മികച്ച തൊഴിൽ തേടുമ്പോൾ മൂന്നു കാര്യങ്ങളാണ് പരമ പ്രധാനമായി ഉദ്യോഗാർഥികൾ അന്വേഷിക്കേണ്ടത്. തൊഴിലിടത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയോ, ജീവനക്കാരുടെ അനുഭവങ്ങളോ, വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളോ ആശ്രയിച്ച് ഈ മൂന്നു കാര്യങ്ങളിൽ സ്ഥാപനം എവിടെ നിൽക്കുന്നു എന്ന് അന്വേഷിക്കാവുന്നതാണ്.

മികച്ച തൊഴിൽ തേടുമ്പോൾ മൂന്നു കാര്യങ്ങളാണ് പരമ പ്രധാനമായി ഉദ്യോഗാർഥികൾ അന്വേഷിക്കേണ്ടത്. തൊഴിലിടത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയോ, ജീവനക്കാരുടെ അനുഭവങ്ങളോ, വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളോ ആശ്രയിച്ച് ഈ മൂന്നു കാര്യങ്ങളിൽ സ്ഥാപനം എവിടെ നിൽക്കുന്നു എന്ന് അന്വേഷിക്കാവുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച തൊഴിൽ തേടുമ്പോൾ മൂന്നു കാര്യങ്ങളാണ് പരമ പ്രധാനമായി ഉദ്യോഗാർഥികൾ അന്വേഷിക്കേണ്ടത്. തൊഴിലിടത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയോ, ജീവനക്കാരുടെ അനുഭവങ്ങളോ, വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളോ ആശ്രയിച്ച് ഈ മൂന്നു കാര്യങ്ങളിൽ സ്ഥാപനം എവിടെ നിൽക്കുന്നു എന്ന് അന്വേഷിക്കാവുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംഗീകാരം, കരിയറിലെ ഉയർച്ച, സമ്മർദമില്ലാത്ത തൊഴിൽ സാഹചര്യം : മികച്ച തൊഴിൽ തേടുമ്പോൾ ഈ മൂന്നു കാര്യങ്ങളാണ് പരമ പ്രധാനമായി ഉദ്യോഗാർഥികൾ അന്വേഷിക്കേണ്ടത്. തൊഴിലിടത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയോ, ജീവനക്കാരുടെ അനുഭവങ്ങളോ, വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളോ ആശ്രയിച്ച് ഈ മൂന്നു കാര്യങ്ങളിൽ സ്ഥാപനം എവിടെ നിൽക്കുന്നു എന്ന് അന്വേഷിക്കാവുന്നതാണ്.

Read Also : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരുടെയൊക്കെ ജോലി തെറിപ്പിക്കും?

ADVERTISEMENT

നൂറു കണക്കിനു സ്ഥാപനങ്ങളിൽ നിന്ന് ചിലവയെ മാത്രം വേറിട്ടുനിർത്തുന്നത് ഈ മൂന്നു കാര്യങ്ങളായിരിക്കും. ഇവയ്ക്കു പകരം സാമ്പത്തിക ഉന്നതിയോ മറ്റേതെങ്കിലും തരത്തിലുള്ള ഗുണമോ പ്രതീക്ഷിച്ച് സ്ഥാപനം തിരഞ്ഞെടുക്കുന്നവർക്ക് ആത്യന്തികമായി നിരാശയായിരിക്കും ഫലം. 

 

അംഗീകാരം അഥവാ കീർത്തി 

സ്ഥാപനത്തിന്റെ റെപ്യൂട്ടേഷൻ പരിഗണിക്കുമ്പോൾ പല ഘടകങ്ങൾ കണക്കിലെടുക്കേണ്ടിവരും. സ്ഥാപനം ലാഭത്തിലാണോ പ്രവർത്തിക്കുന്നതെന്ന് തീർച്ചയായും ആദ്യം തന്നെ നോക്കണം. പൊതു സമൂഹത്തിൽ മതിപ്പുണ്ടോ എന്നതാണ് രണ്ടാമത്തെ ഘടകം. കടക്കെണി ഉൾപ്പെടെ നിയമപരമായ നൂലാമാലകൾ ഇല്ലാതെയാണോ പ്രവർത്തിക്കുന്നതെന്നും അന്വേഷിച്ചു കണ്ടെത്തണം. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനമാണെങ്കിൽ ലാഭം, വിറ്റുവരവ്, അറ്റാദായം മുതലായ കാര്യങ്ങൾ പരിശോധിക്കണം. സ്ഥിരമായി ലാഭം നേടുന്നുണ്ടോ. വളർച്ചയിൽ പുരോഗതിയുണ്ടോ, ലോക സാമ്പത്തിക രംഗത്തെ മാറ്റം ബാധിക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കണം. സാങ്കേതിക വിദ്യ മാറുമ്പോഴും അതു പ്രതികൂലമായി ബാധിക്കാത്തതാണ് സ്ഥാപനം എന്നതും ഉറപ്പുവരുത്തണം. 

ADVERTISEMENT

 

കരിയറിലെ വളർച്ച 

 

ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും അനുസരിച്ച് ജോലി നൽകുന്ന സ്ഥാപനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. വിദ്യാഭ്യാസത്തിനും കഴിവിനും പരിഗണന ലഭിക്കുന്ന സ്ഥാപനത്തിൽ ജീവനക്കാർക്കും മികച്ച സംഭാവന നൽകാൻ കഴിയും. വളർച്ചാ സാഹചര്യമുള്ള സ്ഥാപനത്തിൽ വേണം ജോലി ചെയ്യാൻ. ജോലിക്കു ചേരുമ്പോൾ ലഭിക്കുന്ന പദവിയിൽ തന്നെ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുന്നത് മടുപ്പിക്കുന്നതിനു പുറമേ, സംതൃപ്തിയും സന്തോഷവും അന്യമാവുകയും ചെയ്യും. നേരത്തേ ജോലി ലഭിച്ചവർക്ക് വാഗ്ദാനം ചെയ്ത പദവികൾ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. എത്ര വർഷം കൊണ്ടാണ് അവർ ആഗ്രഹിച്ച പദവികളിൽ എത്തിയത്, ഏതു പദവി വരെ എത്തിച്ചേർന്നു എന്നിവയും നോക്കണം. മാറുന്ന സാഹചര്യത്തിനനുസരിച്ച് സ്ഥാപനം പരിശീലനം നൽകുന്നുണ്ടോ, കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടാൻ സഹായിക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങളും കണ്ടെത്തണം. 

ADVERTISEMENT

 

ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലൻസ് 

 

സന്തോഷകരമായ വ്യക്തി ജീവിതത്തിന് അവസരം നൽകുന്ന സ്ഥാപനത്തിൽ വേണം ജോലി ചെയ്യാൻ. വ്യക്തി ജീവിതം പരിഗണിക്കാതെ സമ്മർദം സൃഷ്ടിച്ച് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ നിർബന്ധിക്കുന്ന സ്ഥാപനത്തിൽ അധിക നാൾ ജോലി തുടർന്നുകൊണ്ടുപോകാൻ കഴിയില്ല. അവധി, വിനോദയാത്ര എന്നിങ്ങനെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മടി കൂടാതെ സമയം അനുവദിക്കണം. 

Read Also : 1.25 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കിയതിങ്ങനെ; വിജയരഹസ്യം പങ്കുവച്ച് ധനൂപ്

ചില സ്ഥാപനങ്ങൾ സ്ത്രീകൾക്കു പുറമേ പുരുഷൻമാർക്കും മെറ്റേണിറ്റി ലീവ് ഉൾപ്പെടെ അനുവദിക്കാറുണ്ട്. ജോലി സമയം ജീവിത സാഹചര്യങ്ങൾക്കനു സരിച്ച് ക്രമീകരിക്കാൻ കഴിയൂമോ, അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. കരിയർ വെബ്സൈറ്റുകളിലും മറ്റും ലഭ്യമായ വിവരമനുസരിച്ച് ജീവനക്കാരുടെ സംതൃപ്തി എത്രത്തോളം എന്നതാണ് മറ്റൊരു പ്രധാന ഘടകം. 

 

ശമ്പളത്തിനു പുറമേ, ബോണസ്, ലാഭം പങ്കുവയ്ക്കുക, ആരോഗ്യ ഇൻഷുറൻസ് എന്നിവ നടപ്പിലാക്കിയിട്ടുണ്ടോ എന്നത് ജോലി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളാണ്. പാതിവഴിയിൽ സ്ഥാപനത്തിൽ നിന്നു പിരിയുകയോ, രാജി വയ്ക്കേണ്ടിവരികയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കാറുണ്ടോ, നഷ്ടപരിഹാരം കണക്കു കൂട്ടുന്നതിന്റെ മാനദണ്ഡമെന്താണ് എന്നിവയും അവഗണിക്കരുത്. 

 

Content Summary : What Are the Three Things Most Important to You in a Job

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT