കാല, ദേശ വ്യത്യാസമില്ലാതെ വളർന്നുകൊണ്ടിരിക്കുന്നതാണ് നഴ്സിങ് കരിയർ. ഇന്നും ഏറ്റവും കൂടുതൽ അവസരങ്ങളും സാധ്യതകളുമുള്ളത് ഈ മേഖലയിൽ തന്നെയാണ്. എന്നാൽ, സ്ട്രെസ് കൂടിയ ജോലികളിലൊന്നാണ് നഴ്സിങ്. അടുത്ത കാലത്ത് പുറത്തുവന്ന പഠനങ്ങളൊക്കെയും ചൂണ്ടിക്കാട്ടുന്നത് നഴ്സുമാർ അനുഭവിക്കുന്ന സ്ട്രെസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല, ദേശ വ്യത്യാസമില്ലാതെ വളർന്നുകൊണ്ടിരിക്കുന്നതാണ് നഴ്സിങ് കരിയർ. ഇന്നും ഏറ്റവും കൂടുതൽ അവസരങ്ങളും സാധ്യതകളുമുള്ളത് ഈ മേഖലയിൽ തന്നെയാണ്. എന്നാൽ, സ്ട്രെസ് കൂടിയ ജോലികളിലൊന്നാണ് നഴ്സിങ്. അടുത്ത കാലത്ത് പുറത്തുവന്ന പഠനങ്ങളൊക്കെയും ചൂണ്ടിക്കാട്ടുന്നത് നഴ്സുമാർ അനുഭവിക്കുന്ന സ്ട്രെസ് വളരെക്കൂടുതലാണെന്നാണ്. ഇതിനൊപ്പം അധിക സമയത്തേക്കു നീളുന്ന ജോലിയാണ് പലരും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. ഇവ രണ്ടും മൂലം ജോലി ഉപേക്ഷിക്കുന്നവരും നേരത്തേ മതിയാക്കുന്നവരുമുണ്ടത്രേ. നഴ്സുമാരെ ആവശ്യത്തിന് കിട്ടാനില്ല എന്നതു കൂടിയാകുമ്പോൾ സ്ഥിതി രൂക്ഷമാണ്. 

Read Also : ക്ലാസിലിരുന്നുറങ്ങുന്ന കുട്ടിയെ വിളിച്ചത് ഉപദേശിക്കാൻ; അവൻ നൽകിയ മറുപടി കേട്ട് സ്തബ്ധയായി

ADVERTISEMENT

ജോലി സാഹചര്യം

ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്ന വിഭാഗമാണ് നഴ്സുമാർ‌. മിക്കവർക്കും 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരാറുണ്ട്. ഇതിനിടെ വിശ്രമ സമയവും കുറവാണ്. ഇതേത്തൂടർന്ന് വേഗം ശാരീരികമായി ക്ഷീണിക്കുന്നു. കഷ്ടപ്പാടും ദുരിതവും സ്ഥിരമായി നേരിട്ടു കാണുന്നതും ഇവരെ മാനസികമായി തളർത്തുന്നു. എപ്പോഴും ജാഗ്രതയോടെ ഇരിക്കണമെന്നതും മാനസികമായും ശാരീരികമായും വേഗം ക്ഷീണിപ്പിക്കുന്ന ഘടകമാണ്. ഏതു സമയത്തും സംഭവിക്കാവുന്ന അടിയന്തര സാഹചര്യങ്ങളാണ് മറ്റൊരു പ്രതികൂല ഘടകം. മരണത്തിന്റെയും വേദനയുടെയും സാക്ഷികളാകേണ്ടിവരുന്നത് നഴ്സുമാരെ തളർത്തുന്ന വസ്തുതയാണ്. 

ഉത്തരവാദിത്തം

ADVERTISEMENT

നഴ്സുമാർക്ക് സ്ട്രെസ് ഉണ്ടാക്കുന്നത് പ്രധാനമായും നാലു കാര്യങ്ങളാണ്. 

1. നിരന്തര രോഗീ പരിചരണം. 

2. നിർണായക തീരുമാനങ്ങൾ വേഗം എടുക്കേണ്ടിവരുന്നത്. 

3. ഉത്തരവാദിത്തം. 

ADVERTISEMENT

4. അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ. 

മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയും വെല്ലുവിളിയുയർ‌ത്തുന്ന ഘടകമാണ്. ഉപകരണങ്ങൾ ഇടയ്ക്കിടെ മാറുന്നു. പരിശോധനാ രീതികളിലെ നിരന്തരമായി മാറുന്നതിനാൽ എപ്പോഴും അപ്ഡേറ്റായി ഇരിക്കേണ്ടിവരുന്നു. നഴ്സ് ക്ഷാമം മൂലം ജോലി ചെയ്യുന്നവർക്ക് എപ്പോഴും കൂടുതൽ ജോലി ചെയ്യേണ്ടിവരാറുണ്ട്. ഇതിനൊപ്പം രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള സമ്മർദവും പലർക്കും താങ്ങാനാവാറില്ല. 

കുടുംബ ജീവിതത്തിലെ സമ്മർദം 

പുരുഷൻമാർ ധാരാളമായി നഴ്സിങ് രംഗത്ത് എത്തുന്നുണ്ടെങ്കിലും ഇന്നും പ്രധാനമായും സ്ത്രീകളുടെ ജോലിയായാണ് നഴ്സിങ്ങിനെ പരിഗണിക്കുന്നത്. വീടുകളിലെ ജോലിക്കു പുറമേ ജോലി സ്ഥലത്തും കൂടുതൽ ചെയ്യേണ്ടിവരുന്നത് സ്ത്രീകളെ വേഗം തളർത്തുന്നുണ്ട്. കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സംഘർഷം പലർക്കും മാനേജ് ചെയ്യാൻ പറ്റാത്തതും സംഘർഷം കൂട്ടുന്നു. 

Read Also : ഈ മൂന്നു ജോലികൾ തിരഞ്ഞെടുത്താൽ ഉയർന്ന ശമ്പളത്തോടെ ലോകത്തെവിടെയും ജോലി ഉറപ്പ്

സാഹചര്യങ്ങളുടെ സമ്മർദം 

മരുന്ന് കൊടുക്കുന്നതിൽ വീഴ്ച ഉണ്ടായാൽ നഴ്സുമാരുടെ കരിയറിൽ എല്ലാക്കാലത്തേക്കുമുള്ള സംഘർഷത്തിനു കാരണമാകാറുണ്ട്. പരിചരണത്തിലിരുന്ന രോഗി മരിക്കുന്ന സാഹചര്യവുമായും വേഗം പൊരുത്തപ്പെടാൻ പ്രയാസമാണ്. ഇതു രണ്ടുമാണ് നഴ്സുമാർ പേടിയോടെ കാണുന്ന രണ്ട് സാഹചര്യങ്ങൾ. സ്ട്രെസ്സിനെ തുടർന്ന് ജോലി ചെയ്യാനാവാത്ത ശാരീരിക, മാനസിക അവസ്ഥയിലേക്ക് ചിലർ‌ എത്താറുണ്ട്. ഇതിനെത്തുടർന്ന് ജോലിയിൽ ശ്രദ്ധിക്കാനാവാത്ത സാഹചര്യവുമുണ്ട്. ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾ ഇതുമൂലം പലർക്കുമുണ്ടാകുന്നു. 

Content Summary : Work Stress among nurses