സ്കൂളിൽ പോകാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. പക്ഷേ ഹോംവർക്കെന്നു കേട്ടാൽ മിക്കവരുടെയും നെറ്റി ചുളിയും. എന്നാൽ ഇവിടെയൊരു സ്കൂളിൽ വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കുമുണ്ട് ഹോംവർക്ക്. ആ കഥ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ

സ്കൂളിൽ പോകാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. പക്ഷേ ഹോംവർക്കെന്നു കേട്ടാൽ മിക്കവരുടെയും നെറ്റി ചുളിയും. എന്നാൽ ഇവിടെയൊരു സ്കൂളിൽ വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കുമുണ്ട് ഹോംവർക്ക്. ആ കഥ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ പോകാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. പക്ഷേ ഹോംവർക്കെന്നു കേട്ടാൽ മിക്കവരുടെയും നെറ്റി ചുളിയും. എന്നാൽ ഇവിടെയൊരു സ്കൂളിൽ വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കുമുണ്ട് ഹോംവർക്ക്. ആ കഥ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ പോകാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. പക്ഷേ ഹോംവർക്കെന്നു കേട്ടാൽ മിക്കവരുടെയും നെറ്റി ചുളിയും. എന്നാൽ ഇവിടെയൊരു സ്കൂളിൽ വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കുമുണ്ട് ഹോംവർക്ക്. ആ കഥ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ കുന്നംകുളത്തെ അധ്യാപികയായ രാജശ്രീ സി.വി.

Read Also : 50 ൽ 49 മാർക്ക് നേടിയ ഉത്തര പേപ്പറിൽ സ്വന്തം പേരെഴുതി മൂന്നാം ക്ലാസുകാരി; നേരറിഞ്ഞ് പൊട്ടിക്കരഞ്ഞ് അധ്യാപിക

ADVERTISEMENT

പണ്ടുകാലം മുതലേ സ്കൂളിലെ പഠനത്തിനു ശേഷം വീട്ടിൽ പോയി പഠിക്കുവാനും എഴുതി കൊണ്ടുവരാനുമുള്ള ഹോം വർക്ക്‌ എന്ന ഓമനപ്പേര്  കുട്ടികൾക്കൊരു പേടി സ്വപ്നമാണ്. കോളേജിലേയ്ക്കു കടന്നാൽ അത് അസ്സൈൻമെന്റ് എന്ന് പേരുമാറുന്നു എന്നേയുള്ളൂ.അതിന് ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. പഠിക്കുന്ന കാലത്ത് അധ്യാപകർ ഒട്ടനവധി ഹോം വർക്ക്‌ തന്നതല്ലേ എന്നാൽ പിന്നെ അവർക്കും ഒരു ഹോം വർക്ക്‌ കൊടുത്താലെന്താണെന്ന് ഒരു കൂട്ടം വിദ്യാർഥികൾക്ക് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. ആ വിദ്യാർഥികൾ ആരും തന്നെ ഇപ്പോൾ സ്കൂൾ വിദ്യാർഥികളല്ല. അവർ ഇരുപത്തിരണ്ടു വർഷം മുൻപ് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  നിന്ന് എസ് എസ് എൽ സി കഴിഞ്ഞ് ഇറങ്ങിയവരാണ്.

 

ADVERTISEMENT

വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർഥി– അധ്യാപക സംഗമം നടത്താൻ ആഗ്രഹിച്ചപ്പോൾ. സംഗമത്തിന് ഒരു പേര് വേണമെന്ന നിർദ്ദേശം ഉയർന്നു. അവർ അതിനായി  ഒരു മത്സരം സംഘടിപ്പിച്ചു. മത്സരാർഥികൾ ആ പഴയ പത്താം ക്ലാസ്സുകാർ തന്നെ. മത്സരത്തിൽ  അറുപതോളം പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത്. ഇതിൽ നിന്ന് ഒരു പേര് കണ്ടെത്തുക എന്ന ദൗത്യം   അവരുടെ ഹൈസ്കൂൾ  മലയാളം അധ്യാപകരായ ബോബി ജോൺസൺ, ഷിനി മാത്യു,സുഭദ്ര എം.പി എന്നീ അധ്യാപകർക്ക് കുട്ടികൾ നൽകുന്ന ആദ്യത്തെ ഹോംവർക്കായി നൽകാൻ തീരുമാനമായി. ഈ അധ്യാപകരിൽ  ബോബി ജോൺസൺ  കുറച്ച് വർഷം മുൻപ് മരണപ്പെട്ടിരുന്നു അതുകൊണ്ട് മാഷിന്റെ ഹോം വർക്ക് കൂടി മറ്റു രണ്ടു അധ്യാപകർ ചേർന്ന് ഏറ്റെടുത്തു. അറുപതോളം  പേരുകളിൽ നിന്ന് സ്വനിതം 2001 എന്ന പേര് തിരഞ്ഞെടുത്ത്  ആ വലിയ ഹോം വർക്ക് അവർ പൂർത്തീകരിച്ചു.  ‘സ്വനിതം’ എന്ന വാക്കിനർഥം ശബ്ദം, ശബ്ദത്തോടെമുഴക്കം, മുഴക്കത്തോടെ എന്നെല്ലാമാണ്. വർഷങ്ങൾ പിന്നിട്ടിട്ടും ആ ക്യാംപസിന്റെ ആരവം മനസ്സിൽ സൂക്ഷിക്കുന്നവർ അധ്യാപകർ കണ്ടെത്തിയ സംഗമത്തിന്റെ പേര് രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അതിനു ശേഷം സ്വനിതം 2001 ന് ഒരു ലോഗോ വേണമെന്ന ആശയം അവർക്കിടയിൽ ഉയർന്നപ്പോൾ  ആ ഹോം വർക്ക് മറ്റൊരു അധ്യാപകന് നൽകി. 

 

ADVERTISEMENT

സ്‌കൂൾ കാലയളവിൽ ചിത്രകലാ അധ്യാപകനായിരുന്ന  സി.പി തോമസ് മാഷിനാണ് ആ ഭാഗ്യം ലഭിച്ചത്. 1998ലെ  യുവജനോത്സവത്തിന്റെ ലോഗോ 1999ലെ  കേരള സംസ്ഥാന സ്‌കൂൾ ഗെയിംസ് ലോഗോ , 2000ൽ ദേശീയ സ്‌കൂൾ കായികമേളയുടെ ലോഗോ, സംസ്ഥാന ചൈൽഡ് ഡെവലൊപ്മെന്റ് സെന്ററിന്റെ ലോഗോ എന്നിവ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ ,സംഘടനകൾ തുടങ്ങി ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങൾക്കും ലോഗോ സംഭാവന ചെയ്ത തോമസ് മാഷ് ആ ഹോം വർക്ക് വളരെ നിഷ്പ്രയാസം പൂർത്തിയാക്കി.

 

ആഗസ്റ്റ് 13 ഞായറാഴ്ചയാണ് ‘സ്വനിതം 2001’ എന്ന പൂർവ വിദ്യാർഥി - അധ്യാപക സംഗമം നടക്കുന്നത്. പണ്ട് യാതൊരു ദാക്ഷണ്യവുമില്ലാതെ ഹോം വർക്ക് നൽകിയിട്ടുള്ള മറ്റുള്ള അധ്യാപകർ ഇനി എന്ത് ഹോം വർക്കാവും പിള്ളേര്  തങ്ങൾക്ക് തരാൻ പോകുന്നത് എന്ന സംശയത്തിലാണ്. എന്തായാലും അന്നത്തെ കുട്ടിക്കുറുമ്പൻമാരേയും കുറുമ്പത്തികളേയും മനസ്സിൽ സൂക്ഷിക്കുന്ന അധ്യാപകർ വർഷങ്ങൾക്കു ശേഷം അവരെ കാണാൻ കഴിയുന്ന ആ ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു .. 

Content Summary : Career Column- My School Diary - Rajasree CV Tlaks About school memories

നിങ്ങൾ ഒരു അധ്യാപികയോ, അധ്യാപകനോ ആണോ?. അധ്യാപന സേവനത്തിന് ശേഷം വിരമിച്ചവരാണോ?. ഉള്ളു തൊട്ട, ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുഖങ്ങളെപ്പറ്റിയുള്ള ഓർമകൾ,അനുഭവങ്ങൾ മനോരമ ഓൺലൈൻ കരിയർ ചാനലിലൂടെ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ ചാനലിലെ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. രചനകളും ചിത്രങ്ങളും cutomersupport@mm.co.in എന്ന ഇ– മെയിലിലേക്ക് അയയ്ക്കാം.