കോവിഡ് വ്യാപിക്കുന്നതിനെക്കാൾ വേഗത്തിലാണ് ചാറ്റ്ജിപിടി ലോകമെങ്ങും വ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ ഏകദേശ ചിത്രവും ചാറ്റ്ജിപിടി വരച്ചുകാട്ടി. ഇത്തരം എഐ സങ്കേതങ്ങളിലെല്ലാം ഇപ്പോൾ വേണ്ട ഒന്നാണ് പ്രോംപ്റ്റ്. കൃത്യമായ പ്രോംപ്റ്റുകൾ നൽകുമ്പോഴാണ് എഐ മികച്ച ഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപിക്കുന്നതിനെക്കാൾ വേഗത്തിലാണ് ചാറ്റ്ജിപിടി ലോകമെങ്ങും വ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ ഏകദേശ ചിത്രവും ചാറ്റ്ജിപിടി വരച്ചുകാട്ടി. ഇത്തരം എഐ സങ്കേതങ്ങളിലെല്ലാം ഇപ്പോൾ വേണ്ട ഒന്നാണ് പ്രോംപ്റ്റ്. കൃത്യമായ പ്രോംപ്റ്റുകൾ നൽകുമ്പോഴാണ് എഐ മികച്ച ഫലം നൽകുന്നത്. A dog running towards his owner എന്നൊരു പ്രോംപ്റ്റ് നൽകിയാൽ ഉടമയുടെ അടുത്തേക്ക് ഓടുന്ന നായയുടെ ചിത്രമായിരിക്കും എഐ നൽകുക. എന്നാൽ ഇതു ലളിതമായ പ്രോംപ്റ്റാണ്. നായയുടെ ഇനം, ചിത്രത്തിന്റെ പശ്ചാത്തലം, ഉടമയുടെ രൂപം തുടങ്ങി പല കാര്യങ്ങളും കൂടി നൽകുമ്പോഴാണ് പ്രോംപ്റ്റ് കൃത്യമാകുന്നത്. അതിനുള്ള പരിശീലനം വേണം.

Read Also : 3–ാം റാങ്കോടെ സർക്കാർ ജോലി നേടി ജിജേഷ്; സ്വപ്നം സഫലമാക്കിയത് മെക്കാനിക്കൽ എൻജിനീയറിങ് ജോലി ഉപേക്ഷിച്ച്...

ADVERTISEMENT

പ്രോംപ്റ്റ് എൻജിനീയർമാർ കോഡിങ്ങോ മറ്റു കംപ്യൂട്ടർ ഭാഷകളോ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമല്ല. മികച്ച ഭാഷാപരിജ്ഞാനവും ഭാവനയും അതു വാക്കുകളിൽ പ്രതിഫലിപ്പിക്കാനുള്ള ശേഷിയും വേണം താനും. പ്രോംപ്റ്റ് എൻജിനീയർമാർക്ക് യുഎസിൽ പ്രതിവർഷം മൂന്നര ലക്ഷം ഡോളർ വരെ ശമ്പളം ലഭിക്കുമെന്നു ഫോബ്സ് മാസിക വിലയിരുത്തുന്നു. ഭാവിയിൽ ലോകത്തെ 50 ശതമാനം തസ്തികകളും പ്രോംപ്റ്റ് എൻജിനീയറിങ്ങിലായി രിക്കുമെന്നു ചാറ്റ്ജിപിടിയുടെ ചൈനീസ് പ്രതിയോഗി ബായ്ദുവിന്റെ സിഇഒ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച് ഒട്ടേറെ കോഴ്സുകൾ കോഴ്സ്റ, യൂഡെമി, ലിങ്കഡ്ഇൻ ലേണിങ് പോലുള്ള ഓൺലൈൻ അക്കാദമികൾ പഠിപ്പിക്കുന്നുണ്ട്. പ്രോംപ്റ്റ് എൻജിനീയറിങ് ഫോർ ചാറ്റ്ജിപിടി, ഇൻട്രൊഡക്‌ഷൻ ടു പ്രോംപ്റ്റ് എൻജിനീയറിങ് ഫോർ ജനറേറ്റീവ് എഐ, ചാറ്റ്ജിപിടി അൾട്ടിമേറ്റ് ഗൈഡ് തുടങ്ങിയവ ഇക്കൂട്ടത്തിലുള്ളതാണ്.

Read Also : അഞ്ചുകോടിയിലേറെ രൂപയുടെ ഗവേഷണ സ്കോളർഷിപ് ഡോ. ജൂണ സത്യൻ സ്വന്തമാക്കിയതിങ്ങനെ

ADVERTISEMENT

ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐ ‘ജിപിടി ബെസ്റ്റ് പ്രാക്ടിസസ്’ എന്ന പേരിൽ സൗജന്യ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ‘ജിപിടി ബെസ്റ്റ് പ്രാക്ടിസസ്’ എന്നു ഗൂഗിളിൽ തിരഞ്ഞാൽ ഇതു ലഭിക്കും. സർട്ടിഫിക്കേഷൻ കിട്ടില്ലെങ്കിലും ചാറ്റ്ജിപിടിയിൽ കൃത്യമായി പ്രോംപ്റ്റ് നൽകേണ്ടതെങ്ങനെയെന്ന ധാരണ ഈ ഗൈഡിലൂടെ ലഭിക്കും. ചാറ്റ്ജിപിടി ഫലപ്രദമായി ഉപയോഗിക്കാനുള്ള 6 സ്ട്രാറ്റജികളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. യുഎസിലെ ലോകപ്രശസ്ത സർവകലാശാല സ്റ്റാൻഫഡിന്റെ ഇൻട്രൊഡക്‌ഷൻ ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐയെക്കുറിച്ച് സമഗ്രമായ ഉൾക്കാഴ്ച നൽകുന്ന കോഴ്സാണ്. രണ്ടു ലക്ഷത്തിലധികം പേർ ഇതിൽ എൻറോൾ ചെയ്തിട്ടുണ്ട്.

വ്യാപനം അതിവേഗം

ADVERTISEMENT

കുറുക്കുവഴി തേടലാണെന്നു വിമർശനമുള്ളപ്പോഴും പഠനാവശ്യങ്ങൾക്ക് ചാറ്റ്ജിപിടി വൻതോതിൽ ഉപയോഗിക്കപ്പെടു ന്നുണ്ടെന്നതാണ് യാഥാർഥ്യം. ചാറ്റ്ജിപിടിയും അതുപോലെയുള്ള സാങ്കേതികവിദ്യകളുമൊക്കെ ഇനി കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ പോലും വന്നേക്കുമെന്നു പറയപ്പെടുന്നു. ഗൂഗിൾ പുറത്തിറക്കാൻ പോകുന്ന ബാർഡ് ചാറ്റ്ജിപിടിക്കു ശക്തമായ ബദലാണ്. ഇത്തരത്തിൽ പല കമ്പനികൾ വരുമ്പോൾ എഐ ലോകം ഇപ്പോഴത്തേതിന്റെ പതിന്മടങ്ങു വേഗത്തിൽ വളരും. ജനറേറ്റീവ് എഐ ആർട്ടിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തമായ മറ്റൊരു സാധ്യത. മി‍ഡ്ജേണി, ഡാൽഇ തുടങ്ങിയ ഒട്ടേറെ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഈ മേഖലയിലുണ്ട്.

Content Summary : How to Become an AI Prompt Engineer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT