വൈവിധ്യമാർന്ന ഒരു സിലബസാണ് ഈ കോഴ്‌സിനുള്ളത്. പലസ്ഥലങ്ങളിലായാണ് കോഴ്‌സ്. 25 സീറ്റുകളുണ്ടാകുമെന്ന് വെബ്‌സൈറ്റ് വിവരം നൽകുന്നു. 18 മുതൽ 51 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

വൈവിധ്യമാർന്ന ഒരു സിലബസാണ് ഈ കോഴ്‌സിനുള്ളത്. പലസ്ഥലങ്ങളിലായാണ് കോഴ്‌സ്. 25 സീറ്റുകളുണ്ടാകുമെന്ന് വെബ്‌സൈറ്റ് വിവരം നൽകുന്നു. 18 മുതൽ 51 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാർന്ന ഒരു സിലബസാണ് ഈ കോഴ്‌സിനുള്ളത്. പലസ്ഥലങ്ങളിലായാണ് കോഴ്‌സ്. 25 സീറ്റുകളുണ്ടാകുമെന്ന് വെബ്‌സൈറ്റ് വിവരം നൽകുന്നു. 18 മുതൽ 51 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക പാമ്പുദിനം. ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടികളും മരണങ്ങളും നടക്കുന്ന രാജ്യമാണ് ഇന്ത്യ. മുന്നൂറിലധികം വിഭാഗങ്ങളിലുള്ള പാമ്പുകൾ നമ്മുടെ രാജ്യത്തുണ്ട്. ഇതിൽ 120 ഓളം ഇനങ്ങൾ വലുതും ചെറുതുമായ രീതിയിൽ വിഷമുള്ളതുമാണ്. ജനവാസമേഖലകളിലും കൃഷിസ്ഥലങ്ങളിലുമൊക്കെ പാമ്പുകൾ ഇന്ത്യയിൽ സാധാരണമായി കടന്നു ചെല്ലാറുണ്ട്. അതിനാൽ തന്നെ പാമ്പുപിടിത്തവും മറ്റു പ്രവർത്തനങ്ങളുമൊക്കെ ഇന്ത്യയിൽ വളരെ അത്യാവശ്യമാണ്. എന്നാൽ ഈ മേഖലയിൽ രാജ്യത്ത് അത്ര വികാസം ഉണ്ടായിട്ടുമില്ല.പാമ്പുപിടിത്തത്തെ അക്കാദമിക രീതിയിൽ ഇന്ന് ലോകരാജ്യങ്ങൾ സമീപിക്കാറുണ്ട്. പ്രതിവിഷങ്ങൾ ഉണ്ടാക്കുന്ന മരുന്നുകമ്പനികൾക്കും വലിയതോതിൽ പാമ്പുപിടിത്തക്കാരുടെ സേവനം ആവശ്യമാണ്.

Read Also : ഈ മൂന്നു ജോലികൾ തിരഞ്ഞെടുത്താൽ ഉയർന്ന ശമ്പളത്തോടെ ലോകത്തെവിടെയും ജോലി ഉറപ്പ് 

ADVERTISEMENT

കേരളത്തിലെ വനംവകുപ്പ് 2020ൽ പാമ്പുപിടിത്തത്തെക്കുറിച്ച് ഒരു കോഴ്‌സ് നടപ്പിൽവരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൈസൻസ് പാമ്പുപിടിത്തക്കാർക്ക് കർശനമാക്കുമെന്നും അന്നു പറഞ്ഞു. ആദ്യഘട്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പിന്നീട് താൽപര്യമുള്ള പൊതുജനങ്ങൾക്കുമായി കോഴ്‌സ് നടത്തുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. കേരളത്തിൽ 100ൽ ഏറെ ഇനങ്ങളിൽ പാമ്പുകളുണ്ട്. ഇവയിൽ 20ൽ അധികം എണ്ണം വിഷമുള്ളതാണ്.

 

കർണാടകയിലെ തീർഥഹള്ളിയിലുള്ള കലിംഗ സെന്റർ ഫോർ റെയിൻഫോറസ്റ്റ് ഇക്കോളജി സ്‌റ്റോം എന്ന പേരിൽ ഒരു വർക്‌ഷോപ് നടത്തുന്നുണ്ട്. പാമ്പുകളെ പിടിക്കുന്നത് എങ്ങനെ? പാമ്പുകടിയേറ്റാലുള്ള പ്രാഥമിക ശുശ്രൂഷകൾ എന്തെല്ലാം തുടങ്ങി വൈവിധ്യമാർന്ന ഒരു സിലബസാണ് ഈ കോഴ്‌സിനുള്ളത്. പലസ്ഥലങ്ങളിലായാണ് കോഴ്‌സ്. 25 സീറ്റുകളുണ്ടാകുമെന്ന് വെബ്‌സൈറ്റ് വിവരം നൽകുന്നു. 18 മുതൽ 51 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

 

ADVERTISEMENT

2015ലാണ് പാമ്പുപിടിത്തം സംബന്ധിച്ച് ചിട്ടയായിട്ടുള്ള ആദ്യ കോഴ്‌സ് ഇന്ത്യയിലെ ഒരു സ്ഥാപനം ഓഫർ ചെയ്തത്. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള സ്‌നേക് റിസർച് ഓർഗനൈസേഷൻ ആയിരുന്നു ആ സ്ഥാപനം.പാമ്പുകളെപ്പറ്റി ധാരാളം പഠനം നടത്തിയിട്ടുള്ള മുകേഷ് ഇംഗ്ലെയാണ് സ്‌നേക് റിസർച് ഓർഗനൈസേഷനു പിന്നിൽ. വേറെയും സന്നദ്ധ സംഘടനകൾ പാമ്പുപിടിത്തത്തിൽ പരിശീലനവും കോഴ്‌സുകളും നൽകുന്നുണ്ട്.സൂറത്തിലെ നേച്ചർ ക്ലബ് സ്‌നേക് റസ്‌ക്യൂ ട്രെയിനിങ് പ്രോഗ്രാം മുൻപ് നടത്തുന്നുണ്ടായിരുന്നു.

 

പാമ്പുപിടിത്തത്തിലെ ഏതെങ്കിലും കോഴ്‌സുകളിൽ ഒതുങ്ങിനിൽക്കുന്നില്ല പാമ്പുകളെക്കുറിച്ചുള്ള പഠനം. പാമ്പുകൾ ഉൾപ്പെടുന്ന ഉരഗജീവികൾ, തവളകൾ തുടങ്ങിയവയെക്കുറിച്ചുള്ള അക്കാദമിക പഠനം ഹെർപറ്റോളജി എന്ന പേരിലാണ് അറിയപ്പെടുന്നത്. സൂവോളജിയുടെ കീഴിലെ ഒരു പഠനശാഖയാണ് ഇത്.

 

ADVERTISEMENT

ഇന്ത്യയിൽ ചിലയിടങ്ങളിൽ ഹെർപറ്റോളജി അനുബന്ധ കോഴ്‌സുകൾ നൽകുന്നുണ്ട്. ഇതിൽ പ്രശസ്തമായ ഒന്നാണ് പ്രിമീയർ സ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാസ്റ്റേഴ്‌സ് ഇൻ വൈൽഡ് ലൈഫ് എന്ന കോഴ്‌സ്. ഹെർപറ്റോളജിയെക്കുറിച്ചുള്ള ബൃഹത്തായ പഠനം ഇതിന്റെ സിലബസിൽ ഉൾപ്പെട്ടിട്ടുണ്ട്. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ഇന്ത്യൻ വൈൽഡ്‌ലൈഫ് ക്ലബ് തുടങ്ങിയവരും ചില സന്നദ്ധ സ്ഥാപനങ്ങളും ഹെർപറ്റോളജിയിൽ ഹ്രസ്വകാല കോഴ്‌സുകൾ നൽകുന്നുണ്ട്. വിദേശത്ത് കുറച്ചുകൂടി ചിട്ടപ്പെടുത്തിയ ഹെർപറ്റോളജി പഠനപ്രോഗ്രാമുകളും ലഭ്യമാണ്.

 

Content Summary : How to become a professional snake catcher?