പണി അറിയാത്തവർക്കും മടിയുള്ളവർക്കും പണിയായുധങ്ങളും പണിപ്പുരയും പ്രഹസനമാണ്. ഒരാൾ എന്തൊക്കെ തള്ളിക്കളയുന്നു എന്നു പരിശോധിച്ചാൽ അയാളുടെ മനോഭാവവും അധ്വാനശീലവും പിടികിട്ടും. വിത്തെടുത്ത് വിശപ്പുമാറ്റുന്നു എന്നതാണ് രണ്ടാമത്തെ തെറ്റ്. താൽക്കാലിക സംതൃപ്തിയിൽ മതിമറക്കുമ്പോഴാണ് ഭാവികാലം ഇരുളടയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ നാലുമക്കളിൽ സ്വത്തിന്റെ അവകാശിയെ തീരുമാനിക്കാൻ അയാൾ ഒരു പരീക്ഷണം നടത്തി. മക്കൾക്ക് ഓരോ കുട്ട ഗോതമ്പു നൽകിയശേഷം അദ്ദേഹം പറഞ്ഞു: ഞാൻ തീർഥാടനത്തിനു പോകുകയാണ്. നാലുവർഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഇതു തിരിച്ചേൽപിക്കണം.

Read Also : കഷ്ടപ്പാടിന് ഫലം ലഭിക്കുന്നില്ലെന്ന് പരിതപിക്കുന്നവരോട്

ADVERTISEMENT

അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്നു കരുതി ഒന്നാമൻ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമൻ അതു പാകം ചെയ്തു ഭക്ഷിച്ചു. മൂന്നാമൻ മുറിക്കുള്ളിൽ സൂക്ഷിച്ചു. നാലാമൻ പാടത്തു വിതച്ചു. വിളവെടുത്ത് പലതവണ കൃഷി ചെയ്തു. നാലു വർഷത്തിനുശേഷം അപ്പൻ എത്തിയപ്പോൾ ആദ്യ മൂന്നുപേർക്കും ഒന്നും തിരികെ നൽകാൻ ഇല്ലായിരുന്നു. നാലാമൻ നൂറു ചാക്ക് ഗോതമ്പ് നൽകി കാര്യങ്ങളെല്ലാം വിശദീകരിച്ചു. അവൻ സ്വത്തവകാശിയായി. 

ADVERTISEMENT

വിത അറിയാത്തവന് വിത്ത് ബാധ്യതയാണ്. അത്തരക്കാരിൽനിന്ന് അർഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും ലഭിക്കില്ല. ഉപയോഗമെന്തെന്നറിയാത്തവരുടെ കയ്യിൽ കിട്ടുന്ന വസ്തുക്കളുടെ ഭാവി ശൂന്യമായിരിക്കും. വളരാനും വിളവാകാനും എല്ലാവർക്കും അവകാശമുണ്ട്. ആ അവകാശം വളർത്തുന്നവരുടെ പരിപാലനശേഷിക്കുറവിൽ തളരാൻ പാടില്ല. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവർ സ്വന്തം ജീവിതവും അന്യന്റെ ജീവിതവും പ്രയോജനരഹിതമാക്കും.

ADVERTISEMENT

ലഭിക്കുന്ന വിഭവങ്ങളെ അവഗണിക്കുക എന്നതാണ് ആദ്യത്തെ ഗുരുതര പിഴവ്. പണി അറിയാത്തവർക്കും മടിയുള്ളവർക്കും പണിയായുധങ്ങളും പണിപ്പുരയും പ്രഹസനമാണ്. ഒരാൾ എന്തൊക്കെ തള്ളിക്കളയുന്നു എന്നു പരിശോധിച്ചാൽ അയാളുടെ മനോഭാവവും അധ്വാനശീലവും പിടികിട്ടും. വിത്തെടുത്ത് വിശപ്പുമാറ്റുന്നു എന്നതാണ് രണ്ടാമത്തെ തെറ്റ്. താൽക്കാലിക സംതൃപ്തിയിൽ മതിമറക്കുമ്പോഴാണ് ഭാവികാലം ഇരുളടയുന്നത്. 

അരക്ഷിതാവസ്ഥയെ ഭയപ്പെടുന്നു എന്നതാണ് മൂന്നാമത്തെ അബദ്ധം. കേടുകൂടാതെയും മുറിവേൽക്കാതെയും തുടരാനുള്ള ഏകമാർഗം ശീതീകരണികളിൽ മരവിച്ചിരിക്കുക എന്നതാണ്. കരപറ്റാതെയും ചെളിപുരളാതെയും ജീവിച്ചതുകൊണ്ട് മാത്രം ജീവിതം ശ്രേഷ്ഠമാകുമോ?  എന്തൊക്കെ ഉൽപാദിപ്പിച്ചു, അത് എത്രപേർക്കു പ്രയോജനപ്പെട്ടു എന്നതല്ലേ ജീവിതമളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.

Content Summary : Why do some people want other people to feel really bad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT