സത്യസന്ധമായി എഴുന്നേറ്റ എന്നെ കണ്ട സാർ നിശബ്ദനായി. ക്ലാസിലെ കുട്ടികളും. അന്നത്തെ പ്രായത്തിൽ മാന്യത കാണിക്കാനറിയാതെ, വിശപ്പിന്റെ വിളിയെ അവഗണിക്കാൻ കഴിയാതെ ഞാൻ എഴുന്നേറ്റു നിന്നതു കണ്ടപ്പോൾ സാറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു. ആ കണ്ണുകൾ നനഞ്ഞിരുന്നു. ഇത് എഴുതുമ്പോൾ എന്റെയും.

സത്യസന്ധമായി എഴുന്നേറ്റ എന്നെ കണ്ട സാർ നിശബ്ദനായി. ക്ലാസിലെ കുട്ടികളും. അന്നത്തെ പ്രായത്തിൽ മാന്യത കാണിക്കാനറിയാതെ, വിശപ്പിന്റെ വിളിയെ അവഗണിക്കാൻ കഴിയാതെ ഞാൻ എഴുന്നേറ്റു നിന്നതു കണ്ടപ്പോൾ സാറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു. ആ കണ്ണുകൾ നനഞ്ഞിരുന്നു. ഇത് എഴുതുമ്പോൾ എന്റെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യസന്ധമായി എഴുന്നേറ്റ എന്നെ കണ്ട സാർ നിശബ്ദനായി. ക്ലാസിലെ കുട്ടികളും. അന്നത്തെ പ്രായത്തിൽ മാന്യത കാണിക്കാനറിയാതെ, വിശപ്പിന്റെ വിളിയെ അവഗണിക്കാൻ കഴിയാതെ ഞാൻ എഴുന്നേറ്റു നിന്നതു കണ്ടപ്പോൾ സാറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു. ആ കണ്ണുകൾ നനഞ്ഞിരുന്നു. ഇത് എഴുതുമ്പോൾ എന്റെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശന്നു വലഞ്ഞു ക്ലാസിലിരുന്ന കുഞ്ഞു വിദ്യാർഥിയെ തിരിച്ചറിയാതെ പോയ സങ്കടം ഒരു അധ്യാപകന്റെ കണ്ണു നിറച്ചതും ആ തിരിച്ചറിവ് വിദ്യാർഥിയുടെ ജീവിതത്തിൽ നിന്ന് വിശപ്പിനെ പടിയിറക്കി വിട്ടതുമായ ഹൃദയസ്പർശിയായ അനുഭവം ‘ഗുരു സ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ടി.കെ എം ഇരവിപേരൂർ. ക്ലാസിലെ മുഴുവൻ പേരും ഒരു പക്ഷേ അധ്യാപകനുൾപ്പടെ മറന്നിരിക്കാവുന്ന അന്നത്തെ ദിനം ഓർത്തെടുത്ത് ഓർമയായ ഗുരുവിന് നന്ദി പറഞ്ഞുകൊണ്ട് ടികെഎം ആ അനുഭവം വിവരിക്കുന്നതിങ്ങനെ :- 

Read Also : അധ്യാപകരുടെ മകനെന്ന മേൽവിലാസം നൽകിയ ഭാരത്തെ ഉഴപ്പിത്തോൽപ്പിച്ചു; അപ്പനെന്ന ഗുരുനാഥന്റെ വെളിച്ചത്തിൽ അധ്യാപകനായി

ADVERTISEMENT

1971 - 1972 കാലം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഞാൻ ജീവിതത്തിൽ അന്ന് വരെ പഠിക്കാത്ത മറ്റൊരു കാര്യം മനസിലാക്കിയ സംഭവം. ഇരവിപേരൂർ സെൻറ് ജോൺസ് ഹൈസ്കൂളിൽ വിദ്യാർഥിയായി എത്തിയ കാലം. ഒന്ന് മുതൽ നാലു വരെ പഠിച്ച ചെറിയ സ്കൂളിന്റെ ക്ലാസും സ്കൂൾ പരിസരവും തന്ന ബാല്യകാല ഓർമ്മകൾ മാത്രം കൈമുതലായ സമയം. അധ്യാപകരെക്കുറിച്ച് അന്ന് ലഭിച്ചിരുന്ന അറിവുകൾ ഭയത്തോടൊപ്പം സ്നേഹത്തിന്റെയും ലാളനയുടെയും ഓർമ്മകൾ നൽകിയ സമയം.

 

അഞ്ചു  പതിറ്റാണ്ടിനു മുൻപത്തെ ഓർമ്മകൾ ജീവിതത്തിൽ കടന്നു പോയ എല്ലാ ഉയർച്ചയിലും താഴ്ചയിലും മറക്കാതെ സൂഷിക്കുകയും അത് സ്വന്തം മക്കളോടും പങ്കു വയ്ക്കാൻ മറക്കാതിരിക്കുകയും ചെയ്തിരുന്നു. ഇത് ഒരു അപൂർവ കാര്യം ആണ് എന്ന് പറയുന്നില്ല. പക്ഷേ എന്റെ ജീവിതത്തിൽ ലഭിച്ച ഒരു അപൂർവ അനുഗ്രഹം തന്നെ ആണ്. സാമ്പത്തികമായി വലിയ നിലയിൽ ആയിരുന്നില്ല  എന്റെ കുടുംബം. ഓരോ ദിവസവും ഒരു വിധം നടന്നു പോയിരുന്നു എന്ന് മാത്രം.

 

ADVERTISEMENT

ഇനിയും എന്റെ അധ്യാപകനെ കുറിച്ച് പറയട്ടെ. ജീവിതത്തിൽ ഏറ്റവും നല്ല മൂല്യങ്ങൾ സൂക്ഷിച്ചിരുന്ന കെ.എ ചാക്കോ എന്ന മഹാനായ വ്യക്തി ആയിരുന്നു. മലയാളഭാഷയാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. എല്ലാവരും ഒരു പോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. കുട്ടികൾ അധ്യാപകരെ ബഹുമാനിക്കുകയും അതേസമയം ഭയപ്പെടുകയും ചെയ്തിരുന്ന സ്കൂൾ കാലഘട്ടം. വിദ്യാർഥികളെ മലയാളം മനസിലാക്കി പഠിപ്പിക്കാൻ എല്ലാ നല്ല മാർഗങ്ങളും സ്വീകരിച്ച സാറിന്റെ ഓരോ ക്ലാസും ഇന്നും ഓർമയിൽ ഓടിവരുന്നു. അന്നും ഇന്നും വ്യാകരണം ഒരു കീറാമുട്ടി ആണല്ലോ. വിഭക്തി പ്രത്യയങ്ങൾ പഠിപ്പിക്കാൻ ചുരുക്കെഴുത്തായി ഏഴിന്റെയും ആദ്യ അക്ഷരങ്ങൾ ചേർത്ത് നീ-പ്ര-സം-ഉ -പ്ര-സം-ആ എന്ന് വളരെ വേഗം മനസിലേക്ക് എഴുതിയത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ അന്ന് പഠിച്ച ആർക്കും ഇന്ന് വരെയും കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ശിക്ഷണവും വളരെ കാർക്കശ്യമുള്ളതായിരുന്നു. 

Read Also : പാരലൽ കോളജിനെ ‘തോറ്റോറിയല്‍ കാളേജ്’ എന്ന് വിളിച്ച അധ്യാപകനെ പ്രതിരോധിച്ച ഔവർ ഓൺ നാരാപിള്ള സർ

അന്ന് പതിവുപോലെ സാർ ഞങ്ങളുടെ ആദ്യ ക്ലാസ്സിൽ തന്നെ എത്തി. എല്ലാവരും പതിവുപോലെ വളരെ ഭയത്തോടെ ഇരുന്നു. തലേ ദിവസം പഠിപ്പിച്ച ഏതോ വിഷയം ചോദിച്ചു. ഒത്തിരി കുട്ടികൾ മറന്നുപോയി. ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. എല്ലാവർക്കും പൊതിരെ അടിയും കിഴുക്കും ഒക്കെ സമ്മാനമായി കിട്ടി. എല്ലാവരെയും ഇരുത്തിയതിനു ശേഷം സാർ ഇങ്ങനെ ചോദിച്ചു. ‘‘എല്ലാവരും പഠിക്കാൻ മറന്നു പോയി ഇല്ലേ, പക്ഷേ നിങ്ങൾ രാവിലെ കഴിക്കാൻ മറന്നില്ലല്ലോ. ആരെങ്കിലും കഴിക്കാതെ വന്നവർ ഉണ്ടോ’’ സാർ ഉറക്കെ ചോദിച്ചു. പെട്ടെന്ന് ഞാൻ എഴുന്നേറ്റു നിന്നു. 

 

ADVERTISEMENT

സത്യസന്ധമായി എഴുന്നേറ്റ എന്നെ കണ്ട സാർ നിശബ്ദനായി. ക്ലാസിലെ കുട്ടികളും. അന്നത്തെ പ്രായത്തിൽ മാന്യത കാണിക്കാനറിയാതെ, വിശപ്പിന്റെ വിളിയെ അവഗണിക്കാൻ കഴിയാതെ ഞാൻ എഴുന്നേറ്റു നിന്നതു കണ്ടപ്പോൾ സാറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു. ആ കണ്ണുകൾ നനഞ്ഞിരുന്നു. ഇത് എഴുതുമ്പോൾ എന്റെയും. അന്നത്തെ ആ നിൽപ് ഇപ്പോഴും മുന്നിൽ നിൽക്കുന്നു. ഉടൻ തന്നെ സാർ എന്നെ അരികിലേക്ക് വിളിച്ചു എന്റെ തോളിൽ കൈവച്ചു എന്നെ വളരെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ചെയ്തു. വളരെ സങ്കടത്തോടെ ഉടനെ ഒരു ചെറിയ പേപ്പർ എടുത്തു അതിൽ ഒരു കുറിപ്പ് എഴുതി എന്റെ കയ്യിൽ തന്നു. എന്നിട്ടു പറഞ്ഞു. ‘‘ഇത് ബേബിയുടെ ചായക്കടയിൽ കൊടുക്കണം’’.  ഞങ്ങളുടെ കവലയിലുള്ള ഒരു ചായക്കടക്കാരൻ ആണത്. അത് കൈയിൽ വാങ്ങിയ ഞാൻ എത്ര സ്പീഡിൽ ഓടി എന്ന് പറയാൻ കഴിയില്ല. അത്രയും സ്പീഡിൽ ഓടി കടയിൽ പോയി. ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു. ‘‘ഈ വരുന്ന ആളിന് വയറു നിറച്ചു ദോശ കൊടുക്കണം’’. ഒരിക്കലും ഈ കുറിപ്പ് മറക്കാൻ കഴിയില്ല. ഏതായാലും ഞാൻ ഒന്നും നോക്കാതെ വയർ നിറയെ ദോശ കഴിച്ചു. അതിലൊഴുകിയ തേങ്ങാച്ചമ്മന്തിയുടെ രുചി ഇതുവരെയും നാവിൽ നിന്നു പോയിട്ടില്ല. അത്ര വിശപ്പായിരുന്നു. 

