ഉയർച്ചയ്ക്കുള്ള പല വഴികൾ പലരും പറഞ്ഞുതരാറുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കാനുമുണ്ട്. എന്നാൽ, എല്ലാവരും ഊന്നിപ്പറയുന്ന ഒരു മന്ത്രമുണ്ട്.

ഉയർച്ചയ്ക്കുള്ള പല വഴികൾ പലരും പറഞ്ഞുതരാറുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കാനുമുണ്ട്. എന്നാൽ, എല്ലാവരും ഊന്നിപ്പറയുന്ന ഒരു മന്ത്രമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർച്ചയ്ക്കുള്ള പല വഴികൾ പലരും പറഞ്ഞുതരാറുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കാനുമുണ്ട്. എന്നാൽ, എല്ലാവരും ഊന്നിപ്പറയുന്ന ഒരു മന്ത്രമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച കരിയർ രൂപപ്പെടുത്തുന്നതാണ് ജീവിതത്തിൽ ഓരോ വ്യക്തിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കരിയറിലെ ഉയർച്ച സാമ്പത്തിക നേട്ടം മാത്രമല്ല കൊണ്ടുവരുന്നത്. അതുല്യമായ സംതൃപ്തിയും കളങ്കമില്ലാത്ത സന്തോഷവും അഭിമാനവും കൂടിയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പ്രേരണയാണ്. സാർഥകമായി ജീവിച്ചു എന്ന അഭിമാനം സമ്മാനിക്കുക കൂടിയാണ്. ഉയർച്ച നേടുന്ന വ്യക്തിക്കു മാത്രമല്ല, കൂടെയുള്ളവർക്കും കരിയറിലെ നേട്ടം സന്തോഷവും സംതൃപ്തിയും നൽകുന്നു. നേട്ടത്തിന്റെ പാതയിൽ എത്താനും അവിസ്മരണീയ നേട്ടങ്ങൾ അവശേഷിപ്പിക്കാനും അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട്. 

Read Also : ബോസിനോടു വഴക്കിട്ടു രാജി വയ്ക്കണ്ടാ; ഗുഡ്ബുക്കിൽ കയറാം നയപരമായി പെരുമാറി

ADVERTISEMENT

ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിയുക 

 

ഉയർച്ചയ്ക്കുള്ള പല വഴികൾ പലരും പറഞ്ഞുതരാറുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കാനുമുണ്ട്. എന്നാൽ, എല്ലാവരും ഊന്നിപ്പറയുന്ന ഒരു മന്ത്രമുണ്ട്: സ്വയമറിയുക. ഏറ്റവും നന്നായി ചെയ്യാനാവുന്ന കാര്യങ്ങളുടെ  ലിസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്. ഈ ലിസ്റ്റ് എഴുതണമെന്നില്ല. മനസ്സിലുണ്ടായാലും മതി. എന്നാലും എഴുതിവച്ചാൽ മറക്കില്ലെന്ന ഗുണമുണ്ട്. സഹപ്രവർത്തകരുമായാള്ള ബന്ധമായിരിക്കാം ചിലരുടെ ശക്തി. ഒരിക്കൽ മാത്രം കേട്ട നമ്പറുകൾ പോലും ഒർത്തിരിക്കുന്നവരുണ്ട്. ടീം വർക്കിൽ കരുത്ത് കാണിക്കുന്നവരുണ്ട്. ലീസ്റ്റ് നീണ്ടുപോയിക്കോട്ടെ. അതു പൂർണമാക്കുക എന്നതാണ് പ്രധാനം. എന്നാൽ ദൗർബല്യങ്ങളെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തൽ വേണം. നാലാളുടെ മുമ്പിലോ മീറ്റിങ്ങിലോ സംസാരിക്കാൻ ഭയമാണോ. ആണെങ്കിൽ അക്കാര്യം ദൗർബല്യ മായിത്തന്നെ പരിഗണിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ പിന്നിലാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. 

 

ADVERTISEMENT

കഴിവുകൾ തേച്ചുമിനുക്കുക

 

കഴിവും ദൗർബല്യവും മനസ്സിലാക്കിയാൽ അടുത്തതായി ചെയ്യേണ്ടത് ലഭിച്ച കഴിവുകൾ തേച്ചുമിനുക്കുക എന്നതാണ്. കരുത്തുള്ള മേഖലകൾ കൂടുതൽ കരുത്തുള്ളതാക്കുക. ഇതിനൊപ്പം ദൗർബല്യമുള്ള രംഗങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും ഉൾപ്പെടുന്നു. മീറ്റിങ്ങിൽ സംസാരിക്കാൻ ഭയമാണെങ്കിൽ പരിഹരിക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. അവ പരിശീലിക്കുക. ജോലി ചെയ്യുന്ന സ്ഥാപനം ഇതിനുള്ള പരിശീലനം നൽകുന്നില്ലെങ്കിൽ അവ സ്വയം കണ്ടെത്തുക.എല്ലാം പ്രശ്നങ്ങളും ഒറ്റദിവസം കൊണ്ടു പരിഹരിക്കുന്നതു പ്രായോഗികമല്ല. മുൻഗണനയനുസരിച്ചു വേണം പ്രശ്നങ്ങൾ കണ്ടെത്തുന്നതും പരിഹരിക്കുന്നതും. ഇത് നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. എന്നാൽ ആത്മാർഥതയോടെ സമീപിച്ചാൽ പ്രശ്നങ്ങൾക്ക് ഒന്നൊന്നായി പരിഹാരം കണ്ടെത്താൻ സാധിക്കും. ഇതിലൂടെ ആത്മവിശ്വാസം വർധിപ്പിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനാകും.

 

ADVERTISEMENT

സ്ഥാപനത്തെക്കുറിച്ചു മനസ്സിലാക്കുക

 

വ്യക്തിപരമായ നേട്ടങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തക്കേടുണ്ടാകാതെ നോക്കണം. കസ്റ്റമർ സർവീസിനു മുൻതൂക്കം നൽകാൻ സ്ഥാപനം തീരുമാനിക്കുകയും അതിനുള്ള നടപടികൾ സ്വീകരിക്കാൻ‌ തീരുമാനിക്കുകയും ചെയ്താൽ മുഖംതിരിച്ചു നിൽക്കരുത്. ഉപഭോക്താക്കളെ സേവിക്കാൻ മുന്നിട്ടിറങ്ങുക തന്നെ വേണം. സ്ഥാപനത്തിന്റെ ഏതു തീരുമാനത്തോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കേണ്ടത്. സ്ഥാപനം പ്രാധാന്യം കൊടുക്കുന്നതെല്ലാം ജീവനക്കാർക്കും പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കണം. ഒരാൾക്കു മാത്രമായി ഒറ്റപ്പെട്ട ജീവിതം നയിക്കാനാവില്ലെന്നതുപോലെ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കാനാകൂ. 

Read Also : സമ്മർദമില്ലാത്ത തൊഴിൽ സാഹചര്യമാണോ വേണ്ടത്; ജോലി തിരഞ്ഞെടുക്കുമ്പോൾ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കാം

മേലധികാരിയുമായി സഹകരിക്കുക

 

ഏതു സ്ഥാപനത്തിൽ ജോലി ചെയ്താലും തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഊഷ്മളമാണെന്ന് ഉറപ്പാക്കണം. സ്ഥാപനത്തിന് റിപ്പോർട്ട് നൽകുന്നതു മേലധികാരിയാണ്. രണ്ടുപേരും തമ്മിൽ നല്ല ബന്ധമില്ലെങ്കിൽ കരിയറിൽ ഉയർച്ചയുണ്ടാകില്ലെന്നു മാത്രമല്ല, അസംതൃപ്തിയും നിരാശയും കൂടുകയും ചെയ്യും. മേലധികാരി സ്വപ്നം കാണുന്ന നേട്ടങ്ങൾ തന്നെയായിരിക്കണം ജീവനക്കാരുടെയും ലക്ഷ്യങ്ങൾ. അവ സാക്ഷാത്കരിക്കാൻ നിരന്തര പരിശ്രമം വേണം. അതിലൂടെ സ്ഥാപനത്തെ സേവിക്കുന്നതിനൊപ്പം സ്വന്തം ഉയർ‌ച്ചയും ഉറപ്പാക്കാം. കൃത്യമായ പരിധിക്കുള്ളിൽ ഒരു പ്രോജക്ട് തീർക്കാൻ മേലധികാരി പരിശ്രമിക്കുകയാണെങ്കിൽ ജീവനക്കാരുടെ സഹകരണം തീർച്ചയായും ആഗ്രഹിക്കും. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം വിജയം എന്നതു മാറ്റിവച്ച് കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുക. 

 

അർഹത തെളിയിക്കുക

 

ജോലിയിലെ മികവ് രഹസ്യമായിരിക്കേണ്ട സംഗതിയല്ല. ജീവനക്കാരുടെ കഴിവുകൾ സ്ഥാപനം മനസ്സിലാക്കുന്നു ണ്ടെന്നും ഉറപ്പാക്കണം. സഹപ്രവർത്തകർക്ക് കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. നേട്ടങ്ങൾ മറ്റുള്ളവർക്ക് അറിയാമെങ്കിൽ സ്ഥാപനത്തിൽ ഉയർന്ന പദവി ലഭിക്കുകയും മറ്റുള്ളവർ ആദരവോടെ സമീപിക്കുകയും ചെയ്യും. സ്ഥാപനത്തിലെ മീറ്റിങ്ങിൽ പിൻനിരയിലാണെങ്കിലും എല്ലാവരും കേൾക്കുന്നതിനുവേണ്ടി ഉറച്ച സ്വരത്തിൽ സംസാരിക്കുക. ഗോൾഡ് മെഡലുകൾ നൽകുന്ന സ്ഥാപനമാണെങ്കിൽ മത്സരത്തിൽ സജീവമാണെന്ന് ഉറപ്പുവരുത്തുക.  ജീവനക്കാരന്റെ കഴിവുകളെക്കുറിച്ച് മേലധികാരിക്കു മാത്രമേ അറിവുള്ളെങ്കിൽ വലിയ വളർച്ച സ്വപ്നം കാണേണ്ടതില്ല. അടുത്ത ഉയർന്ന പദവിയിലേക്കു സ്ഥാനക്കയറ്റം നൽകുമെന്ന പ്രതീക്ഷയും വേണ്ട. തൊട്ടുമുകളിലുള്ള മേലധികാരി മാത്രമല്ല, മാനേജ്മെന്റിനും ജീവനക്കാരുടെ കഴിവുകളെക്കുറിച്ച് സാമാന്യ ധാരണ വേണം. സ്ഥാപനത്തിനു പുറത്തെ സൽപ്പേരും പ്രധാനമാണ്. നിരാശയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും സ്ഥാപനം മികച്ച അവസരം വാഗ്ദാനം ചെയ്യാൻ ഇത് അത്യാവശ്യമാണ്. 

 

Content Summary : Career Success: 5 Tips on How to Be Successful at Work