‘‘കുറ്റാന്വേഷണം ഏറെയിഷ്ടപ്പെടുന്ന, മുന്നിലെത്തുന്ന കേസിന് തുമ്പു കിട്ടുംവരെ ഊണും ഉറക്കവുമില്ലാതെ അലയാൻ മടിയില്ലാത്ത, കുറ്റവാളികളെ കണ്ടെത്താൻ എത്ര കാതം സഞ്ചരിക്കാനും തയാറുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ വനംവകുപ്പിലേക്ക് നിങ്ങൾക്കു സ്വാഗതം.’’ – കേരള വനംവന്യജീവി വകുപ്പിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ജ്യോതിഷ്

‘‘കുറ്റാന്വേഷണം ഏറെയിഷ്ടപ്പെടുന്ന, മുന്നിലെത്തുന്ന കേസിന് തുമ്പു കിട്ടുംവരെ ഊണും ഉറക്കവുമില്ലാതെ അലയാൻ മടിയില്ലാത്ത, കുറ്റവാളികളെ കണ്ടെത്താൻ എത്ര കാതം സഞ്ചരിക്കാനും തയാറുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ വനംവകുപ്പിലേക്ക് നിങ്ങൾക്കു സ്വാഗതം.’’ – കേരള വനംവന്യജീവി വകുപ്പിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ജ്യോതിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കുറ്റാന്വേഷണം ഏറെയിഷ്ടപ്പെടുന്ന, മുന്നിലെത്തുന്ന കേസിന് തുമ്പു കിട്ടുംവരെ ഊണും ഉറക്കവുമില്ലാതെ അലയാൻ മടിയില്ലാത്ത, കുറ്റവാളികളെ കണ്ടെത്താൻ എത്ര കാതം സഞ്ചരിക്കാനും തയാറുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ വനംവകുപ്പിലേക്ക് നിങ്ങൾക്കു സ്വാഗതം.’’ – കേരള വനംവന്യജീവി വകുപ്പിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ജ്യോതിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കുറ്റാന്വേഷണം ഏറെയിഷ്ടപ്പെടുന്ന, മുന്നിലെത്തുന്ന കേസിന് തുമ്പു കിട്ടുംവരെ ഊണും ഉറക്കവുമില്ലാതെ അലയാൻ മടിയില്ലാത്ത, കുറ്റവാളികളെ കണ്ടെത്താൻ എത്ര കാതം സഞ്ചരിക്കാനും തയാറുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ വനംവകുപ്പിലേക്ക് നിങ്ങൾക്കു സ്വാഗതം.’’ – കേരള വനംവന്യജീവി വകുപ്പിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ജ്യോതിഷ് ജെ. ഒഴാക്കൽ പറയുന്നു.

Read Also : നാമക്കൽ മസ്താനെ പൂട്ടി, ചന്ദനക്കൊള്ള കുറഞ്ഞു

ADVERTISEMENT

സാഹസികതയും കുറ്റാന്വേഷണ ത്വരയും പ്രകൃതിസ്നേഹവും ഉള്ളതുകൊണ്ടു മാത്രം ഈ ജോലിക്കു ചാടിപ്പുറപ്പെടരുതെന്ന് ഓർമിപ്പിക്കുന്ന അദ്ദേഹം, എങ്ങനെ ഈ ജോലിയിലേക്കെത്താമെന്നും കാര്യക്ഷമമായി അതിൽ തുടരാമെന്നും വിശദീകരിക്കുന്നു.  

 

തുടക്കം വെള്ളാനിക്കര കാർഷിക കോളജിൽനിന്ന് 

 

ADVERTISEMENT

ബിഎസ്‌സി ഫോറസ്ട്രിയിൽ ബിരുദം നേടിയ ശേഷം 2012ലാണ് കേരള വനം, വന്യജീവി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഫോറസ്ട്രി വെള്ളാനിക്കരയിൽനിന്ന് 4 വർഷ ഫോറസ്ട്രി ബിരുദം പൂർത്തിയാക്കിയതിനു ശേഷം പിഎസ്‌സി പരീക്ഷയെഴുതിയാണ് ഈ ജോലിക്കു കയറിയത്. 

ജ്യോതിഷ് ജെ. ഒഴാക്കൽ. ചിത്രം : ജസ്റ്റിൻ ജോസ്. മനോരമ ഓൺലൈൻ

 

പ്രവേശനം മെഡിക്കൽ എൻട്രൻസിലൂടെ

 

ADVERTISEMENT

മെഡിക്കൽ എൻട്രൻസ് പരീക്ഷയെഴുതിയാണ് ഫോറസ്ട്രി കോളജിൽ പ്രവേശനം നേടിയത്. മെഡിക്കൽ പ്രവേശനപ്പരീക്ഷയിൽ നല്ല റാങ്കുണ്ടായിരുന്നെങ്കിലും എംബിബിഎസിന് അഡ്മിഷൻ കിട്ടിയില്ല. സെക്കൻഡ് ഓപ്ഷനായി ഫോറസ്ട്രിയാണ് നൽകിയത്. ചെറുപ്പം മുതലുള്ള എന്റെ പാഷനായിരുന്നു ഫോറസ്ട്രി. അതുകൊണ്ടു തന്നെ ബിഡിഎസ് ഒഴിവാക്കിയാണ് ഫോറസ്ട്രി സെക്കൻഡ് ഓപ്ഷനായി തിരഞ്ഞെടുത്തത്. നാലുവർഷത്തെ ഫോറസ്ട്രി കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം ബാങ്കിങ് മേഖലയിൽ ജോലി ചെയ്തു. അതിനിടയിലാണ് പിഎസ്‌സി പരീക്ഷ എഴുതുന്നതും വനംവകുപ്പിൽ ജോലി ലഭിക്കുന്നതും.

 

രണ്ടു തരത്തിലുള്ള ജോലി അനുഭവങ്ങൾ 

 

രണ്ടു വർഷമേ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തുള്ളൂ. എല്ലാ ദിവസവും ഒരുപോലെയുള്ള ജോലിയാണ് ബാങ്കിലേത്. പക്ഷേ വനംവകുപ്പിൽ എത്തിയപ്പോൾ ഓരോ ദിവസവും കാത്തിരിക്കുന്നത് വ്യത്യസ്തമായ ജോലിയനുഭവമാണ്.

 

നിയമനം ഇങ്ങനെ

 

കേരളഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ റേഞ്ച് ഓഫിസർ തസ്തികയെക്കുറിച്ച് ആദ്യം വിശദീകരിക്കാം. കേരള ഫോറസ്റ്റ് സർവീസ് സ്പെഷൽ റൂൾ 2010 ആണ് പ്രധാന റൂൾ. അതനുസരിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ 205 റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർഎഫ്ഒ) പോസ്റ്റുണ്ട്. നാലുതരത്തിലാണ് ഈ തസ്തികയിലേക്കുള്ള നിയമനങ്ങൾ നടക്കുന്നത്. 

 

∙ നേരിട്ടുള്ള നിയമനം

 

ഫോറസ്ട്രി ബിരുദധാരികൾ, സയൻസ്, എൻജിനീയറിങ് ബിരുദധാരികൾ എന്നിവരെയാണ് നിയമനത്തിന്റെ 25 ശതമാനത്തിൽ പരിഗണിക്കുന്നത്. ബാക്കിയുള്ള  25 ശതമാനം നിയമനം ഡപ്യൂട്ടി റേഞ്ച് ഓഫിസറിൽ നിന്നുള്ള പ്രമോഷനാണ്. ശേഷിക്കുന്ന 25 ശതമാനത്തിലെ 20 ശതമാനം നിയമനം ട്രാൻസ്ഫർ വഴിയാണ് നടക്കുക. ബിഎഫ്ഒ, എസ്എഫ്ഒ, ഡപ്യൂട്ടി റേ‍ഞ്ച് ഓഫിസർ എന്നീ തസ്തികയിലുള്ളവർക്കാണ് നിയമനം ലഭിക്കുക. ബാക്കിയുള്ള അഞ്ചു ശതമാനം ഒഴിവുകൾ നികത്തുന്നത് മിനിസ്റ്റീരിയൽ സ്റ്റാഫിൽ നിന്നാണ്. സ്ഥലംമാറ്റം വഴി നിയമനം ലഭിക്കുന്ന വിഭാഗത്തിലുള്ളവരുടെ യോഗ്യത സയൻസ് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം ആയിരിക്കണം. 

Read Also : സാഹസികതയാണ് ഈ ജോലിയുടെ അടിസ്ഥാന സ്വഭാവം


ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ പിഎസ്‌സി മുഖാന്തരം നിലവിലുള്ള പ്രവേശനം രണ്ടു റൂൾ പ്രകാരമാണ്.

 

1. കേരള സർവീസ് സ്പെഷൽ റൂൾസ് 2010 പ്രകാരം  ആർഎഫ്ഒ പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനമുണ്ട്. കേരള ഫോറസ്റ്റ് സബോർഡിനേറ്റ് സ്പെഷൽ റൂൾസ് 2010 പ്രകാരം ബിഎഫ്ഒ കാറ്റഗറിയിലേക്കും നേരിട്ടുള്ള നിയമനമുണ്ട്. വേറൊരു തസ്തികയിലേക്കും നേരിട്ട് നിയമനമില്ല. 

 

2.വൈൽഡ് ലൈഫ് അസിസ്റ്റന്റ്

 

പത്തോളം പോസ്റ്റേ  ഈ വിഭാഗത്തിൽ വനംവകുപ്പിലുള്ളൂ അതിലേക്കും നേരിട്ടുള്ള നിയമനമുണ്ട്. ബിഎഫ്ഒ പോസ്റ്റിലേക്കും നേരിട്ടുള്ള നിയമനമുണ്ട്. അതിനുള്ള യോഗ്യത പ്ലസ്ടുവാണ്. 

 

∙ ഉല്ലാസയാത്രയല്ല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി

 

പുറമേനിന്നു നോക്കുമ്പോൾ വളരെ രസകരമായ ജോലിയായി തോന്നും. കാട്ടിലേക്കു യാത്ര പോകാനിഷ്ടമാണ്, സാഹസികത ഇഷ്ടമാണ്, അതുകൊണ്ട് ഈ ജോലി രസകരമായി ആസ്വദിക്കാം എന്ന മിഥ്യാധാരണയോടെ ആരും വനംവകുപ്പിലേക്ക് വരരുത്. കാരണം എല്ലാ ദിവസവും ഏറെ വെല്ലുവിളികൾ നിറഞ്ഞതും അപകടകരങ്ങളുമായ നിരവധി സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ട ജോലിയാണിത്. പ്രകൃതിയോടുള്ള ഇഷ്ടംകൊണ്ടു മാത്രം വന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ ജോലിയിൽ വിരസത അനുഭവപ്പെടാം. കൂടുതൽ പഠിക്കാനും ജോലി ചെയ്യാനും ഒരു പോലെ ആഗ്രഹമുള്ളവർക്ക് തീർച്ചയായും തിളങ്ങാൻ കഴിയുന്ന ഒരു ജോലിയാണിത്.

 

∙ അവസരങ്ങൾ അനവധി

 

ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ വനാന്തർഭാഗത്താണ് ജോലി ചെയ്യാൻ അവസരമുള്ളത്. ഫൊട്ടോഗ്രഫി, ബട്ടർഫ്ലൈ സ്പെഷലൈസേഷൻ, ടാക്സോണമി തുടങ്ങിയ കാര്യങ്ങളിൽ താൽപര്യം വളർത്തിയെടുത്താൽ വിരസതയില്ലാതെ ഈ ജോലിയിൽ തുടരാൻ സാധിക്കും. അല്ലെങ്കിൽ സർവീസ് ഉള്ളിടത്തോളം കാലം മനംമടുപ്പില്ലാതെ ഈ ജോലിയിൽ തുടരാൻ സാധിക്കില്ല. പഠിത്തവും ജോലിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നൊരു ജോലിയാണിത്. 

 

∙ സർവീസ് സ്റ്റോറി

 

ടെറിറ്റോറിയൽ ജൂറിസ്ഡിക്‌ഷനിലാണ് കൂടുതലായും ജോലി ചെയ്തിരിക്കുന്നത്.  24 മണിക്കൂർ ഡ്യൂട്ടിയാണ്. ഈ സമയങ്ങളിൽ ജൂറിസ്ഡിക്‌ഷനിൽ എവിടെയെങ്കിലും ഉണ്ടാകണം. കുറ്റകൃത്യങ്ങൾ സംഭവിക്കാതെ പരമാവധി കരുതലെടുക്കും. കുറ്റകൃത്യങ്ങളുണ്ടായാൽ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രതികളെ പിടികൂടാനും തൊണ്ടി റിക്കവർ ചെയ്യാനുമൊക്കെ പോകണം. 100 ശതമാനം ആത്മാർഥതയോടെ, സമർപ്പണത്തോടെ ജോലി ചെയ്താലേ അതു സാധിക്കൂ.

Read Also : ഇന്ത്യൻ ഫോറസ്റ്റ് സർവീസിലും വിദേശത്തും ബാങ്കിലും തൊഴിലവസരങ്ങൾ

വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ, ഞാൻ മലയാറ്റൂർ ആനവേട്ടക്കേസിൽ ഇൻവെസ്റ്റിഗേഷൻ ടീമിലുണ്ടായിരുന്നു. കോടനാട് റേഞ്ച് ഓഫിസിലായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. പ്രതിയെ അന്വേഷിച്ച് ഇറങ്ങിയാൽ നാലും അഞ്ചും ദിവസം കഴിഞ്ഞാണ് തിരികെ ബേസ് ക്യാംപിൽ എത്താൻ സാധിക്കുന്നത്. ഡൽഹിയിൽനിന്നു വരെ പ്രതികളെ പിടിക്കാൻ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ സാധിച്ചിട്ടുണ്ട്. അന്വേഷണത്തിൽ താൽപര്യമുള്ളവർക്ക് മികവ് തെളിയിക്കാൻ കഴിയുന്നൊരു ജോലിയാണിത്. നല്ല രീതിയിൽ പിന്തുണയ്ക്കുന്ന മേലുദ്യോഗസ്ഥരുള്ള വിഭാഗമാണ്. പ്രകൃതിയെ അറിയാനും പഠിക്കാനും സമർപ്പണ മനോഭാവത്തോടെ ജോലി ചെയ്യാനും മനസ്സുള്ളവർക്ക് ധൈര്യമായി കടന്നു വരാം. 

 

Content Summary : Range forest officer Jyothish J. Ozhakkal shares his career experience

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT