈമണൊപ്പം ഷോയിൽ പങ്കെടുക്കുന്നുണ്ട്. കുട്ടിക്കാലത്ത് പഠനത്തിൽ അത്ര മിടുക്കനല്ലായിരുന്നു സൈമൺ. പുസ്തകങ്ങൾ വായിക്കുന്നതൊക്കെ നന്നേ കുറവ്. എന്നാൽ ഉരഗങ്ങളോട് താൽപര്യം തോന്നിത്തുടങ്ങിയ ശേഷം ഇവയെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹം തേടിപ്പിടിച്ച് വായിച്ചുതുടങ്ങി. വീടിനു സമീപമുള്ള പറമ്പിൽനിന്ന് 10 വയസ്സുള്ളപ്പോഴാണ് ആദ്യമായി സൈമൺ ഒരു പാമ്പിനെപ്പിടിച്ചത്. 12 വയസ്സുമുതൽ അദ്ദേഹം പാമ്പുകളെ കൂടെ വളർത്തി ത്തുടങ്ങി.

ADVERTISEMENT

നാഷനൽ ജ്യോഗ്രഫിക്കിലെ സ്‌നേക് സിറ്റി എന്ന പ്രോഗ്രാമാണ് സൈമണെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയത്. വിവിധയിനം പാമ്പുകളെ സൈമൺ പിടികൂടുന്നതും അവയെ വിട്ടയയ്ക്കുന്നതുമാണ് ഷോയുടെ ഹൈലൈറ്റ്. 2014 മുതൽ ഈ ഷോ സംപ്രേക്ഷണം ചെയ്തു വരുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമായാണ് ജീവിക്കുന്നത്. ദക്ഷിണാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നായി നൂറിലേറെ പാമ്പുകളെ സൈമൺ പിടിച്ചിട്ടുണ്ട്. ഇതിന്‌റെ ഭാഗമായി  ധാരാളം തവണ കടിയേറ്റിട്ടുമുണ്ട്. ഒരുകാലത്ത് തന്‌റെ കിടക്കമുറിയിൽ 88 വിഷപ്പാമ്പുകൾ ഉണ്ടായിരുന്നെന്ന് പറഞ്ഞ് സൈമൺ കീസ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

Content Summary : Career story of snake catcher Siomn Key's