വൃത്തി വേണം, വസ്ത്രധാരണത്തിലും സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിലും; ഇന്റർവ്യൂവിനു കയറും മുൻപ് അറിയാൻ
ഡിഗ്രികൾ ഉള്ളതുകൊണ്ടോ വാചകക്കസർത്ത് നടത്തിയതുകൊണ്ടോ മാത്രം മികച്ച ജോലി ലഭിക്കണമെന്നില്ല. അവനവനെയും യോഗ്യതകളെയും അടുക്കോടെയും ചിട്ടയോടെയും നന്നായി അവതരിപ്പിക്കുകയും വേണം. യോഗ്യതയുണ്ടെങ്കിലും പലരും അഭിമുഖങ്ങളിൽ പിന്തള്ളപ്പെടാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഏഴു കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
ഡിഗ്രികൾ ഉള്ളതുകൊണ്ടോ വാചകക്കസർത്ത് നടത്തിയതുകൊണ്ടോ മാത്രം മികച്ച ജോലി ലഭിക്കണമെന്നില്ല. അവനവനെയും യോഗ്യതകളെയും അടുക്കോടെയും ചിട്ടയോടെയും നന്നായി അവതരിപ്പിക്കുകയും വേണം. യോഗ്യതയുണ്ടെങ്കിലും പലരും അഭിമുഖങ്ങളിൽ പിന്തള്ളപ്പെടാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഏഴു കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
ഡിഗ്രികൾ ഉള്ളതുകൊണ്ടോ വാചകക്കസർത്ത് നടത്തിയതുകൊണ്ടോ മാത്രം മികച്ച ജോലി ലഭിക്കണമെന്നില്ല. അവനവനെയും യോഗ്യതകളെയും അടുക്കോടെയും ചിട്ടയോടെയും നന്നായി അവതരിപ്പിക്കുകയും വേണം. യോഗ്യതയുണ്ടെങ്കിലും പലരും അഭിമുഖങ്ങളിൽ പിന്തള്ളപ്പെടാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഏഴു കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
ഡിഗ്രികൾ ഉള്ളതുകൊണ്ടോ വാചകക്കസർത്ത് നടത്തിയതുകൊണ്ടോ മാത്രം മികച്ച ജോലി ലഭിക്കണമെന്നില്ല. അവനവനെയും യോഗ്യതകളെയും അടുക്കോടെയും ചിട്ടയോടെയും നന്നായി അവതരിപ്പിക്കുകയും വേണം. യോഗ്യതയുണ്ടെങ്കിലും പലരും അഭിമുഖങ്ങളിൽ പിന്തള്ളപ്പെടാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഏഴു കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അഭിമുഖത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ തയാറെടുപ്പു തുടങ്ങണം. അതെങ്ങനെയെന്നു നോക്കാം.
Read Also : ചിരിച്ചുകൊണ്ടോ, ഗൗരവത്തിലോ?; അഭിമുഖത്തിൽ മറുപടി എങ്ങനെ വേണം
∙ ലക്ഷ്യത്തിൽ വേണം വ്യക്തത
ഉദ്യോഗാർഥി എന്ന നിലയിൽ നിങ്ങൾക്കു വ്യക്തമായൊരു ലക്ഷ്യം ഉണ്ടായിരിക്കണം. അപ്പോൾ, അഭിമുഖത്തിലൂടെ കിട്ടുന്ന ജോലി ആ ലക്ഷ്യവുമായി പൊരുത്തപ്പെടുമോ എന്നു ചിന്തിക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനും നിങ്ങൾക്കു കഴിയും.
∙ ജോബ് ഡിസ്ക്രിപ്ഷൻ മനസ്സിലാക്കണം
ജോലിയുടെ ഉത്തരവാദിത്തങ്ങൾ, ചുമതലകൾ എന്നിവയാണ് ജോബ് ഡിസ്ക്രിപ്ഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ കഴിവുകൾ എത്രത്തോളം ആ സ്ഥാപനത്തിൽ ഉപയോഗിക്കാൻ സാധിക്കും എന്നതിനെപ്പറ്റിയുള്ള ധാരണ ജോബ് ഡിസ്ക്രിപ്ഷനിലൂടെ ലഭിക്കും. മിക്കവാറും സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങളിൽ ജോബ് ഡിസ്ക്രിപ്ഷനുണ്ടാകും. അതു കൃത്യമായി മനസ്സിലാക്കിയാൽത്തന്നെ, നിങ്ങളുടെ കഴിവുകൾ അവിടെ ഉപയോഗിക്കാന്‍ പറ്റുമോ, സ്ഥാപനം നിഷ്കർഷിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഏകദേശ ധാരണ ലഭിക്കുകയും അതനുസരിച്ച് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്യും.
∙ അറിയണം, സ്ഥാപനത്തെ
ജോലി അവസരമുള്ള സ്ഥാപനത്തെപ്പറ്റി പരമാവധി അറിവു സമ്പാദിച്ച ശേഷം വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ. ഒരു സ്ഥാപനത്തെപ്പറ്റി മനസ്സിലാക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. അവിടുത്തെ ജീവനക്കാരുമായി സംസാരിക്കാം. അതിന്റെ ഉൽപന്നങ്ങളെയും സേവനങ്ങളെയും പറ്റി പഠിക്കാം. ആ സ്ഥാപനത്തിന്റെ മൂല്യങ്ങള്‍, കാഴ്ചപ്പാട് തുടങ്ങിയവയൊക്കെ മനസ്സിലാക്കാം. കമ്പനിയുടെ ദീർഘകാല ലക്ഷ്യങ്ങൾ എന്താണ്, ആ സ്ഥാപനത്തിന്റെ മാനേജ്മെന്റ് ടീമിൽ ആരൊക്കെയാണ്, അടുത്ത കാലത്ത് ആ സ്ഥാപനം സ്വന്തമാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് മനസ്സിലാക്കാം. ഇത്തരം കാര്യങ്ങൾക്കായി അംബീഷൻസ് ബോക്സ് പോലെയുള്ള വെബ് പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാം. അതിൽനിന്നു ലഭിക്കുന്ന ഫീഡ്ബാക്കുകളിലൂടെ സ്ഥാപനത്തെപ്പറ്റി ധാരണയുണ്ടാക്കാം.
∙ ഭാഷ കൃത്യസമയത്ത് വേണ്ടതു പോലെ ഉപയോഗിക്കണം
ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ പലർക്കും നന്നായി അറിയാമെങ്കിലും വേണ്ട സമയത്ത് അതു കൃത്യമായി ഉപയോഗിക്കുന്നതിൽ പലരും പരാജയപ്പെടാറുണ്ട്. ഭയമാണ് പ്രധാന കാരണം. അതുകൊണ്ട് അഭിമുഖത്തിൽ പറയാനുള്ള കാര്യങ്ങളും സ്ഥിരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും പറഞ്ഞു പരിശീലിക്കാം. രണ്ടു രീതിയിൽ പരിശീലനം നടത്താം. കണ്ണാടിയുടെ മുൻപിൽനിന്ന് ചോദ്യോത്തരങ്ങൾ സ്വയം പറഞ്ഞു നോക്കാം. മിറർ റിഫ്ലെക്‌ഷൻ എക്സർസൈസ് എന്നാണ് ഈ പരിശീലനരീതി അറിയപ്പെടുന്നത്. അതിൽ താൽപര്യമില്ലെങ്കിൽ ആത്മവിശ്വാസവും കംഫർട്ടും തരുന്ന ആളുകളെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിച്ച് ഉത്തരം പറയാം. ഇങ്ങനെ പരിശീലനങ്ങളിലൂടെ തയാറെടുത്ത് ആത്മവിശ്വാസത്തോടെ വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ.
∙ അടുക്കും ചിട്ടയും പ്രധാനം
സർട്ടിഫിക്കറ്റുകളും റെസ്യൂമെയും സ്ഥാപനം ആവശ്യപ്പെടുന്ന മറ്റു രേഖകളുമൊക്കെ ഒരു പ്രഫഷനൽ ഫോൾഡറിൽ വൃത്തിയായി അടുക്കി വേണം അഭിമുഖത്തിനു പോകാൻ. ഏറ്റവും പുതിയ സർട്ടിഫിക്കറ്റുകൾ മുകളിൽ വരുന്ന രീതിയിൽ വേണം ഫോൾഡർ ഒരുക്കേണ്ടത്. .
∙ വസ്ത്രധാരണത്തിലും വേണം ശ്രദ്ധ
തലേദിവസം നന്നായി ഉറങ്ങിയുണർന്ന് വൃത്തിയായി വസ്ത്രം ധരിച്ചു വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ. ഒരു പ്രഫഷനൽ ഡ്രസ്കോഡ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഔപചാരികമായി ഔദ്യോഗിക ഡ്രസ്കോഡോ സ്ഥാപനത്തിന്റെ സംസ്കാരവുമായി ചേർന്നു പോകുന്ന ഡ്രസ്കോഡോ വേണം തിരഞ്ഞെടുക്കാൻ. അല്ലാതെ പുതിയ ഫാഷൻ ട്രെൻഡുകളുടെയും കടും നിറങ്ങളുടെയും പുറകെ പോകരുത്.
∙ കൃത്യനിഷ്ഠയോട് നോ കോംപ്രമൈസ്
അഭിമുഖത്തിൽ പങ്കെടുക്കാൻ കൃത്യസമയത്തിന് 30 മിനിറ്റ് മുൻപെങ്കിലും സ്ഥാപനത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കൈവശമുള്ള പ്രഫഷനൽ ഫോൾഡറിൽ കോൾ ലെറ്റർ വച്ചിട്ടുണ്ടോ എന്നാണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ട് സ്ഥാപനം ഉദ്യോഗാർഥിക്ക് അയയ്ക്കുന്ന ഔദ്യോഗിക രേഖയാണ് കോൾലെറ്റർ. കോൾ ലെറ്ററിന്റെ ഒരു പ്രിന്റൗട്ട് കൂടി ഫോൾഡറിൽ സൂക്ഷിക്കാൻ മറക്കരുത്. കോൾലെറ്റർ ഉണ്ടെങ്കിലേ അഭിമുഖം നടക്കുന്ന മുറിയിലേക്ക് പ്രവേശനം ലഭിക്കൂ. കാര്യങ്ങൾ ചെയ്യാൻ വൈകുന്നത് അതു ചെയ്യാതിരിക്കുന്നതിനു തുല്യമാണ്.
Content Summary : Career Column - Mentor Spark Career Snippet - Dr. Ajith sankar talks about Things to do Before, During, and After Your Interview
(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്)