ഏതു കർമത്തിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടാ കണം; അതു ദിനചര്യയാണെങ്കിലും അനുഷ്ഠാനങ്ങളാണെങ്കിലും. ആരുടെയെങ്കിലും സ്വകാര്യാവശ്യങ്ങൾക്കു വേണ്ടിയോ ഏതെങ്കിലും ഒരു സാഹചര്യത്തിന് അനിവാര്യമായോ തുടങ്ങിയ കാര്യങ്ങൾ മറ്റ് ആളുകൾക്കോ മറ്റു സമയത്തോ ഉപകാരപ്പെടണമെന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവാലയത്തിലെ ചടങ്ങുകൾക്കു മുന്നോടിയായി പൂച്ചയെ കവാടത്തിലുള്ള തൂണിൽ കെട്ടിയിടുന്ന ശീലം വർഷങ്ങളായി അവർക്കുണ്ടായിരുന്നു. അതിനുവേണ്ടി പൂച്ചകളെയും വളർത്തിയിരുന്നു. ദൂരദേശത്തുനിന്നു വരുന്നവർ പൂച്ചയെ കെട്ടിയിടുന്നതിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു ചോദിച്ചെങ്കിലും ആർക്കും ഉത്തരം അറിയില്ലായിരുന്നു. ഒരിക്കൽ വയോധികനായ യാത്രികൻ അവിടെത്തി. അയാളും പൂച്ചയുടെ കാര്യം അന്വേഷിച്ചു. ആർക്കും മറുപടിയില്ല. അയാൾ അവരെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: ഞാൻ ഇവിടെ പരികർമിയായിരുന്നു. അന്നു പ്രാർഥന തുടങ്ങാറാകുമ്പോൾ എവിടെ നിന്നോ ഒരു പൂച്ച കയറി വരുമായിരുന്നു. അതിന്റെ ശല്യം സഹിക്കാതെ ഞങ്ങൾ അതിനെ പിടിച്ചുകെട്ടിയിട്ടിരുന്നതാണ്.

Read Also : കാര്യം കാണാൻ സ്വഭാവം മാറുന്നവരോട്; മനംമാറ്റമില്ലാത്ത രൂപമാറ്റം പരിവർത്തനമല്ല

ADVERTISEMENT

അർഥമറിയാതെയുള്ള ആചാരങ്ങളാണ് അനർഥങ്ങളുടെ ആരംഭം. എന്തിനുവേണ്ടി തുടങ്ങിയെന്നോ തുടരുന്നുവെന്നോ അറിയാത്ത എല്ലാ പ്രവൃത്തികളും അധികബാധ്യതയാകും. ഏതു കർമത്തിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടാ കണം; അതു ദിനചര്യയാണെങ്കിലും അനുഷ്ഠാനങ്ങളാണെങ്കിലും. ആരുടെയെങ്കിലും സ്വകാര്യാവശ്യങ്ങൾക്കു വേണ്ടിയോ ഏതെങ്കിലും ഒരു സാഹചര്യത്തിന് അനിവാര്യമായോ തുടങ്ങിയ കാര്യങ്ങൾ മറ്റ് ആളുകൾക്കോ മറ്റു സമയത്തോ ഉപകാരപ്പെടണമെന്നില്ല. 

ADVERTISEMENT

യുക്തിയുടെ കണികപോലുമില്ലാതെ നിലനിൽക്കുന്ന ചില ചടങ്ങുകളുടെ പിന്നാമ്പുറങ്ങളിൽ അതതു കാലത്തെ ഏതെങ്കിലും അടിയന്തരാവശ്യം ഉണ്ടായിരിക്കും. താൽക്കാലികാവശ്യത്തിന് ആരോ തുടങ്ങിയ ആചാരങ്ങൾ ചിന്തകളെയും സാമാന്യബുദ്ധിയെയും അവഹേളിച്ചു തുടരുന്നതാണ് അന്ധവിശ്വാസങ്ങൾക്ക് അടിത്തറ പാകുന്നത്. പ്രാർഥനയ്ക്കും വിശ്വാസത്തിനും കൃത്യമായ ആചാരങ്ങൾ വേണമെന്ന നിർബന്ധത്തെക്കാൾ മുൻഗണന നൽകേണ്ടത് അവ അന്വേഷിക്കുന്നവരുടെയുള്ളിൽ നന്മയും നിഷ്കളങ്കതയും ഉണ്ടാകണം എന്ന യഥാർഥ ആത്മീയ ബോധത്തിനല്ലേ? പുണ്യവഴികൾ രൂപപ്പെടുന്നത് അർഥരഹിതമായ ക്രിയാവിധികളിലൂടെയല്ല; അർഥഗർഭമായ ചെയ്തികളിലൂടെയാണ്. പ്രാർഥനകളും പ്രവൃത്തികളും വിശുദ്ധമാകാനുള്ള ആദ്യപടി അവ അർഥമറിഞ്ഞു ചെയ്യുക എന്നതാണ്.

ADVERTISEMENT

Content Summary : Superstitious Beliefs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT