ഇംഗ്ലിഷിനു പുറമേ ഒന്നോ രണ്ടോ വിദേശ ഭാഷകൾ കൂടി സ്വായത്തമാക്കുന്നവർക്ക് ആഗോള തൊഴിൽവിപണിയിൽ അവസരങ്ങളേറും. ഇതു തിരിച്ചറിഞ്ഞാണ് ഐഐടികളും ഐഐഎമ്മുകളും അവരുടെ ബിടെക്/ എംബിഎ കരിക്കുലത്തിൽ വിദേശഭാഷാ പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: വിദേശഭാഷകളുടെ സ‍ർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിച്ചതുകൊണ്ടു കാര്യമുണ്ടോ ? സർവകലാശാലകളിലെ ഡിഗ്രി, പിജി പ്രോഗ്രാമുകളെ അപേക്ഷിച്ച് ഇവയ്ക്കുള്ള മൂല്യം എത്രത്തോളം ?

ADVERTISEMENT

അമൽ

Read Also : പ്രതിവർഷം മൂന്നര ലക്ഷം ഡോളർ വരെ ശമ്പളം; പ്രോംപ്റ്റ് എൻജിനീയറാകാൻ റെഡിയാണോ

ഉത്തരം: ഇംഗ്ലിഷിനു പുറമേ ഒന്നോ രണ്ടോ വിദേശ ഭാഷകൾ കൂടി സ്വായത്തമാക്കുന്ന വർക്ക് ആഗോള തൊഴിൽവിപണിയിൽ അവസരങ്ങളേറും. ഇതു തിരിച്ചറിഞ്ഞാണ് ഐഐടികളും ഐഐഎമ്മുകളും അവരുടെ ബിടെക്/ എംബിഎ കരിക്കുലത്തിൽ വിദേശഭാഷാ പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിനസ്, അധ്യാപനം, വിവർത്തനം, ജേണലിസം, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നയതന്ത്ര മേഖല (വിദേശകാര്യ മന്ത്രാലയം, വിവിധ എംബസികൾ, യുഎൻ), ബഹുരാഷ്ട്ര കോർപറേറ്റുകൾ എന്നിവിടങ്ങളിലെല്ലാം ബഹുഭാഷാ വിദഗ്ധർക്ക് അവസരമുണ്ട്.

ADVERTISEMENT

ആഴമേറിയ ഭാഷാപരിജ്ഞാനം ലക്ഷ്യം വയ്ക്കുന്നവർ മാത്രം ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കു ചേർന്നാൽ മതി. അല്ലാത്തവർക്ക് വിവിധ തലങ്ങളിലുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ധാരാളം.

കേരളത്തിൽ സർവകലാശാലാ / കോളജ് തലത്തിൽ ലഭ്യമായ കോഴ്സുകൾ ചുവടെ:

ADVERTISEMENT

കേരള സർവകലാശാല: ജർമൻ, ഫ്രഞ്ച്, റഷ്യൻ, അറബിക് (പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തല പ്രോഗ്രാമുകൾ)

കുസാറ്റ്: ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, ഇറ്റാലിയൻ അറബിക് സർട്ടിഫിക്കറ്റ് കോഴ്സുകൾ

എംജി: ജർമൻ, ഫ്രഞ്ച്, അറബിക്

കാലിക്കറ്റ്: ജർമൻ, ഫ്രഞ്ച്, റഷ്യൻ, സിറിയക് (ബിരുദം, പിജി)

കണ്ണൂർ: ജർമൻ, ഫ്രഞ്ച്, അറബിക് (ബിരുദം, പിജി)

എറണാകുളം സെന്റ് തെരേസാസ്: ബിഎ ഫ്രഞ്ച്

ഹ്രസ്വകാല / സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ:

ഫ്രഞ്ച്: അലിയൊൻസ് ഫ്രോൻസെ (തിരുവനന്തപുരം, കൊച്ചി)

ജർമൻ: ഗോഥെ സെൻട്രം (തിരുവനന്തപുരം,കൊച്ചി)

സ്പാനിഷ്: ഇൻസ്റ്റിറ്റ്യൂട്ടോ ഹിസ്പേനിയ (തിരുവനന്തപുരം)

ജാപ്പനീസ്: നിപ്പോൺ കേരള (കൊച്ചി)

കേരളത്തിനു പുറത്തെ സ്ഥാപനങ്ങൾ:

ഇഫ്ലു ഹൈദരാബാദ്: ജർമൻ, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ജാപ്പനീസ്, അറബിക് ജെഎൻയു ഡൽഹി: ജർമൻ, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ജാപ്പനീസ്, അറബിക്, ചൈനീസ്, ഗ്രീക്ക്, പോർച്ചുഗീസ് തുടങ്ങി 17 ഭാഷകൾ ഡൽഹി  സർവകലാശാല: ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, റുമാനിയൻ, പോർച്ചുഗീസ് പൂന സർവകലാശാല: ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യൻ, സ്പാനിഷ്

അമൃത്‌സർ ഗുരുനാനാക് ദേവ് സർവകലാശാല, പുണെ സിംബയോസിസ്, ബനാറസ് ഹിന്ദു സർവകലാശാല, ഇഗ്‌നോ, ആന്ധ്ര സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, വാർധ മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിലും വിവിധ കോഴ്സുകളുണ്ട്.

Content Summary : Benefits of Learning a Foreign Language