Read Also : സ്കൂള്‍ മുറ്റത്ത് ടീച്ചർ കണ്ണടച്ചുറങ്ങുമ്പോൾ കാണാതെ പോയതെത്ര നന്നായി; പക്ഷേ, ഓർമകളിൽ ഇന്നും

ഞാൻ മടങ്ങി ക്ലാസ്സിൽ വന്നു . മറ്റു കുട്ടികളുടെ മുൻപിൽ ലജ്ജ തോന്നിയില്ല. ഏതായാലും അന്ന് മുതൽ സാറിന് എന്നോട് പ്രത്യകം സ്നേഹവും കരുണയും തോന്നി. അതിനുശേഷം സാറുമായും കുടുംബവുമായും വലിയ ആത്മ ബന്ധത്തിലായി. സ്കൂൾ വിദ്യാഭ്യാസത്തിലും എന്റെ ഭാവിയിലും ഒക്കെ സാർ കരുതൽ കാണിച്ചിരുന്നു. ഇന്ന് സാർ ഒപ്പം ഇല്ല എങ്കിലും സാറിനെക്കുറിച്ചുള്ള ഓർമകൾ ഇന്നും ഒപ്പമുമുണ്ട്. ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും ഈ സംഭവം ഞാൻ മറന്നിരുന്നില്ല. ഒരുപാട് പേരോട് പങ്കു വച്ചിട്ടുണ്ട്. മാത്രമല്ല എനിക്ക് വിശക്കുന്നവരെ ചേർത്തുപിടിക്കാനും മറ്റുള്ളവരുടെ ആകുലതകൾ എന്റേതായി കാണാനും ഇതിലൂടെ കഴിയുന്നുണ്ട്. 

 

ഒരു അമ്മയെപ്പോലെ ചേർത്തുപിടിച്ചു സ്നേഹം പങ്കിട്ടു തന്ന ഇരവിപേരൂർ കൈതോലിൽ കെ.എ ചാക്കോ സാർ  അഞ്ചു പതിറ്റാണ്ടിനിപ്പുറം എന്റെ മനസ്സിൽ ഗുരുഭക്തിയുടെ ഓളങ്ങൾ എന്നും അലയടിപ്പിക്കുന്നു. കാലങ്ങൾ കഴിഞ്ഞു എന്റെ മകൾക്കു സാറിന്റെ മക്കളുടെ സ്കൂളിൽ പഠിപ്പിക്കാൻ കഴിഞ്ഞു എന്നത് സ്നേഹവും കരുതലും തലമുറകളിലും പിന്തുടരുന്നു എന്ന് മനസ്സിലാക്കിത്തരുന്നു. ഇത് ഒരു കഥ അല്ല തീവ്രമായ ജീവിത്തിന്റെ നേർചിത്രമാണ്. ഗുരുക്കന്മാർ കുട്ടികളുടെ മാതാപിതാക്കളുടെ സ്ഥാനം പങ്കിടുന്ന സത്യചിത്രം ആണിത്. ബേബിച്ചേട്ടന്റെ കടയിലെ ദോശയിൽ തേങ്ങാച്ചമ്മന്തി ഒഴുകിനടന്നതുപോലെ എന്റെ മനസിലും സ്നേഹം കണ്ണുനീർ തുള്ളിയായി ഒഴുകിനടക്കുന്നതുപോലെ തോന്നാറുണ്ട്. ഇന്നും ആ കാഴ്ചകൾ മറയാതിരിക്കുന്നു. എന്റെ അന്നത്തെ സഹപാഠികൾ ആരെങ്കിലും ഇന്നും ഇത് ഓർക്കുന്നുണ്ടോ എന്നറിയില്ല. കാലം അവരുടെ മനസ്സുകളിൽ മങ്ങൽ വീഴ്ത്തിയാലും എന്റെ മനസുകളിൽ മായാത്ത അതേസമയം ജീവിത പ്രാരാബ്ധങ്ങളെ ഓർത്തു നെടുവീർപ്പിടുന്ന സഹനത്തിന്റെ കനലായി ഇന്നും എന്നും നിലനിൽക്കും.

 

Content Summary : Career Column Gurusmrithi T.K.M Eraviperoor shares heart touching experience about his favorite teacher

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT